കോട്ടയം :മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മൂന്നുവയസ്സുകാരി മരിച്ചു. മരണത്തിൽ ആശുപത്രി അധികൃതർക്ക് ചികിത്സാപ്പിഴവ് സംഭവിച്ചെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കട്ടപ്പന കളിയിക്കൽ ആഷാ അനിരുദ്ധന്റെയും വിഷ്ണു സോമന്റെയും മകൾ അപർണികയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. കഠിനമായ വയറുവേദനയെത്തുടർന്ന് ഒരാഴ്ചമുമ്പ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെ പ്രാഥമിക ചികിത്സയും പരിശോധനയും നടത്തി. കാര്യമായ കുഴപ്പമില്ലെന്ന് നിർദേശിച്ച് ആശുപത്രി അധികൃതർ മടക്കിയതായി മാതാപിതാക്കൾ പറയുന്നു. എന്നാൽ, വീട്ടിലെത്തി മരുന്നുകഴിച്ചിട്ടും അസുഖത്തിന് Read More…
Year: 2026
ഇടമറുക് CHC യിൽ ടോക്കൺ സംവിധാനത്തിൻ്റെ ഉദ്ഘാടനം
ഇടമറുക് CHC യിൽ ടോക്കൺ സംവിധാനത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീ കുര്യൻ തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ, ബി.ഡിവിഷൻ മെമ്പർ ശ്രീ. ജെറ്റോ ജോസ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട്, മെഡിക്കൽ ഓഫിസർ എന്നിവർ ആശംസകൾ അറിയിച്ചു.
നഴ്സിങ് കോളേജ് റാഗിങ്ങ് : ബിജെപി ഏകദിന ഉപവാസം നടത്തി
കോട്ടയം : കോട്ടയം ഗവൺമെൻറ് കോളേജിൽ നടന്ന ക്രൂരമായ റാഗിങ്ങിൽ പ്രതിഷേധിച്ച് ബിജെപി ഏകദിന ഉപവാസം നടത്തി. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ ഉപവാസ സമ്മേളനം ഉത്ഘാടനം നിർവഹിച്ചു. ഏകദിന ഉപവാസം സമാപന സമ്മേളനം വൈകിട്ട് ബിജെപി സംസ്ഥാന വക്താവ് അഡ്വ എൻ കെ നാരായണൻ നമ്പൂതിരി ഉത്ഘടനം ചെയ്ത് സംസാരിച്ചു. ബിജെപി കുമരകം, ഏറ്റുമാനൂർ, കോട്ടയം, പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ്‌മാരുടെ നേതൃത്വത്തിലാണ് ഉപവാസം നടന്നത്. കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജിനു സമീപമാണ് Read More…
ലഹരിക്കെതിരെ സമൂഹം ജാഗ്രതപാലിക്കണം: ബിജി ജോജോ
പാലാ: ലഹരിക്കെതിരെ സമൂഹം ജാഗ്രതപാലിക്കണമെന്ന് പാലാ നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ ബിജി ജോജോ പറഞ്ഞു. സംസ്ഥാന എക്സൈസ് വകുപ്പ്, പാലാ മുനിസിപ്പൽ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂൾ-കോളജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ആശ മരിയ പോൾ, എബി ജെ ജോസ്, സിസിലി പി, എക്സൈസ് ഇൻസ്പെക്ടർമാരായ ഫിലിപ്പ് Read More…
സിനിമ ഷൂട്ടിങ്ങിനിടയിൽ 9 വയസ്സുകാരിയായ ബാലതാരത്തെ ക്രൂരമായി പീഡിപ്പിച്ച കേസിൽ സിനിമ സീരിയൽ താരത്തിനു 136 വർഷം കഠിനതടവും 1,97,500/- രൂപ പിഴയും
സിനിമ ഷൂട്ടിങ്ങിനിടയിൽ ഷൂട്ടിങ്ങിനായി വാടകയ്ക്ക് എടുത്ത വീട്ടിൽ വെച്ച് സിനിമയിൽ അഭിനയിക്കാൻ എത്തിയ 9 വയസ്സുകാരിയായ ബാലതാരത്തെ ക്രൂരമായി പീഡിപ്പിച്ച കേസിൽ സിനിമ,സീരിയൽ താരമായ കങ്ങഴ കടയിനിക്കാട് കോണേക്കടവ് ഭാഗത്തു മടുക്കക്കുഴി റെജി എം കെ (52)എന്നയാളെ 136 വർഷം കഠിന തടവിനും 1,97,500/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ അതിൽ 1,75,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ശിക്ഷ Read More…
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് എതിരായ അതിക്രമം: അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ നിയമബോധന സെമിനാർ സംഘടിപ്പിച്ചു
അരുവിത്തുറ : തൊഴിൽ ഇടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷ ലക്ഷ്യം വെച്ച് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഇൻ്റേണൽ കംപ്ലയിൻ്റസ് കമ്മറ്റിയും ഇംഗ്ലീഷ് വിഭാഗവും സംയുക്തമായി നിയമബോധന സെമിനാർ സംഘടിപ്പിച്ചു. പ്രമുഖ അഭിഭാഷക അഡ്വക്കേറ്റ് ജയ വിജയൻ സെമിനാറിന് നേതൃത്വം നൽകി.അതിക്രമങ്ങൾക്ക് എതിരായ പരിരക്ഷ നേടുന്നതിനൊപ്പം മൊബൈൽ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ Read More…
എം.ഇ.എസ്. നേതാക്കൾക്ക് സ്വീകരണം നൽകി
ഈരാറ്റുപേട്ട: പുതുതായി തിരഞ്ഞടുക്കപ്പെട്ട എം.ഇ.എസ് സംസ്ഥാന സെക്രട്ടറി വി.എച്ച് മജീദിനും സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രൊഫ.എം.കെ. ഫരീദിനും എം.ഇ.എസ് മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി. താലൂക്ക് പ്രസിഡൻ്റ് ആസിഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് യോഗം ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭ ചെയർമാൻ വി.എം.സിറാജ്, ഹബീബുല്ലാ ഖാൻ ,പി.ഐ. നൗഷാദ് ,മുഹമ്മദ് അലി ഖാൻ എന്നിവർ പ്രസംഗിച്ചു ഇ പി.സൈനുദ്ദീൻ കുഞ്ഞു ലബ്ബ, Read More…
വിദ്യാഭ്യാസത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി മാതൃകയായി പാലാ സെന്റ് ജോസഫ് ഹോട്ടൽ മാനേജ്‌മന്റ് കോളേജ്
പാലാ: രാജ്യത്തിന്റെ ശക്തിസ്രോതസ് യുവജനങ്ങളാണെന്നും യുവജനങ്ങൾ വിദ്യാഭ്യാസത്തോടൊപ്പം രക്തദാനം പോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി ലോകത്തിന് തന്നെ മാതൃകയാവുകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലാ സെന്റ് ജോസഫ് ഹോട്ടൽ മാനേജ്‌മന്റ് കോളേജ് ഇക്കാര്യത്തിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു മാർഗ്ഗദർശിയാണെന്നും എം എൽ എ പറഞ്ഞു. പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിന്റെയും Read More…
മനയാനിക്കൽ എൽസമ്മ കുരുവിള (ബേബി) നിര്യാതയായി
പാലാ : മൂന്നാനി മനയാനിക്കൽ എൽസമ്മ കുരുവിള (ബേബി- 69) നിര്യാതയായി. മൃതസംസ്കാരം വ്യാഴം (20/02/2025 ) വൈകിട്ട് 4 മണിക്ക് വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭൗതിക ശരീരം വ്യാഴം രാവിലെ 9 മണിക്ക് വീട്ടിൽ കൊണ്ടുവരും.
പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ 43 ഗ്രാമീണ റോഡുകൾ പി.എം.ജി.എസ്.വൈ. പദ്ധതിയുടെ നാലാംഘട്ടത്തിൽ ഇടംനേടി : ആന്റോ ആന്റണി എം.പി
പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലുൾപ്പെടുന്ന പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ 43 ഗ്രാമീണ റോഡുകൾ പി.എം.ജി.എസ്.വൈ. പദ്ധതിയുടെ നാലാംഘട്ടത്തിൽ ഇടംനേടിയതെന്ന് ആന്റോ ആന്റണി എം.പി. അറിയിച്ചു.ആറു മീറ്റർ വീതിയും 500 മീറ്റർ നീളവുമുള്ള ഗ്രാമീണ റോഡുകളാണ് പട്ടികയിൽ ഇടം പിടിച്ചത്. പദ്ധതിയിലുൾപ്പെട്ട റോഡുകൾ: തിടനാട് ഗ്രാമപഞ്ചായത്തിലെ കാളകെട്ടി- ഇരുപ്പക്കാവ് -വില്ലണി റോഡ്, വാരിയാനിക്കാട് -മൈലാടി-വെള്ളിമല റോഡ്, വാരിയാനിക്കാട്-പരിന്തിരിക്കൽ റോഡ്, ചെമ്മലമറ്റം-കരിമാപ്പനോലി-കൊക്കരണി- വേങ്ങത്താനം റോഡ്, അമ്പാറനിരപ്പേൽ -മൂന്നാനപ്പള്ളി -ചിറ്റാർ റോഡ്, ഞാണ്ടുംകണ്ടം- ചാറടി-കണ്ണാനി റോഡ്, പൂവത്തോട് -പുരയിടത്തിൽ -വലിയപാറ റോഡ് Read More…











