general

ജി.വി.എച്ച്.എസ്.എസ്. മുരിക്കുംവയൽ സ്കൂളിൽ ടിങ്കറിങ് ലാബ്, എസ്. ഇ പിപദ്ധതികളുടെ ഉത്‌ഘാടനം

മുരിക്കുംവയൽ: ജി.വി.എച്ച്.എസ്.എസ്. മുരിക്കുംവയൽ സ്കൂളിൽ ടിങ്കറിങ് ലാബിന്റെയും ഇംഗ്ലീഷ് എൻറിച്ച്മെൻ്റ് പ്രോഗ്രാം (SEP) എന്നി പദ്ധതിയുടെയും ഉൽഘാടനം ഒക്ടോബർ 21 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടക്കും. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്താനും സാങ്കേതിക വിദ്യാ വിദ്യാഭ്യാസം(റോബോട്ടിക്സ്) പ്രോത്സാഹിപ്പിക്കാനുമുള്ള മികച്ച അവസരമായിരിക്കും ഈ പദ്ധതികളുടെ ആരംഭം എന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പരിപാടിയുടെ ഉൽഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിക്കും.മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ് അധ്യക്ഷത വഹിക്കും. അഡ്വ. ശുഭേഷ് സുധാകരൻ (ജില്ലാ Read More…

poonjar

വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പൊതുസമ്മേളനവും ആദരവും

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കുന്നോന്നി- കടലാടിമറ്റം വാർഡുകളിൽ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 19 ന് വൈകിട്ട് 5.30 ന് കുന്നോന്നി സാംസ്കാരിക നിലയത്തിൽ വെച്ച് നടത്തപ്പെടും. പൂഞ്ഞാർ എം.എൽ.എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവ്വഹിക്കുന്നതും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി പി.ആർ അനുപമ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ അക്ഷയ ഹരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ Read More…

general

കേരള കോൺഗ്രസ്‌ അയർക്കുന്നം മണ്ഡലം കൺവൻഷൻ

അയർക്കുന്നം :കേരള കോൺഗ്രസ്‌ മണ്ഡലം കൺവെൻഷനും പ്രതിഭാ സംഗമവും ഞായറാഴ്ച വൈകുന്നേരം 5.30 ന് ഔസേപ്പച്ചൻ കുന്നപ്പള്ളിയുടെ ഭവനാങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു. മണ്ഡലം പ്രസിഡന്റ് സേവ്യർ കുന്നത്തേട്ടിന്റെ അധ്യക്ഷതയിൽ എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം എക്സ്.എം. പി മുഖ്യപ്രഭാഷണവും മുൻകാല പ്രവർത്തകർ, മികച്ച കർഷകർ, പ്രതിഭകൾ എന്നിവരെ ആദരിക്കൽ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി, സ്റ്റേറ്റ് കോർഡിനേറ്റർ അപു Read More…

ramapuram

രാമപുരം കോളേജിൽ ലഹരിരുദ്ധ ബോധവൽക്കരണ ക്‌ളാസ് നടത്തി

രാമപുരം മാർ ആഗസ്തീനോസ് കോളേജ് ആന്റി നാർക്കോട്ടിക് ക്ളബും പാലാ എക്‌സൈസ് സർക്കിൾ ഓഫീസും ചേർന്ന് ലഹരിരുദ്ധ ബോധവൽക്കരണ ക്‌ളാസ് നടത്തി. മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും അത് വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ബോധവൽക്കരണം നടത്തി. പാലാ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജെക്‌സി ജോസഫ് ക്‌ളാസ് നയിച്ചു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ Read More…

teekoy

തീക്കോയി പഞ്ചായത്തിൽ10 വാർഡിൽ തെരുവ്‌നായ ശല്യം രൂക്ഷമായി

തീക്കോയി പഞ്ചായത്തിൽ10 വാർഡിൽ തെരുവ്‌നായകൾ വളർത്തുമൃഗങ്ങളെ കൊന്ന് തിന്നുന്നു. സ്കൂൾ കുട്ടികൾ, അംഗൻവാടി കുട്ടികളും നിരവധി യാത്രകാർക്കും ഭീഷണിയായി 20 ഓളം വരുന്ന തെരുവ്‌നായകൾ വിലസുന്നു. ചില നായകളിൽ പേ യുടെ ലക്ഷണങ്ങൾ കാണിക്കുന്നു. അധികൃതർ വേണ്ട നടപടി സ്വീകരികണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

pala

ലോകസമാധാനത്തിനായി ‘ഒരുമയിൽ ഒന്നായി’ എന്ന സന്ദേശവുമായി ചിത്രരചനാ മത്സരം

പാലാ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കെടിജെഎം ഹൈസ്കൂളിൽ ‘ലോകസമാധാനത്തിനായി ഒരുമയിൽ ഒന്നായി ‘ എന്ന സന്ദേശം നൽകുന്നതിനായി നടത്തിയ ചിത്രരചനാ മത്സരത്തിന്റെ സമാപന സമ്മേളനത്തിൽ പാലാ ലയൺസ് ക്ലബ്‌ പ്രസിഡന്റ് ഡോ.വി. ജെ. ജോസ് അധ്യക്ഷപദം അലങ്കരിച്ചു. സമ്മേളനം കെടിജെഎം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാ. മനോജ് പൂത്തോട്ടാൽ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് കോർഡിനേറ്റർ ശ്രീ.സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അറിയിച്ച് ശ്രീ. ക്ലീറ്റസ് ഇഞ്ചപറമ്പിൽ, പിടിഎ പ്രസിഡന്റ് ശ്രീ.കിഷോർ ചക്കാലക്കൽ, ശ്രീ. പ്രിൻസ് ഓടയ്ക്കൽ Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ലോക ട്രോമാ ദിനാചരണം നടത്തി

പാലാ: ലോക ട്രോമാ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കൊഴുവനാൽ പഞ്ചായത്തുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. കൊഴുവനാൽ പഞ്ചായത്ത് വികസന സദസ്സിനോട് അനുബന്ധിച്ചാണ് പൊതുജനങ്ങൾക്കായി പരിശീലനം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ലീലാമ്മ ബിജു സന്ദേശം നൽകി. എമർജൻസി ഫിസിഷ്യൻ ഡോ. അഖിൽ ബാബു പരിശിലനത്തിന് നേതൃത്വം നൽകി. പഞ്ചായത്ത് അംഗം മെർലിൻ ജെയിംസ് പ്രസംഗിച്ചു.

erattupetta

തൃണമൂൽ കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ഇന്ന്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിന് സമീപം മുരുക്കോലിൽ ആർക്കേടിൽ സജ്ജമാക്കിയിരിക്കുന്ന തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 17-10 -2025 വെള്ളിയാഴ്ച 5:00PM ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡണ്ട് നൗഷാദ് കീഴേടം അധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂർ മുഖ്യപ്രസംഗം നടത്തും. സംസ്ഥാന-ജില്ലാ നേതാക്കളായ എം.എം. ഖാലിദ്, അൻസാരി ഈരാറ്റുപേട്ട ,നോബി ജോസ്, ഈപ്പച്ചൻ അത്തിയാലിൽ, വിപിൻ Read More…

general

തങ്കമണിയിൽ ഓർമ്മച്ചെപ്പ്-2025 വയോജന സംഗമം സംഘടിപ്പിച്ചു

കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും ഐസിഡിഎസ് ഇടുക്കിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തങ്കമണി പാരീഷ് ഹാളിൽ വച്ച് പഞ്ചായത്ത് തല വയോജന സംഗമം സംഘടിപ്പിച്ചു. ഓർമ്മച്ചെപ്പ് 2025 എന്ന പേരിലാണ് വയോജന സംഗമം സംഘടിപ്പിച്ചത്. 500 ലേറെ വയോജനങ്ങൾ പരിപാടികളിൽ പങ്കെടുത്തു. പഞ്ചായത്തിലെ 30 അംഗൻവാടികളിൽ രൂപംകൊടുത്ത സൗഹൃദ സായന്തന വയോജന ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് വയോജനസംഗമം സംഘടിപ്പിച്ചത്. സംഗമത്തോടെ അനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ തിരുവാതിരയും മെഗാ ഡാൻസും ഫാൻസി ഡ്രസ്സും സംഗമത്തിന്റെ സവിശേഷതയായി മാറി. ഓർമ്മചെപ്പിന്റെ ‘ഭാഗമായി വിവിധ കലാപരിപാടികളും മത്സരങ്ങളും Read More…

pravithanam

കമ്പ്യൂട്ടർ പരിശീലനം നൽകി

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അന്തിനാട് ശാന്തിനിലയം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി മനസ്സിലാക്കിയ റോബോട്ടിക്സ്, ഗെയിമിംഗ് മേഖലകളിലെ അറിവുകളാണ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പകർന്നു നൽകിയത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ ‘കുട്ടി ടീച്ചേഴ്സ്. കോം ‘ എന്ന പ്രത്യേക പദ്ധതിയിലൂടെ പരിശീലനം നേടിയ വിദ്യാർത്ഥികളാണ് ക്ലാസുകൾ നയിച്ചത്. ക്ലബ് അംഗങ്ങളായ കൃഷ്ണാനന്ദ് എസ്., മാത്തുക്കുട്ടി ജോബി, Read More…