erattupetta

ഈരാറ്റുപേട്ട നഗരോൽസവം; വിദ്യാഭ്യാസ സമ്മേളനം ശ്രദ്ധേയമായി

ഈരാറ്റുപേട്ട. നഗരോൽസവ വേദിയിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടി സ്കൂൾ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളാലും ജൂബിലി ഗാനത്തിൻ്റെ ദൃശ്യാവിഷ്ക്കരണം കൊണ്ടും ശ്രദ്ധേയമായി. അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു . സ്കൂൾ മാനേജർ എം.കെ.അൻസാരി സ്വാഗതം പറഞ്ഞു. ജൂബിലി കമ്മിറ്റി വൈസ് ചെയർമാൻ പി.എ.അഫ്സൽ ജൂബിലി ഗാനം പ്രകാശനം ചെയ്തു. പ്രൊഫ .ഡോ.കെ.എ. സക്കറിയ Read More…

mundakkayam

പ്രിന്റിങ്ങിലൂടെ അക്ഷരവെളിച്ചം മുണ്ടക്കയത്തിന് നൽകിയ സി.ബി.പ്രസ്സ് എന്ന സ്ഥാപനം പ്രവർത്തനം അവസാനിപ്പിച്ചു

മുണ്ടക്കയം: 65 വർഷം മുൻപ് മുണ്ടക്കയത്ത് ചെമ്പകശ്ശേരിൽ സി വി വർക്കി ആരംഭിച്ച മോഹൻ പ്രിന്റേഴ്സ് അഞ്ചുവർഷങ്ങൾക്കപ്പുറം മകൻ സി വി വർഗീസും ( തമ്പിച്ചായൻ) ജേഷ്ഠ സഹോദരനും പിതാവിനും ഒപ്പം വളരെ ശുഷ്കാന്തിയോടുകൂടെ പ്രവർത്തനങ്ങളിൽ വ്യാപൃതനായി നിലകൊണ്ടു. പിന്നീട് കുടുംബത്തിൻ്റെ ചുരുക്ക പേരായ സിബി പ്രസ്സ് എന്ന് നാമകരണം ചെയ്യപ്പെട്ടു. പ്രായാധിക്യങ്ങളാൽ പിതാവും ജ്യേഷ്ഠ സഹോദരനും ഉത്തരവാദിത്വം തന്നിൽ ഏൽപ്പിച്ചപ്പോൾ വളരെ കാര്യഗൗരവത്തോടെ ആ കാര്യങ്ങൾ ഏറ്റെടുക്കുകയും മുന്നോട്ടുപോവുകയും ചെയ്തു. ഇത്രയും കാലം പ്രിൻറിംഗ് പ്രസ് Read More…

erattupetta

ജലഘോഷം തെരുവുനാടകം ജനുവരി 7 ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട തദ്ദേശ സ്വയംഭരണ വകുപ്പും അമൃത് മിഷനും സംസ്ഥാന വിഎച്ച്എസ്ഇ എൻഎസ്എസ് സെല്ലും സംയുക്തമായി നടപ്പാക്കുന്ന ജലം ജീവിതം പ്രോജക്റ്റിന്റെ ഭാഗമായി ജലസംരക്ഷണ ദ്രവമാലിന്യ സംസ്കരണ സന്ദേശവുമായി ഗവ. വിഎച്ച്എസ്എസ് മുരിക്കുംവയൽ എൻഎസ്എസ് യൂണിറ്റ് ഈരാറ്റുപേട്ട നഗരസഭയുമായി സഹകരിച്ച് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ ജനുവരി 7 (ചൊവ്വാഴ്ച) 3മണിക്ക് ജലഘോഷം തെരുവുനാടകം അവതരിപ്പിക്കുന്നു. പ്രിൻസിപ്പൽ സുരേഷ് ഗോപാൽ സ്വാഗതവും നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ ഉദ്ഘാടനവും വാർഡ് കൗൺസിലർസുനിത ഇസ്മായിൽ മുഖ്യ സന്ദേശവും നൽകുന്നു. Read More…

pravithanam

ഗ്രാമീണ മേഖലയുടെ വളർച്ചയ്ക്ക് പ്രാദേശിക സർക്കാരുകൾ നൽകിയ സംഭാവന നിസ്തൂലം: ജോസ് കെ മാണി എം.പി

പ്രവിത്താനം : ഗ്രാമീണ മേഖലയുടെ വളർച്ചയിൽ പ്രാദേശിക സർക്കാരുകൾ നൽകിയ സംഭാവന നിസ്തൂലമാണെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം പഞ്ചായത്തിനെയും കരൂർ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവിത്താനംപള്ളി – മലങ്കോട് – അന്തീനാട് റോഡിൻറെ ഉദ്ഘാടന നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 25 വർഷക്കാലങ്ങൾക്കിടയിൽ ജനകീയ ആസൂത്രണ പ്രസ്ഥാനത്തിലൂടെ കേരളം ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. 2023 – 24 വാർഷിക പദ്ധതിയിൽഉൾപ്പെടുത്തി 18 ലക്ഷം രൂപ ഉപയോഗിച്ചാണ് Read More…

poonjar

പൂഞ്ഞാറിൻ്റെ പുണ്യമായി 99 ൻ്റെ നിറവിൽ ഗുരുദേവൻ പേരിട്ട സുശീലാമ്മ

പൂഞ്ഞാർ: ശ്രീനാരായണ ഗുരുദേവനാൽ നാമകരണം ചെയ്യപ്പെട്ട കുന്നോന്നി കുറ്റിക്കാട്ട് (പാലംപറമ്പിൽ) സുശീലാമ്മയുടെ 99-ാം മത് ജന്മദിനം നാടിന് ഉത്സവമായിമാറി. ഗുരുദേവനാൽ നാമകരണം ചെയ്യപ്പെട്ടവരിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏക വ്യക്തിയാണ് സുശീലാമ്മ. 1927-ൽ ജൂൺ 6-ാം തീയതി ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിൽ നിന്നും മുൻ നിശ്ചയിച്ച പ്രകാരം ക്ഷേത്ര പ്രതിഷ്ഠക്കായി ഇടപ്പാടിയിൽ എത്തി. സുശീലാമ്മയുടെ വല്യഛനും എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ (അന്നത്തേ 9-ാം നമ്പർ) ശാഖാ പ്രഥമ പ്രസിഡൻ്റുമായ വേലംപറമ്പിൽ ഇട്ടുണ്ടാൻ നേതൃത്വത്തിൽ പൂഞ്ഞാറിൽ നിന്നും സംഘം Read More…

erattupetta

ഈരാറ്റുപേട്ട  നഗരോത്സവത്തിൽ വ്യാപക അഴിമതി: സിപിഐഎം

ഈരാറ്റുപേട്ട: മുനിസിപ്പാലിറ്റി സംഘടിപ്പിച്ച   നഗരോത്സവത്തിന്റെ പേരിൽ  വ്യാപകമായി അഴിമതിയും അതിനു നേതൃത്വം കൊടുക്കുന്നത്. യുഡിഎഫ് ഭരണസമിതിയാണെന്നും  സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി. ഇതിൻ്റെ പേരിൽ നാട്ടിൽ നിന്നും  പരിസര പ്രദേശങ്ങളിൽ നിന്നും  കോടിക്കണക്കിന് രൂപയുടെ പണസമാഹരണമാണ് നടത്തിയിരിക്കുന്നത്. പല ആളുകളെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ നഗരോത്സവത്തിന് കരുത്തു പകർന്നത് ഈരാറ്റുപേട്ടയിലെ വ്യാപാരി സമൂഹമായിരുന്നു. നടത്തിപ്പിൽ അഴിമതിയും, കൃത്യമായി കണക്കുകൾ ഇല്ലാത്തതിന്റെ പേരിൽ അവർ വിട്ടുനിൽകുവാൻ തീരുമാനിച്ചു. മുനിസിപ്പൽ ഫണ്ട്‌ ഇല്ലാ എന്ന പേരിൽ Read More…

pala

അഖിലേന്ത്യ അന്തർ സർവകലാശാല വോളിബോൾ പാല സെന്റ് തോമസ് കോളേജിൽ തിങ്കളാഴ്ച ആരംഭിക്കും

പാലാ: അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം വോളിബോൾ പാല സെന്റ് തോമസ് ഓട്ടോണോമസ് കോളേജിൽ വച്ച് തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇന്ത്യയിലെ വിവിധ സോണുകളിൽ നിന്നായി യോഗ്യത നേടിയ 16 ടീമുകളാണ് അഖിലേന്ത്യ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. തിങ്കളാഴ്ച രാവിലെ 6 30 മുതൽ ജിമ്മി ജോർജ് സ്റ്റേഡിയം, സെന്റ്. തോമസ് കോളേജ്, ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് സെന്റ് തോമസ് കോളേജ്, പാലാ അൽഫോൻസാ കോളേജ് എന്നീ മൂന്ന് വേദികളിൽ ആയിട്ടാണ് പ്രാഥമിക ലീഗ് Read More…

erattupetta

നഗരോത്സവത്തെക്കുറിച്ചുള്ള പരാതികൾക്ക് മറുപടി പറയണം: വെൽഫെയർ പാർട്ടി

ഈരാറ്റുപേട്ട: നഗരത്തിന് ഉത്സവപ്രതീതി പകർന്ന് നൽകി നടത്തുന്ന നഗരോത്സവത്തെ കുറിച്ച് ജനങ്ങളിൽനിന്ന് ഉയരുന്ന പരാതികൾക്ക് മറുപടി നൽകാൻ തയാറാകണമെന്ന് വെൽഫെയർ പാർട്ടി മുൻസിപ്പൽ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു. ഫണ്ട് വരവ് ചിലവ് കണക്കുകൾ സുതാര്യമല്ലെന്നും അത് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ തയാറാകുന്നില്ല എന്നുമാണ് പ്രധാനമായും ഉയർന്ന് വരുന്ന ആക്ഷേപം. ഫണ്ടിന്റെ ഉറവിടവും അത് ചിലവഴിച്ചതിന്റെ വൗച്ചറും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് നഗരോത്സവത്തിന്റെ നടത്തിപ്പ് കുറ്റമറ്റതാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഹസീബ് വെളിയത്ത്, സെക്രട്ടറി സാജിദ് കെ.എ, Read More…

erattupetta

ഫ്യൂച്ചർ സ്റ്റാർസ് -ഡിബേറ്റ് കോമ്പറ്റീഷൻ

ഈരാറ്റുപേട്ട: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ,ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു ഡിബേറ്റ് കോമ്പറ്റീഷൻ നടത്തുന്നതായി ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ആൻസി ജോസഫ് അറിയിച്ചു. ഈ മാസം ഒമ്പതാം തീയതി രാവിലെ 10 മണി മുതൽ മുരിക്കുംവയൽ ശ്രീശബരീശ കോളേജ് ഓഡിറ്റോറിയത്തിലാണ് മത്സരം നടക്കുക. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്യും. ഒരു Read More…

Accident

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

പിണ്ണാക്കനാട്: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ആനക്കല്ല് സ്വദേശി ബിജോയ് ബാബുവിനെ ( 38) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ പിണ്ണാക്കനാട് ഭാഗത്ത് വച്ചായിരുന്നു അപകടം.