erattupetta

വർഗീയ പരാമർശം നടത്തി ജനങ്ങളെ ആരും തമ്മിൽ തല്ലിക്കരുത്; സമൂഹത്തെ വിഭജിക്കരുത്: എം ജി ശേഖരൻ

ഈരാറ്റുപേട്ട: ഇന്ത്യൻ ജനത ഒന്നായി ചേർന്ന് നിന്ന് പോരാടി നേടിയ സ്വാതന്ത്ര്യം തുടർന്ന് രാജ്യത്തിന് ലഭിച്ച പരമോന്നത ഭരണഘടനയിൽ നമ്മൾ അഭിമാനിക്കുന്നു. നമ്മുടെ മതനിരപേക്ഷതയും ഐക്യവും പരസ്പര ബഹുമാനവും ജാതിമത രാഷ്ട്രീയ പ്രദേശ അതിർവരമ്പുകൾക്കപ്പുറം നമുക്കുള്ള പരസ്പര വിശ്വാസവും സാമൂഹ്യബന്ധങ്ങളും വ്യക്തിബന്ധങ്ങളും നാം പ്രാധാന്യത്തോടെ കാണണം. ഇത് മറന്നാൽ നമ്മൾ മനുഷ്യത്വം ഇല്ലാത്തവരും ചെന്നായ്ക്കളും രക്തപാനികളും ആകും മറക്കരുത്. കേവലം രാഷ്ട്രീയവും വ്യക്തിപരവും ആയ ലാഭം ലക്ഷ്യം വെച്ചുള്ള വർഗീയ വിദ്വേഷ പ്രചരണങ്ങളും പ്രതികരണങ്ങളും കൊണ്ട് രാജ്യത്താകെ Read More…

poonjar

DYFI പൂഞ്ഞാർ സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചും ധർണയും നടത്തി

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്ഥാപിക്കുന്ന മഹാത്മാഗാന്ധിയുടെ സ്തൂപത്തിൽ  എഴുതിയിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ  പേരുകളിൽ ഒഴിവാക്കിയത്തിനെതിരെ DYFI പൂഞ്ഞാർ സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക്   മാർച്ചും ധർണയും സംഘടിപ്പിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി  എം.പി പ്രമോദ് അധ്യക്ഷ വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ അക്ഷയ ഹരി, ലോക്കൽ സെക്രട്ടറി ടി.എസ് സിജു, ഏരിയ കമ്മിറ്റി അംഗം കെ Read More…

poonjar

ചട്ടങ്ങൾ ലംഘിച്ച് ഭരണസമിതി യോഗം മാറ്റി വെച്ച് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സാധാരണ യോഗം ചട്ടങ്ങൾ ലംഘിച്ച് മാറ്റിവെച്ചതായി ആരോപണം. 14-01-2025 ൽ ഭരണ സമിതിയുടെ സാധാരണ യോഗം 18-01-2025 രാവിലെ 11 മണിക്ക് കൂടുന്നതായി നോട്ടീസ് നൽകിയിരുന്നു. എന്നാൽ കമ്മറ്റി കൂടേണ്ട ഇന്ന് യാതൊരു മുന്നറിയിപ്പും കൂടാതെ രാവിലെ കമ്മറ്റി മാറ്റി വെച്ചതായുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സന്ദേശം എന്ന നിലയ്ക്ക് വാട്സ് ആപ്പ് ഗ്രൂപ്പ് വഴി പഞ്ചായത്തിലെ താത്കാലിക ജീവക്കാരൻ അറിയിച്ചു. എന്നാൽ ഇതൊന്നും അറിയാതെ ജനപ്രതിനിധികൾ പഞ്ചായത്ത് കമ്മറ്റിയിൽ Read More…

general

വേമ്പനാട് കായലിന്റെ ഏറ്റവും വീതിയേറിയ ഒൻപതുകിലോമീറ്റർ കൈകൾബന്ധിച്ച് നീന്തിക്കയറി ദേവാജിത്ത് ലോകത്തിന്റെ നെറുകയിലേക്ക്

ഇരു കൈകളും ബന്ധിച്ച് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കടവിൽ നിന്നും രാവിലെ 8.27ന് ചേർത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീമതി ഷിൽജ സലിം, ഗ്രാമപഞ്ചായത്ത് അംഗം നൈസി ബെന്നി, തിരുന്നല്ലൂർ സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട്‌ ഡി ബി വിമൽദേവ്, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് വി ആർ ഹരിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ നീന്തൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. ഒരുമണിക്കൂർ നാൽപത്തിയേഴു മിനിറ്റ് കൊണ്ട് നീന്തിക്കയറിയ ദേവജിത്തിനെ ചേർത്തല ഫയർ സ്റ്റേഷൻ ഓഫീസർ പ്രേംനാഥ്‌ പി വി Read More…

Accident

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം

പാലാ : ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കിടങ്ങൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗോപാലകൃഷ്ണൻ ( 74) ഓട്ടോയിൽ യാത്ര ചെയ്തിരുന്ന മീനാക്ഷി ( 70 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് 1. 30 യോടെ കിടങ്ങൂർ കട്ടച്ചിറ ഭാഗത്തായിരുന്നു അപകടം.

general

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; സര്‍ക്കാര്‍ മദ്യപരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നു: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകളും നാട്ടില്‍ പെരുകുകയാണെന്നും കുടിവെള്ളമില്ലാത്ത നാട്ടില്‍ ‘വെള്ളമടി’ പ്രോത്സാഹിപ്പിക്കാന്‍ മദ്യനിര്‍മ്മാണ കമ്പനിക്ക് അനുമതി നല്കിയിരിക്കുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി. സര്‍ക്കാര്‍ മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ചിന്ത മനുഷ്യ നന്‍മയെ കരുതി സര്‍ക്കാരും, അബ്കാരികളും വെടിയണം. അല്ലാത്തപക്ഷം വോട്ടുചെയ്യാന്‍ സുബോധമുള്ള പൗരന്‍ നാട്ടിലുണ്ടാവില്ല. പാലക്കാട്ട് സ്വകാര്യ ബ്രൂവറി കമ്പനിക്ക് നല്കിയിരിക്കുന്ന അനുമതി എത്രയുംവേഗം സര്‍ക്കാര്‍ പിന്‍വലിക്കണം. ചര്‍ച്ച കൂടാതെ Read More…

erattupetta

ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി

ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എൽ . പി , യു .പി , ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി. എൽ .പി വിഭാഗത്തിൽ മാധവി പി രാമൻ , സിദ്ധാർഥ് എം അഭിലാഷ് ( എസ് ജി എം യു പി എസ് ഒളയനാട് ) ഒന്നാം സ്ഥാനവും, ദിയ ഷഫീഖ്, എഡ്വിൻ ജോസഫ് ( സെന്റ് മേരീസ് എൽ പി Read More…

kottayam

ഡീലിമിറ്റേഷൻ കമ്മിഷൻ ഹിയറിങ് നടത്തി

കോട്ടയം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ്, ഡിവിഷനുകളുടെ വിഭജനവും അതിർത്തി നിർണയവും സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തിൽ ഹിയറിങ് നടത്തി. ആക്ഷേപങ്ങൾ തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് പരാതിക്കാരെ നേരിൽ കണ്ടു ഹിയറിങ് നടത്തിയത്. 2024 നവംബർ 18-ന് ഡീലിമിറ്റേഷൻ കമ്മീഷൻ പ്രസിദ്ധപ്പെടുത്തിയ കരടു ലിസ്റ്റ് സംബന്ധിച്ചുള്ള പരാതികളാണ് പരിഗണിച്ചത്. 562 പരാതികളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. നേരിട്ടെത്തിയ മുഴുവനാളുകളുടെയും പരാതികൾ കേട്ടതായും അവ ന്യായമായ രീതിയിൽ തീർപ്പാക്കുമെന്നും ഡീലിമിറ്റേഷൻ Read More…

cherpunkal

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ : ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് എൻ എസ് എസ് യൂണിറ്റും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി അകലകുന്നം പഞ്ചായത്തിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാന കർമം നടത്തി. കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു .ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ. സൂസമ്മ എ.പി, അകലകുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ മാത്തുക്കുട്ടി ഞായർകുളം, വാർഡ് മെമ്പർ മാത്തുക്കുട്ടി ആന്റണി എന്നിവർ ചേർന്ന് ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറി. കോളേജിലെ Read More…

general

വന നിയമ ഭേദഗതി സർക്കാർ പിൻവാങ്ങിയതിൻ്റെ പ്രധാന കാരണം ജോസ് കെ. മാണി : ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ

വന നിയമ ഭേദഗതി ഉപേക്ഷിക്കുന്നതിന് സർക്കാരിനെ പ്രേരിപ്പിച്ച പ്രധാന കാരണം കേരളാ കോൺഗ്രസിന്റെയും ചെയർമാൻ ജോസ് കെ. മാണിയുടെയും ശക്തമായ നിലപാടായിരുന്നുവെന്ന് ഡോ. ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പോലീത്താ. കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മാണിസവും കേരളത്തിൻ്റെ സാമുദായിക സംസ്കാരിക തനിമയും എന്ന വിഷയത്തിൽ നടത്തിയ സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിയോജിക്കുമ്പോൾ അവഗണിക്കാൻ കഴിയാത്ത രാഷ്ട്രീയ സാന്നിധ്യമായിരുന്നു കെ.എം മാണിയുടേതെന്നും കേരള രാഷ്ട്രീയത്തിന്റെ അജണ്ട നിർണ്ണയിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. കെ.എം Read More…