poonjar

പാതാമ്പുഴയിൽ നിന്ന് റിപ്പബ്ളിക് ദിന ചടങ്ങിന് ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പാതാമ്പുഴ 46 -ാം നമ്പർ അങ്കണവാടി വർക്കർ മിനിമോൾ ഒ.സിക്ക് ഒപ്പം ഭർത്താവിനും 26 ന് ന്യൂഡൽഹി റിപ്പബ്ലിക് ദിന ചടങ്ങിന് പങ്കെടുക്കുവാൻ ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം. വനിതാ ശിശു വികസന വകുപ്പ് വഴിയാണ് ഇവർക്ക് റിപ്ലബ്ലിക് ദിനാഘോഷ പരേഡിന് സാക്ഷ്യം വഹിക്കുവാൻ കേന്ദ്രസർക്കാരിൻ്റെ ക്ഷണം ലഭിച്ചത്. ഈരാറ്റുപേട്ട ഐ. സി.ഡി.എസിന് കീഴിൽ 2022-23 വർഷത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡ് മിനിമോൾക്ക് ലഭിച്ചിരുന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 40-ാം നമ്പർ Read More…

general

പടനിലം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത‌്യാനോസിൻ്റെ തിരുനാളിന് കൊടിയേറി

പടനിലം: പടനിലം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത‌്യാനോസിൻ്റെ തിരുനാളിന് കൊടിയേറി. ജനുവരി 10 വെള്ളിയാഴ്ച വൈകുന്നേരം 4.45ന് വികാരി ഫാ. സിബി തോമസ് കുരിശുംമൂട്ടിൽ കൊടിയേറ്റി. ജനുവരി 11 വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 11ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 12ന് രാവിലെ എട്ടിന് വിശുദ്ധ കുർബാന, നൊവേന. 13 മുതൽ 17 വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 18ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, Read More…

erattupetta

സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ സിപിഐഎം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മുൻസിപ്പൽ ഓഫീസ് പടിക്കൽ നടന്ന ധർണ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം പി ആര്‍ ഫൈസൽ അധ്യക്ഷനായി. സെക്രട്ടറി പി ബി ഫൈസൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഇ എ സവാദ്, പി എ ഷെമീർ, മുൻസിപ്പൽ കൗൺസിലർ അനസ് പാറയിൽ എന്നിവർ സംസാരിച്ചു.

obituary

വളതൂക്ക് പാപ്പാലിപ്പറമ്പിൽ കെ.എ കുട്ടപ്പൻ നിര്യാതനായി

പൂഞ്ഞാർ: വളതൂക്ക് പാപ്പാലിപ്പറമ്പിൽ കെ.എ കുട്ടപ്പൻ (82) നിര്യാതനായി. സംസ്കാരം നാളെ (11/01/25 ശനി) ഉച്ചകഴിഞ്ഞ് 3 ന് മകൻ കടൂപ്പാറ സമജിൻ്റ വീട്ടിൽ കർമ്മങ്ങൾക്ക് ശേഷം വളതൂക്കിലുള്ള വീട്ടുവളപ്പിൽ. സി.പി.ഐ.എം പൂഞ്ഞാർ മുൻ ലോക്കൽ കമ്മറ്റി അംഗം ആയിരുന്നു ഭാര്യ സരോജിനി കുട്ടപ്പൻ വെച്ചുച്ചിറ വെട്ടിക്കൽ കുടുംബാംഗം. മക്കൾ: ഷാജിമോൻ പി.കെ, സജീവ് പി.കെ (ട്രാവൻകൂർ ടൈറ്റാനിയം തിരുവനന്തപുരം), മനോജ് പി.കെ (ലോട്ടസ് ഫ്ലവേഴ്സ് ഭരണങ്ങാനം), സമജ് പി.കെ (ആയുർവ്വേദ ഫിസിയോതെറാപ്പിസ്റ്റ്. മരുമക്കൾ: ആശ സി.കെ Read More…

kottayam

കോട്ടയം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക്: മന്ത്രി വീണാ ജോര്‍ജ്

കോട്ടയം: ഈ വര്‍ഷം സ്‌കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക് ഉയരും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌കിന്‍ ബാങ്ക് അന്തിമഘട്ടത്തിലാണ്. ഇതിന് പുറമേയാണ് വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് ഉള്‍പ്പെടെയുള്ള Read More…

kottayam

കുടുംബശ്രീ രാജ്യത്തിനാകെ മാതൃക: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: കുടുംബശ്രീ കോട്ടയം ജില്ലാ മിഷൻ നടപ്പാക്കുന്ന ‘വേനൽ മധുരം’ തണ്ണിമത്തൻ കൃഷിക്ക് നീണ്ടൂർ പഞ്ചായത്തിലെ മേക്കാവ് കൃഷിയിടത്തിൽ തുടക്കമായി. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ തണ്ണീർമത്തൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന കുടുംബശ്രീ രാജ്യത്തിനാകെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റെടുത്തു നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന കാര്യത്തിൽ കുടുബശ്രീ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. ജില്ലയിൽ 80 ഏക്കറിൽ തണ്ണിമത്തൻ കൃഷി ചെയ്യാനുള്ള തീരുമാനം വേനൽക്കാലത്ത് ജനങ്ങൾക്ക് ആശ്വാസമാകുമെന്നും Read More…

kottayam

വിജ്ഞാനകേരളം​: ഏകദിന പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: കേരള നോളജ് ഇക്കോണമി മിഷൻ, കുടുംബശ്രീ ജില്ലാ മിഷൻ, കില എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിജ്ഞാന കേരളം ഏകദിന പരിശീലനം നടന്നു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. വിജ്ഞാനകേരളം ജനകീയ കാമ്പയിൻ അഡൈ്വസർ ഡോ. ടി.എം. തോമസ് ഐസക്, കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, ജില്ലാ പ്ലാനിങ് ഓഫീസർ Read More…

kottayam

മാർത്തോമ്മാ വികസന സംഘം ചർച്ചാ സമ്മേളനം കോട്ടയത്ത് സി പി ജോൺ വിഷയാവതരണം നടത്തി

കോട്ടയം: ആധുനിക വികസന സംരഭങ്ങൾക്ക് സഭകൾ മുൻകൈ എടുക്കണമെന്ന് സി പി ജോൺ ആവശ്യപ്പെട്ടു. അത്യന്താനുനീക വ്യവസായമായ ഫാർമ – ആരോഗ്യ വ്യവസായങ്ങൾക്ക് ഇന്ന് വലിയ സാദ്ധ്യതയാണുള്ളത് പുതിയ നൂറ്റാണ്ടിൽ സംസ്ഥാനത്തെ എഡ്യൂക്കേഷൻ ഹബ്ബായി മാറ്റണം, പച്ചയായ പുൽപ്പുറം 21 നൂറ്റാണ്ടിൻ്റെ പ്രത്യേകതയായി മാറണം സി പി ജോൺ തുടർന്നു. മാർത്തോമ്മാ സഭാ വികസന സംഘം കോട്ടയം കൊച്ചി ഭദ്രാസന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ വികസനം സാദ്ധ്യതകളും പരിമിതികളും ” എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനം Read More…

Accident

ടോറസ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം

പാലാ: ടോറസ് ലോറിയും ബുള്ളറ്റും കൂടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ മുത്തോലി സ്വദേശികളായ ബുള്ളറ്റ് യാത്രികർ സണ്ണി എബ്രഹാം ( 55 ) മകൾ ആൻ മരിയ സണ്ണി ( 25 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30 മണിയോടെ കെഴുവംകുളം ഭാഗത്ത് വച്ചായിരുന്നു അപകടം.

Main News

മലയാളത്തിന്റെ ഭാവഗായകന്‍; പി ജയചന്ദ്രന്‍ അന്തരിച്ചു

മലയാളത്തിന്റെ പ്രിയ ഭാവ ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 80 വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം. നാളെ രാവിലെ 9 മണിക്ക് മൃതദേഹം ആശുപത്രിയിൽ നിന്നും പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ട് പോകും. ഉച്ച വരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും, ശേഷം ചേന്ദമംഗലം Read More…