പാലായുടെ പൈതൃകവും,വിശ്വാസ പാരമ്പര്യവും പ്രവാസലോകത്തെ പുതുതലമുറയിലേയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടു കൂടി പ്രവർത്തിക്കുന്ന പാലാ രൂപതാംഗങ്ങളുടെ കൂട്ടായ്മയായ പാലാ രൂപത പ്രവാസി അപ്പോസ്റ്റലേറ്റ് കുവൈറ്റ് ഘടകം രണ്ടാമത് കുടുംബസംഗമം അബാസിയ ആസ്പെയർ ഇൻഡ്യൻ ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ചു. രൂപതാംഗങ്ങളായ എഴുനൂറോളം കുടുംബാംഗങ്ങൾ കൂട്ടായ്മയുടെ ഭാഗമായി. പാലാ രൂപതാ പ്രോട്ടോസിൻസെല്ലുസ് വെരി.റവ.ഡോ.ജോസഫ് തടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. പി ഡി എം എ ഡയറക്ടർ റവ.ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ , പി ഡി എം എ അസിസ്റ്റൻ്റ് Read More…
Year: 2026
രാമപുരം കോളേജിൽ ക്യാമ്പസ് ടൂർ പ്രോഗ്രാം
രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഈ വർഷത്തെ അഡ്മിഷനോടനുബന്ധിച്ച് ക്യാമ്പസ് ടൂർ പ്രോഗ്രാം മെയ് 23 വെള്ളി രാവിലെ 10:00 മുതൽ വൈകിട്ട് 4:00 വരെ നടത്തുന്നു.കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 4 വർഷ ഓണേഴ്‌സ് ബിരുദ പോഗ്രാമുകളെ ക്കുറിച്ചും, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ വിവിധ സാധ്യതകളെ ക്കുറിച്ചും മനസ്സിലാക്കുന്നതിനും സംശയ നിവാരണത്തിനും അന്നേ ദിവസം അവസരം ഉണ്ടായിരിക്കും. ഈ വർഷം ബിരുദ,ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഈ പ്രോഗ്രം പ്രയോജനകരമായിരിക്കും. അന്നേദിവസം കോളേജ് ക്യാമ്പസ് Read More…
മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ച് കോൺഗ്രസ് പാണപിലാവ് ബൂത്ത് കമ്മറ്റി
എരുമേലി: മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് പാണപിലാവ് ബൂത്ത് കമ്മറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ബൂത്ത് പ്രസിഡൻ്റ് വി റ്റി മാത്യു വെമ്പാലയിൽ അധ്യക്ഷത വഹിച്ച യോഗം മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ബിനു മറ്റക്കര ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി രക്തസാക്ഷിത്വ ദിന സന്ദേശം നൽകി. പരിസ്ഥിതി പ്രവർത്തകൻ ബിനു നിരപ്പേൽ, ബിൻസ് കുഴിയ്ക്കാട്ട്, ജോബി പടവുപുരയ്ക്കൽ, ബിജോയ്, സുനിൽ പന്നാം കുഴി, സജി വയലുങ്കൽ, Read More…
പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ ധർണ നടത്തി
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ, 4 ലക്ഷം രൂപ, പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു, നിർമാണം ആരംഭിച്ച, “ബസ് ബേ” യുടെ നിർമാണം തടസ്സപ്പെടുത്തിയ സിപിഎം ന്റെ പ്രാദേശിക നേതൃത്വത്തിനെതിരെയും, ജനോപകാരപ്രദമായ പദ്ധതി നടപ്പിലാക്കുന്നതിൽ ആർജവം കാണിക്കാത്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌നെതിരെയും, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ ധർണ നടത്തി. നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി, ബസ് സ്റ്റാൻഡിൽ കുഴിച്ച് ഭാഗികമായി മൂടിയ കുഴികളിൽ, പണികൾ തുടങ്ങാത്തതിൽ പ്രതിഷേധിച്ചു കൊണ്ട്, കോൺഗ്രസ് പ്രവർത്തകർ കൊടികൾ Read More…
ഈഴവ മഹാസംഗമത്തിന് ഈരാറ്റുപേട്ട നഗരo പീതസാഗരമായി
ഈരാറ്റുപേട്ട: എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ സംഘടനാ രംഗത്ത് മൂന്ന് പതിറ്റാണ്ടുകൾ പൂർത്തീകരിച്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു സ്നേഹാദരവ് ഒരുക്കിക്കൊണ്ട് നടക്കുന്ന ഈഴവ മഹാസംഗമത്തിനായി ഈരാറ്റുപേട്ട നഗരം പീതസാഗരമായി. നാളെ (2025 മെയ് 22 ന്) ഈരാറ്റുപേട്ട ആർ.ശങ്കർ (പി,ടി,എം,എസ് ഓഡിറ്റോറിയം)നഗറിൽ ആണ് സമ്മേളനo. വൈകുന്നേരം 3 മണിക്ക് വെള്ളാപ്പള്ളി നടേശനെയുo, തുഷാർ വെള്ളാപ്പള്ളിയേയും മുട്ടം കവലയിൽ വച്ച് ഒരേ യൂണിഫോംധാരികളായ 501 കുമാരി സംഘം പ്രവർത്തകരും, യൂണിഫോം Read More…
മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ 34-ാമത് രക്തസാക്ഷിത്വദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു
കുന്നോന്നി: ആധുനിക ഇന്ത്യയെ രൂപപ്പെടുത്തി എടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച വിവര സാങ്കേതികവിദ്യയിൽ ഇന്ത്യയെ മറ്റു രാജ്യങ്ങൾക്ക് മുൻപിൽ തല ഉയർത്തി നില്ക്കാൻ പ്രാപ്തരാക്കിയ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ രക്ത സാക്ഷിത്യ ദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ 9 മണിക്ക് കുന്നോന്നി കമ്പനി ജംഗ്ഷനിൽ രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ, വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ്ളാക്കൽ, അനീഷ് കീച്ചേരി, ഷാജി പുളിയ്ക്കക്കുന്നേൽ, Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ :വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൂരോപ്പടയിൽ വച്ച് കാർ പാലത്തിൽ ഇടിച്ച് പാമ്പാടി സ്വദേശി അലൻ.കെ.ജോർജിനു( 25) പരുക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം. വാഗമണ്ണിൽ വച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വാഗമൺ സ്വദേശിനി പ്രകാശിനിക്ക് ( 60) പരുക്കേറ്റു. ഇന്നലെ രാത്രി 8.30യോടെയായിരുന്നു അപകടം. ഇടുക്കി കാഞ്ചിയാറിൽ വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ചു ഇടുക്കി സ്വദേശി വിഷ്ണുവിന്( 25) പരുക്കേറ്റു.
തീക്കോയി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി
തീക്കോയി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതപ്പെടുത്തുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്തിൽ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ്തല ശുചിത്വ മീറ്റിങ്ങുകൾ കൂടി അടിയന്തിര മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു. പി എച്ച് സി, ഹോമിയോ, ആയുർവേദ ആശുപത്രികളിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുവാനും പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുവാനും തീരുമാനിച്ചു. പഞ്ചായത്തുകളിലെ പൊതു സ്ഥാപനങ്ങളും ടൗണുകളും മാലിന്യമുക്തമാക്കുവാനും കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തി വൃത്തിയാക്കുവാനും അപകടാവസ്ഥയിലുള്ള വൃക്ഷങ്ങൾ Read More…
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്‍റ് തോമസ് പ്രൊവിൻസ് കട്ടപ്പന ഹോളി ഫാമിലി മഠാംഗമായ സിസ്റ്റർ ലെയോ പോൾദ് എഫ്സിസി അന്തരിച്ചു
പൊടിമറ്റം: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്‍റ് തോമസ് പ്രൊവിൻസ് കട്ടപ്പന ഹോളി ഫാമിലി മഠാംഗമായ സിസ്റ്റർ ലെയോ പോൾദ് എഫ്സിസി (87) അന്തരിച്ചു. സംസ്കാരം നാളെ (22-5-25 വ്യാഴം) 1.30 ന് കട്ടപ്പന മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകുടി ആരംഭിച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ കട്ടപ്പന സെന്‍റ് ജോർജ് പള്ളിയിൽ. പൂഞ്ഞാർ കൊച്ചുപുരയിൽ പരേതരായ ഇന്നാച്ചൻ – മറിയം ദമ്പതികളുടെ മകളാണ്. പരേത കട്ടപ്പന, കുറുമ്പനാടം, അണക്കര, പൊടിമറ്റം, വിശാഖപട്ടണം, കൊരട്ടി, Read More…
പാറയിൽ പി എൻ വിദ്യാധരൻ (കരുണൻ ചേട്ടൻ) നിര്യാതനായി
മുണ്ടക്കയം: പാറയിൽ പി എൻ വിദ്യാധരൻ (കരുണൻ ചേട്ടൻ 82) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (21/5/25) വൈകിട്ട് അഞ്ചുമണിക്ക് 31 -ാം മൈലിലെ ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം 22-ാം തീയതി വ്യാഴം 10 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം. ഭാര്യ: പരേതയായ വത്സല വിദ്യാധരൻ. മക്കൾ: വിനു പി വിദ്യാധരൻ, വിപിൻ പി വിദ്യാധരൻ, വികാസ് പി വിദ്യാധരൻ, വിമൽ പി വിദ്യാധരൻ. മരുമക്കൾ :രഞ്ജിനി വിനു, ശ്രീജ വിപിൻ, മനിജ വികാസ്, അമ്പിളി വിമൽ











