വിഷയം: 1995-ലെ വഖഫ് നിയമം ഭേദഗതി ചെയ്ത്, ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടനാവകാശങ്ങളും മതേതരത്വാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും ഉറപ്പുവരുത്താനുള്ള അപേക്ഷ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും വികസനത്തിനും താങ്കളും താങ്കളുടെ പാർട്ടിയും നല്കുന്ന സേവനങ്ങൾക്കു നന്ദി. ഭാരതത്തിന്റെ ഭരണഘടനയും മതേതരത്വവും ജനാധിപത്യവും ബലപ്പെടുത്തുന്നതിന് ഇനിയും താങ്കൾക്കും പാർട്ടിക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. കേരളത്തിലെ എറണാകുളം ജില്ലയിലെ മുനമ്പം ഗ്രാമത്തിലെ നിവാസികളായ ഞങ്ങൾ, 2013-ൽ ഭേദഗതി വരുത്തിയ 1995-ലെ വഖഫ് നിയമം മൂലം ഞങ്ങളെയും രാജ്യത്തുടനീളമുള്ള നിരവധി പൗരന്മാരെയും ബാധിക്കുന്ന അതീവഗുരുതരമായ അനീതിയുടെ ഒരു പ്രശ്നം പരിഹരിക്കുന്നതിന് Read More…
Year: 2025
കെ സി വൈ എൽ അരീക്കരയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോട്ടയം അതിരൂപത തല ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചു
അരീക്കര സെന്റ് റോക്കീസ് ദേവാലയത്തിന്റെ ശതോത്തരരജത ജുബിലീ ആഘോഷങ്ങളുടെ ഭാഗമായി കെ സി വൈ എൽ അരീക്കരയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോട്ടയം അതിരൂപത തല ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചു. അരീക്കര ഇടവക വികാരി ഫാ സ്റ്റാനി ഇടത്തിപറമ്പിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കെ സി വൈ എൽ അരീക്കര യൂണിറ്റ് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജിതിൻ തോമസ്, ചിക്കു മാത്യു, സ്റ്റെഫിൻ ജോസ്,ജോസ്മോൻ രാജു, സഞ്ജു തോമസ് എന്നിവർ നേതൃത്വം നൽകി. കെ Read More…
ദേശീയ പതാക നിർമിക്കാൻ നിലവാരമില്ലാത്ത തുണി :വ്യാപാര സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ
കോട്ടയം: ദേശീയ പതാക നിർമ്മാണത്തിന് നിലവാരമില്ലാത്ത തുണിത്തരങ്ങൾ നൽകിയ വ്യാപാര സ്ഥാപനത്തിന് പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. മൂവാറ്റുപുഴ വെള്ളൂർക്കുന്നം ജങ്ഷനിൽ പ്രവർത്തിക്കുന്ന എ.എസ്. ട്രേഡേഴ്‌സ്, ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അർബൻ തജീർ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് വിധി. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന കിടങ്ങൂർ അപ്പാരൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ശ്രീജ സന്തോഷാണ് പരാതിക്കാരി. മുൻകൂറായി വാങ്ങിയ 17 ലക്ഷം രൂപാ തിരിച്ചു നൽകണമെന്നും സേവനത്തിലെ അപര്യാപ്തതയ്ക്കും അന്യായമായ വ്യാപാര സമ്പ്രദായങ്ങൾക്കും നഷ്ടപരിഹാരമായി 25000 രൂപ നൽകണമെന്നുമാണ് വിധി. Read More…
ദേശീയ ബാലിക ദിനം ആചരിച്ചു
കോട്ടയം :ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ ദേശീയ ബാലിക ദിനം ആചരിച്ചു. കോട്ടയം ബസേലിയസ് കോളജിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. ബസേലിയസ് കോളജ് പ്രിൻസിപ്പൽ ഡോ. ബിജു തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗിന്നസ് റെക്കോഡ് ഉടമയായ ഡോ. ബിനു തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വനിത ശിശു വികസന ഓഫീസർ ടിജു റേച്ചൽ തോമസ്, ബസേലിയസ് Read More…
കരുതിയിരിക്കാം ‘പിഗ് ബുച്ചറിങ് സ്‌കാം’ (പന്നിക്കശാപ്പ് തട്ടിപ്പ്); ജാഗ്രത നിർദ്ദേശവുമായി പോലീസ്
തൊഴില്‍രഹിതര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള ‘പന്നിക്കശാപ്പ്’ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക. ഇരയില്‍നിന്ന് പണം തട്ടിയെടുക്കും മുന്‍പ് അവരുമായി കഴിയുന്നത്ര അടുപ്പമുണ്ടാക്കുന്ന ഈ രീതിയെ ‘പിഗ് ബുച്ചറിങ് സ്‌കാം’ (പന്നിക്കശാപ്പ് തട്ടിപ്പ്) എന്നാണ് വിളിക്കുന്നത്. പന്നികള്‍ക്ക് ആവശ്യത്തിന് തീറ്റയും പരിചരണവും നല്‍കി അവസാനം കശാപ്പുചെയ്യുന്ന രീതിക്ക് സമാനമാണ് ഈ തട്ടിപ്പ് എന്നതുകൊണ്ടാണ് ഇതിന് ഈ പേരുവന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, മെസ്സേജിങ് ആപ്പുകൾ, ഡേറ്റിംഗ് സൈറ്റുകൾ അല്ലെങ്കിൽ ഇമെയിലുകൾ തുടങ്ങിയ മാർഗങ്ങളിലൂടെ തട്ടിപ്പുകാർ ഇരകളെ തിരഞ്ഞെടുക്കുന്നു. അവർ Read More…
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്റെ താത്കാലിക ഒഴിവുണ്ട്.യോഗ്യത-കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി. പ്രവൃത്തി പരിചയം അഭികാമ്യം. അയ്മനം പഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. അഭിമുഖം ജനുവരി 29-ന് ഉച്ചയ്ക്ക് ഒരു മണിക്ക് അയ്മനം കുടുംബാരോഗ്യകേന്ദ്രത്തില്‍വെച്ച് നടത്തും. വിശദവിവരത്തിന് ഫോണ്‍: 9497440257.
പതിനെട്ടു വയസിനു താഴെ പ്രായമുള്ള ഒരു കുട്ടിപോലും പഠനം നിര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കണം: ബാലാവകാശ കമ്മിഷന്‍
കോട്ടയം : പതിനെട്ടു വയസിനു താഴെ പ്രായമുള്ള ഒരു കുട്ടിപോലും പഠനം നിര്‍ത്തി മറ്റു ജോലിക്കു പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ബാലനീതി, വിദ്യാഭ്യാസത്തിനുള്ള അവകാശം(ആര്‍.ടി.ഇ),പോക്സോ എന്നീ നിയമങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ കര്‍ത്തവ്യവാഹകരുടെ അവലോകനയോഗത്തിലാണ് കമ്മീഷന്‍ അംഗങ്ങളായ അംഗങ്ങളായ ഡോ.എഫ്. വില്‍സണ്‍,അഡ്വ. ജലജാചന്ദ്രന്‍ എന്നിവര്‍ ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇടയ്ക്കുവച്ച് പഠനം നിര്‍ത്തിയ കുട്ടികളേക്കുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കമ്മീഷന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരോട് നിര്‍ദ്ദേശിച്ചു. Read More…
വന്യജീവി ആക്രമണം തടയാൻ സംസ്ഥാന സർക്കാർ നിയമ നിർമ്മാണം നടത്തണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: കേരളത്തിൽ വർദ്ധിച്ച് വരുന്ന വന്യമൃഗ ആക്രമണം തടയാൻ സംസ്ഥാന സർക്കാർ കർശന നിയമ നിർമ്മാണം നടത്തണമെന്നും മനുഷ്യജീവന് സംരക്ഷണം ലഭിക്കുന്ന തരത്തിലുള്ള പുതിയ വനം വന്യജീവി സംരക്ഷണ നിയമമാണ് പാസാക്കേണ്ടതെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. നാട്ടിലിറങ്ങുന്ന വന്യജീവികളെ തുരുത്താനുള്ള അധികാരം കർഷകർക്ക് നൽകുക മാത്രമാണ് ഏക പരിഹാരം എന്നും സജി പറഞ്ഞു. വയനാട്ടിൽ കടുവാ ആക്രമണത്തിൽ മരണപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് 7.1 kg കഞ്ചാവ് പിടികൂടി
കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ടീം,RPF, കോട്ടയം റെയിൽവേ പോലീസ് എന്നിവരുമായി ചേർന്ന് കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നടത്തിയ സംയുക്ത പരിശോധനയിൽ 7.1 kg ഗഞ്ചാവ് പിടികൂടി. പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജ്ജതമായി നടന്നുവരുന്നു. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ ആർ ജയചന്ദ്രന്റെ നിർദ്ദേശാനുസരണം കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ എം സൂരജ് നേതൃത്വം നൽകിയ സംയുക്ത പരിശോധനയിൽ കോട്ടയം എക്സൈസ് സ്പെഷ്യൽ ഇൻസ്പെക്ടർ ശ്രീ PG രാജേഷ്, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ Read More…
ഈരാറ്റുപേട്ട നഗരസഭ അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ പ്രക്ഷോഭ യാത്ര
ഈരാറ്റുപേട്ട: അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ പ്രക്ഷോഭ യാത്ര മുനിസിപ്പൽ ഓഫീസിനു മുന്നിൽ സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം എം.ജി. ശേഖരൻ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി K I നൗഷാദ് ക്യാപ്റ്റനായും, വൈസ് ക്യാപ്റ്റനായി ഷമ്മാസ് ലത്തീഫ്, എൽഡിഎഫ് കൺവീനർ നൗഫൽ ഖാൻ ഡയറക്ട് മായുള്ള ജാഥ മുൻസിപ്പാലിറ്റിയിലെ 28 വാർഡുകളിലും സഞ്ചരിച്ചു. പ്രക്ഷോഭ ജാഥയിൽ പാർട്ടി മണ്ഡലം സെക്രട്ടറി ഇകെ മുജീബ്, മണ്ഡലം കമ്മിറ്റി അംഗം കെഎസ് നൗഷാദ്, ലോക്കൽ കമ്മിറ്റി Read More…











