kottayam

ഇല്ലാത്ത കണക്ഷനു ബില്ല് നൽകിയ ജല അതോറട്ടി 20000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ

കോട്ടയം: നൽകാത്ത വാട്ടർ കണക്ഷന് ബിൽ നൽകിയതിനു ജല അതോറിറ്റി ഉപഭോക്താവിന് 20000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്. കോട്ടയം സ്വദേശിയായ ടി.എൻ. ബാബു നൽകിയ പരാതിയിലാണ് നടപടി. ബാബു വാട്ടർ കണക്ഷനുവേണ്ടി ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർക്ക് അപേക്ഷ നൽകിയിരുന്നു. കൈവശാവകാശ സർട്ടിഫിക്കറ്റ് കാലഹരണപ്പെട്ടന്ന്‌ അറിയിച്ചതിനെത്തുടർന്ന് പുതിയത് നൽകുകയും മുദ്രപ്പത്രത്തിൽ കരാറിലേർപ്പെടുകയും ചെയ്തു. മീറ്ററും വാങ്ങി നൽകി. മീറ്റർ പരിശോധിച്ച ശേഷം സ്ഥലം പരിശോധിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും മാസങ്ങളായിട്ടും നടപടിയുണ്ടായില്ല. Read More…

obituary

വാഴയിൽ (പാലൂപടവിൽ) ജോസഫ് കുര്യൻ നിര്യാതനായി

പാലാ: കേരളാ കോൺഗ്രസ് (എം) പാലാ മുനിസിപ്പൽ ടൗൺ മണ്ഡലം പ്രസിഡണ്ട് ബിജു പാലൂപടവൻ്റെ പിതാവ് വാഴയിൽ (പാലൂപടവിൽ ) ജോസഫ് കുര്യൻ (92) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം) രാവിലെ 10.30 ന് പാലാ സെ.ജോർജ് ളാലം പുത്തൻപള്ളിയിൽ.

poonjar

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ ഏകദിന ഉപവാസ സമരം നാളെ

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ സ്ഥാപിക്കുന്ന ഗാന്ധിജിയുടെ ശിലാഫലകത്തിൽ സ്വാതന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം വരെ അനുഭവിച്ച സി. ജോൺ തോട്ടക്കര, സിറിയക്ക് ആരംപുളിയ്കൽ, വർക്കി തട വനാൽ, ഉൾപ്പെടെയുള്ള സ്വാതന്ത്യസമര സേനാനികളെ അപമാനിച്ച പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നടപടിയെയും, പഞ്ചായത്തിൻ്റെ വികസന മുരടിപ്പ്, കെടുകാര്യസ്ഥത, കാര്യക്ഷമമില്ലായ്മ എന്നിവയെക്കതിരെയും കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേത്യത്തിൽ നാളെ (ബുധനാഴ്ച ) രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഉപവാസ Read More…

Accident

ഇല്ലിക്കകല്ല് കണ്ട് മടങ്ങുംവഴി സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം ; ഭർത്താവ് മരിച്ചു, ഭാര്യക്ക് ഗുരുതര പരുക്ക്

മേലടുക്കം : ഇല്ലിക്കക്കല്ല് കണ്ട് മടങ്ങും വഴി സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിൽപെട്ട് യുവാവ് മരിച്ചു. പെരുമ്പാവൂർ മുടിക്കൽ സ്വദേശി അബ്ദുള്ള (47) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഈരാറ്റുപേട്ട സ്വദേശിനി നൂർജഹാനെ ഗുരുതര പരിക്കുകളോടെ പാലാ മാർസ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലടുക്കം ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. അബ്ദുള്ളയുടെ മൃതദേഹം ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയിൽ.

Accident

നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്

പാലാ: നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ തൊടുപുഴ സ്വദേശികളായ ദമ്പതികൾ സഖറിയാസ് (63), ഐസി (52) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 6.30 യോടെ മുണ്ടാങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം.

ramapuram

പി ജയചന്ദ്രൻ അനുസ്മരണ സംഗീത മത്സരം നടത്തി

രാമപുരം : രാമപുരം മാർ ആഗസ്തീനോസ് കോളേജ് ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പി ജയചന്ദ്രൻ അനുസ്മരണ സംഗീത മത്സരം ‘ചന്ദ്രഗീതം’ നടത്തി. ഭാവ ഗായകൻ പി ജയചന്ദ്രൻ ആലപിച്ച ചലച്ചിത്ര ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ശ്രോതാക്കളുടെ ശ്രദ്ധ ആകർഷിച്ച സംഗീത മത്സരത്തിൽ ഒന്നാംസ്ഥാനം അനക്സ് സാജു ബിബിൻ സെബാസ്റ്റ്യൻ രണ്ടാം സ്ഥാനവും അമൽ മോഹൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് സമ്മാനങ്ങൾ വിതരണം ചെയ്തു. Read More…

poonjar

CPI പൂഞ്ഞാർ ബ്രാഞ്ച് സമ്മേളനം നടത്തി

പൂഞ്ഞാർ : ഇരുപത്തിയഞ്ചാമത് പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി CPI പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയിലെ പൂഞ്ഞാർ ബ്രാഞ്ച് സമ്മേളനം സഖാവ് കാനം രാജേന്ദ്രൻ നഗറിൽ . സഖാവ് P.S രാജീവ് അധ്യക്ഷതയിൽ സിപിഐ ജില്ല എക്സിക്യൂട്ടിവ് അംഗം സഖാവ് ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു. സിപിഐ പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സഖാവ് കെ.എസ് രാജു , സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി സഖാവ് സി. എസ് സജി , സിപിഐ പൂഞ്ഞാർ മണ്ഡലം Read More…

kottayam

വിപുലമായ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം

കോട്ടയം : റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പറഞ്ഞു. ജില്ലാതല ആഘോഷപരിപാടികളുടെ ഒരുക്കം വിലയിരുത്താൻ കളക്‌ട്രേറ്റിലെ വിപഞ്ചിക ഹാളിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 26ന് രാവിലെ എട്ടു മുതൽ കോട്ടയം പൊലീസ് പരേഡ് മൈതാനത്താണ് ജില്ലാതല ആഘോഷ പരിപാടികളും പരേഡും നടക്കുക. പൊലീസ്, എക്‌സൈസ്, വനം വകുപ്പ്, എൻ.സി.സി., എസ്.പി.സി., സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ് തുടങ്ങിയ പ്ലാറ്റൂണുകളും സ്‌കൂൾ ബാൻഡ് Read More…

aruvithura

സൈബർ ഇരകൾ ഉണ്ടാകുന്നത് അശ്രദ്ധയിൽ നിന്ന്: സനോജ് എം ജെ

അരുവിത്തുറ :മൊബൈൽ ഫോണും സോഷ്യൽ മീഡിയയും അശ്രദ്ധമായി ഉപയോഗിക്കുന്നവരാണ് സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെടുന്നതെന്ന് കേരള പോലീസ് റീജണൽ ഫോറൻസിക് സയൻസ് ലബോറട്ടറി അസിസ്റ്റൻറ് ഡയറക്ടർ സനോജ് എം ജെ പറഞ്ഞു. സൈബർ സുരക്ഷ ഡിജിറ്റൽ നവീകരണത്തിലേക്കുള്ള വഴിയും ഭാവിയും എന്ന വിഷയത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഐ ക്യു എ സിയുടെ ആഭിമുഖ്യത്തിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെയും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗജന്യമായി ലഭിക്കുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ Read More…

erattupetta

ഇൻ്റർ സ്കൂൾ ക്വിസ് മൽസരം; ജനുവരി 17 ന്

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി എൽ.പി, യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ജനുവരി 17 ന് വെള്ളിയാഴ്ച രാവിലെ 9.30 ന് ഇൻറർ സ്കൂൾ ക്വിസ് മൽസരം നടത്തുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. അന്വേഷണങ്ങൾക്ക്: 9495613062 താഹിറ പി.പി. (പ്രിൻസിപ്പാൾ), 9447780581 ലീന എൻ.പി. (ഹെഡ്മിസ്ട്രസ്സ്), 9961313330 ഷിനുമോൾ കെ.എ. (കൺവീനർ).