പൂഞ്ഞാർ: വളതൂക്ക് പാപ്പാലിപ്പറമ്പിൽ കെ.എ കുട്ടപ്പൻ (82) നിര്യാതനായി. സംസ്കാരം നാളെ (11/01/25 ശനി) ഉച്ചകഴിഞ്ഞ് 3 ന് മകൻ കടൂപ്പാറ സമജിൻ്റ വീട്ടിൽ കർമ്മങ്ങൾക്ക് ശേഷം വളതൂക്കിലുള്ള വീട്ടുവളപ്പിൽ. സി.പി.ഐ.എം പൂഞ്ഞാർ മുൻ ലോക്കൽ കമ്മറ്റി അംഗം ആയിരുന്നു ഭാര്യ സരോജിനി കുട്ടപ്പൻ വെച്ചുച്ചിറ വെട്ടിക്കൽ കുടുംബാംഗം. മക്കൾ: ഷാജിമോൻ പി.കെ, സജീവ് പി.കെ (ട്രാവൻകൂർ ടൈറ്റാനിയം തിരുവനന്തപുരം), മനോജ് പി.കെ (ലോട്ടസ് ഫ്ലവേഴ്സ് ഭരണങ്ങാനം), സമജ് പി.കെ (ആയുർവ്വേദ ഫിസിയോതെറാപ്പിസ്റ്റ്. മരുമക്കൾ: ആശ സി.കെ Read More…
Year: 2026
കോട്ടയം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക്: മന്ത്രി വീണാ ജോര്‍ജ്
കോട്ടയം: ഈ വര്‍ഷം സ്‌കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക് ഉയരും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌കിന്‍ ബാങ്ക് അന്തിമഘട്ടത്തിലാണ്. ഇതിന് പുറമേയാണ് വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് ഉള്‍പ്പെടെയുള്ള Read More…
കുടുംബശ്രീ രാജ്യത്തിനാകെ മാതൃക: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: കുടുംബശ്രീ കോട്ടയം ജില്ലാ മിഷൻ നടപ്പാക്കുന്ന ‘വേനൽ മധുരം’ തണ്ണിമത്തൻ കൃഷിക്ക് നീണ്ടൂർ പഞ്ചായത്തിലെ മേക്കാവ് കൃഷിയിടത്തിൽ തുടക്കമായി. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ തണ്ണീർമത്തൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന കുടുംബശ്രീ രാജ്യത്തിനാകെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റെടുത്തു നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന കാര്യത്തിൽ കുടുബശ്രീ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. ജില്ലയിൽ 80 ഏക്കറിൽ തണ്ണിമത്തൻ കൃഷി ചെയ്യാനുള്ള തീരുമാനം വേനൽക്കാലത്ത് ജനങ്ങൾക്ക് ആശ്വാസമാകുമെന്നും Read More…
വിജ്ഞാനകേരളം: ഏകദിന പരിശീലനം സംഘടിപ്പിച്ചു
കോട്ടയം: കേരള നോളജ് ഇക്കോണമി മിഷൻ, കുടുംബശ്രീ ജില്ലാ മിഷൻ, കില എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിജ്ഞാന കേരളം ഏകദിന പരിശീലനം നടന്നു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. വിജ്ഞാനകേരളം ജനകീയ കാമ്പയിൻ അഡൈ്വസർ ഡോ. ടി.എം. തോമസ് ഐസക്, കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, ജില്ലാ പ്ലാനിങ് ഓഫീസർ Read More…
മാർത്തോമ്മാ വികസന സംഘം ചർച്ചാ സമ്മേളനം കോട്ടയത്ത് സി പി ജോൺ വിഷയാവതരണം നടത്തി
കോട്ടയം: ആധുനിക വികസന സംരഭങ്ങൾക്ക് സഭകൾ മുൻകൈ എടുക്കണമെന്ന് സി പി ജോൺ ആവശ്യപ്പെട്ടു. അത്യന്താനുനീക വ്യവസായമായ ഫാർമ – ആരോഗ്യ വ്യവസായങ്ങൾക്ക് ഇന്ന് വലിയ സാദ്ധ്യതയാണുള്ളത് പുതിയ നൂറ്റാണ്ടിൽ സംസ്ഥാനത്തെ എഡ്യൂക്കേഷൻ ഹബ്ബായി മാറ്റണം, പച്ചയായ പുൽപ്പുറം 21 നൂറ്റാണ്ടിൻ്റെ പ്രത്യേകതയായി മാറണം സി പി ജോൺ തുടർന്നു. മാർത്തോമ്മാ സഭാ വികസന സംഘം കോട്ടയം കൊച്ചി ഭദ്രാസന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ വികസനം സാദ്ധ്യതകളും പരിമിതികളും ” എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനം Read More…
ടോറസ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം
പാലാ: ടോറസ് ലോറിയും ബുള്ളറ്റും കൂടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ മുത്തോലി സ്വദേശികളായ ബുള്ളറ്റ് യാത്രികർ സണ്ണി എബ്രഹാം ( 55 ) മകൾ ആൻ മരിയ സണ്ണി ( 25 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30 മണിയോടെ കെഴുവംകുളം ഭാഗത്ത് വച്ചായിരുന്നു അപകടം.
മലയാളത്തിന്റെ ഭാവഗായകന്‍; പി ജയചന്ദ്രന്‍ അന്തരിച്ചു
മലയാളത്തിന്റെ പ്രിയ ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 80 വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം. നാളെ രാവിലെ 9 മണിക്ക് മൃതദേഹം ആശുപത്രിയിൽ നിന്നും പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ട് പോകും. ഉച്ച വരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും, ശേഷം ചേന്ദമംഗലം Read More…
ദേശീയ സെമിനാർ നടത്തി
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ സെമിനാർ ‘ഇവോൾവിയോൺ’ നടത്തി. വിവിധ ശാസ്ത്ര മേഖലകളിൽ ബയോടെക്‌നോളജിയുടെ മുന്നേറ്റങ്ങൾ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ആ൪ സി സി അസോസിയേറ്റ് പ്രൊഫസർ ഡോ. ഗുരുവായൂരപ്പൻ സി, ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഉമ൪ അലി ആ൪ ജി സി ബി, ഡോ. ഗിരിലാൽ എ൦ സെയിന്റ്ഗിറ്റ്സ് കോളേജ് പത്താമുട്ട൦ എന്നിവർ ക്ലാസ്സുകൾ നയിച്ചു. വിവിധ കോളേജുകളിൽ നിന്നുമായി Read More…
രാമപുരത്ത് അപകടം; ഇടുക്കി സ്വദേശികൾക്ക് പരുക്ക്
രാമപുരം :കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരായ ഇടുക്കി കഞ്ഞിക്കുഴി സ്വദേശികൾ ജോയിസ് ( 50 ) സതീശൻ (54) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് രാമപുരം ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്.
പടനിലം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത‌്യാനോസിൻ്റെ തിരുനാൾ
പടനിലം: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത‌്യാനോസിൻ്റെ തിരുനാൾ 2025 ജനുവരി 10 മുതൽ 19 വരെ നടക്കുമെന്ന് വികാരി ഫാ. സിബി തോമസ് കുരിശുംമൂട്ടിൽ അറിയിച്ചു. നാളെ വൈകുന്നേരം 4.45ന് കൊടിയേറ്റ്, അഞ്ചിന് വി ശുദ്ധ കുർബാന, നൊവേന. 11ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 12ന് രാവിലെ എട്ടിന് വിശുദ്ധ കുർബാന, നൊവേന. 13 മുതൽ 17 വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 18ന് വൈകുന്നേരം 4.30ന് Read More…











