ഇടമറ്റം :കെടിജെഎം ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ് ഓഫ് പാലാ സെൻട്രലിന്റെ നേതൃത്വത്തിൽ തിരുവല്ല അമിത കെയർ സെന്ററിന്റെ സഹകരണത്തോടെ നടന്ന സൗജന്യ നേത്ര ചികത്സ ക്യാമ്പിന്റെയും സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കണ്ണട വിതരണത്തിന്റെയും ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതം ആശംസിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. മനോജ് പൂത്തോട്ടാൽ സംസാരിച്ചു. ഡോ. വി. എ. ജോസ്, പ്രസിഡന്റ് ലയൺസ് ക്ലബ് സെൻട്രൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന കർമ്മം ഇടമറ്റം സെന്റ് മിഖായേൽ ചർച്ച് വികാരി റവ. ഡോ. മാത്യു Read More…
Year: 2025
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ
പട്ടയം ലഭിച്ച ഭൂമിയുടെ സമ്പൂർണ്ണ വിനിയോഗ അവകാശം, വന്യജീവി ആക്രമണം നേരിടുന്നതിനു ഉള്ള നിയമഭേദഗതി എന്നിവ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ആവശ്യപ്രകാരം ഇടതുപക്ഷ ജനാധിപത്യമുന്നണി നടപ്പിലാക്കിയ നിയമ നിർമ്മാണങ്ങൾ ആണെന്ന് അഡ്വ ജോബ് മൈക്കിൾ എംഎൽഎ. വനമേഖലയോട് അനുബന്ധിച്ചുള്ള ബഫർ സോണിൽ സമ്പൂർണ്ണ നിർമ്മാണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ഫലപ്രദമായി ഇടപെട്ട് അവ മാറ്റിയെടുക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ച ഏക രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് (എം) ആണ്. കേരള കോൺഗ്രസ് (എം) ൻറെ ഇടതുപക്ഷ മുന്നണി പ്രവേശനം Read More…
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ
പട്ടയം ലഭിച്ച ഭൂമിയുടെ സമ്പൂർണ്ണ വിനിയോഗ അവകാശം, വന്യജീവി ആക്രമണം നേരിടുന്നതിനു ഉള്ള നിയമഭേദഗതി എന്നിവ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ആവശ്യപ്രകാരം ഇടതുപക്ഷ ജനാധിപത്യമുന്നണി നടപ്പിലാക്കിയ നിയമ നിർമ്മാണങ്ങൾ ആണെന്ന് അഡ്വ. ജോബ് മൈക്കിൾ എംഎൽഎ. വനമേഖലയോട് അനുബന്ധിച്ചുള്ള ബഫർ സോണിൽ സമ്പൂർണ്ണ നിർമ്മാണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ഫലപ്രദമായി ഇടപെട്ട് അവ മാറ്റിയെടുക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ച ഏക രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് (എം) ആണ്. കേരള കോൺഗ്രസ് (എം) ൻറെ ഇടതുപക്ഷ മുന്നണി പ്രവേശനം Read More…
എസ്എംവൈഎം പാലാ രൂപത കലോത്സവം : കലാകിരീടം കുറവിലങ്ങാടിന്
പാലാ : പാലാ രൂപത യുവജന പ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ കലോത്സവം ‘ഉത്സവ് 2025’ നടത്തപ്പെട്ടു. പാലാ അൽഫോൻസ കോളേജിൽ വച്ച് നടത്തപ്പെട്ട കലോത്സവത്തിൽ രൂപതയിലെ ഇരുപത് ഫൊറോനകളിൽ നിന്നും വിജയിച്ച് വന്ന അഞ്ഞൂറിൽ പരം യുവജനങ്ങൾ പങ്കെടുത്തു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഈ വർഷത്തെ കലാകിരീടം കുറവിലങ്ങാട് ഫൊറോന കരസ്ഥമാക്കി. രാമപുരം ഫൊറോന, അരുവിത്തുറ ഫൊറോന എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. Read More…
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
പ്രവിത്താനം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2024- 27 ബാച്ച് അംഗങ്ങളായ യൂണിറ്റ് അംഗങ്ങൾക്ക് ഏകദിന ക്യാമ്പ് നടന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഹൈസ്കൂളിലെ അഭിരുചിയുള്ള വിദ്യാർത്ഥികളെ എട്ടാം ക്ലാസിൽ തന്നെ കണ്ടെത്തി അവർക്ക് ഇൻഫർമേഷൻ ടെക്നോളജിയുടെ വിവിധ പാഠങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കടന്നുപോകാനുള്ള അവസരമാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഒരുക്കുന്നത്. സ്വതന്ത്ര Read More…
മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻ ഞായർ ആചരിച്ചു
വെള്ളികുളം: മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻ ഞായർ ആചരിച്ചു. സെൻ്റ് ആൻ്റണീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ റ്റോബിൻസ് ജോസഫ് കൊച്ചുപുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. മിഷൻ ഞായർ സന്ദേശം വിളംബരം അറിയിച്ചുകൊണ്ട് ഫാ.സ്കറിയ വേകത്താനം ഫ്ലാഗ് ഓഫ് ചെയ്യുകയും മിഷൻ ഞായർ സന്ദേശം നൽകുകയും ചെയ്തു. ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികൾ സമാഹരിച്ച ഉൽപ്പന്നങ്ങളുടെ ലേലം വിളി നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഹൗസ് അടിസ്ഥാനത്തിൽ മിഷൻ സ്റ്റാൾ Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്ര ഇൻഫെക്ഷൻ പ്രിവൻഷൻ വീക്ക് ആചരണം ആരംഭിച്ചു
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്ര ഇൻഫെക്ഷൻ പ്രിവൻഷൻ വീക്ക് ആചരണം തുടങ്ങി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി ഏറ്റവും പ്രാധാന്യത്തോടെയാണ് അണുബാധ പ്രതിരോധം നടപ്പാക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. ആശുപത്രികളിലും സമൂഹത്തിലും അണുബാധ പ്രതിരോധം അത്യന്താപേക്ഷിതമാണ്. ഈ സന്ദേശം പൊതുജനങ്ങളിലേക്കു എത്തിക്കാനുള്ള ശ്രമങ്ങളും ഇൻഫെക്ഷൻ പ്രിവൻഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് ഡോ.പൗളിൻ ബാബു, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.നിതീഷ് പി.എൻ, Read More…
ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം അരുവിത്തുറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ച് ഈരാറ്റുപേട്ട AEO ഷംല ബീവി സിഎം, വാർഡ് കൗൺസിലർമാരായ ഫാത്തിമ സുഹാന, ലീന ജെയിംസ്, പിടിഎ പ്രസിഡണ്ട് തോമസ് പി. മാത്യു, റിസപ്ഷൻ കമ്മിറ്റി കൺവീനർ അഗസ്റ്റിൻ സേവ്യർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ Read More…
മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ അനുസ്മരണം നടത്തി
വെള്ളികുളം: ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ അനുസ്മരണ സമ്മേളനം നടത്തി. അനീനാ ടോണി തോട്ടപ്പള്ളിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.ശീതൾ ഷിൻ്റോ പുതുശ്ശേരിൽ കുഞ്ഞച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി. ഫാസ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. ജോമോൻ കടപ്ളാക്കൽ, മെറീനാ ജോമി കടപ്ലാക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുഞ്ഞച്ചൻ ക്വിസ് മത്സരത്തിന് ജാസ്മിൻ പ്രദീഷ് കൊച്ചു കുടിയാറ്റ് നേതൃത്വം നൽകി. ലോഗോസ് ക്വിസ് മത്സരത്തിൽ ഉന്നത വിജയം നേടിയ റിയാ തെരേസ് ജോർജ് മാന്നാത്ത്, ഡാനി Read More…
വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കുന്നോന്നി – കടലാടിമറ്റം വാർഡുകളിൽ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് വിഹിതങ്ങൾ ഉപയോഗിച്ച് നടപ്പിലാക്കിയ കുന്നോന്നി ഐ.എച്ച്.ഡി.പി സങ്കേതത്തിൽ ഓപ്പൺ സ്റ്റേജ്, കളിക്കളം, അടിസ്ഥാന സൗകര്യ വികസനം, സോളാർ ലൈറ്റ്, 25000 ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക്, മിനി മാസ്റ്റ് ലൈറ്റ്, രണ്ട് വാർഡുകളിലുമായി നവീകരിച്ച വിവിധ റോഡുകൾ എന്നിവയുടെ ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ Read More…











