അരുവിത്തുറ: ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്നത് പോലെ മണലാരണ്യത്തിനു മധ്യേ ബത് ലഹേം നഗരവും പുൽക്കൂടും ഒരുക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജിന്റെ പുൽക്കൂട് വ്യത്യസ്തമാകുന്നു. പുൽക്കൂടുകളിൽ സാധാരണയായി കണ്ടുവരുന്ന പച്ചപ്പിന്റെ അതിപ്രസരമില്ലാതെയാണ് പുൽക്കൂട് ഒരുക്കിയിരിക്കുന്നത്. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന കഥാപരിസ രത്തെ സർഗ്ഗാത്മകമായി അവതരിപ്പിച്ചിരിക്കുകയാണ് പുൽക്കൂടിൻ്റെ ശിൽപിമാരായ ഷിധിൻ ജോസഫ്, ബെൻജിത്ത് സേവ്യർ, ചാക്കോച്ചൻ, ഉണ്ണി റ്റോമിൻ,ജയ്മോൻ ജോസഫ്, അൻഡ്രൂസ് തോമസ്, അൻ്റൊ ജോസഫ്, ലിജോ ജോർജ് എന്നിവർ . പുൽക്കൂടിനെ വിദ്യാർത്ഥികളും അവേശത്തോടെ ഏറ്റെടുത്തു. പുൽക്കൂട് പൂർത്തിയായതോടെ രണ്ടുദിവസം Read More…
Year: 2025
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ ക്രിസ്തുമസ് ആഘോഷം -ഗ്ലോറിയ 2025
വെള്ളികുളം:വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ ക്രിസ്തുമസ് – ഗ്ലോറിയ 2025 വിപുലമായി ആഘോഷിക്കും. 24 തീയതി വെളുപ്പിന് 11.45 am ന് ആഘോഷമായ ക്രിസ്തുമസ് തിരുക്കർമ്മങ്ങൾ,പാട്ടു കുർബാന, സന്ദേശം, ഫാ.സ്കറിയ വേകത്താനം, കേക്ക് വിതരണം തുടർന്ന് ക്രിസ്തുമസ് നൈറ്റ് പ്രോഗ്രാം – ഗ്ലോറിയ 2025.ഇതോടനുബന്ധിച്ച് ക്രിസ്തുമസ് ട്രീ സമ്മാനക്കൂപ്പൺ നറുക്കെടുപ്പ്, ലൈവ് പുൽക്കൂട് സ്കിറ്റ് മത്സരം , ആട്ടിടയന്മാർ പ്രഛന്നവേഷ മത്സരം, പാപ്പാ മത്സരം, കരോൾ ഗാന മത്സരം എന്നിവ നടത്തപ്പെടും. ക്രിസ്തുമസിനോടനുബന്ധിച്ചു നടത്തിയ ഉണ്ണീശോയ്ക്ക് ഒരു Read More…
കീക്കരിക്കാട്ടൂർ തോമസ് തോമസ് (തൊമ്മച്ചൻ – 76) നിര്യാതനായി
മുണ്ടക്കയം: പറത്താനം കീക്കരിക്കാട്ടൂർ തോമസ് തോമസ് (തൊമ്മച്ചൻ – 76) നിര്യാതനായി. ഭൗതിക ശരീരം നാളെ (24/12/ 2025 ബുധനാഴ്ച ) രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടു വരുന്നതും ഉച്ച കഴിഞ്ഞ് 3 മണിക്ക് സംസ്കാര ശുശ്രൂഷകൾ വീട്ടിൽ ആരംഭിച്ച് പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തുന്നതുമാണ്. ഭാര്യ: അന്നു തോമസ് പാലൂർക്കാവ് കൊല്ലക്കൊമ്പിൽ കുടുംബാംഗം. മക്കൾ: നീതു (യു കെ), ടോം (ജിഎം, ജോസഫ് റബേഴ്സ്, കഞ്ഞിരപ്പള്ളി ), നെബു (ദുബായ്). മരുമക്കൾ: Read More…
വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
വെള്ളികുളം: വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട വർക്ക് സ്വീകരണം നൽകി.തീക്കോയി ഗ്രാമപഞ്ചായത്ത് മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ് കണിയാംകണ്ടത്തിൽ, ജിബിൻ സെബാസ്റ്റ്യൻ ചിറ്റേത്ത് , സ്വപ്നാ വർഗീസ് തോട്ടത്തിൽ, സോളി സണ്ണി മണ്ണാറത്ത് , തലനാടു ഗ്രാമപഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട റാണി മാത്യു തേനംമാക്കൽ, ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ട മോഹനൻ കാവുംപുറത്ത്, സോളി ഷാജി കുന്നനാം കുഴിയിൽ, ജില്ലാ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ബിന്ദു സബാസ്റ്റ്യൻ നെടുംകല്ലുങ്കൽ എന്നീ ജനപ്രതിനികളെ പൊന്നാട Read More…
വിവിധ അപകടങ്ങളിൽ 3 പേർക്കു പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മരങ്ങാട്ടുപള്ളി ഭാഗത്ത് വച്ച് ബൈക്കും മിനിട്രക്കും കൂട്ടിയിടിച്ചു മരങ്ങാട്ടുപള്ളി സ്വദേശി മെർവിന് ( 28) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. കുമളി പുറ്റടി ഭാഗത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുമളി സ്വദേശി രതീഷ് സി.പി.ക്ക് ( 41) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. ഭരണങ്ങാനത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തീക്കോയി സ്വദേശി സഞ്ജയ് ജെ.യ്ക്ക് പരുക്കേറ്റു. ഇന്ന് Read More…
രാമപുരം കോളേജ് സംഘടിപ്പിച്ച ടൗൺ ക്രിസ്മസ് കരോൾ ആകർഷകമായി
രാമപുരം: മാർ ആഗസ്തിനോസ് കോളജിൽ വിപുലമായ ക്രിസ്മസ് അഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത ടൗൺ ക്രിസ്മസ് കരോൾ ആകർഷകമായി. ആശംസകൾ അറിയിച്ച് ക്രിസ്മസ് പാപ്പാ കുതിരവണ്ടിയിൽ എത്തിയത് കാണികളിൽ കൗതുകം ഉണർത്തി. വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിൽ വിവിധ മത്സര പരിപാടികളും കലാപരിപാടികളും നടത്തി. 500 ചതുരശ്ര അടിയിൽ നിർമ്മിച്ച പുൽക്കൂട് ശ്രദ്ധേയമായി, ക്രിസ്മസ് കരോൾ ഗാനമത്സരം, പുൽക്കൂട്, മത്സരം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. കോളേജ് Read More…
43 മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ നാലാം ദിവസത്തെ വിശുദ്ധ കുര്‍ബാനക്ക് അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വളമ്മനാൽ മുഖ്യകാര്‍മ്മികത്വം വഹിച്ചു
പാലാ: ബൈബിൾ കൺവെൻഷൻ നാലാം ദിനമായ ഇന്ന് (22-12-2025) ഉച്ചകഴിഞ്ഞ് 3.30 ന് ജപമാലയോടെ ആരംഭിച്ച ശുശ്രൂഷയിൽ 4 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വളമ്മനാൽ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.സൈമൺ പഴയമ്പള്ളിൽ സിഎംഐ, ഫാ.തോമസ് അറക്കൽ, എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വൈകിട്ട് 5.30 മണിക്ക്, വചനപ്രഘോഷണം ആരംഭിച്ചു. തുടർന്നുള്ള ദിവ്യകാരുണ്യ ആരാധനയും സൗഖ്യ ശുശ്രൂഷയും ദിവ്യകാരുണ്യ ആശീർവാദത്തോടെ സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന സ്പിരിച്വൽ ഷെയറിംഗിലും ഇന്നലെ രാവിലെ മുതൽ തുടങ്ങിയ വ്യക്തിപരമായ Read More…
പാലാ നഗരസഭ 5-ാം വാർഡ് മുൻ കൗൺസിലർ ശ്രീമതി സതി ശശികുമാറിൻ്റെ ഭർത്താവ് ശശികുമാർ നിര്യാതനായി
പാലാ നഗരസഭ 5-ാം വാർഡ് മുൻ കൗൺസിലർ ശ്രീമതി സതി ശശികുമാറിൻ്റെ ഭർത്താവ് ശശികുമാർ നിര്യാതനായി. സംസ്കാരം നാളെ (23/12/25) ഉച്ചകഴിഞ്ഞ് 2.30 ന് കാനാട്ടുപാറയിലെ വീട്ടുവളപ്പിൽ.
വെള്ളികുളം ഇടവകയിലെ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ഞായർ ആചരിച്ചു
വെള്ളികുളം: ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ബൈബിൾ ഞായർ ആചരിച്ചു. “അവൻ്റെ വചനം പാലിക്കുന്നവനിൽ ദൈവസ്നേഹം പൂർണ്ണത പ്രാപിച്ചിരിക്കുന്നു.” (1യോഹന്നാൻ: 2:5). ഈ വചനത്തെ അടിസ്ഥാനപ്പെടുത്തി വിവിധ പരിപാടികൾ നടത്തപ്പെട്ടു.ബൈബിൾ പ്രതിഷ്ഠ നടത്തി. ഇടവകയിലെ എല്ലാ ഭവനങ്ങളിൽ നിന്നും കൊണ്ടുവന്ന ബൈബിൾ വെഞ്ചിരിച്ചു നൽകി.മിഷൻ ലീഗ് കുട്ടികൾ വചനമരം നിർമ്മിച്ചു.വചനമര മത്സരത്തിൽ ഗ്രീൻ ഹൗസ്, ബ്ലൂ ഹൗസ് ,റെഡ് ഹൗസ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സൺഡേസ്കൂൾ കുട്ടികൾക്ക് ഹൗസ് അടിസ്ഥാനത്തിൽ Read More…
സ്കൂട്ടറും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളേജ് വിദ്യാർഥി മരിച്ചു
കാഞ്ഞിരപ്പള്ളി: സ്കൂട്ടറും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കണ്ണിമല പഴയതോട്ടം സാജുവിന്റെ മകൻ ജെസ്വിൻ സാജു (19) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളേജ് വിദ്യാർഥിയായിരുന്നു. എരുമേലിക്ക് സമീപം ചരളയിൽ വച്ച് ഇന്നു പുലർച്ചെ ഏഴോടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ജെസ്വിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപകടത്തിന് പിന്നാലെ ശബരിമല റൂട്ടിൽ നേരിയ ഗതാഗത തടസമുണ്ടായി. എരുമേലി പോലീസ് സ്ഥലത്തെത്തി Read More…











