അരുവിത്തുറ :ഇന്ത്യൻ മ്യൂസിക്കിന് അരുവിത്തുറ നൽകിയ സമ്മാനം ജെയ്ക്സ് ബിജോയിയും. മാസ്മരിക നൃത്തങ്ങളുടെ തമ്പുരാൻ റംസാനും.സംഗീത യുവപ്രതിഭ ലിൽ പയ്യനും ചേർന്നപ്പോൾ അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ യുവത്വത്തിന്റെ ആവേശം കൊടുമുടി കയറി.കോളേജ് യൂണിയൻ പ്രവർത്തനങ്ങളു ടെയും ആർട്സ് ക്ലബ്ബിൻ്റെയും ഉദ്ഘാടനങ്ങളോട് അനുബന്ധിച്ചാണ് മലയാളത്തിന്റെ പ്രിയ കലാകാരന്മാർ ക്യാമ്പസിൽ എത്തിയത്. വിവിധ തെന്നിന്ത്യൻ ഭാഷകളിൽ ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച ജെയ്ക്സ്, ബിജോയ് തന്റെ മിന്നൽ വള എന്ന ഗാനവുമായാണ് വിദ്യാർഥികളെ കയ്യിലെടുത്തത്. തന്നെ എന്നും മോഹിപ്പിച്ചിട്ടുള്ള കലാലയമാണ് Read More…
Year: 2026
കൗൺസിലർ സാവിയോ കാവുകാട്ടിന്റെ നിലപാടിൽ പ്രതിഷേധവുമായി കോൺഗ്രസ്
അരുണാപുരം: പാലാ നഗരസഭ കൗൺസിലർ സാവിയോ കാവുകാട്ടിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അരുണാപുരം ബൂത്ത് കമ്മിറ്റി രംഗത്ത്. പ്രദേശവാസികളോട് കൂടിയാലോചനകൾ നടത്താതെ സ്വന്തം വീട്ടിലേക്കുള്ള മുനിസിപ്പൽ റോഡിന് സ്വന്തം വീട്ടുപേര് നൽകിയതാണ് പ്രതിഷേധത്തിന് കാരണം. മുനിസിപ്പാലിറ്റിയുടെ ചെലവിൽ “കാവുകാട്ട് ലെയിൻ” എന്ന് എഴുതിയ ബോർഡ് ഉയർന്ന പോലെയാണ് പ്രദേശവാസികൾ സംഭവമറിയുന്നത്. പ്രദേശവാസികളോട് കൂടിയാലോചിക്കാതെ കൗൺസിലർ അധികാരം ദുർവിനിയോഗം ചെയ്ത് റോഡിന് സ്വന്തം വീട്ടു പേരിട്ടത് അംഗീകരിക്കാനാവില്ല എന്ന് കോൺഗ്രസ് അരുണാപുരം ബൂത്ത് കമ്മിറ്റി വ്യക്തമാക്കി. ധിക്കാരപരമായ സമീപനത്തെ വച്ചുപൊറുപ്പിക്കില്ല Read More…
ബിനോ പി ജോസിന് ഡോക്ട്രേറ്റ്
കാഞ്ഞിരപ്പള്ളി: ഡൽഹി ജെ എൻ യുവിലെ ഡോ : ബർട്ടൺ ക്ലീറ്റസിന്‍റെയും കാലിക്കറ്റിലെ ഡോ : കെ. എസ് മാധവന്‍റെയും കീഴിൽ ഗവേഷണം പൂർത്തിയാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജ് അസിസ്റ്റന്‍റ് പ്രൊഫസർ ബിനോ പി. ജോസ്. ആരോഗ്യമുള്ള ശരീരത്തെക്കുറിച്ചു കേരളത്തിൽ നടന്ന വൈദ്യശാസ്ത്ര ചർച്ചകളായിരുന്നു പഠന വിഷയം. മുണ്ടക്കയം പെരുംതോട്ടം ജോസിന്‍റെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ ഷീനാമോൾ ആനക്കല്ല് സെന്‍റ് ആൻറണീസ് സ്കൂൾ അധ്യാപിക. മക്കൾ: സുകൃത, Read More…
തീക്കോയി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ സംരംഭക പരിശീലന പദ്ധതിക്ക് തുടക്കമായി
തീക്കോയി സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻ്ററി കൊമേഴ്സ് വിഭാഗം കുട്ടികൾക്ക് സംരംഭക പരിശീലന പദ്ധതി നടപ്പിലാക്കുന്നു. വാണിജ്യ വ്യവസായമേഖലകളിൽ മികവ് തെളിയിച്ച പ്രാദേശിക സംരഭകരുമായി നേരിട്ട് സംവദിക്കുന്ന പദ്ധതിയാണ് സ്കൂൾ അധികൃതർ നടപ്പിലാക്കുന്നത്. സംരഭകരുടെ സ്ഥാപനങ്ങൾ സന്ദർശിച്ച് നേരിട്ട് പഠനം നടത്തുന്നതിനുള്ള സൗകര്യവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ക്ലാസ് സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സൗണ്ട് റെൻ്റൽ കമ്പനി അവാർഡ് ജേതാവ് എറ്റി പ്രോ മാനേജിംഗ് ഡയറക്ടർ ശ്രീ. റ്റിബിൻ ജോയി നയിച്ചു. Read More…
അരുവിത്തുറ കോളേജിൽ യൂണിയൻ പ്രവർത്തനങ്ങളും ആർട്സ് ക്ലബ്ബും ഉദ്ഘാടനം ചെയ്തു
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയ് നിർവഹിച്ചു.ചടങ്ങിൽ ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചലച്ചിത്ര താരവും നർത്തകനുമായ റംസാൻ നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, യൂണിയൻ ജനറൽ സെക്രട്ടറി ജോൺസൺ ജോണി,വൈസ് ചെയർപേഴ്സൺ എയ്ഞ്ചലീനാ മനോജ് യൂണിയൻ കോഡിനേറ്റർ ഡോ. തോമസ്പുളിയ്ക്കൻ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.ഉച്ചക്ക് Read More…
സ്വച്ഛതാ ഹി സോവാ ക്യാമ്പയിന്‍റെ ഭാഗമായി 2025 സെപ്തംബർ 25ന് ഉഴവൂർ ടൗണിൽ ശുചിത്വോത്സവം സംഘടിപ്പിച്ചു
ഉഴവൂർ: സ്വച്ഛതാ ഹി സോവാ ക്യാമ്പയിന്‍റെ ഭാഗമായി 2025 സെപ്തംബർ 25ന് ഉഴവൂർ ടൌണിൽ ശുചിത്വോത്സവം സംഘടിപ്പിച്ചു. സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെയാണ് ശുചിത്വോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ശുചിത്വോത്സവത്തിന്‍റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ വാർഡുകളിലും ശുചിത്വയജ്ഞ പരിപാടികൾ സംഘടിപ്പിക്കുന്നതിനും, മാലിന്യമുക്തമാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ബുധനാഴ്ച്ച ഉഴവൂർ ടൌണിൽ സംഘടിപ്പിച്ച ശുചിത്വയജ്ഞം പ്രസിഡന്‍റ് ഇൻ ചാർജ് തങ്കച്ചൻ കെ. എം. ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്‍റ് അഞ്ജു പി. ബെന്നി, മെംബർമാരായ Read More…
എം.ജി.എച്ച്.എസ്.എസിൽ ഡയമണ്ട് ജൂബിലി ഡിജിറ്റൽ തിയേറ്റർ ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഡയമണ്ട് ജൂബിലി ഡിജിറ്റൽ തിയേറ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ പഠന, പാഠ്യേതര ആവശ്യങ്ങൾക്കായി പ്രവർത്തനമാരംഭിച്ച തിയേറ്ററിന്റെ ഉദ്ഘാടനം മുസ്‍ലിം എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം.കെ. ഫരീദ് നിർവഹിച്ചു. നവീകരിച്ച സ്കൂൾ വെബ്സൈറ്റ് സ്കൂൾ ജൂബിലി കമ്മിറ്റി ചെയർമാൻ ഡോ. എം.എ. മുഹമ്മദ് പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ എം.കെ. അൻസാരി വെബ്സൈറ്റ് പരിചയപ്പെടുത്തി. സ്കൂൾ തീം സോംഗ് പ്രകാശനം, മുസ്‍ലിം എജുക്കേഷൻ ട്രസ്റ്റ് അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് Read More…
ഹൃദയത്തെകുറിച്ച് ചോദിക്കാം പ്രോഗാം മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു
പാലാ: ലോക ഹൃദയദിനാഘോഷങ്ങളുടെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി പൊതുജനങ്ങൾക്കു വേണ്ടി ഹൃദയത്തെകുറിച്ച് ചോദിക്കാം – എന്ന വിഷയത്തിൽ ചർച്ചയും ലൈവ് ഫോൺ ഇൻ പ്രോഗ്രാമും നടത്തി. ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ചും ആധുനിക ഹൃദയചികിത്സകളെ കുറിച്ചും വിദഗ്ധ ഡോക്ടർമാർ മറുപടി നൽകി. കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ.രാംദാസ് നായിക് .എച്ച്, സീനിയർ കൺസൾട്ടന്റുമാരായ പ്രഫ.ഡോ.രാജു ജോർജ്, ഡോ.ജെയിംസ് തോമസ്, ഡോ.ബിബി ചാക്കോ ഒളരി, ഡോ.രാജീവ് എബ്രഹാം, കാർഡിയാക് തൊറാസിക് ആൻഡ് Read More…
അരുവിത്തുറ കോളേജിൽ ഇക്കണോമിക്സ് അസോസിയേഷൻ ഉദ്ഘാടനവും വിവിധ സെമിനാറുകളും
അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ ഇക്കണോമിക്സ് അസോസിയേഷൻ ഉദ്ഘാടനവും വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ സെമിനാറുകളും സംഘടിപ്പിച്ചു. ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ധനതത്വശാസ്ത്ര വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന അസോസിയേഷന്റെ ഉദ്ഘാടനം എസ്.ബി.ഐ ഈരാറ്റുപേട്ട ടൗൺ ബ്രാഞ്ച് ചീഫ് മാനേജർ ലക്ഷ്മി. ജി നിർവഹിച്ചു. തുടർന്ന് സംരംഭകത്വവും ധനസഹായങ്ങളും എന്ന വിഷയത്തിൽ എസ്ബിഐ ഈരാറ്റുപേട്ട ടൗൺ ബ്രാഞ്ച് അസിസ്റ്റൻറ് മാനേജർ നിവിൻ ഏ.ജെ ക്ലാസ് നയിച്ചു.കോളേജിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തിൽ ബൗദ്ധിക സ്വത്തവകാശം ഒരു ആമുഖം Read More…
കുന്നുംപുറത്ത് പത്മകുമാർ (പപ്പൻ) നിര്യാതനായി
വാഴൂർ :വാഴൂർ 15-ാം മൈൽ കുന്നുംപുറത്ത് പത്മകുമാർ (പപ്പൻ – 63) അന്തരിച്ചു. സംസ്കാരം (നാളെ) വ്യാഴം 2ന് വീട്ടുവളപ്പിൽ . മൃതദേഹം രാവിലെ 7 ന് വീട്ടിൽ കൊണ്ടുവരുന്നതാണ്. പിതാവ് കുന്നുംപുറത്ത് പരേതനായ നാരായണൻ. ഭാര്യ പ്രീത കണ്ണൂർ – ചെറുപുഴ നെടും പുരയിടത്തിൽ പ്രാപ്പോയിൽ കുടുംബാംഗം. മക്കൾ ദേവനന്ദ, ഭരത് ‘ പരേതൻ വാഴൂർ എസ് വി ആർ എൻ എസ് എസ് കോളെജിലെ 1980-83 ബാച്ച് ബികോം വിദ്യാർത്ഥിയും, കോൺഗ്രസ് നേതാവ് പരേതനായ Read More…











