താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളെയും വെള്ളിമാട്കുന്നിലെ ജുവനൈല്‍ ഹോമില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിക്കും. നേരത്തെ താമരശ്ശേരിയില്‍ ഇവര്‍ പഠിക്കുന്ന സ്‌കൂളില്‍ പരീക്ഷ എഴുതിക്കാന്‍ ഉള്ള തീരുമാനം പ്രതിഷേധ സാധ്യത കണക്കില്‍ എടുത്ത് മാറ്റിയിരുന്നു. പിന്നീട് കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂളാണ് പരീക്ഷാ കേന്ദ്രമായി അനുവദിച്ചിരുന്നത്. എന്നാൽ പിന്നീട് ജുവനൈല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ വിവിധ Read More…
Year: 2026
സംസ്ഥാനത്ത് ഇന്ന് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം
സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാ വർഷ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി എഴുതുന്നത്. രാവിലെ എസ്എസ്എൽസി പരീക്ഷയും ഉച്ചയ്ക്ക് ശേഷം പരീക്ഷയും നടക്കും. ആകെ 2980 കേന്ദ്രങ്ങളിലായാണ് ഇന്ന് കുട്ടികൾ എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. കേരളത്തിന് പുറത്ത് ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും ഗൾഫിൽ ഏഴ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്- Read More…
സി പി ഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സമ്മേളനം
പൂഞ്ഞാർ: ഇരുപത്തിഅഞ്ചാമത് പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര ലോക്കൽ സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ: വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.എസ് സജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗങ്ങളായ സഖാവ് എം ജി ശേഖരൻ, സഖാവ് പി എസ് സുനിൽ , സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി സഖാവ് ഇ കെ മുജീബ്, എ ഐ യു വൈ എഫ് കോട്ടയം Read More…
ബുക്ക് റിവ്യൂ ഫോറം മീറ്റിംഗ് നാളെ
ദർശന സാംസ്കാരിക കേന്ദ്രവും ഡ്രീം സെറ്റേഴ്സും ചേർന്ന് നടത്തുന്ന ബുക്ക് റിവ്യൂ ഫോറം മീറ്റിംഗ് നാളെ (മാർച്ച് 3 തിങ്കൾ) വൈകുന്നേരം 5.30ന് ദർശന സാംസ്കാരിക കേന്ദ്രത്തിൽ നടക്കും. ഡോ. ജേക്കബ് ജോർജ്ജ്, രഘുനാഥ് പി ,എ എൻ ശോഭ, ജയിംസ് സി തോമസ് എന്നിവർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തും. വായന ഇഷ്ടപ്പെടുന്ന ആർക്കും പരിപാടിയിൽ പങ്കെടുക്കാം. 9447114328.
“സമാധാന പുനസ്ഥാപന പ്രക്രിയയിൽ സ്ത്രീപ്രതിരോധവും കുടിയേറ്റ സ്വയംനിർണ്ണയാവകാശ മുന്നേറ്റങ്ങളും” അരുവിത്തുറ കോളേജിൽ അന്താരാഷ്ട്ര സെമിനാർ
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ് കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെൻറ് ഓഫ് ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറിന് ഇന്ന് തുടക്കമാകും. സമാധാന പുനസ്ഥാപനപ്രക്രിയയിൽ സ്ത്രീപ്രതിരോധവും കുടിയേറ്റ സ്വയംനിർണ്ണയാവകാശ മുന്നേറ്റങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സെമിനാറിന്റെ ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് വൈക്കം മുഹമ്മദ് ബഷീർ ചെയർ പ്രൊഫസർ ഡോ കെ.എം കൃഷ്ണൻ നിർവഹിക്കും. ലണ്ടൻ ലീഡ്സ് യൂണിവേഴ്സിറ്റി ചാൾസ് വാലസ് ഫെലോയും ഐ ഐ റ്റി പാറ്റ്ന യിലെ അസോസിയേറ്റ് ഫ്രൊഫസറുമായ Read More…
ട്രിപ്പിൾ ഐ.ടി ക്ക് ഒപ്പം ഇൻഫോസിറ്റിയും ലക്ഷ്യം: ജോസ്.കെ.മാണി എം.പി.
കരൂർ: ഉന്നത വിദ്യാഭ്യാസ രംഗത്ത് ദേശീയ പ്രാധാന്യമേറിക്കഴിഞ്ഞ വലവൂർ ട്രിപ്പിൾ ഐ.ടി യോട് ചേർന്ന് തൊഴിൽ മേഖല കൂടി ഉറപ്പു വരുത്തുന്നതിനായി “ഇൻഫോസിറ്റി ” കൂടി സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും ഇതിനായി നാടിൻ്റെ എല്ലാ പിന്തുണയും ഉണ്ടാവണമെന്നും ജോസ്.കെ.മാണി എം.പി പറഞ്ഞു. വലവൂർ ടൗൺഷിപ്പായി മാറുകയാണ്. ജില്ലയിൽ ഐ.ടി അധിഷ്ഠിത തൊഴിൽ സംരഭത്തിന് തെരഞ്ഞെടുത്ത ഏക സ്ഥലവും കരൂർ പഞ്ചായത്താണ്. ഇൻഫോസിറ്റിക്കായുള്ള പ്രാധമിക നടപടികൾക്കായി ബജറ്റിൽ തുക അനുവദിച്ചു കഴിഞ്ഞു.ഇനിയും കൂടുതൽ തുക കണ്ടെത്തേണ്ടിയിരിക്കുന്നു. കരൂരിനു മാത്രമായി 74 Read More…
ആശാവർക്കർമാരുടേത് “ആശയല്ല” “ആവശ്യമാണ് ” :പി.സി.തോമസ്
ആശാവർക്കർമാരുടെ “ആശ” അല്ല, അവരുടെ ഏറ്റവും പ്രധാനപ്പെട്ട “ആവശ്യ”മാണ് സമരക്കാർ ഉന്നയിക്കുന്നത് എന്ന് സിപിഎം കക്ഷിയും കേരള സർക്കാരും മനസ്സിലാക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്. അവരുടെ ന്യായമായ ആവശ്യങ്ങളെ പുച്ഛിച്ചുതള്ളുന്ന സിപിഎം, സമരം നിർത്തി ജോലിക്ക് പ്രവേശിക്കുന്നില്ലെങ്കിൽ “പകരം ആളെ നിയമിക്കും”, എന്നാണ് ഇപ്പോൾ പറയുന്നത്. സിപിഎം നടത്തുന്ന സമരങ്ങളിലും സർക്കാരിനും പാർട്ടിക്കും “ഇതേ നയമാണോ” എന്നും പി.സി തോമസ് ചോദിച്ചു.
അമൃതം ന്യൂട്രി മിക്സ് വിതരണത്തിലെ അപാകതകൾ പരിഹരിക്കണം
ഈരാറ്റുപേട്ട : ആറുമാസം തൊട്ട് മൂന്നുവയസ്സുവരെയുള്ള കുട്ടികൾക്ക് അങ്കൻവാടികൾ വഴി സൗജന്യമായി വിതരണം ചെയ്യുന്ന അമൃതം ന്യൂട്രി മിക്സ് പൂരക പോഷകാഹാരം കുട്ടികൾക്ക് കിട്ടുന്നില്ലന്ന പരാതി വ്യാപകമാകുന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അങ്കൻ വാടികളിലാണ് അമൃതം ന്യൂട്രിമിക്സ് വിതരണം മുടങ്ങിയിരിക്കുന്നത്. ഈരാറ്റുപേട്ട ബ്ലാക്കിന് പുറത്തുള്ള പഞ്ചായത്തുകളിൽ കൃത്യമായ നിലയിൽ വിതരണം നടക്കുന്നുണ്ടങ്കിലും ബ്ലോക്കിന് കീഴിലുള്ള 9 കീഴിലുള്ള അങ്കൻവാടികളിൽ വിതരണം നടക്കുന്നില്ല. സർക്കാറിൻ്റെ അനുമതിയോടെ കുടംബശ്രീ യൂണിറ്റുകളാണ് ഉൽപാദന വിതരണം നടത്തുന്നത്. അമൃതം ന്യൂട്രി മിക്സ് Read More…
നടയ്ക്കൽ പോസ്‌റ്റോഫീസിൻ്റെ പരിധിയിലുള്ള പ്രദേശങ്ങൾ ഈരാറ്റുപേട്ടയിലേക്ക് മാറ്റിയതിൽ പ്രതിഷേധം
ഈരാറ്റുപേട്ട: നഗരസഭ പരിധിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന നടയ്ക്കൽ ബ്രാഞ്ച് പോസ്റ്റ‌് ഓഫീസിൻ്റെ പരിധിയിൽ വരുന്ന വഞ്ചാങ്കൽ, വി.ഐ.പി. കോളനി, താഴത്തെ നടയ്ക്കൽ, ശാസ്താംകുന്നേൽ, കൊട്ടുകാപ്പള്ളി, ഈലക്കയം, കാട്ടാമല എന്നിപ്രദേശങ്ങൾ ഉൾപ്പെട്ട 5 ഓളം നഗരസഭാ വാർഡുകൾ ടൗണിൽ സ്ഥിതി ചെയ്യുന്ന ഈരാറ്റുപേട്ട പോസ് റ്റോഫിസിൻ്റെ പരിധിയിൽ ചേർത്തതിതിനെതിരെ വ്യാപക പ്രതിഷേധം. ഇത് ഈ പ്രദേശത്ത് താമസിക്കന്ന വർക്ക് വലിയ ദുരിതമാണ് സൃ ഷ്ടിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഈരാറ്റുപേട്ടയിൽ പോസ്റ്റ്മാൻമാരുടെ എണ്ണം വർധിപ്പിക്കാതെ പരിധി വർധിപ്പിച്ചതു മൂലം Read More…
കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് കോട്ടയം ജില്ലാ കമ്മറ്റി തൃണമൂൽ കോൺഗ്രസിന് പൂർണ പിൻതുണ പ്രഖ്യാപിച്ചു
കോട്ടയം: തൃണമൂൽ കോൺഗ്രസ്സിൽ ലയിക്കുവാനുള്ള കേരളാ കോൺഗ്രസ് ഡമോക്രാറ്റിക് പാർട്ടി സംസ്ഥാന കമ്മറ്റിയുടെ തീരുമാനം കോട്ടയം ജില്ലാ കമ്മറ്റി അംഗീകരിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കി. ജില്ലയിലെ മുഴുവൻ ഭാരവാഹികളും സജി മഞ്ഞക്കടമ്പിലിൻ്റെ നേതൃത്വത്തിന് പിൻതുണ പ്രഖ്യാപിച്ചു. തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്ററായി നിയമിതനായ പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിലിനെ യോഗം അനുമോദിച്ചു. ജില്ലാ പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂരിൻ്റെ അദ്ധ്യക്ഷതയിൽ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന കോട്ടയം ജില്ല നേതൃ യോഗം സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം Read More…











