മേലടുക്കം : ഇല്ലിക്കക്കല്ല് കണ്ട് മടങ്ങും വഴി സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിൽപെട്ട് യുവാവ് മരിച്ചു. പെരുമ്പാവൂർ മുടിക്കൽ സ്വദേശി അബ്ദുള്ള (47) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഈരാറ്റുപേട്ട സ്വദേശിനി നൂർജഹാനെ ഗുരുതര പരിക്കുകളോടെ പാലാ മാർസ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലടുക്കം ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. അബ്ദുള്ളയുടെ മൃതദേഹം ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയിൽ.
Year: 2025
നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്
പാലാ: നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ തൊടുപുഴ സ്വദേശികളായ ദമ്പതികൾ സഖറിയാസ് (63), ഐസി (52) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 6.30 യോടെ മുണ്ടാങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
പി ജയചന്ദ്രൻ അനുസ്മരണ സംഗീത മത്സരം നടത്തി
രാമപുരം : രാമപുരം മാർ ആഗസ്തീനോസ് കോളേജ് ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പി ജയചന്ദ്രൻ അനുസ്മരണ സംഗീത മത്സരം ‘ചന്ദ്രഗീതം’ നടത്തി. ഭാവ ഗായകൻ പി ജയചന്ദ്രൻ ആലപിച്ച ചലച്ചിത്ര ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ശ്രോതാക്കളുടെ ശ്രദ്ധ ആകർഷിച്ച സംഗീത മത്സരത്തിൽ ഒന്നാംസ്ഥാനം അനക്സ് സാജു ബിബിൻ സെബാസ്റ്റ്യൻ രണ്ടാം സ്ഥാനവും അമൽ മോഹൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് സമ്മാനങ്ങൾ വിതരണം ചെയ്തു. Read More…
CPI പൂഞ്ഞാർ ബ്രാഞ്ച് സമ്മേളനം നടത്തി
പൂഞ്ഞാർ : ഇരുപത്തിയഞ്ചാമത് പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി CPI പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയിലെ പൂഞ്ഞാർ ബ്രാഞ്ച് സമ്മേളനം സഖാവ് കാനം രാജേന്ദ്രൻ നഗറിൽ . സഖാവ് P.S രാജീവ് അധ്യക്ഷതയിൽ സിപിഐ ജില്ല എക്സിക്യൂട്ടിവ് അംഗം സഖാവ് ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു. സിപിഐ പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സഖാവ് കെ.എസ് രാജു , സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി സഖാവ് സി. എസ് സജി , സിപിഐ പൂഞ്ഞാർ മണ്ഡലം Read More…
വിപുലമായ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം
കോട്ടയം : റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പറഞ്ഞു. ജില്ലാതല ആഘോഷപരിപാടികളുടെ ഒരുക്കം വിലയിരുത്താൻ കളക്‌ട്രേറ്റിലെ വിപഞ്ചിക ഹാളിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 26ന് രാവിലെ എട്ടു മുതൽ കോട്ടയം പൊലീസ് പരേഡ് മൈതാനത്താണ് ജില്ലാതല ആഘോഷ പരിപാടികളും പരേഡും നടക്കുക. പൊലീസ്, എക്‌സൈസ്, വനം വകുപ്പ്, എൻ.സി.സി., എസ്.പി.സി., സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ് തുടങ്ങിയ പ്ലാറ്റൂണുകളും സ്‌കൂൾ ബാൻഡ് Read More…
സൈബർ ഇരകൾ ഉണ്ടാകുന്നത് അശ്രദ്ധയിൽ നിന്ന്: സനോജ് എം ജെ
അരുവിത്തുറ :മൊബൈൽ ഫോണും സോഷ്യൽ മീഡിയയും അശ്രദ്ധമായി ഉപയോഗിക്കുന്നവരാണ് സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെടുന്നതെന്ന് കേരള പോലീസ് റീജണൽ ഫോറൻസിക് സയൻസ് ലബോറട്ടറി അസിസ്റ്റൻറ് ഡയറക്ടർ സനോജ് എം ജെ പറഞ്ഞു. സൈബർ സുരക്ഷ ഡിജിറ്റൽ നവീകരണത്തിലേക്കുള്ള വഴിയും ഭാവിയും എന്ന വിഷയത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഐ ക്യു എ സിയുടെ ആഭിമുഖ്യത്തിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെയും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗജന്യമായി ലഭിക്കുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ Read More…
ഇൻ്റർ സ്കൂൾ ക്വിസ് മൽസരം; ജനുവരി 17 ന്
ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി എൽ.പി, യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ജനുവരി 17 ന് വെള്ളിയാഴ്ച രാവിലെ 9.30 ന് ഇൻറർ സ്കൂൾ ക്വിസ് മൽസരം നടത്തുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. അന്വേഷണങ്ങൾക്ക്: 9495613062 താഹിറ പി.പി. (പ്രിൻസിപ്പാൾ), 9447780581 ലീന എൻ.പി. (ഹെഡ്മിസ്ട്രസ്സ്), 9961313330 ഷിനുമോൾ കെ.എ. (കൺവീനർ).
കൊട്ടുകാപ്പള്ളിൽ പുന്നൂസ് (ബോബി) നിര്യാതനായി
അരുവിത്തുറ: കൊട്ടുകാപ്പള്ളിൽ പരേതനായ കെ.പി.ജോസഫിന്റെയും കുഞ്ഞുഞ്ഞമ്മയുടെയും മകൻ കൊട്ടുകാപള്ളിൽ പുന്നൂസ് (ബോബി-57) (വാഗമൺ ഗ്രീൻ പാലസ് റിസോർട്ട് ഉടമ) അന്തരിച്ചു. മൃതദേഹം ഇന്ന് 4ന് വസതിയിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ നാളെ (15-01-2025) രാവിലെ 9.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: കറിക്കാട്ടൂർ വെട്ടുവയലിൽ സോജി. മക്കൾ: ജോസഫ്, എബി. മരുമക്കൾ: അന്നു പോത്താനിക്കാട് (ചെറുകാട്), അഞ്ജലി കൊച്ചുപുരയ്ക്കൽ (തെളളകം).
കെ.സി.വൈ.എം വിജയപുരം രൂപത വാർഷിക സെനറ്റ് സമ്മേളനം സമാപിച്ചു
കോട്ടയം : കെ.സി.വൈ.എം വിജയപുരം രൂപത വാർഷിക സെനറ്റ് സമ്മേളനം സമാപിച്ചു. രൂപതയിലെ 40 യൂണിറ്റുകളിൽ നിന്നും 120 ഓളം യുവജങ്ങൾ പങ്കെടുത്ത യോഗം പുതുപ്പള്ളി എം.ൽ. എ അഡ്വ. ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. കോട്ടയം എം.പി അഡ്വ. ഫ്രാൻസിസ് ജോർജ് മുഖ്യാതിഥിയായിരുന്നു. 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളായ പ്രസിഡന്റ് -അജിത് അൽഫോൻസ് (കുട്ടിക്കാനം) ജനറൽ സെക്രട്ടറി – അനു വിൻസെന്റ് (പാമ്പനാർ), വൈസ് പ്രസിഡന്റ്- എയ്ഞ്ചൽ സണ്ണി (അടിമാലി), ജസ്റ്റിൻ രാജൻ(കല്ലാർ-നെടുംകണ്ടം), സെക്രട്ടറി അഞ്ജന Read More…
ഡ്രൈവറെ ആവശ്യമുണ്ട്
തലനാട് ഗ്രാമ പഞ്ചായത്തിൽ ഔദ്യോഗിക വാഹനം ഓടിക്കുന്നതിനും, അവശ്യസമയങ്ങളിൽ ഹരിത കർമ്മ സേന വാഹനത്തിനും ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഡ്രൈവറെ ആവശ്യമുണ്ട്. പ്രായപരിധി 18-41. യോഗ്യത ഏഴാം ക്ലാസ്. എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസ്, മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവ വേണം. തലനാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ജനുവരി 22 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കു തലനാട് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.











