obituary

ഞള്ളംപുഴ എൻ.എം.മാത്യു (കുഞ്ഞൂഞ്ഞ്) നിര്യാതനായി

തീക്കോയി: ഞള്ളം പുഴ എൻ.എം.മാത്യു (കുഞ്ഞൂഞ്ഞ്-85) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (വെള്ളി) 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: അമ്പാറ പ്ലാത്തോട്ടം മേരി മാത്യു. മക്കൾ: ജിജി, ജിജോ, ജീന. മരുമക്കൾ: ലോച്ചൻ കെ.ജോസഫ് കൈപ്പട്ടിയിൽ ഇലഞ്ഞി (എൻആൻഡ്ടി ചെന്നൈ), ബിനി ജിജോ കളപ്പുരയിൽ (മൂലമറ്റം), കെ.എം.ആന്റണി കൂട്ടിയാനിയിൽ (മൂവാറ്റുപുഴ).

kottayam

കെ.എം. മാണിയുടെ ആറാം ചരമ വാര്‍ഷിക ദിനത്തില്‍ കേരള കോണ്‍ഗ്രസ് (എം) ‘സ്മൃതിസംഗമം’ സംഘടിപ്പിച്ചു

കോട്ടയം : പ്രിയ നേതാവിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ഒരിക്കല്‍ കൂടി കേരളം ഒത്തു ചേര്‍ന്നു. കെ.എം. മാണിയുടെയും കേരള കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ പോരാട്ടങ്ങളില്‍ നിര്‍ണായകമായ സ്ഥാനമുള്ള കോട്ടയം തിരുനക്കര മൈതാനത്ത് മണ്‍മറഞ്ഞ നേതാവിനുള്ള ആദരവ് അര്‍പ്പിക്കുന്നതിനായി ആയിരങ്ങള്‍ ഒത്തു കൂടി. ആറാമത് ‘കെ.എം. മാണി സ്മൃതി സംഗമം’ വന്‍ ജനാവലിയുടെ സാന്നിധ്യം കൊണ്ടും സംഘാടന മികവും കൊണ്ടും ശ്രദ്ധേയമായി. രാവിലെ തുടങ്ങിയ പുഷ്പാര്‍ച്ചന നിശ്ചിത സമയവും കടന്നു മുന്നോട്ട് പോയത് കെ എം മാണിയോടുള്ള പ്രവര്‍ത്തകരുടെ സ്‌നേഹത്തിന്റെ Read More…

kottayam

ജയിൽ അന്തേവാസികൾക്കായി ബഹുഭാഷാ ലൈബ്രറി തുറന്നു

കോട്ടയം : ജില്ലാ ജയിലിലെ അന്തേവാസികൾക്ക് കൂട്ടായി ഇനി നാലായിരം പുസ്തകങ്ങൾ. ജയിലിൽ നവീകരിച്ച ബഹുഭാഷാ ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ ജി. പ്രവീൺ കുമാർ നിർവഹിച്ചു. വായനയിലൂടെ സമാഹരിച്ച അറിവുകൾ ജീവിതത്തിലും ജീവിതനിലവാരത്തിലും മാറ്റങ്ങൾ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വായനയിലൂടെ അന്തേവാസികളുടെ മാനസികാരോഗ്യം ലക്ഷ്യമിട്ട് ജില്ലാ സബ് കളക്ടർ ഓഫീസും തമിഴ്നാട്ടിലെ കൃഷ്ണഗിരി കുക്കു ഫോറസ്റ്റ് സ്‌കൂളും ചേർന്നാണ് ബഹുഭാഷാ ലൈബ്രറി ഒരുക്കിയത്. ഒമ്പത് ഭാഷകളിലായി നിലവിൽ നാലായിരത്തോളം Read More…

kottayam

കോട്ടയം ജില്ലയിലെ ഏറ്റവും വൃത്തിയുള്ള ടൗണിനുള്ള പുരസ്കാരം ഉഴവൂരിന്

കോട്ടയം: ജില്ലയിലെ ഏറ്റവും വൃത്തിയുള്ള ടൗണിനുള്ള പുരസ്കാരം കോട്ടയംതിരുനക്കര മൈതാനത്ത് വച്ച് നടന്ന ചടങ്ങിൽ മന്തി വി. എം. വാസവനിൽ നിന്നും ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് തങ്കച്ചൻ കെ. എം., സെക്രട്ടറി സുനിൽ എസ്. എന്നിവർ ഏറ്റുവാങ്ങി. സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായുള്ള മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച രീതിയിൽ ടൌണുകളെ മാലിന്യമുക്തമാക്കുന്ന പഞ്ചായത്തിനുള്ള പുരസ്കാരമാണ് ഉഴവൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ചത്. ടൗൺ വൃത്തിയാക്കുന്നതിനോടൊപ്പം, ഉഴവൂരിനെ മാലിന്യമുക്തമാക്കുന്നതിനായി ഓട്ടോറിക്ഷാ തൊഴിലാളികൾ, വ്യാപാരി – വ്യവസായി ഏകോപന Read More…

erattupetta

ജില്ലാ നേതൃസംഗമം

ഈരാറ്റുപേട്ട: നാടിൻ്റെ നൻമയ്ക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന ഏപ്രിൽ 19 മുതൽ മെയ് 30 വരെ തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെയുള്ള സാഹോദര്യ കേരള പദയാത്രയുടെ ജില്ലാതല സംഘാടക സമിതിയുടെ നേതൃസംഗമം ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്ക്കൂളിൽ നടന്നു. ജില്ലാ പ്രസിഡണ്ട് KKM സാദിഖ് ഉത്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി PA നിസാം അധ്യക്ഷത വഹിച്ചു. പദയാത്രയുടെ ജില്ലാ കൺവീനർ വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് Read More…

pala

“മനുഷ്യാവകാശ ഫോറം കോട്ടയം ജില്ലാ കൺവെൻഷൻ” സംഘടിപ്പിച്ചു

പാലാ: ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ടോംസ് ചേംബർ ഹാളിൽ സംഘടിപ്പിച്ച കോട്ടയം ജില്ലാ കൺവെൻഷൻ പലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം നിർവഹിച്ചു. HRF കോട്ടയം ജില്ലാ പ്രസിഡൻറ് പ്രിൻസ് തയ്യിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഒ എ ഹാരിസ് വിഷയാവതരണം നടത്തി. മനുഷ്യാവകാശ പ്രവർത്തനം എന്നത് ഏറ്റവും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. Read More…

teekoy

തീക്കോയിൽ കർഷക മാർക്കറ്റ് ആരംഭിച്ചു

തീക്കോയി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹായത്തോടെ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ (FPO) ആഭിമുഖ്യത്തിൽ തീക്കോയി ഗ്രാമപഞ്ചായത്തിലെ ആനിയിളപ്പിലെ ആദം ആർക്കേഡിൽ കർഷക മാർക്കറ്റിന്റെ ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചു. കൃഷിയാധിഷ്ഠിത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സമീപ പഞ്ചായത്തുകളിലെ ഉൾപ്പെടെയുള്ള ഒരു കൂട്ടം കർഷകർ രൂപംകൊടുത്ത സംരംഭമാണിത്. കർഷകർ ഉത്പാദിപ്പിക്കുന്ന പഴം,പച്ചക്കറി വിത്തുകൾ,ഫലവൃക്ഷത്തൈകൾ ജൈവവളങ്ങൾ, ചെടിച്ചട്ടികൾ, മറ്റു മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ വാങ്ങുവാനും വിൽക്കുവാനും സംരംഭത്തിലൂടെ സാധ്യമാണ്. കർഷക മാർക്കറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി Read More…

pala

പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാംവെള്ളി ആചരണം

പാലാ: പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ കവീക്കുന്ന് പാമ്പൂരാംപാറ വിശുദ്ധ വ്യാകുലമാതാ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാംവെള്ളി ആചരണം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നാളെ (11/04/2025) നടക്കുമെന്ന് വികാരി ഫാ ജോസഫ് വടകര അറിയിച്ചു. ഇടപ്പാടി ധന്യൻ കദളിക്കാട്ടിലച്ചൻ്റെ ഭവനത്തിൽ നിന്നും രാവിലെ 9 നു കുരിശിൻ്റെ വഴി ആരംഭിക്കും. തുടർന്നു പാമ്പൂരാംപാറ പളളിയിൽ മൂന്നാനി സെൻ്റ് പീറ്റേഴ്‌സ് പള്ളി വികാരി ഫാ കുര്യൻ ആനിത്താനം വിശുദ്ധകുർബാന അർപ്പിച്ച് സന്ദേശം നൽകും. 12 ന് നേർച്ചക്കഞ്ഞി Read More…

kottayam

പി.സി.ജോർജ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ അകാരണമായി ആക്രമണം നടത്തിയ സംഘ പരിവാറുകാരെ ന്യായികരിക്കാൻ ഇറങ്ങിയിരിക്കുന്ന പി.സി.ജോർജ് തീക്കൊള്ളി കൊണ്ട് തല ചെറിയുകയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. തീർത്ഥാടനത്തിന് പോയവർ ക്ഷേത്രത്തിന് മുമ്പിൽചെന്ന് മര്യാദകേട്കാട്ടി എന്ന കള്ളപ്രചരണം നടത്തി തീവ്രവാധികളെ വെള്ളപൂശാനാണ് ജോർജിന്റെ ശ്രമം എന്നും, ഒഡിഷാ ജൂബ ഇടവക വികാരി ഫാ. ജോഷി വലിയ കുളത്തിനെയും , അസീ വികാരി ഫാ:ദയനുദിനെയും പള്ളി കോമ്പൗണ്ടിൽ തല്ലിച്ചതച്ച പോലീസ് Read More…

erattupetta

മേലമ്പാറയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലപ്പലം ഗ്രാമപഞ്ചായത്തിലെ മേലമ്പാറയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം ബഹു. പാലാ എം.എല്‍.എ മാണി സി കാപ്പന്‍ നിര്‍വഹിച്ചു. ഇതോടൊപ്പം നിര്‍മ്മിച്ച സംരംഭം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ശ്രീകല.ആര്‍ നിര്‍വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ച യോഗം വൈസ് പ്രസിഡന്‍റ് കുര്യന്‍ തോമസ് നെല്ലുവേലി‍ല്‍ സ്വാഗതം ആശംസിച്ചു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദ് ജോസഫ് Read More…