കോട്ടയം :ജില്ലയില്‍ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. മാഞ്ഞൂര്‍ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലും കോട്ടയം നഗരസഭയിലെ 37,38 വാര്‍ഡുകളിലുമാണ് രോഗബാധ. പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ദ്രുതകര്‍മസേനയ്ക്ക് രൂപം നല്‍കി. രോഗം ബാധിച്ച പക്ഷികളെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റു വളര്‍ത്തുപക്ഷികളെയും വള്ളിയാഴ്ച (ഡിസംബര്‍ 26) നശിപ്പിക്കും. ഇവയെ കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങളനുസരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കും. മാഞ്ഞൂരില്‍ കാടക്കോഴികളും കോട്ടയത്ത് Read More…
Year: 2025
സപ്ത ദിന ക്യാമ്പ്
മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭീ മുഖ്യത്തിൽ മുരിക്കുംവയൽ ഗവ.:എൽ പി സ്കൂളിൽ വച്ച് ഡിസംമ്പർ 26 മുതൽ ജനുവരി 1 വരെ നീണ്ടു നിൽക്കുന്ന സപ്തദിന റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്നേഹാരാമം രഹിത ലഹരി സമം ശ്രേഷ്ഠംവന്ദ്യം വയോജനം വർജ്യസഭാ , ഋതുഭേദ ജീവനം ജെൻഡർ പാർലമെൻറ് എന്നിവയാണ് ഈ വർഷത്തെ ക്യാമ്പിന്റെ ആശയം.സ്കൂൾ പരിസരം വ്യത്തിയാക്കൽ, അടുക്കള പച്ചക്കറി തോട്ട നിർമ്മാണം, കിടപ്പ് രോഗികളെ സന്ദർശിക്കൽ ,മെഡിക്കൽ ക്യാമ്പുകൾ, Read More…
ദൈവത്തിലുള്ള സമ്പൂർണ്ണ സമർപ്പണമായിരിക്കണം നമ്മുടെ ജീവിത ലക്ഷ്യം: മാർ തിയഡോഷ്യസ് മെത്രപൊലീത്ത
പാലാ : ഈ ലോകത്തിന് അനുരൂപരാകാതെ ക്രിസ്തുവിലുള്ള നവജീവിതം ലക്ഷ്യമാക്കി, നമ്മുടെ ശരീരത്തെയും മനസ്സിനെയും ദൈവത്തിന് യാഗമായി സമർപ്പിച്ചുകൊണ്ട് ജീവിതം വിശുദ്ധിയുള്ള സമർപ്പണം ആയി മാറ്റണമെന്ന് മലങ്കര സുറിയാനി മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു. പാലാ രൂപത 43 മത് ബൈബിൾ കൺവെൻഷൻ സമാപന ദിന സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു തിരുമേനി. ദൈവകൃപയും ദൈവേഷ്ടവുമായിരിക്കണം നമ്മുടെ ജീവിത ലക്ഷ്യമായി നാം മുറുകെ പിടിക്കേണ്ടത്. വി. യൗസേപ്പിനെപ്പോലെ അനുസരണവും ദൈവാശ്രയബോധവും നമുക്ക് ആവശ്യമാണ്. Read More…
നിറപ്പകിട്ടോടെ ക്രിസ്തുമസ് ആഘോഷിച്ച് അരുവിത്തുറ സെന്റ്.മേരീസ്
അരുവിത്തുറ: ക്രിസ്തുമസ് ആഘോഷം വിവിധ പരിപാടികളോടെ കളർഫുൾ ആയി അരുവിത്തുറ സെന്റ്.മേരീസ് എൽ.പി സ്കൂളിൽ നടത്തപ്പെട്ടു. ചുവപ്പും വെള്ളയും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് കുട്ടികളും അധ്യാപകരും ആഘോഷം കൂടുതൽ കളർഫുൾ ആക്കി. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള നക്ഷത്രങ്ങൾ സ്കൂളിന് അലങ്കാരമായി. കുട്ടി ക്രിസ്മസ് പാപ്പാമാരുടെ പ്രകടനം കുട്ടികൾക്ക് കൗതുകമായി.കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു. ക്രിസ്തുമസ് പാപ്പ മത്സരം, കാർഡു നിർമ്മാണ മത്സരം, നക്ഷത്ര മത്സരം ഇവയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നല്കി. ഹെഡ്മിസ്ട്രസ് ശ്രീമതി Read More…
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടം
പാലാ: ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. പാലാ- തൊടുപുഴ റോഡിൽ 6.15 ഓടെ ഐങ്കൊമ്പിന് സമീപമായിരുന്നു അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റ കർണാടക സ്വദേശികളായ 7 വയസ്സുകാരി ഉൾപ്പെടെ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സുനിൽ കുമാർ ( 33 ) യല്ലീഷ (28 ) വെങ്കിടേഷ് ( 40 ) നാരായണ സ്വാമി ( 55 ) ഹർഷിത Read More…
അഭിഷേകത്തിൻ്റെ തിരുശേഷിപ്പുകൾ സമ്മാനിച്ചുകൊണ്ട് പാലാ ബൈബിൾ കൺവെൻഷന് ഭക്തി നിർഭരമായ സമാപനം
പാലാ: അഭിഷേകത്തിൻ്റെ അനന്തമായ തിരുശേഷിപ്പുകളുമായി പുതിയൊരു ആത്മീയ യാത്രയിലേക്ക് വിശ്വാസികളെ ആനയിച്ച 43 മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ – കൃപാഭിഷേകത്തിന് – പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഭക്തിനിർഭരമായ സമാപനം. ഡിസംബർ 19 മുതൽ 23 വരെ സായാഹ്ന കൺവെൻഷനായി ക്രമീകരിച്ച കൺവെൻഷൻ എല്ലാ ദിവസവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഭക്തിസാന്ദ്രമായ വിശുദ്ധ കുർബ്ബാനയും ദൈവവചനത്തിൻ്റെ വെളിച്ചത്തിൽ നടന്ന പ്രഘോഷണങ്ങളും സൗഖ്യ, വിടുതൽ ശുശ്രൂഷകളും അനേകരെ ദൈവകൃപയുടെ പുതിയ തലങ്ങളിലേക്ക് ഉയർത്തി. ദിവ്യകാരുണ്യ Read More…
പക്ഷിപ്പനി; പച്ചമാംസം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണം, മാംസവും മുട്ടയും നന്നായി വേവിക്കണം, ജാഗ്രത നിർദ്ദേശം
കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളത്തില്‍ പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഫീല്‍ഡ് തലത്തില്‍ ജാഗ്രത പാലിക്കണം. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക Read More…
പുൽക്കൂട്ടിലെ ആവേശം ഏറ്റെടുത്ത് യുവത്വം; അരുവിത്തുറ കോളേജിൽ ക്രിസ്മസ് ആഘോഷം ബോൺ നത്താലെ 2025
അരുവിത്തുറ :ക്രിസ്മസിന്റെ വരവ് അറിയിച്ച് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ബോൺ നത്താലെ -2025 ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു.വർണ്ണശബളമായ ക്രിസ്മസ് കരോളോടെ ആരംഭിച്ച ആഘോഷങ്ങളിൽ ക്രിസ്മസ് പാപ്പാ മത്സരം ക്രിസ്മസ് കരോൾ ഗാന മത്സരം കുട്ടികളുടെ വിവിധ കലാപരിപാടികൾ ,ഡിജെ തുടങ്ങിയ പരിപാടികൾ കോർത്തിണക്കിയിരുന്നു. ചടങ്ങിൽ കോളേജിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.
കോപവും അമിതവാക്കുകളും ഒഴിവാക്കി ക്രിസ്തുവിൽ ഒന്നായി ജീവിക്കുക : ബിഷപ്പ് കല്ലറങ്ങാട്ട്
പാലാ : ക്രിസ്തുവിൻ്റെ പ്രബോധനങ്ങളിൽ നാം അടിയുറച്ചു നിൽക്കേണ്ടതിൻ്റെ പ്രാധാന്യവും വാക്കുകൾ ഉപയോഗിക്കുമ്പോൾ വിശ്വാസികൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 43 മത് പാല രൂപത ബൈബിൾ കൺവെൻഷൻ്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുക യായിരുന്നു പിതാവ്. എന്തുകൊണ്ടെന്നാൽ, “സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും” (മത്തായി 5:22). അതിനാൽ, വാക്കുകളിൽ മിതത്വം പാലിക്കുകയും സഹോദരങ്ങളെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു ജീവിതമാണ് Read More…
മണലാരണ്യത്തിന് മധ്യേ ബത് ലഹേം ഒരുക്കി അരുവിത്തുറ കോളജിന്റെ പുൽക്കൂട്
അരുവിത്തുറ: ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്നത് പോലെ മണലാരണ്യത്തിനു മധ്യേ ബത് ലഹേം നഗരവും പുൽക്കൂടും ഒരുക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജിന്റെ പുൽക്കൂട് വ്യത്യസ്തമാകുന്നു. പുൽക്കൂടുകളിൽ സാധാരണയായി കണ്ടുവരുന്ന പച്ചപ്പിന്റെ അതിപ്രസരമില്ലാതെയാണ് പുൽക്കൂട് ഒരുക്കിയിരിക്കുന്നത്. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന കഥാപരിസ രത്തെ സർഗ്ഗാത്മകമായി അവതരിപ്പിച്ചിരിക്കുകയാണ് പുൽക്കൂടിൻ്റെ ശിൽപിമാരായ ഷിധിൻ ജോസഫ്, ബെൻജിത്ത് സേവ്യർ, ചാക്കോച്ചൻ, ഉണ്ണി റ്റോമിൻ,ജയ്മോൻ ജോസഫ്, അൻഡ്രൂസ് തോമസ്, അൻ്റൊ ജോസഫ്, ലിജോ ജോർജ് എന്നിവർ . പുൽക്കൂടിനെ വിദ്യാർത്ഥികളും അവേശത്തോടെ ഏറ്റെടുത്തു. പുൽക്കൂട് പൂർത്തിയായതോടെ രണ്ടുദിവസം Read More…










