aruvithura

ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവം അരുവിത്തുറയിൽ

അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവം ഒക്ടോബർ 21, 22 തീയതികളിൽ അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് എൽപി സ്കൂൾ എന്നിവിടങ്ങളിലായി നടക്കും. 21 ന് രാവിലെ 9.30 ന് സ്കൂൾ മാനേജർ വെരി. റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിക്കും. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ, Read More…

poonjar

പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടത്തി

പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത നോബിൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് ജോസ് കരിയാപുരയിടം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സാവിയോ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ വികസനസദസ് റിസോഴ്സ് പേഴ്സൺ എസ്.കെ. ശ്രീനാഥും പഞ്ചായത്തുതല നേട്ടങ്ങളുടെ അവതരണം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവലും നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. ആർ. മോഹനൻ നായർ, സുശീല മോഹനൻ, ബിനു Read More…

general

വൈക്കം സ്വദേശിനി സൂര്യഗായത്രി കേരളീയം പുരസ്കാരത്തിന് അർഹയായി

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡോക്ടർ എ പി ജെ അബ്‌ദുൾകലാം സ്റ്റഡിസെന്റർ സമസ്ത മേഖലകളിൽ മികവ് തെളിയിച്ചവർക്കായി ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിനാണ് സാഹസിക നീന്തൽ താരമായ പത്തുവയസുകാരി കല്ലു എന്ന് വിളിക്കുന്ന സൂര്യഗായത്രി അർഹയായത്. വൈക്കം പുളിഞ്ചുവട് നെടുവേലി മഠത്തിൽപറമ്പ് വീട്ടിൽ സുമീഷ് രാഖി ദമ്പതികളുടെ ഏകമകളും,വൈക്കം ലിസ്യുസ് ഇംഗ്ലീഷ് സ്കൂളിലെ അഞ്ചാംക്ലാസ്സ്‌ വിദ്യാർത്ഥിനിയുമാണ് സൂര്യഗായത്രി. 2025 മാർച്ച്‌ 22ന് ആണ് സൂര്യഗായത്രി ഇരുകൈകളും ബന്ധിച്ച് വേമ്പനാട് കായൽ നീന്തികയറി വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സ്, Read More…

weather

അടുത്ത 5 ദിവസം ശക്തമായ മഴ; 14 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് തുലാവർഷം കനക്കും. അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, തൃശൂർ, പാലക്കാട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് ഉള്ളത്. കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പും ബുധനാഴ്ച തെക്കൻ കേരളത്തിലും മധ്യകേരളത്തിലും Read More…

general

ഏറ്റുമാനൂർ മാതൃശിശു സംരക്ഷണ കേന്ദ്രം നാടിന് സമർപ്പിച്ചു

തെള്ളകം മാതൃശിശു സംരക്ഷണ കേന്ദ്രം സഹകരണം- തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നാടിനു സമർപ്പിച്ചു. മന്ത്രി വി.എൻ. വാസവൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. നാലര പതിറ്റാണ്ടായി തെള്ളകത്ത് പ്രവർത്തിച്ചിരുന്ന ആരോഗ്യ ഉപ കേന്ദ്രത്തിനൊപ്പം അങ്കൻവാടിയും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. ചടങ്ങിൽ ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലി ജോർജ് അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, ജോണി വർഗീസ്, വിജി ചവറ, തങ്കച്ചൻ കോണിക്കൽ, മഞ്ജു Read More…

kottayam

കെ.സി.വൈ.എൽ. അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് മാർ ജോസഫ് പണ്ടാരശ്ശേരിയിൽ ഉദ്‌ഘാടനം ചെയ്തു

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 പ്രവർത്തന വർഷത്തെ രണ്ടാമത് ലീഡർഷിപ്പ് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ മാസം 18-ാം തീയതി കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ചൈതന്യ പാസ്റ്ററൽ സെൻറിൽ വച്ച് നിർവഹിച്ചു. അതിരൂപത പ്രസിഡന്റ് ശ്രീ ജോണീസ് പി സ്റ്റ‌ീഫൻ പാണ്ടിയാംകുന്നേൽ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും KCYL അതിരൂപത ചാപ്ലെയിൻ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകുകയും ചെയ്തു. ചൈതന്യ പാസ്റ്ററൽ Read More…

kottayam

കോട്ടയം ജില്ലയില്‍ ഒക്ടോബർ 22 വരെ ഖനനം നിരോധിച്ചു

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും മഴ മുന്നറിപ്പുകളുടെ പശ്ചാത്തലത്തിലും കോട്ടയം ജില്ലയിൽ എല്ലാവിധ ഖനനപ്രവർത്തനങ്ങളും ഒക്ടോബർ 22 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവായി.

crime

കോട്ടയത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി; ഭര്‍ത്താവ് പിടിയില്‍

കോട്ടയം അയര്‍ക്കുന്നത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ ഭര്‍ത്താവ് കൊലപ്പെടുത്തി കുഴിച്ചുമൂടി. ഭര്‍ത്താവ് സോണിയുമായി നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്ത് പൊലീസ് പരിശോധനയില്‍ മൃതദേഹം കണ്ടെടുത്തു. മൂര്‍ഷിദാബാദ് സ്വദേശി അല്പനയെ തല ഭിത്തിയില്‍ ഇടിപ്പിച്ചും, കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി. അല്‍പനയെ കൊലപ്പെടുത്തിയ ശേഷം ഇളപ്പാനി ജങ്ഷന് സമീപം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ആ സ്ഥലത്ത് പൊലീസ് കുഴിച്ചു നോക്കിയപ്പോള്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്രതി മൂന്ന് ദിവസം വീട്ടില്‍ ജോലിക്ക് Read More…

kottayam

നിലവിലെ സാഹചര്യത്തിൽ കോളജുകളെ പൂർണമായി അഫിലിയേഷൻ മുക്തമാക്കാനാകില്ല: മന്ത്രി ആർ. ബിന്ദു

കോട്ടയം: കോളജുകളെ പൂർണമായും അഫിലിയേഷൻ മുക്തമാക്കണമെന്ന ആവശ്യം നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ പരിഗണിക്കാനാവില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതിവകുപ്പു മന്ത്രി ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2031ൽ വരേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആശയസമാഹരണത്തിനായി സംസ്ഥാന സർക്കാർ കോട്ടയത്ത് സംഘടിപ്പിച്ച ഏകദിനസെമിനാറിന് സമാപനം കുറിച്ച് മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോളവൽക്കരണത്തിന്റെ കാലത്ത് സമ്പന്നർക്കുവേണ്ടിമാത്രമായി വിദ്യാഭ്യാസ സംവിധാനങ്ങൾ മാറുമ്പോൾ പാവപ്പെട്ടവരെയും അരികുവൽക്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കാതെ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല പുതിയ കാലത്തിനനുസരിച്ച് പൊളിച്ചെഴുതാനാവില്ല. കേരളത്തിൽ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) Read More…

Accident

വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മണിമല സ്വദേശികളായ രമ്യ രാജീവ് ( 46 ) അവന്തിക രാജീവ് (19 ) എന്നിവർക്ക് പരുക്കേറ്റു.2 മണിയോടെ ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം. ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരി ചിങ്ങവനം സ്വദേശി മേഴ്സി അലക്സിന് ( 72 ) പരുക്കേറ്റു ഉച്ചയ്ക്ക് ചിങ്ങവനം ഭാഗത്ത് വച്ചായിരുന്നു അപകടം. മണിമല ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് Read More…