പാലാ : പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ ഫൊറോന ഘടകങ്ങളെ ശക്തിപ്പെടുത്തുക എന്ന ആശയത്തെ ലക്ഷ്യമാക്കി പാലാ രൂപത യുവജനപ്രസ്ഥാനം മുന്നോട്ടുവെച്ച ‘വർത്തമാനം’ പ്രോജക്ട് സമാപിച്ചു. രൂപതാ സമിതിയും ഫൊറോനകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, യൂണിറ്റ് തലത്തിൽ സംഘടനയുടെ അടിത്തറ ബലപ്പെടുത്തുക തുടങ്ങി മുന്നോട്ടുവെച്ച ലക്ഷ്യങ്ങളെ പൂർത്തീകരിക്കുവാൻ ഫൊറോന സന്ദർശന പ്രോജക്ടിലൂടെ സാധിച്ചു. അരുവിത്തുറ, ഭരണങ്ങാനം, ചേർപ്പുങ്കൽ, ഇലഞ്ഞി, കടനാട്, കടപ്ലാമറ്റം, കടുത്തുരുത്തി, കൂത്താട്ടുകുളം, കോതനല്ലൂർ, കൂട്ടിക്കൽ, കൊഴുവനാൽ, കുറവിലങ്ങാട്, മൂലമറ്റം, മുട്ടുച്ചിറ, പാലാ, പൂഞ്ഞാർ, പ്രവിത്താനം, രാമപുരം, Read More…
Year: 2026
സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മാണ ഉദ്ഘാടനം നാളെ
ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മിക്കുന്നു. പതിനഞ്ച് ലക്ഷം രൂപയാണ് നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. നാളെ ( ചൊവ്വാഴ്ച) രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ സിസ്റ്റർ ജെസ്സി മരിയ ഓലിക്കൽ അധ്യക്ഷതവഹിക്കും.
അംഗൻവാടി നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
പ്രവിത്താനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പ്രവിത്താനം പതിനൊന്നാം നമ്പർ അങ്കണവാടിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മുകൾനിലയിൽ ഓഡിറ്റോറിയവും, താഴെ സംരക്ഷണഭിത്തി നിർമ്മിച്ച്ടൈലുകൾ പാകി ഷീറ്റിട്ട് മനോഹരമാക്കുന്നതാണ് നിർമ്മാണം. 10 ലക്ഷം രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനന്ദ് ചെറുവള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ Read More…
കെ.സി.വൈ.എൽ ന്റെ നേതൃത്വത്തിൽ ഫാ.ജേക്കബ് കുറുപ്പിനകത്ത് അതിരൂപതാതല പ്രസംഗമത്സരം സംഘടിപ്പിച്ചു
കെ.സി.വൈ.എൽ സംഘടനയുടെ നേതൃത്വത്തിൽ, പിറവം യൂണിറ്റിന്റെ ആതിഥേയത്വത്തിൽ, പിറവം ഹോളി കിങ്‌സ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ വെച്ച് സെപ്റ്റംബർ മാസം 21ആം തീയതി 8-ാമത് കോട്ടയം അതിരൂപതാതല ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗമത്സരം സംഘടിപ്പിച്ചു. രാവിലെ 09 മണിക്ക് രെജിസ്ട്രേഷനോട് കൂടി ആരംഭിച്ച മത്സരത്തിൽ 24 പേരാണ് പങ്കെടുത്തത്. അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു. പ്രസംഗ മത്സരം വി കുർബാനക്ക് ശേഷം രാഷ്ട്രദീപിക എം ഡി റവ. Read More…
എസ്.എം. വൈ. എം തീക്കോയി ഫൊറോന കലോത്സവം വെള്ളികുളത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
വെള്ളികുളം: എസ്. എം വൈ .എം .തീക്കോയി ഫൊറോന സംഘടിപ്പിച്ച ജ്വാല 2025 കലോത്സവത്തിൽ വെള്ളികുളം ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി.ലളിതഗാനം ഫാൻസി ഡ്രസ്സ് ,പ്രസംഗം, ഫോട്ടോഗ്രാഫി എന്നീ വ്യക്തിഗത മത്സരങ്ങളിൽ ഉയർന്ന വിജയം കരസ്ഥമാക്കി. ലളിതഗാനം മത്സരത്തിൽ ആഗ്നസ് മരിയ അനീഷ് കൊള്ളികൊളവിൽ ഒന്നാം സ്ഥാനവും സേറാ ആൻ ജോസഫ് താന്നിക്കൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫാൻസി ഡ്രസ്സ് മത്സരത്തിൽ ജീവൻ ജോർജ് ഇഞ്ചയിൽ,അലൻ റോബിൻ വിത്തു കളത്തിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ Read More…
മഹാസമാധി ദിനാചരണം
പാതാമ്പുഴ :എസ് എൻ ഡി പി യോഗം പാതാമ്പുഴ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ക്ഷേത്രത്തിൽ വിശ്വമഹാഗുരു ശ്രീനാരായണ ഗുരുദേവൻ്റെ തൊണ്ണൂറ്റിയെട്ടാമത് മഹാസമാധി ദിനാചരണം നടത്തി. ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, ഉപവാസപ്രാർത്ഥന, കഞ്ഞി വീഴ്ത്തൽ എന്നിവ ഉണ്ടായിരുന്നു. വൈകുന്നേരം 320 ന് മഹസമാധി പൂജ നടത്തി. മോഹനൻ ശാന്തി തമ്പലക്കാട് ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് ഷാജി പി.ബി. പാറടിയിൽ, വൈസ് പ്രസിഡന്റ് രാജു കോട്ടുക്കുന്നേൽ, സെക്രട്ടറി ബിനു കെ.കെ. കിഴക്കേമാറാംകുന്നേൽ, യൂണിയൻ Read More…
BJP ശില്പശാല നടത്തി
മൂന്നിലവ്: പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനു ബന്ധിച്ച് BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശില്പശാല ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ : സജി എസ് തെക്കേൽ ഉദ്ഘാടനം ചെയ്തു. ഒരു ഭരണ മാറ്റത്തിന് കാതോർക്കുന്ന മൂന്നിലവിലെ പ്രബുദ്ധരായ വോട്ടർമാർ ഇത്തവണ BJP യെ നെഞ്ചോട് ചേർക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കിസാൻ സമ്മാൻ നിധി പോലുള്ള ജനോപകാരപ്രദമായ ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിന് നേതൃത്വം കൊടുക്കുന്ന BJP യെ ഭരണമേൽപ്പിക്കാൻ മൂന്നിലവ് പഞ്ചായത്തിലെ ജനങ്ങളും മാനസികമായി തയ്യാറെടുത്തു Read More…
പാലാ ഡിപ്പോയിലേയ്ക്ക് രണ്ട് ബസ് കിട്ടിയപ്പോൾ രണ്ട് എണ്ണം കൊണ്ടുപോയി; കോട്ടയം – തൊടുപുഴ ചെയിനിൽ കൂടുതൽ വണ്ടികൾ വേണം: പാസഞ്ചേഴ്സ് അസോസിയേഷൻ
പാലാ: ഓണക്കാലത്ത് യാത്രാ തിരക്ക് പരിഗണിച്ച് മൈസൂരിലേയ്ക്കും തിരിച്ചും സ്പെഷ്യൽ സർവ്വീസിനായി രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസുകൾ ലഭിച്ചപ്പോൾ ഡിപ്പോയിൽ ഉണ്ടായിരുന്ന രണ്ട് ഫാസ്റ്റ് ബസുകൾ കൊട്ടാരക്കരയ്ക്കും പുനലൂർക്കും കൊണ്ടുപോയി. മൈസൂരിലേയ്ക്ക് നടത്തിയിരുന്ന സ്പെഷ്യൽ സർവീസുകൾ നിർത്തിയതിനെ തുടർന്ന് ഈ ബസുകൾ ആനക്കട്ടി, തിരുവമ്പാടി സർവ്വീസുകൾക്കായി മാറ്റി. പാലാ ഡിപ്പോയിൽ നിന്നും ഏറ്റവും കൂടുതൽ ദൂരം സർവ്വീസ് നടത്തുന്ന കൊന്നക്കാട്, പാണത്തൂർ ദ്വീർഘ ദൂര സർവ്വീസുകൾക്ക് ഇന്നും കലപ്പഴക്കം ചെന്ന ബസുകളാണ് ഉപയോഗിക്കുന്നത്. സർവ്വീസ് മുടക്കി ഇട്ടിരിക്കുന്ന Read More…
തലപ്പുലം ഇഞ്ചോലികാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും വിദ്യാരംഭവും
തലപ്പലം :തലപ്പുലം ഇഞ്ചോലികാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും വിദ്യാരംഭവും2025 സെപ്തംബര്‍ 22 തിങ്കള്‍ മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള തിയതികളിൽ ആഘോഷിക്കുന്നു. 22-ാം തീയതി (തിങ്കളാഴ്ച) വൈകിട്ട് 7 ന് ക്ഷേത്രസമിതി പ്രസിഡൻ്റ് ശ്രീ.പി.രാമചന്ദ്രന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന ഉദ്ഘാടനസഭയില്‍ പനക്കപാലം സ്വാമി വിവേകാനന്ദാ വിദ്യാലയം പ്രിന്‍സിപ്പല്‍ ശ്രീ.വിനോദ് . എസ് ഉദ്ഘാടനവും നവരാത്രി സന്ദേശവും നല്‍കി ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നു. അഷ്ടദ്രവ്യ ഗണപതി ഹോമം,സരസ്വതീ പൂജ,ലളിതാ സഹസ്രനാമ ജപം,ദേവീ ഭാഗവത പാരായണം,പൂജവയ്പ്,ഗ്രന്ഥപൂജ, Read More…
നാല്പ്പത്തി നാലാമത് ബിഷപ് വയലിൽ വോളി നാളെ ആരംഭിക്കും
പാലാ: നാൽപ്പത്തി നാലാമത് ബിഷപ് വയലിൽ ഓൾ കേരളാ ഇൻ്റർ കൊളെജിയേറ്റ് വോളിബോൾ ടൂർണമെൻറ് തിങ്കളാഴ്ച മുതൽ പാലാ സെൻ്റ് തോമസ് കോളജിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ആരംഭിക്കും. മത്സരങ്ങളുടെ ഉത്ഘാടനവും ലോഗോ പ്രകാശനവും പാലാ എം.എൽ.എ ശ്രീ മാണി സി കാപ്പൻ നാളെ (തിങ്കളാഴ്ച്ച) വൈകിട്ട് 3:30നു കോളേജ് അങ്കണത്തിൽ വെച്ച് നിർവഹിക്കും. തുടർന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് സി.എം.എസ് കോളേജ് കോട്ടയത്തെ നേരിടും. ചൊവ്വാഴ്ച രാവിലെ 8 Read More…











