രാമപുരം: 1995 ൽ സ്ഥാപിതമായ മാർ ആഗസ്തീനോസ് കോളേജ് അതിൻ്റെ പേൾ ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്നു.കഴിഞ്ഞ 30 വർഷങ്ങളുടെ കാലയളവിൽ യുജിസി അംഗീകാരവും,നാക് എ ഗ്രേഡും,നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിം വർക്ക് (NIRF) ലും കേരള ഇൻസ്റ്റിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (KIRF) ലും ഉയർന്ന റാങ്കും ISO സർട്ടിഫിക്കേഷനും കോളേജ് കരസ്ഥമാക്കി. പേൾ ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ച് ഫെബ്രുവരി 28 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1:30 മുതൽ രാമപുരം സെൻറ് അഗസ്റ്റിൻസ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ വച്ച് Read More…
Year: 2026
കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ
കോട്ടയം മണിമല വെള്ളാവൂർ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ അജിത്താണ് പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കേസിൽ വില്ലേജ് ഓഫിസർ ജിജു സ്‌കറിയയെ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അജിത്തിനെ വില്ലേജ് ഓഫിസിൽ നിന്നും വിജിലൻസ് സംഘം പിടികൂടുന്നത്. സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി സ്ഥലം ഉടമയിൽ നിന്നും വില്ലേജ് ഓഫിസർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. 5000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ തുകയുമായി പരാതിക്കാരൻ സ്‌പെഷ്യൽ വില്ലേജ് ഓഫിസറെ സമീപിക്കുകയായിരുന്നു.
ഗാന്ധിചിത്രം റഷ്യൻ ബിയർ ക്യാനിൽ; കമ്പനി ഖേദം പ്രകടിപ്പിച്ച് പിൻവലിച്ചു
പാലാ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിത്രം ബിയർ ക്യാനിൽ പതിപ്പിച്ച സംഭവത്തിൽ റഷ്യൻ ബിയർ നിർമ്മാണ കമ്പനിയായ റിവോർട്ട് ബ്രൂവറി ഖേദം പ്രകടിപ്പിച്ചു ഗാന്ധിജിയുടെ ചിത്രവും ഒപ്പും പിൻവലിച്ചു. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിനു അയച്ച ഇ മെയിലാണ് റിവോർട്ട് ബ്രൂവറി വികസന ഡയറക്ടർ ഗുഷിൻ റോമൻ ഇക്കാര്യം അറിയിച്ചത്. റിവോർട്ട് ബ്രൂവറിയുടെ പേരിൽ ബിയർ ക്യാനിൽ ഗാന്ധിജിയുടെ ചിത്രം അച്ചടിച്ചപ്പോൾ ഉണ്ടായ അസൗകര്യത്തിനും അസ്വസ്ഥതയ്ക്കും അഗാധമായ ക്ഷമാപണം നടത്തുന്നതായി കത്തിൽ പറഞ്ഞു. Read More…
പൂഞ്ഞാർ ജോബ്സ് സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പയിൻ ആരംഭിച്ചു
പൂഞ്ഞാർ : പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം കൊടുക്കുന്ന എം എൽ എ സർവീസ് ആർമിയുടെ തൊഴിലധിഷ്ഠിത വികസന പദ്ധതി യായ പൂഞ്ഞാർ ജോബ്സ് എന്ന ഓൺലൈൻ ജോബ് പോർട്ടൽ ഒരു വർഷം പൂർത്തിയാക്കുന്ന വേളയിൽ വിപുലമായ സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പയിന് തുടക്കം കുറിക്കുന്നു. ചുരുങ്ങിയ കാലയളവിൽ ആയിരത്തോളം തൊഴിൽ അന്വോഷകരെയും അമ്പതോളം കമ്പനികളെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യുവാനും നിരവധി തൊഴിലവസരങ്ങൾ അവരിലേക്കെത്തിക്കുവാനും അതുവഴി നിരവധി ആളുകൾക്ക് തൊഴിൽ നേടിക്കൊടുക്കുവാനും സംരംഭത്തിന് സാധിച്ചു. Read More…
രാമപുരം ഗ്രാമപഞ്ചായത്ത് ജി വി വാർഡ് ഉപതെരഞ്ഞെടുപ്പ് ;സീറ്റ് നിലനിർത്തി യു ഡിഎഫ്
രാമപുരം ഗ്രാമപഞ്ചായത്ത് ജി വി വാർഡ് (ഏഴാം വാർഡ്) എൽ ഡി എഫ് സ്ഥാനാർഥി മോളി ജോഷിയെ പരാജയപ്പെടുത്തി യു ഡി എഫ് സ്ഥാനാർഥി ടി ആർ രജിത വിജയിച്ചു. 235 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷമാണ് യു ഡി എഫ് നേടിയത് .യു ഡി എഫ് 581 വോട്ടുകളും ,ബിജെപി 346 വോട്ടുകളും , എൽ ഡി എഫ് 335 വോട്ടുകളുമാണ് നേടിയത്. ഏതാനും വർഷം മുൻപ് കടുത്ത മത്സരത്തിലൂടെയാണ് പാലായുടെ രണ്ടാം പട്ടണമായ രാമപുരം പഞ്ചായത്ത് Read More…
കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ 4-ാമത് സെനറ്റ് സമ്മേളനം
കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ 4 ആമത് സെനറ്റ് സമ്മേളനം സിസ്റ്റർ സാവിയോ മെമ്മോറിയൽ ഹാൾ, BCM കോളേജിൽ വച്ച് ഫെബ്രുവരി മാസം നടത്തപ്പെട്ടു. കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ. ജോണീസ് പി. സ്റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത വികാരി ജനറാളും ദീപിക എം.ഡിയുമായ റവ.ഫാ മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നാളിതുവരെ കെ.സി.വൈ.എൽ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന മുൻകാല ഭാരവാഹികളെ അനുസരിച്ച അദ്ദേഹം നിലവിലുള്ള ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് Read More…
അതിദരിദ്ര കുടുംബങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
ഇടമറ്റം: മീനച്ചിൽ ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങൾക്ക് ഉപജീവന സംരംഭങ്ങൾ ആരംഭിക്കുന്നതിലേക്കായി വിവിധ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സോജൻ തൊടുക ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീയുടെ ‘ഉജ്ജീവനം ‘ പദ്ധതിയിലുൾപ്പെടുത്തി ഒന്നരലക്ഷം രൂപ ചെലവഴിച്ച് തയ്യൽ മെഷീൻ, പുല്ലുവെട്ടി യന്ത്രം, കോഴി, കോഴിക്കൂട് എന്നിവയാണ് വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ, മെമ്പർമാരായ ബിജു റ്റി.ബി, ജോയി കുഴിപ്പാല, Read More…
പി ജയചന്ദ്രന് സംഗീതാർച്ചനയുമായി അരുവിത്തുറ കോളേജിൽ ജയഭാവഗീതം
അരുവിത്തുറ :അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന് സംഗീത അർച്ചനയുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ജയഭാവഗീതം സംഘടിപ്പിച്ചു.പോസ്റ്റ് ഗ്രാജുവേറ്റ് ഇംഗ്ലീഷ് വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ എന്നിവർ പി.ജയചന്ദ്രൻ്റെ വരികൾ ആലപിച്ചത് ശ്രദ്ധേയമായി. ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികമാരായ ഡോ നിനുമോൾ സെബാസ്റ്റ്യൻ, തേജിമോൾ ജോർജ് എന്നിവരും ചടങ്ങിൽ Read More…
അരുവിത്തുറ സെന്റ് മേരീസ് സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടന്നു
അരുവിത്തുറ: സെന്റ് മേരീസ് എൽ.പി.സ്കൂൾ അരുവിത്തുറയിൽ വാർഷികവും, യാത്രയയപ്പു സമ്മേളനവും വിപുലമായ പരിപാടികളോടെ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. അരുവിത്തുറ ഫൊറോന ചർച്ച് വികാരിയും സ്കൂൾ മാനേജരുമായ വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച യോഗം, പൂഞ്ഞാർ MLA അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു സമ്മേളനത്തിൽ പാലാ കോർപ്പറേറ്റ് സെക്രട്ടറി വെരി.റവ.ഫാ.ജോർജ് പുല്ലു കാലായിൽ അനുഗ്രഹപ്രഭാഷണവും ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൾ ഖാദർ മുഖ്യപ്രഭാഷണവും നടത്തി. ഹെഡ് മാസ്റ്റർ ശ്രീ Read More…
കേരള കോൺഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം നേതൃ സമ്മേളനം
അയർക്കുന്നം :കേരള കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം നേതൃസമ്മേളനം അയർക്കുന്നത്ത് കുന്നപ്പള്ളിയേൽ ഔസേപ്പേച്ചന്റെ ഭവനാങ്കണത്തിൽ വച്ച് നിയോജക മണ്ഡലം പ്രസിഡന്റ് ആന്റണി തുപ്പലഞ്ഞിയുടെ അധ്യക്ഷതയിൽ പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം. എൽ.എ ഉദ്ഘാടനം ചെയ്തു. മിൽമ എറണാകുളം യൂണിയനിൽ കേരള കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ചു വിജയിച്ച ജോയ് മോൻ വാക്കയിൽ,കേരള കോൺഗ്രസ് പാർട്ടിയുടെ ഉന്നതാധികാര സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സാബു ഒഴുങ്ങാലിൽ, ആന്റണി തുപ്പലഞ്ഞി, സംസ്ഥാന സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട എ Read More…











