pala

റൂബി ജോസ് കേരള കോൺഗ്രസ് (എം) മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

പാലാ: മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി എൽ.ഡി.എഫിലെ കേരള കോൺഗ്രസ് (എം) പ്രതിനിധി റൂബി ജോസ് ഓമലകത്ത് തെരഞ്ഞെടുക്കപ്പെട്ടു. വാർഡ് 11 മുത്തോലി സൗത്തിൽ നിന്നുമാണ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. 14 അംഗ സമിതിയിൽ 11 അംഗങ്ങളുടെ പിന്തുണയാണ് ഇവിടെ എൽ.ഡി.എഫിനുള്ളത്. 8 അംഗങ്ങളുള്ള കേ.കോൺ (എം) ന് മുത്തോലി യിൽ ഒറ്റയ്ക്ക് ഭൂരിപക്ഷവുമുണ്ട്. ബി.ജെ.പിയിൽ നിന്നുമാണ് പഞ്ചായത്ത് ഭരണം എൽ. ഡി.എഫ് പിടിച്ചെടുത്തത്. ഇവിടെ യു.ഡി.എഫിന് ഒരു അംഗം മാത്രമേ ഉള്ളൂ. ബി.ജെ.പിക്ക് രണ്ടും. റൂബി മുൻ ളാലം Read More…

kottayam

ജോഷി ഫിലിപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജോഷി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു (ഡിസംബര്‍ 27 ശനി) രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ വാകത്താനം ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ ജോഷി ഫിലിപ്പിന് 16 വോട്ടും എതിര്‍ സ്ഥാനാര്‍ഥി ഭരണങ്ങാനം ഡിവിഷന്‍ പ്രതിനിധി പെണ്ണമ്മ ജോസഫിന് ഏഴ് വോട്ടും ലഭിച്ചു. വരണാധികാരിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ മുന്‍പാകെ പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്തു. എ.ഡി.എം എസ്.ശ്രീജിത്തും തെരഞ്ഞെടുപ്പ് നടപടികളില്‍ പങ്കുചേര്‍ന്നു.

obituary

മാറാമറ്റം എം.സി.സണ്ണി നിര്യാതനായി

ഭരണങ്ങാനം: മാറാമറ്റം എം.കെ.ചാണ്ടിയുടെ മകൻ എം.സി.സണ്ണി (60) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ചങ്ങനാശേരി കൊടുകത്തറ ആൻസി സണ്ണി. മക്കൾ: : മാർട്ടിൻ, ആൻമരിയ.

general

വെള്ളികുളം സ്വാശ്രയ സംഘം- മാതൃവേദിയുടെ സംയുക്ത ക്രിസ്തുമസ് ആഘോഷം നാളെ

വെള്ളികുളം :വെള്ളികുളംഇടവകയിലെ സാശ്രയ സംഘത്തിന്റെയും മാതൃവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷം 27 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.15-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ജെസ്സി ഷാജി ഇഞ്ചയിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വികാരി ഫാ. സ്കറിയ വേകത്താനം, സിസ്റ്റർ ജീസാ അടയ്ക്കപ്പാറ സി.എം.സി. തുടങ്ങിയവർ അനുഗ്രഹപ്രഭാഷണം നടത്തും. മാഗി ആൻ്റണി വള്ളിയാംതടത്തിൽ ക്രിസ്തുമസ് സന്ദേശം നൽകും.ഷൈനി സെബാസ്റ്റ്യൻ മൈലക്കൽ, ജാൻസി സെബാസ്റ്റ്യൻ കല്ലൂർ, ഷൈനി ബേബി നടുവത്തോട്ട്, നിഷാ ഷോബി ചെരുവിൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. ഇതോടനുബന്ധിച്ച് കരോൾ Read More…

moonilavu

മൂന്നിലവ് ഹയർ സെക്കൻഡറി സ്കൂളിലെ NSS സപ്തദിന സഹവാസ ക്യാമ്പ്

മൂന്നിലവ് ഹയർ സെക്കൻഡറി സ്കൂളിലെ NSS സപ്തദിന സഹവാസ ക്യാമ്പിൻ്റെ ഉദ്ഘാടനം അരുവിത്തുറ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. പ്രസ്തുത യേഗത്തിൽ മൂന്നിലവ് ഹയർ സെക്കൻഡറി സ്കൂളിലെ NSS സപ്തദിന സഹവാസ സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സ്റ്റാൻലി മാണി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ബിന്ദു സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് ശ്രീ . Read More…

kanjirappalli

ദേശീയ പുരസ്‌കാര നിറവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ

കാഞ്ഞിരപ്പളളി: കൊൽക്കത്തയിലെ ഫെയർ ഫീൽഡ് മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച വേൾഡ് ടാലണ്ട് ഫെസ്റ്റിവലിലിൽ രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി തിരഞ്ഞെടുക്കപ്പെട്ടു. മേരീക്വീൻസ് മിഷൻ ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. സിറിൽ തളിയൻ സി.എം.ഐ, മാനേജർ അജോ വാന്തിയിൽ എന്നിവർ മുൻ ബംഗാൾ കാബിനറ്റ് മന്ത്രിയും കൽക്കത്ത ട്രാൻസ്പോർട്ട് കോർപറേഷൻ ചെയർമാനുമായ മദൻ മിത്ര എം.എൽ.എയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. കൽക്കത്ത കോർപറേഷൻ ചെയർമാൻ തരുൺ സാഹ, ടി.എം.സി വിദ്യാർത്ഥി Read More…

pala

പാലാ നഗരസഭയെ ഇനി 21കാരി ദിയ പുളിക്കക്കണ്ടം നയിക്കും

പാലായിൽ പുതുയുഗം പിറന്നിരിക്കുന്നു. ദിയ പുളിക്കക്കണ്ടം എന്ന 21കാരി ഇനി പാലാ നഗരസഭയെ നയിക്കും. രാജ്യത്തുതന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ദിയ പുളിക്കക്കണ്ടം. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ബിനു പുളിക്കക്കണ്ടം യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് പാലാ നഗരസഭാ ഭരണം യുഡിഎഫിന്റെ കൈകളിൽ എത്തുന്നത്. പുളിക്കക്കണ്ടം കുടുംബത്തെ ഒരുമിച്ച് നിർത്താനായി സിപിഐഎമ്മും കേരളാ കോൺഗ്രസ് എമ്മും തീവ്രശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ആ ശ്രമങ്ങളെല്ലാം പാളുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് പുളിക്കക്കണ്ടം ഫാമിലി യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന പ്രഖ്യാപനം വരുന്നത്. യുഡിഎഫുമായി Read More…

general

വെള്ളികുളം പള്ളിയുടെ മത്സ്യ കുളവും വള്ളവും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എക്ക് കൗതുകവും പുതുമയുമായി മാറി

വെള്ളികുളം:വെള്ളികുളം പള്ളിയുടെ മത്സ്യക്കുളവും വള്ളവും കാഴ്ചക്കാർക്ക് നവ്യാനുഭവ വിരുന്നായി മാറുന്നു. ചുരുങ്ങിയ നാളുകൾക്കുള്ളിൽ ധാരാളം പേർ പള്ളിയുടെ മത്സ്യകുളവും വള്ളവും കാണുവാൻ എത്തിച്ചേർന്നു. സ്വദേശിക കളോടൊപ്പം സ്വിറ്റ്സർലൻഡ്,ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം പേർ മലയോര മേഖലയിലെ കുളവും വള്ളത്തിലുള്ള യാത്രയും ആസ്വദിക്കുവാൻ എത്തി. പൂഞ്ഞാർ എം.എൽ.എ. ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് പള്ളിക്കുളത്തിലെ മത്സ്യ വളർത്തലും വള്ളത്തിലൂടെയുള്ള യാത്രയും കൗതുകകരവും ആസ്വാദ്യകരവുമായി മാറി. മലയോര മേഖലയിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു വള്ളയാത്ര നടത്തുന്നത്. വള്ളത്തിൽ Read More…

general

വെള്ളകുളം പള്ളിയിൽ നിർമിച്ച പുൽക്കൂട് ശ്രദ്ധേയമായി

വെള്ളികുളം: ക്രിസ്തുമസിനോടനുബന്ധിച്ച് വെള്ളികുളം പള്ളിയിൽ തയ്യാറാക്കിയ പുൽക്കൂട് ശ്രദ്ധേയമായി.മരക്കൊമ്പുകൾ കൊണ്ട് കുളത്തിന്റെ നടുവിൽ തയ്യാറാക്കിയ പുൽക്കൂട് പുതുമയായി. വെള്ളച്ചാട്ടവും പ്രകൃതി മനോഹാരിതയും സമന്വയിപ്പിച്ചുള്ള പശ്ചാത്തലമാണ് പുൽക്കൂടിന് ഒരുക്കിയിരിക്കുന്നത്. വാനമേഘവും ബെത് ലെഹേമിലേയ്ക്കുള്ള വഴിയും പുൽക്കൂടിനെ ആകർഷകമാക്കുന്നു.പ്രസിദ്ധ ഗ്രാഫിക് ഡിസൈനറായ അഖിലേഷ് ഇരുപ്പുഴിക്കലാണ് പശ്ചാത്തല ദൃശ്യം ഒരുക്കിയിരിക്കുന്നത്.വർണ്ണ വിസ്മയങ്ങൾ തീർത്ത അലങ്കാരവും ഇല്യൂനേഷനും പുൽക്കൂടിന്റെ മനോഹാരിത വിളിച്ചറിയിക്കുന്നു. പുൽക്കൂടിന്റെ മനോഹാരിത ആസ്വദിക്കുവാൻ നിരവധിപേർ എത്തുന്നു.ഇടവകയിലെ എസ്.എം.വൈ. എമ്മിന്റെ നേതൃത്വത്തിൽ 25ലധികം യുവാക്കൾ ഒരു മാസത്തിലേറെ നീണ്ടുനിന്ന പരിശ്രമം കൊണ്ടാണ് Read More…

pravithanam

ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിലെ ജില്ലാ/ബ്ലോക്ക്/പഞ്ചായത്ത് ജനപ്രധിനിധികൾക്ക് പ്രവിത്താനം ടൗണിൽ വ്യാപാരി വ്യവസായി സ്വീകരണം നൽകി

പ്രവിത്താനം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് – പുതുവൽസര സന്ദേശ യാത്ര നടത്തി. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പൊതു ജനങ്ങൾക്കും കേക്ക് വിതരണം ചെയ്യുകയും ക്രിസ്തുമസ് സന്ദേശം നൽകുകയും ചെയ്തു. പൊതു സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ശ്രീ എം കെ തോമസുകുട്ടി ഉത്ഘാടനം ചെയ്തു. പ്രവിത്താനം ഫൊറോന പള്ളി വികാരി വെരി. റവ. ഫാദർ. ജോർജ് വേളുപ്പറമ്പിൽ ക്രിസ്തുമസ് സന്ദേശം നൽകി. പ്രവിത്താനം Read More…