obituary

ചെറുകരയിൽ ദേവസ്യാ ചാക്കോ നിര്യാതനായി

അരുവിത്തുറ :വെയിൽകാണാംപാറ ചെറുകരയിൽ ദേവസ്യാ ചാക്കോ ( കൊച്ച്‌, 80) നിര്യാതനായി.  മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് വെളളിയാഴ്ച (12-09-2025) ഉച്ചകഴിഞ്ഞ് 2 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

general

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുക്കും. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്ത 767 വേട്ടില്‍ 452 വോട്ടുകളാണ് സി പി രാധാകൃഷ്ണന് ലഭിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആയി 98.3% പോളിംഗ് ആണ് രേഖപ്പെടുത്തിയത് . 13 Read More…

general

ഗോവർണദോർ പാറേമ്മാക്കൽ മാർ തോമാ കത്തനാർ നസ്രാണികളുടെയും ഭാരതത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന് കാഹളം മുഴക്കിയ പോരാളി: ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

കടനാട്: മലങ്കരയിലെ മാർത്തോമ്മാ നസ്രാണി സമുദായത്തിൻ്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം പ്രയത്നിച്ച ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം അദ്ദേഹത്തിൻ്റെ ജന്മസ്ഥലമായ കടനാട്ടിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പാലാ രൂപതയുടെ മെത്രാനും സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, വിദേശ ഭരണം അനുവദിക്കാതെ സഭയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാവും ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളുടെ കാലത്തും ഭാരതീയ ദേശീയ ബോധത്തിന് തുടക്കമിട്ട വ്യക്തിത്വവുമാണ് മാർ തോമാ കത്തനാരെന്ന് സൂചിപ്പിച്ചു. ഇന്ത്യൻ പാർലമെന്റിന്റെ Read More…

kottayam

മോർച്ചകളുടെ സംസ്ഥാന ഭാരവാഹി യോഗങ്ങൾ പൂർത്തിയായി: വിവിധ മേഖലകളിൽ ബി ജെ പിയുടെ സ്വാധീനം ശക്തപ്പെടുത്താൻ തീരുമാനം

കോട്ടയം: ബിജെപിയുടെ വിവിധ മോർച്ചകളുടെ യോഗം കോട്ടയത്ത് ചേർന്നു. സ്ത്രീകളുടെ നിലപാട് ജയപരാജയങ്ങൾ നിർണ്ണയിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പട്ടികജാതി, പട്ടികവർഗ സമൂഹത്തിന്റെ പിന്തുണയും പരമാവധി സമാഹരിക്കണമെന്ന് വിവിധ മോർച്ചകളുടെ സംസ്ഥാന ഭാരവാഹി യോഗങ്ങളിൽ സംസാരിക്കവേ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വിശദീകരിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ പാർട്ടിയിലേക്ക് എത്തിക്കണമെന്നും സാമൂഹ്യ വിഷയങ്ങളിൽ ഇടപെടൽ ശക്തമാക്കണമെന്നും ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നിലകൊണ്ട വിശ്വാസികളായ നൂറുകണക്കിന് Read More…

pala

സൈക്കോളജി വിദ്യാർത്ഥികളുടെ പ്രായോ​ഗിക പരിശീലനത്തിന്റെ ഉദ്ഘാടനവും ശിൽപ്പശാലയും മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജി വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് കോളജിലെ സൈക്കോളജി വിഭാ​​ഗവുമായി സ​ഹകരിച്ച് വിദ്യാർത്ഥികളുടെ പ്രായോ​ഗിക പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനവും ശിൽപ്പശാലയും നടത്തി.ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ കൗൺസലിം​ഗുകൾ ആവശ്യമായ ഇന്നത്തെ കാലഘട്ടത്തിൽ സൈക്കോളജി പഠനത്തിനായി കൂടുതൽ വിദ്യാർത്ഥികൾ രം​ഗത്ത് വരുന്നത് ശ്രദ്ധേയമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും മാതൃകാപരമായ നിലയിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി സൈക്കോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ Read More…

general

മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമായ പി.പി.തങ്കച്ചൻ അന്തരിച്ചു

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു. ആലുവ രാജഗിരി ആശുപത്രി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. 2004 മുതൽ 2018 വരെ തുടർച്ചയായി പതിനാല് വർഷം യു.ഡി.എഫ് കൺവീനർ ആയിരുന്നു. കെപിസിസിയുടെ മുൻ പ്രസിഡൻ്റ്, എട്ടാം കേരള നിയമസഭയിലെ സ്പീക്കർ, രണ്ടാം എ.കെ.ആൻ്റണി മന്ത്രിസഭയിലെ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് പി.പി. തങ്കച്ചൻ. കെ കരുണാകരന്റെ വിശ്വസ്തനായ അനുയായി ആയിരുന്നു Read More…

erattupetta

ഈരാറ്റുപേട്ടയിൽ അമൃത് കുടിവെള്ള പദ്ധതി ടെൻഡർ ഉറപ്പിച്ചു

ഈരാറ്റുപേട്ട : കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ ശുദ്ധജല വിതരണത്തിനായി അമൃത് പദ്ധതിയിൽ പെടുത്തി 20 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതിനായി മലങ്കര ഡാമിൽ നിന്നാണ് വെള്ളം എത്തിക്കുക. ഇത് പ്രകാരം തേവരൂപാറയിൽ നിലവിൽ ഉണ്ടായിരുന്ന ഉപരിതല ടാങ്ക് പൊളിച്ചു നീക്കിയ സ്ഥലത്ത് 10 ലക്ഷം ലിറ്റർ ജലസംഭരണ ശേഷിയുള്ള പുതിയ ഓവർഹെഡ് ടാങ്ക് നിർമ്മിക്കും. നഗരസഭാ പരിധിക്കുള്ളിൽ പുതുതായി 39 കിലോമീറ്റർ പുതിയ Read More…

kottayam

ആത്മഹത്യാ പ്രതിരോധദിനം ആചരിച്ചു

കോട്ടയം : ജില്ലാ മാനസികാരോഗ്യ പദ്ധതിയും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സും മാന്നാനം കെ.ഇ. കോളജ് സോഷ്യൽ വർക്ക് വിഭാഗവും സംയുക്തമായി ലോക ആത്മഹത്യാ പ്രതിരോധദിനാചരണം സംഘടിപ്പിച്ചു. മാന്നാനം കെ.ഇ. കോളജിൽ നടന്ന ജില്ലാതല പരിപാടി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. ആരെയും മുൻധാരണയോടെ വിലയിരുത്തരുത്. മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് തുറന്നുപറയാൻ അവസരം ഒരുക്കണം. പരാജയങ്ങളിൽ ആരെയും തനിച്ചാക്കരുതെന്നും ഒപ്പമുണ്ടാകണമെന്നും കളക്ടർ വിദ്യാർഥികളോട് പറഞ്ഞു. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. Read More…

poonjar

കടുപ്പാറ- വളതൂക്ക് പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി

പൂഞ്ഞാർ: കടുപ്പാറ- വളതൂക്ക് നിവാസികളുടെ ചിരകാല സ്വപ്‌നമായ വളതൂക്ക്- കടുപ്പാറ പാലത്തിന് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപയുടെയും ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ അനുവദിച്ച 10 ലക്ഷം രൂപയുടെ അപ്രോച്ച് റോഡിന്റെ ഒന്നാം ഘട്ട നിർമ്മാണ പൂർത്തികരണത്തിന്റെയും ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നിർമ്മാണ കമ്മിറ്റി കൺവീനറും സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗവുമായ ജോയി ജോർജ് Read More…

general

വെള്ളികുളം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ പൊതിച്ചോറ് – പാഥേയം വിതരണം ചെയ്തു

വെള്ളികുളം: വെള്ളികുളം മിഷൻ ലീഗിൻ്റെ ആഭിമുഖ്യത്തിൽ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കായി പൊതിച്ചോർ -പാഥേയം ശേഖരിച്ച് വിതരണം ചെയ്തു.വിദ്യാർത്ഥികൾ സമാഹരിച്ച പൊതിച്ചോർ ഹെഡ്മാസ്റ്റർ ജോമി കടപ്ലാക്കൽ വികാരി ഫാ. സ്കറിയ വേകത്താനത്തെ ഏൽപ്പിച്ചു.വാഗമൺ ഗുഡ് ന്യൂസ് ആശാഭവനിലെ സഹോദരങ്ങൾക്ക് പൊതിച്ചോർ വിതരണം ചെയ്തു. സമൂഹത്തിൽ നിർധനരും ദരിദ്രരുമായ സഹോദരങ്ങളോട് കരുതലും കാരുണ്യവും പ്രദർശിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളിൽ കാരുണ്യത്തിന്റെ മനോഭാവം വളർത്തിയെടുക്കുന്നതിനു വേണ്ടിയാണ് പാഥേയം പരിപാടി ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. “ഈ ചെറിയവരിൽ ഒരുവന് ശിഷ്യൻ എന്ന നിലയിൽ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവന് Read More…