pala

അന്തർ സർവകലാശാല വോളി; കേരള, മദ്രാസ്, എസ് ആർ എം, കുരുക്ഷേത്ര യൂണിവേഴ്സിറ്റികൾ സെമിയിൽ

പാലാ: അഖിലേന്ത്യ അന്തർ സർവകലാശാല വോളിബോളിൽ കേരള വാഴ്‌സിറ്റി സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ പഞ്ചാബ് സർവകലാശാല ചണ്ഡിഗഡിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് മറികടന്നാണ് കേരള സെമിയിൽ എത്തിയത്. സ്കോർ 25 – 22, 25 – 27, 25 –23, 25-16. മറ്റൊരു ക്വാർട്ടർ ഫൈനലിൽ മദ്രാസ് യൂണിവേഴ്സിറ്റി ചെന്നൈ അത്യന്ത്യം വാശിയേറിയ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ കലിംഗ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി ഭുവനേശ്വറിനെ പരാജയപ്പെടുത്തി സെമിഫൈനലിൽ എത്തുന്ന രണ്ടാമത്തെ ടീമായി. സ്കോർ Read More…

kottayam

മന്ത്രി സജി ചെറിയാന്‍ എം.എം. മണിക്ക് പഠിക്കുന്നു : പ്രസാദ് കുരുവിള

കോട്ടയം: സഹപ്രവര്‍ത്തകയുടെ പ്രീതി സമ്പാദിക്കാന്‍ കുട്ടികളുടെ പുകവലിശീലത്തെ നിസ്സാരവല്‍ക്കരിച്ചും, പിന്തുണച്ചും പരസ്യ പ്രതികരണം നടത്തിയ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുന്‍ മന്ത്രി എം.എം. മണിക്ക് പഠിക്കുകയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. സമിതിയുടെ നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ലഹരിയെ ന്യായീകരിച്ചും ഭരണഘടനയെ പുച്ഛിച്ചും അബദ്ധങ്ങള്‍ വിളിച്ചുപറഞ്ഞ് പ്രസംഗത്തിന് മാറ്റുകൂട്ടാനോ കൊഴുപ്പ് കൂട്ടാനോ ആരുടെയെങ്കിലും പ്രീതി പിടിച്ചുപറ്റുവാനോ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മന്ത്രി മറക്കരുത്. പാര്‍ട്ടിയുടെയോ Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം കർഷകർക്ക് ഫലവൃക്ഷതൈ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി റംബൂട്ടാൻ തൈകൾ വിതരണം ചെയ്തു. ഒരു കർഷകന് മൂന്ന് തൈകൾ വീതം 390 തൈകൾ ആണ് ഗ്രാമപഞ്ചായത്ത് വിതരണം ചെയ്തത്. പ്രസിഡന്റ് കെ സി ജെയിംസ് തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയി ‌ ജോസഫ്, ജയറാണി തോമസ്കുട്ടി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിബി രഘുനാഥൻ, Read More…

erattupetta

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസിന് മികച്ച നേട്ടം

ഈരാറ്റുപേട്ട : തിരുവനന്തപുരത്ത് വച്ച് നടന്ന 63മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മുസ്‌ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് മികച്ച നേട്ടം. പങ്കെടുത്ത പതിമൂന്ന് ഇനങ്ങളിൽ പതിനൊന്ന് ഇനങ്ങൾക്കും എ ഗ്രേഡ് നേടി. ഇംഗ്ലീഷ്, ഹിന്ദി പ്രസംഗം, ഉറുദു ഉപന്യാസം, അറബിഗാനം, മുശാഅറ, സംഘഗാനം, സംഭാഷണം, നിഘണ്ടു നിർമ്മാണം, പദ്യം ചൊല്ലൽ എന്നിവക്ക് എ ഗ്രേഡും പ്രശ്നോത്തരി, ഉറുദു പ്രസംഗം എന്നീ ഇനങ്ങൾക്ക് ബി ഗ്രേഡും നേടാനായി. നിസ്സഹായരായ മനുഷ്യരോടുള്ള ഭരണകൂട സമീപനം വയനാട് ഉരുൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ Read More…

poonjar

പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ ഗ്രൗണ്ടിന്റെ സംരക്ഷണഭിത്തി ഉദ്ഘാടനം ചെയ്തു

പെരിങ്ങുളം :സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്നും അനുവദിച്ച 16 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച, പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിന്റെ സ്കൂൾ ഗ്രൗണ്ടിന്റെ ഭാഗം മീനച്ചിലാർ സംരക്ഷണഭിത്തിയുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് മടുക്കാവിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിക്കുകയും വാർഡ് മെമ്പർ പി.യു വർക്കി ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. സ്കൂൾ ലീഡർ കുമാരി അന്ന Read More…

general

അശ്ലീല അധിക്ഷേപം: ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായി ബോബി ചെമ്മണൂർ കസ്റ്റഡിൽ. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. പരാതി നൽകിയതിന് പിന്നാലെ വയനാട്ടിലേക്കുള്ള റിസോർട്ടിലേക്ക് ഇയാൾ മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സം​ഘവും എത്തിയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബിയെ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് വയനാട് എസ്പി പറഞ്ഞു. അതേസമയം, Read More…

erumely

എരുമേലിയിൽ ഡ്രൈ ഡേ

എരുമേലി പേട്ടകെട്ട്, ചന്ദനക്കുടം എന്നിവ നടക്കുന്ന ജനുവരി 10,11 തീയതികളിൽ എരുമേലി ഗ്രാമപഞ്ചായത്തു പരിധിയിൽ മദ്യ-ലഹരിവസ്തു വിൽപനയും വിതരണവും നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മദ്യഷോപ്പുകൾ ഈ ദിവസങ്ങളിൽ അടച്ചിടണം. മദ്യ-ലഹരിവസ്തു വിൽപന നടക്കുന്നില്ലെന്ന് പൊലീസ്, എക്സൈസ് വകുപ്പുകൾ ഉറപ്പു വരുത്തണമെന്ന് ഉത്തരവിൽ നിർദ്ദേശിച്ചു.

Accident

ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു; 2 പേർക്ക് പരുക്ക്

പാലാ: കേടായ പിക് അപ് വാൻ വർക് ഷോപ്പിലേക്ക് കൊണ്ടു പോയ സർവീസ് ലോറി നിയന്ത്രണം വിട്ടു എതിർദിശയിൽ നിന്നു വാഹനത്തിലും തുടർന്നു കടയിലും ഇടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ കണ്ണൂർ സ്വദേശി ബെന്നി ജോർജ് ( 53), ഇതര സംസ്ഥാന തൊഴിലാളി സമദുൽ ( 20) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച അർധരാത്രി പാലാ – പൊൻകുന്നം റൂട്ടിൽ ഇളങ്ങുളത്തിനു സമീപമായിരുന്നു അപകടം.കൈയ്യിൽ ​ഗുരുതര പരുക്കേറ്റ ബെന്നി ജോർജിനെ അടിയന്തര Read More…

erattupetta

മുക്കട ബൈപ്പാസ് തുറന്നു

ഈരാറ്റുപേട്ട : ടൗണിലെ ഏറ്റവും പഴക്കമേറിയ പൊതുമരാമത്ത് റോഡായ മുട്ടം കവല- വടക്കേക്കര (മുക്കട ബൈപാസ് ) കഴിഞ്ഞ കാൽ നൂറ്റാണ്ടായി അവഗണിക്കപ്പെട്ട് കിടന്നിരുന്നത് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നിർദ്ദേശാനുസരണം പൊതുമരാമത്ത് വകുപ്പ് 8 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ച് പുനരുദ്ധാരണം നടത്തി ഗതാഗത യോഗ്യമാക്കി. വാഹനഗതാഗതത്തിന് സജ്ജമാക്കിയ മുക്കട ബൈപ്പാസ് റോഡ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് Read More…

general

തെരുവ് നാടകം നടത്തി

മുരിക്കുംവയൽ : തദ്ദേശ സ്വയംഭരണ വകുപ്പും അമൃത് മിഷനും സംസ്ഥാന വിഎച്ച്എസ്ഇ എൻഎസ്എസ് സെല്ലും സംയുക്തമായി നടപ്പാക്കുന്ന ജലം ജീവിതം പ്രോജക്റ്റിന്റെ ഭാഗമായി ജലസംരക്ഷണ ദ്രവമാലിന്യ സംസ്കരണ സന്ദേശവുമായി ഗവ :വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുരിക്കുംവയൽ എൻഎസ്എസ് യൂണിറ്റ് ഈരാറ്റുപേട്ട നഗരസഭയുമായി സഹകരിച്ച് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ ജലഘോഷം തെരുവുനാടകം അവതരിപ്പിച്ചു. പ്രിൻസിപ്പൽ സുരേഷ് ഗോപാൽ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ ഉദ്ഘാടനം നിർവൃഹിച്ചു. വാർഡ് കൗൺസിലർ സുനിത ഇസ്മായിൽ Read More…