വേലനിലം: വേലനിലം കുടിവെള്ള പദ്ധതിയുടെ ആഭിമുഖ്യത്തിൽ പുല്ലകയാറ്റിൽ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ ബോധവൽക്കരണ ജാഥ നടത്തി. സിവ്യൂ കവലയിൽ കെ.കെ കുര്യൻ പൊട്ടംകുളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബോധവൽക്കരണ ജാഥയുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം, സെക്രട്ടറി കെ പി നാസറുദ്ദീൻ എന്നിവർ സംസാരിച്ചു. കൂട്ടിക്കൽ ചപ്പാത്തിൽ നൽകിയ സ്വീകരണത്തിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ ഷമീർ, കൊക്കയാർ ഗ്രാമപഞ്ചായത്ത് അംഗം അൻസൽന സക്കീർ Read More…
Year: 2026
പ്ലാവിൽ ചക്കയിടാൻ കയറിയ മധ്യവയസ്കൻ പ്ലാവിൽ നിന്ന് വീണ് മരിച്ചു
പാലാ: ചക്കയിടാൻ കയറിയ ആൾ പ്ലാവിൽ നിന്ന് വീണ് മരിച്ചു. ചോലത്തടം സ്വദേശി സജി പാലവിള (53) ആണ് മരിച്ചത്. പാലായിലെ പൂവത്തോട് ആണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ടാണ് ആണ് സംഭവം. പ്ലാവിൽ നിന്ന് കാല് തെന്നി വീഴുകയായിരുന്നു. ഭരണങ്ങാനത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
വെള്ളരിക്കുണ്ട്: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽകുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെസ്റ്റ് എളേരി പറമ്പകുറ്റിത്താനിയിലെ കാഞ്ഞമല ജോണിന്റെ മകൻ അബിൻ ജോണി (27)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം.കൂട്ടുകാർക്ക് ഒപ്പം മാങ്ങോട് ഭീമനടി ചൈത്രവാഹിനി പുഴയുടെ മാങ്ങാട് കടവിൽ കുളിക്കാൻ എത്തിയതായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി.
ഗോള്‍ഡന്‍ ജൂബിലി: സ്വാഗതസംഘം രൂപീകരണവും ഓഫീസ് ഉത്‌ഘാടനവും നടത്തി
നടയ്ക്കല്‍: വിദ്യാഭ്യാസ മേഖലയില്‍ അന്‍പത് വര്‍ഷം പൂർത്തിയാക്കുന്ന കാരക്കാട് എംഎംഎം യുഎം യുപി സ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണവും ഓഫീസ് ഉത്‌ഘാടനവും കാരക്കാട് സ്കൂളിൽ നടന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് ജൂബിലിയോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 1976 ല്‍ ഹാജി വിഎംഎ കരീം സ്ഥാപിച്ച സ്‌കൂളിൽ നാളിതുവരെ പഠനം നടത്തിയ മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തവും സഹകരണവും അഭ്യർഥിച്ചുകൊണ്ട് സ്കൂൾ മാനേജർ കെ.എ മുഹമ്മദ് അഷ്റഫ് സ്വാഗത സംഘം യോഗം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ Read More…
വെള്ളൂക്കുന്നേൽ (പുത്തൻവീട്ടിൽ) ടോം ജോസഫ് നിര്യാതനായി
അരുവിത്തുറ: വെള്ളുക്കുന്നേൽ (പുത്തൻവീട്ടിൽ) ടോം ജോസഫ് (കുട്ടൻ-62) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: തലനാട് കൊല്ലിയിൽ ലാലി സ്കറിയ (പ്രിൻസിപ്പൽ പ്രതീക്ഷ ബിആർസി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി). മക്കൾ: മൂവി മരിയ, ശ്രുതി എൽസ, ലയ അന്ന, നിസ അൽഫോൻസ,. മരുമക്കൾ: ബോണി വർഗീസ് പരിയാടൻ അങ്കമാലി, ആൽബിൻ ജോസ് അരഞ്ഞാണിയിൽ പയ്യമ്പള്ളി (മാനന്തവാടി).
ഈരാറ്റുപേട്ടയിൽ ഇനി ആരോഗ്യത്തിന്റെ സൺറൈസ്
ഈരാറ്റുപേട്ട : ലോക പ്രശസ്ത ലാപ്രോസ്കോപിക് സർജൻ ഡോ. ഹഫീസ് റഹ്മാൻ പടിയത്ത് നേതൃത്വം നൽകുന്ന സൺറൈസ് ഗ്രൂപ്പിന്റെ 7 മത്തെ യൂണിറ്റ് ഈരാറ്റുപേട്ടയിൽ തുടക്കം കുറിച്ചു. ഫെബ്രുവരി 15 വൈകുനേരം 5.30 നു ആശുപത്രിയിൽ വെച്ച് നടന്ന ഔദ്യോഗിക ചടങ്ങിൽ 70 വയസിനു മുകളിൽ പ്രായം ഉള്ളവർക്കായ് സൺറൈസ് ഹോസ്പിറ്റൽ നൽകുന്ന സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ പദ്ധതിയായ കരുതൽസ്പർശത്തിന്റെ പ്രകാശനം പത്തനംതിട്ട ലോക്സഭാ എം.പി ആന്റോ ആന്റണിയും ഈരാറ്റുപേട്ട നിവാസികൾക്കായി നൽകുന്ന അരികെ പദ്ധതിയുടെ പ്രകാശനം Read More…
തലനാട് ടൗൺ ഇനി ഹരിത ടൗൺ
തലനാട് : മാലിന്യമുക്തം നവകേരളം ജനകീയ ക്യാംപയിനുമായി ബന്ധപ്പെട്ട് ഹരിത കേരളം മിഷൻ നേതൃത്വം നൽകി കോട്ടയം ജില്ലയിലെ പല ടൗണുകളും ഇന്ന് ഹരിത ടൗണുകൾ ആയി മാറുകയാണ്. സൗന്ദര്യ വത്ക്കരണം, ശുചിത്വം, അജൈവ ജൈവ മാലിന്യ ദ്രവ്യ മാലിന്യ സംസ്കരണം എന്നിവയാണ് ഹരിത ടൗണുകളുടെ പ്രത്യേകത. തലനാട് പഞ്ചായത്തിലെ തലനാട് ടൗണും ഇതേ മാതൃക പിന്തുടർന്ന് ഹരിത ടൗൺ ആയി മാറിയിരിയ്ക്കുകയാണ്. തലനാട് ടൗണിനെ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി സുധാകരൻ തലനാട് ടൗൺ Read More…
മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും എട്ടാം വാർഡ് മെമ്പറുമായ ഷേർളി ബേബി നിര്യാതയായി
മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും എട്ടാം വാർഡ് മെമ്പറുമായ ഷേർളി ബേബി അന്തരിച്ചു. നാളെ (തിങ്കളാഴ്ച) രാവിലെ 11 ന് പഞ്ചായത്ത് ഹാളിൽ പൊതുദർശനം. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പൈക പള്ളിയിൽ. അസുഖ ബാധിത ആയിട്ട് ചികിത്സയിലായിരുന്നു.
തീക്കോയി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം ; 45 ലക്ഷം രൂപ അനുവദിച്ചു: അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
തീക്കോയി : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഇല്ലാത്ത 3 വില്ലേജ് ഓഫീസുകളിൽ ഒന്നായ തീക്കോയി വില്ലേജ് ഓഫീസിന് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് സംസ്ഥാന റവന്യൂ വകുപ്പ് മുഖേന 45 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. നിലവിൽ തീക്കോയി ഗ്രാമപഞ്ചായത്തിന് സമീപം റവന്യൂ വകുപ്പിന് സ്വന്തമായുള്ള 10 സെന്റ് സ്ഥലത്ത് 40 വർഷത്തോളം പഴക്കമുള്ള ജീർണാവസ്ഥയിൽ ആയ പഴയ കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. Read More…
ഈ ഫോട്ടോയിൽ കാണുന്ന ആളെ കാണ്മാനില്ല
ഈ ഫോട്ടോയിൽ കാണുന്ന എ പി രാജൻ (78) ആനത്താരയിൽ , ആറ്റോരം, കൊക്കയാർ, കുറ്റിപ്ലാങ്ങാട് പി ഒ, എന്നയാൾ ഇന്ന് (14/ 2/ 2025 വെള്ളിയാഴ്ച ) രാവിലെ 8 മണിയോടെ പൂവഞ്ചിയിലുള്ള സഹോദരന്റെ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയിട്ട് കാണാതായിട്ടുണ്ട്. ഓർമ്മക്കുറവുള്ള വ്യക്തിയും രോഗിയുമാണ്. വെള്ള ഷർട്ടും കൈലി മുണ്ടും ധരിച്ചിരിക്കുന്നു. ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു. Ph: 9745389138, 7356049458











