വയനാട് മാനന്തവാടിയിലെ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ നടപടി. കടുവയെ വെടിവെക്കാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു. വെടിവെച്ചോ കൂട് വെച്ചോ കടുവയെ പിടിക്കാൻ ഉത്തരവ് നൽകിയെന്ന് മന്ത്രി പറഞ്ഞു. വനത്തിനുള്ളിൽ നടന്ന ആക്രമണമാണോ എന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രിയദർശനി എസ്റ്റേറ്റിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. കടുവയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മന്ത്രി ഒആർ കേളുവിനെ നാട്ടുകാർ വളഞ്ഞു. വൻ പ്രതിഷേധമാണ് പ്രദേശത്ത് Read More…
Year: 2025
കോട്ടയം ജില്ലയിലെ നഗരങ്ങൾ സൗന്ദര്യവത്കരിക്കാനും വലിച്ചെറിയൽ മുക്തമാക്കാനും ജനകീയ പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യ ആലോചനായോഗം നടന്നു
കോട്ടയം :ജില്ലയിലെ ആറു നഗരസഭകളിലെ പാതയോരങ്ങളും പുഴയോരങ്ങളും പൂന്തോട്ടങ്ങളടക്കം ഒരുക്കി സൗന്ദര്യവത്കരിക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതി നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി നഗരസഭാധ്യക്ഷരുടെയും വ്യാപാരി-വ്യവസായി സംഘടന പ്രതിനിധികളുടെയും ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം കളക്‌ട്രേറ്റിൽ നടന്നു. നഗരസഭയുടെയും വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയുമടക്കം പങ്കാളിത്തത്തോടെ ജില്ലയിലെ നഗരസഭാ പ്രദേശങ്ങളെ ആദ്യഘട്ടത്തിൽ മനോഹരമാക്കാനാണ് ആലോചിച്ചത്. മാലിന്യം വലിച്ചെറിയപ്പെടുന്ന സ്ഥലങ്ങളിൽ പൂന്തോട്ടങ്ങളൊരുക്കാനാണ് തീരുമാനം. പാതയോരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും മനോഹരമാക്കാനും നടപടി സ്വീകരിക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങൾ ചർച്ച ചെയ്തു. Read More…
വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ ലുമിനാരിയയിലെ പഠന വിസ്മയ കാഴ്ചകൾ അനുഭവവേദ്യമാക്കി
പാലാ: വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ കുട്ടികൾ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയോടനു ബന്ധിച്ച് സംഘടിപ്പിക്കുന്ന വി ദ്യാഭ്യാസ, സാംസ്ക്‌കാരിക, ശാ സ്ത്ര പ്രദർശന മേളയായ ലൂമിനാരിയായിൽ ശാസ്ത്രലോകത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് വെളിച്ചം വീശുന്ന നിരവധി കാഴ്ചകളാണ് കണ്ടും കേട്ടും ചോദിച്ചറിഞ്ഞും അനുഭവവേദ്യമാക്കി. മനുഷ്യശരീരത്തെ ശാസ്ത്രീയമായി മനസി ലാക്കാനും രോഗങ്ങളെയും രോ ഗപ്രതിരോധത്തെയും കുറിച്ചു ള്ള ശരിയായ അവബോധം സ്വന്തമാക്കുന്നതിനും വിദ്യാർഥികൾക്ക് കഴിഞ്ഞു. ഔഷധ സസ്യപ്രദർശനം, സിദ്ധവൈദ്യം, ആയുർവേദം തുടങ്ങിയ ചികിത്സാശാഖകളെ പരി ചെയ്യപ്പെട്ടു. ബൊട്ടാണിക്കൽ Read More…
കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ വിദ്യാർത്ഥികളുമായുള്ള സംവാദം ശ്രദ്ധേയമായി
ഈരാറ്റുപേട്ട.കോട്ടയം ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ് ഐ പി.എസ് മുസ് ലിം ഗേൾസ് ഹയർ സെക്കണ്ടി സ്കൂൾ വിദ്യാർത്ഥികളുമായുള്ള സംവാദം ശ്രദ്ധേയമായി. വിദ്യാർത്ഥി കളുടെ അനുകാലിക വിഷയങ്ങളുമായുള്ള ചോദ്യങ്ങൾക്ക് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ മറുപടി നീണ്ട കൈയ്യടികളോടുകൂടിയാണ് വിദ്യാർത്ഥികൾ വരവേറ്റത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംവാദത്തിൽ സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ പി.പി.താഹിറ, ഹെഡ്മിസ്ട്രസ് എം.പി.ലീന എന്നിവർ സംസാരിച്ചു.
ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് അപകടം
പാലാ : ബൈക്കും പിക് അപ് വാനും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ എരുമേലി സ്വദേശി ആൽവിൻ കെ അരുണിനെ (21)ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കൊരട്ടി ഭാഗത്ത് വച്ചായിരുന്നു അപകടം.
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 26 ഗ്രാമീണ റോഡുകൾക്ക് 6.25 കോടി രൂപ അനുവദിച്ചു
ഈരാറ്റുപേട്ട / മുണ്ടക്കയം : ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 26 റോഡുകൾക്കായി 6.25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. താഴെപ്പറയുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ളത്: ഒന്നാംമൈല്‍ – പാലമ്പ്ര – കാരികുളം റോഡ്-22 ലക്ഷം രൂപ, ഇളംകാട് – കൊടുങ്ങ – അടിവാരം റോഡ്- 40 ലക്ഷം രൂപ ,പാലപ്ര – വെളിച്ചിയാനി റോഡ് – 25 ലക്ഷം രൂപ, ആലുംതറ – ഈന്തുംപള്ളി – Read More…
കൊട്ടുകാപ്പള്ളിൽ ആന്റണി ജോസഫ് (അപ്പച്ചൻ-72) നിര്യാതനായി
അരുവിത്തുറ :പെരുന്നിലം കൊട്ടുകാപ്പള്ളിൽ ആന്റണി ജോസഫ് (അപ്പച്ചൻ-72) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ഉപ്പുതറ വട്ടക്കുന്നേൽ മേരി. മക്കൾ: റോയി ആന്റണി, റൂബി ആന്റണി, റീനാ ആന്റണി. മരുമക്കൾ: അനുമോൾ കുന്നപ്പള്ളിൽ(ആനക്കല്ല്), ജോബിൻ കരിപ്ലാക്കൽ (മണ്ണാർക്കയം).
തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം
തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനവും സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഇന്ന് ( 23-01-2025) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലെറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്കൂൾ മാനേജർ റെവ്. ഫാദർ തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. പാല എഡ്യൂക്കേഷണൽ ഏജൻസി മാനേജർ ഫാദർ ജോർജ് പുല്ലുകാലായിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയ 15 പൂർവ്വ Read More…
80-ാംമത് സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി
മുരിക്കുംവയൽ : മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ 80-ാംമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി.ദീർഘനാളായി ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപിക ആയി സേവനം അനുഷ്ഠിച്ച് വരുന്ന ജി ലേഖ ടീച്ചറിന് ൽകുന്ന യാത്രയയപ്പും, എഴുത്താളൻ ഡോക്ടർ അരുൺ കുമാർ ഹരിപ്പാട് രചിച്ച സ്കൂൾ ആൽബത്തിന്റെ പ്രകാശനവും, റാഞ്ചിയിൽ വച്ച് നടന്ന അണ്ടർ 19ഹൈജമ്പിൽഒന്നാം സ്ഥാനം ലഭിച്ച ജൂവൽ തോമസിനെയും ആദരിക്കുകയും ചെയ്തു. കേരള ഗവൺമെൻ്റ് പ്ലാൻ ഫണ്ടിൽ അനുവദിച്ച് നിർമ്മച്ച മോഡൽ റിസോഴ്സ് ഇൻക്യൂസീവ് റൂമിൻ്റെയും Read More…
രാമപുരം എസ് എച്ച് എൽ പി സ്കൂളിലെ 2024 – 25 വർഷത്തെ വിജയോത്സവം
രാമപുരം: രാമപുരം എസ് എച്ച് എൽ പി സ്കൂളിലെ 2024 – 25 വർഷത്തെ വിജയോത്സവം നടത്തപ്പെട്ടു. സ്കൂൾ മാനേജർ വെരി റവ ഫാ ബെർക്കുമാസ് കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പാലാ രൂപത അക്കാദമിക് കൗൺസിൽ സെക്രട്ടറി ഫാ. ജോർജ് പറമ്പിൽ തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഈ വർഷം പാഠ്യ പാഠ്യേതര രംഗങ്ങളിൽവിജയികളായ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് Read More…











