ഈരാറ്റുപേട്ട: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പുതിയ ഡിവിഷനായ തലനാട് ഡിവിഷനിൽ മികച്ച വിജയം നേടി ബിന്ദു സെബാസ്റ്റ്യൻ. 2949 വോട്ടാണ് ബിന്ദു സെബാസ്റ്റ്യന്റെ ഭൂരിപക്ഷം. മൂന്നിലവ് പഞ്ചായത്ത് മുൻ പ്രസിഡന്റ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്, മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം തുടങ്ങി പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമാണ് ബിന്ദു സെബാസ്റ്റ്യൻ. പൂഞ്ഞാർ ഡിവിഷനിൽ നിന്നും വിജയിച്ച ആർ. ശ്രീകല ടീച്ചറും തിളക്കമാർന്ന വിജയമാണ് നേടിയത്. 1773 വോട്ടാണ് ശ്രീകല ടീച്ചറിന്റെ ഭൂരിപക്ഷം. Read More…
Year: 2025
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ യു ഡി എഫ് ചരിത്ര വിജയം നേടി: ആന്റോ ആന്റണി എം പി
പത്തനംതിട്ട: പത്തനംതിട്ട പാർലമെന്റ് നിയോജക മണ്ഡലം ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലും, കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലും യു ഡി എഫിന് ഉജ്ജ്വല മുന്നേറ്റം നടത്തിയതായി ആന്റോ ആന്റണി എം പി അറിയിച്ചു. പത്തനംതിട്ട ലോകസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചരിത്ര വിജയം ആണ് യു ഡി എഫ് ഈ തിരഞ്ഞെടുപ്പിൽ നേടിയത്. പൂഞ്ഞാർ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന കങ്ങഴ, പൊൻകുന്നം, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, തലനാട് തുടങ്ങിയ Read More…
തദ്ദേശ തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ച് പാലാ രൂപത എസ്എംവൈഎം
പാലാ : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ച് മിന്നുന്ന വിജയം നേടി എസ്എംവൈഎം പാലാ രൂപതയുടെ പ്രവർത്തകർ. യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തകരായ 9 പേർ മത്സരിച്ചപ്പോൾ എട്ടുപേരും മിന്നുന്ന വിജയം നേടി. നാളുകൾക്കു മുന്നേ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കുകയും, പ്രവർത്തകരായ സ്ഥാനാർത്ഥികൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിക്കുകയും, രൂപതാ സമിതിയുടെ നേതൃത്വത്തിൽ പരസ്യപ്രചാരണം നടത്തുകയും ചെയ്തിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് കടുത്തുരുത്തി ഡിവിഷൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കളത്തൂക്കടവ് ഡിവിഷൻ, പാലാ നഗരസഭ, മീനച്ചിൽ, കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി, മുട്ടം, രാമപുരം, Read More…
പാലാ രൂപത ബൈബിൾ കൺവൻഷൻ ഡിസംബർ 19-ന് ആരംഭിക്കും
പാലാ: ഡിസംബർ 19 ന് ആരംഭിക്കുന്ന പാലാ രൂപത 43-മത് ബൈബിൾ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകുന്നേരം 3.30 മുതൽ 9.00 വരെ സായാഹ്ന കൺവൻഷനായിട്ടാണ് ഈ വർഷവും ക്രമീകരിച്ചിരിക്കുന്നത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സീറോ മലബാർ സഭ മുൻ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഡിസംബർ 23 ന് മലങ്കര മാർത്തോമ്മാ സുറിയാനി Read More…
ഗാന്ധിജിയെ അധിക്ഷേപിക്കുന്ന എ ഐ വീഡിയോ; നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റീസിനും പരാതി
പാലാ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അധിക്ഷേപിക്കുന്ന എ ഐ വീഡിയോകൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് രാഷ്ട്രപതി, കേന്ദ്ര ഐടി മന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, കേരളാ ഹൈക്കോടതി എന്നിവർക്കു പരാതി നൽകി. രാഷ്ട്രപിതാവിനെ അപകീർത്തിപ്പെടുത്തി രാജ്യത്തിൻ്റെ മനസിനെ മുറിവേൽപ്പിച്ച വീഡിയോകളും ചിത്രങ്ങളും ഉടനടി സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന് മെറ്റ സോഷ്യൽ മീഡിയാ കമ്പനിയ്ക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. അഹിംസയുടെ പ്രവാചകനായ ഗാന്ധിജി തോക്കുകളുമായി അക്രമത്തിനു പുറപ്പെടുന്ന വിധത്തിൽ Read More…
കോട്ടയത്ത് നഗരസഭകളിൽ യുഡിഎഫ് തേരോട്ടം; നാലിടത്ത് ഭരണം ഉറപ്പിച്ചു
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോട്ടയത്ത് മുൻസിപ്പാലിറ്റികളിൽ യുഡിഎഫിന്റെ മുന്നേറ്റം. ഫലം വിലയിരുത്തുമ്പോൾ ആറ് മുൻസിപ്പാലിറ്റികളിൽ ആറിലും യുഡിഎഫിന് ഭരണം ലഭിച്ചേക്കാം എന്ന സ്ഥതിയാണ്. ഏറ്റുമാനൂർ, കോട്ടയം, വൈക്കം, ഇരാറ്റുപേട്ട മുൻസിപ്പാലിറ്റികളിൽ യുഡിഎഫ് ഭരണം പിടിച്ചപ്പോൾ പാലയിലും ചങ്ങനാശ്ശേരിയിലും സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലെത്താം എന്ന സ്ഥിതിയാണ്. കോട്ടയത്ത് 53 അംഗ സഭയിൽ 31 എണ്ണത്തിൽ വിജയിച്ചാണ് യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചത്. എൽഡിഎഫ് 15 സീറ്റിൽ വിജയിച്ചപ്പോൾ ആറ് സീറ്റിൽ ബിജെപിയും വിജയിച്ചു. ഒരു Read More…
പൂഞ്ഞാർ തെക്കേക്കരയിൽ ബിജെപി കരുത്ത് തെളിയിച്ചു
പൂഞ്ഞാർ തെക്കേക്കര ബിജെപി കരുത്ത് തെളിയിച്ചു. പിസി ജോർജും ഷോൺ ജോർജും നടത്തിയ നീക്കം ഫലം കണ്ടു. എൻഡിഎ 7എൽഡിഎഫ് 7യുഡിഎഫ് 2.
ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസിലർമാർ, സിപിഎമ്മിന് തിരിച്ചടിയായി പാലായിലെ കുടുംബ വിജയം
പാലാ: ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസിലർമാരെ ജയിപ്പിച്ച് പാല. സിപിഎം പുറത്താക്കിയതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് പാലാ നഗരസഭയിലേക്ക് ജയിച്ചത്. പാലാ നഗരസഭയിലെ 13,14, 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. പാലായില്‍ നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം നിരസിച്ചതിനെത്തുടർന്നാണ് ബിനു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയത്. 20 വർഷം പാലായിൽ കൗൺസിലറായിരുന്നു ബിനു. ബിജെപി സ്ഥാനാർത്ഥിയായും സിപിഎം സ്ഥാനാർത്ഥിയായും ബിനു ഇതിന് മുൻപ് Read More…
പൂഞ്ഞാർ പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തു
പൂഞ്ഞാർ പഞ്ചായത്ത് പത്തു വർഷത്തിനുശേഷം ഇടതുമുന്നണിയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. നാല് സീറ്റുകളോടെ ബിജെപി പ്രതിപക്ഷത്ത്.
മുൻ ചെയർപേഴ്സൺ ബിജി ജോജോ(കേ .കോൺ.(എം) ളാലം ഇരുപതാം വാർഡിൽ വിജയിച്ചു
പാലാ: മുൻ നഗരസഭാ ചെയർപേഴ്സണും നിലവിലെ കൗൺസിലറും വനിതാ കോൺഗ്രസ് നേതാവുമായ ബിജി ജോജോ പാലാ ടൗൺ ഇരുപതാം വാർഡായ ളാലത്തു നിന്നും വീണ്ടും വിജയിച്ച് സീറ്റ് നില നിർത്തി.











