മുണ്ടക്കയം – കോരുത്തോട് ഗ്രാമപഞ്ചായത്തുകളിലെ 19243 വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതിനായി 284.64 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ കീഴിലുള്ള ജലശുദ്ധീകരണശാലയുടെ നിർമാണോദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മുണ്ടക്കയം അമരവതിയിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. 25 കോടി രൂപ ചെലവിലാണ് ജലശുദ്ധീകരണശാലയും അനുബന്ധ ഘടകങ്ങളും നിർമിക്കുന്നത്. ഹാരിസൺ പ്ലാന്റേഷനിൽനിന്ന് സൗജന്യമായി ലഭിച്ച 70 സെന്റ് സ്ഥലത്താണ് അമരാവതിയിൽ ജല ശുദ്ധീകരണശാല സ്ഥാപിക്കുന്നത്. Read More…
Year: 2026
സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ കൃഷിച്ചെലവ് കുറയും : മന്ത്രി പി. പ്രസാദ്
കോട്ടയം: ഡ്രോൺ പോലെയുള്ള സാങ്കേതികവിദ്യകൾ കൃഷിയിൽ പ്രയോജനപ്പെടുത്തുമ്പോൾ സാധാരണ ഉപയോഗിക്കുന്നതിനേക്കാൾ 40 ശതമാനം വിത്ത് കുറച്ച് ഉപ യോഗിച്ചാൽ മതിയെന്നാണ് അനുഭവസ്ഥർ പറയുന്നതെന്ന് മന്ത്രി പി. പ്രസാദ്. തിരു വാർപ്പ് പഞ്ചായത്ത് സംഘടിപ്പിച്ച ഞാറ്റടി മഹോത്സവം പുതുക്കാട്ടൻപത് പാടത്ത് ഇറങ്ങി യന്ത്രവത്കൃതമായി ഞാറ് നട്ട് ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സാങ്കേതികവിദ്യയുടെ ഉപയോഗംവഴി വിത്തിനുള്ള ചെലവ് കുറ യുന്നതിനൊപ്പം മികച്ച വിളവും വരുമാനവും കർഷകനു ലഭിക്കും. സാധാരണ ഗതി യിൽ ഞാറു നടന്നതിനേക്കാൾ ചെലവ് കുറവാണ് യന്ത്രവത്കൃത Read More…
അതിരമ്പുഴയിൽനിന്നു കാണാതായ പഞ്ചായത്തംഗമായ യുവതിയെയും രണ്ടു മക്കളെയും കണ്ടെത്തി
കോട്ടയം: അതിരമ്പുഴയിൽനിന്നു കാണാതായ പഞ്ചായത്തംഗമായ യുവതിയെയും രണ്ടു മക്കളെയും കണ്ടെത്തി. അതിരമ്പുഴ പഞ്ചായത്ത് 20–ാം വാർഡ് അംഗം ഐസി സാജനെയും രണ്ടു പെൺമക്കളെയുമാണ് എറണാകുളത്തെ ലോഡ്ജിൽനിന്ന് കണ്ടെത്തിയത്. ഐസിയുടെ മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ച് ഏറ്റുമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മുതലാണ് ഐസിയെയും മക്കളെയും കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം. കാണാതാകുന്നതിനു മുൻപ് ഐസി ഫെയ്സ്ബുക്കിൽ ഭർതൃവീട്ടുകാർക്കും പൊലീസിനുമെതിരെ പോസ്റ്റിട്ടിരുന്നു. ഐസിയുടെ ഭർത്താവ് സാജൻ രണ്ടു വർഷം മുൻപു Read More…
ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരുടെ ഒഴിവ്
മുരിക്കുംവയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിൽ ഓരോ ഒഴിവുകളിലേക്കും യു പി വിഭാഗത്തിൽ ഒരു ഒഴിവിലേക്കും യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 29-05-2025 (വ്യാഴാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് ഇൻ്റർവ്യൂ നടത്തുന്നു.
കോട്ടയം ജില്ലയിൽ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനവും, ഈരാറ്റുപേട്ട -വാഗമൺ റോഡിലെ രാത്രികാല യാത്രയും മേയ് 30 വരെ നിരോധിച്ചു
ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്രാ നിരോധനം. കോട്ടയം ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമൺ റോഡിലെ രാത്രികാല യാത്രയും മേയ് 30 വരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോട്ടയം ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ Read More…
അതിരമ്പുഴ പഞ്ചായത്തംഗമായ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി
കോട്ടയം: പഞ്ചായത്ത് മെമ്പറേയും മക്കളെയും കാണാന്നില്ലെന്ന് പരാതി. കോട്ടയം അതിരമ്പുഴയിൽ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയുമാണ് കാണാനില്ലെന്ന് പരാതി ലഭിച്ചിരിക്കുന്നത്. അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജൻ, മക്കളായ അമലയ അമയ എന്നിവരെയാണ് കാണാതായത്. ഭർതൃവീട്ടുകാരുമായി ചില സ്വത്ത് തർക്കത്തിൽ യുവതി നേരത്തെ പരാതി നൽകിയിരുന്നു. ഐസിയുടെ ഭർത്താവ് സാജൻ രണ്ട് വർഷം മുൻപ് മരിച്ചിരുന്നു. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
അധ്യാപകർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ ശിൽപ്പശാല നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ രൂപത കോർപറേറ്റ് എജ്യൂക്കേഷനൽ ഏജൻസിയുമായി സഹകരിച്ച് അധ്യാപകർക്കായി കുട്ടികളുടെ വളർച്ചയിലും പെരുമാറ്റത്തിലും കാണപ്പെടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ ഏകദിന ശിൽപ്പശാല നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോർപറേറ്റ് എജ്യൂക്കേഷനൽ ഏജൻസിയുമായി സഹകരിച്ചു കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോർപറേറ്റ് സെക്രട്ടറി റവ.ഫാ.ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിച്ചു.വിവിധ വിഷയങ്ങളിൽ പീടിയാട്രിക്സ് വിഭാഗം കൺസൾട്ടന്റ് ഡോ.അനിറ്റ ആൻ Read More…
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷക്ക് ഉന്നതവിജയം കരസ്ഥമാക്കിയ അനഘ രാജീവ്, മിന്നാ സോജി, ശ്രുതിനന്ദന എം എസ്,ലോറേൽ ഡോജി എന്നിവരെ രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ നേതൃത്വത്തിൽ ആദരിച്ചു. കോളേജ് മാനേജർ റവ.ഫാ ബെർക്കുമാൻസ് കുന്നുംപുറം ആദ്യക്ഷത വഹിച്ച്, ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ യോഗം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ,രാമപുരം Read More…
അതിശക്തമായ മഴയ്ക്കു സാധ്യത; കോട്ടയം ജില്ലയിൽ മേയ് 30 വരെ ഓറഞ്ച് അലെർട്ട്
കോട്ടയം: അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ മേയ് 30 വരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ മേയ് 31 ന് ജില്ലയിൽ മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാലും ജലാശയങ്ങളിൽ ജലനിരപ്പുയരുന്നതിനാലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു Read More…
ലയൺസ് ക്ലബ് ഓഫ് മാന്നാനം സൗജന്യമായി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം നടത്തപ്പെട്ടു
മാന്നാനം :ലയൺസ് ഇന്റർനാഷണാലിന്റെ പ്രധാന പ്രൊജക്ടുകളിൽ ഒന്നായ ഹോം ഫോർ ഹോംലസ് (വീടില്ലാത്തവർക്കു വീട്) പ്രോജെക്ടിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് മാന്നാനം നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാന കർമം ക്ലബ് പ്രസിഡന്റ് ജോർജ് ജോസഫ് മണപ്പളളിയുടെ ആദ്യക്ഷതയിൽ ലയൺസ് 318B നിയുക്ത ഡിസ്ട്രിക്റ്റ് ഗവർണർ വിന്നി ഫിലിപ്പ് നിർവഹിച്ചു. വൈസ് ഗവർണർമാരായ ജേക്കബ് ജോസഫ്, മാർട്ടിൻ ഫ്രാൻസിസ്, നിയുക്ത ക്യാബിനറ്റ് ട്രഷറർ പി സി ചാക്കോ, ക്യാബിനറ്റ് മെമ്പർ T L ജോസഫ്, ക്ലബ് സെക്രട്ടറി Read More…










