പാലാ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു പരുക്കേറ്റ കർണാടക തുമ്പൂർ സ്വദേശികളായ ഡ്രൈവർ നവീൻ (24 ) തീർത്ഥാടക മാരുതി ( 55 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 5 മണിയോടെ പാലാ – തൊടുപുഴ റൂട്ടിൽ പിഴകിന് സമീപമായിരുന്നു അപകടം.
Year: 2025
സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ ഒഴിവാക്കിയതിൽ ജനകീയ പ്രതിഷേധം ഉയരുന്നു
പൂഞ്ഞാർ : പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്, പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ, സ്ഥാപിക്കുന്ന രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്ന സ്തൂപത്തിൽ, ഇപ്പോൾ എഴുതി ചേർത്തിരിക്കുന്ന പേരുകൾ അപൂർണ്ണമാണെന്ന് കക്ഷി രാഷ്ട്രീയ വിത്യാസം ഇല്ലാതെ എല്ലാവരും അഭിപ്രായപെട്ടു. സമര പോരാളികളുടെ നേതാവ് ആയിരുന്നയാളുടെ പേര് പോലും ഒഴിവാക്കി. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തെള്ളിയിൽ മൈതാനം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ വച്ച് നിരവധി സമര സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ Read More…
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ ഫൈബ്രോ സ്കാനിംഗ് സൗകര്യത്തോടെ കരൾ രോഗ നിർണ്ണയ ക്യാമ്പ്
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രി മെഡിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കരൾ രോഗ നിർണ്ണയ ക്യാമ്പ് 2025 ജനുവരി 16 വ്യാഴാഴ്ച്ച നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഫൈബ്രോ സ്കാനിംഗ് സൗകര്യം ലഭ്യമാണ്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രമാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. ക്യാമ്പിന് മെഡിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിലെ ഡോ. അനീഷ് ഫിലിപ്പ് മേൽനോട്ടം വഹിക്കും. മുൻകൂർ ബുക്കിംഗ് സൗകര്യത്തിനായി 9188228226 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അടുത്ത രണ്ട് ദിവസം കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ജാഗ്രത
അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഉയർന്ന ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സൂര്യാഘാതം ഏൽക്കാതെ സൂക്ഷിക്കണമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി Read More…
വിദ്വേഷ പരാമർശം; പി.സി ജോർജിനെതിരെ കേസെടുത്തു
ഈരാറ്റുപേട്ട: വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുത്തു. യൂത്ത് ലീഗ് നല്കിയ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പിസി ജോർജിന്റെ പരാമർശം. മതസ്പർധ വളർത്തൽ കലാപാഹ്വാനം എന്നിവയ്ക്കാണ് കേസ്. വിവാദമായതിന് പിന്നാലെ സോഷ്യൽ മീഡിയായിലൂടെ പി സി ജോർജ് മാപ്പ് പറഞ്ഞിരുന്നു. ഇന്ത്യയിലെ മുസ്‍ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം. മുസ്‍ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, Read More…
പാതാമ്പുഴയിൽ നിന്ന് റിപ്പബ്ളിക് ദിന ചടങ്ങിന് ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പാതാമ്പുഴ 46 -ാം നമ്പർ അങ്കണവാടി വർക്കർ മിനിമോൾ ഒ.സിക്ക് ഒപ്പം ഭർത്താവിനും 26 ന് ന്യൂഡൽഹി റിപ്പബ്ലിക് ദിന ചടങ്ങിന് പങ്കെടുക്കുവാൻ ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം. വനിതാ ശിശു വികസന വകുപ്പ് വഴിയാണ് ഇവർക്ക് റിപ്ലബ്ലിക് ദിനാഘോഷ പരേഡിന് സാക്ഷ്യം വഹിക്കുവാൻ കേന്ദ്രസർക്കാരിൻ്റെ ക്ഷണം ലഭിച്ചത്. ഈരാറ്റുപേട്ട ഐ. സി.ഡി.എസിന് കീഴിൽ 2022-23 വർഷത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡ് മിനിമോൾക്ക് ലഭിച്ചിരുന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 40-ാം നമ്പർ Read More…
പടനിലം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത‌്യാനോസിൻ്റെ തിരുനാളിന് കൊടിയേറി
പടനിലം: പടനിലം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത‌്യാനോസിൻ്റെ തിരുനാളിന് കൊടിയേറി. ജനുവരി 10 വെള്ളിയാഴ്ച വൈകുന്നേരം 4.45ന് വികാരി ഫാ. സിബി തോമസ് കുരിശുംമൂട്ടിൽ കൊടിയേറ്റി. ജനുവരി 11 വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 11ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 12ന് രാവിലെ എട്ടിന് വിശുദ്ധ കുർബാന, നൊവേന. 13 മുതൽ 17 വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 18ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, Read More…
സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ സിപിഐഎം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മുൻസിപ്പൽ ഓഫീസ് പടിക്കൽ നടന്ന ധർണ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം പി ആര്‍ ഫൈസൽ അധ്യക്ഷനായി. സെക്രട്ടറി പി ബി ഫൈസൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഇ എ സവാദ്, പി എ ഷെമീർ, മുൻസിപ്പൽ കൗൺസിലർ അനസ് പാറയിൽ എന്നിവർ സംസാരിച്ചു.
വളതൂക്ക് പാപ്പാലിപ്പറമ്പിൽ കെ.എ കുട്ടപ്പൻ നിര്യാതനായി
പൂഞ്ഞാർ: വളതൂക്ക് പാപ്പാലിപ്പറമ്പിൽ കെ.എ കുട്ടപ്പൻ (82) നിര്യാതനായി. സംസ്കാരം നാളെ (11/01/25 ശനി) ഉച്ചകഴിഞ്ഞ് 3 ന് മകൻ കടൂപ്പാറ സമജിൻ്റ വീട്ടിൽ കർമ്മങ്ങൾക്ക് ശേഷം വളതൂക്കിലുള്ള വീട്ടുവളപ്പിൽ. സി.പി.ഐ.എം പൂഞ്ഞാർ മുൻ ലോക്കൽ കമ്മറ്റി അംഗം ആയിരുന്നു ഭാര്യ സരോജിനി കുട്ടപ്പൻ വെച്ചുച്ചിറ വെട്ടിക്കൽ കുടുംബാംഗം. മക്കൾ: ഷാജിമോൻ പി.കെ, സജീവ് പി.കെ (ട്രാവൻകൂർ ടൈറ്റാനിയം തിരുവനന്തപുരം), മനോജ് പി.കെ (ലോട്ടസ് ഫ്ലവേഴ്സ് ഭരണങ്ങാനം), സമജ് പി.കെ (ആയുർവ്വേദ ഫിസിയോതെറാപ്പിസ്റ്റ്. മരുമക്കൾ: ആശ സി.കെ Read More…
കോട്ടയം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക്: മന്ത്രി വീണാ ജോര്‍ജ്
കോട്ടയം: ഈ വര്‍ഷം സ്‌കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക് ഉയരും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌കിന്‍ ബാങ്ക് അന്തിമഘട്ടത്തിലാണ്. ഇതിന് പുറമേയാണ് വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് ഉള്‍പ്പെടെയുള്ള Read More…











