സഹകരണമേഖലയിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിനായി ക്രിയാത്മക നിർദേശങ്ങളും നൂതനാശങ്ങളും പങ്കുവച്ച് വിഷൻ 2031 വികസന സെമിനാർ.യുവജനങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള സംഘങ്ങൾക്കു രൂപം നൽകാൻ ഇവയിൽ യുവാക്കൾക്ക് അംഗത്വം നൽകി ജിം, ക്ലബ്, ടർഫ് എന്നിവ സംഘങ്ങളുടെ പരിധിയിൽ സ്ഥാപിക്കുക, കായികമേഖലയുടെ പ്രോത്സാഹനം കൂടി ലക്ഷ്യമിട്ട് പഞ്ചായത്തുകളിൽ ടർഫ് യൂണിറ്റുകൾ ആരംഭിച്ച്, മിതമായ നിരക്കിൽ യുവജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക തുടങ്ങി നിർദേശങ്ങൾ പ്രതിനിധികൾ മുന്നോട്ടുവച്ചു. സഹകരണ ബാങ്കിംഗ് മേഖലയിലേക്ക് യുവതലമുറയെ ആകർഷിക്കാൻ ദേശസാൽകൃത ബാങ്കുകൾ വഴിയുള്ള എല്ലാ സേവനങ്ങളും നൽകുക, മുതിർന്ന Read More…
Year: 2025
തീക്കോയി ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഒരു കോടി അനുവദിച്ചു
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടസമുച്ചയം നിർമ്മിക്കുന്നതിന് വേണ്ടി നാഷണൽ ആയുഷ് മിഷൻ ഒരു കോടി രൂപ അനുവദിച്ചു. ആയുർവേദ ആശുപത്രിയുടെ നിലവിലുള്ള പഴക്കംചെന്ന ഡിസ്പെൻസറി കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് നാഷണൽ ആയുഷ് മിഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിട്ടുള്ളതെന്നും നാഷണൽ ആയുഷ് മിഷന്റെ എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും പ്രസിഡന്റ് കെ സി ജയിംസ് അറിയിച്ചു.
സ്ട്രോക്ക് ദിനാചരണത്തോട് അനുബന്ധിച്ച് സ്ട്രോക്ക് എമർജൻസി ആംബുലൻസുമായി മാർ സ്ലീവാ മെഡിസിറ്റി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സ്ട്രോക്ക് എമർജൻസി ആംബുലൻസ് പ്രവർത്തനം തുടങ്ങി. വേൾഡ് സ്ട്രോക്ക് ദിനാചരണത്തോട് അനുബന്ധിച്ച് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കെ.എൽ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. സ്ട്രോക്ക് സംബന്ധമായ രോരഗലക്ഷണങ്ങൾ കാണുന്നവർക്ക് സമയത്ത് ചികിത്സ നൽകുക എന്നത് ഏറ്റവും അത്യാവശ്യ കാര്യമായതിനാൽ ആംബുലൻസ് സർവീസ് ഏറെ ഫലപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സ്ട്രോക്ക് ദിന സന്ദേശം നൽകി. കൃത്യസമയത്ത് Read More…
കോട്ടയം കൾച്ചറൽ ഫെസ്റ്റിന് നാളെ തുടക്കം
കോട്ടയം: ഡിടിപിസിയും കോട്ടയത്തെ സാംസ്കാരിക സംഘടനകൾ ആയ ദർശന സാംസ്കാരിക കേന്ദ്രം, നാദോപാസന, കളിയരങ്ങ്, ആത്മ, ഫിൽക്കോസ് എന്നിവരും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം കൾച്ചറൽ ഫെസ്റ്റിന് നാളെ ദർശന ഓഡിറ്റോറിയത്തിൽ തിരി തെളിയും. വൈകിട്ട് 5.30ന് ആരംഭിക്കുന്ന ചടങ്ങ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐഎഎസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോന്റെ സംഗീത കച്ചേരി അരങ്ങേറും. രണ്ടാം ദിവസം ആയ ഒക്ടോബർ 31ന് വൈകിട്ട് ആറുമണിക്ക് ചവിട്ടുനാടകം. നവംബർ Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്
തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക വേതന അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനായി നിയമിക്കുന്നതിന് യോഗ്യരായ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 10/11/2025 തീയതി രണ്ടുമണിക്ക് മുൻപായി പൂർണ്ണമായ ബയോഡേറ്റ സഹിതം mophcteekoy@gmail.com എന്ന് വിലാസത്തിലോ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നേരിട്ടോ അപേക്ഷ നൽകാവുന്നതാണ്. Diploma from DME(DMLT) / അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് B. SC. MLT, കേരള പാരാമെഡിക്കൽ കൗൺസിൽ അംഗത്വം എന്നിവയാണ് യോഗ്യതകൾ.
വെള്ളികുളം പള്ളിയിൽ നവംബർ 1 ശനിയാഴ്ച മാതാവിൻ്റെ ജപമാല മാസാചരണം ഭക്തിപൂർവ്വം ആഘോഷിക്കും
വെള്ളികുളം:വെള്ളികുളം പള്ളിയിൽ മാതാവിന്റെ ജപമാല മാസാചരണം സമാപനം നവംബർ ഒന്നാം തീയതി ശനിയാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കും.ഇടവകയിലെ 17 വാർഡുകളിൽ വെഞ്ചരിച്ച മാതാവിൻ്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചുകൊണ്ട് ദേവാലയത്തിലും വീടുകളിലുമായി ഒരു മാസമായി ജപമാല ആചരണം വിപുലമായി നടന്നുവരികയാണ്. ഒന്നാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 pm ന് ഇടവകയിലെ 17 വാർഡുകളിൽ നിന്നും ആഘോഷമായ ജപമാല റാലി ദേവാലയത്തിലേക്ക് നടത്തപ്പെടും.ടാബ്ലോ , കൊടി,കുട എന്നിവ ഉപയോഗിച്ചുള്ള അലങ്കാരങ്ങൾ റാലിക്ക് മിഴിവേകും. 3.30 pm ന് ദേവാലയങ്കണത്തിൽ വെച്ച്ബലൂൺ കൊണ്ട് Read More…
ഗസ്റ്റ് അധ്യാപക ഒഴിവ്
അരുവിത്തുറ: സെന്റ് ജോര്‍ജസ് കോളജില്‍ എയ്ഡഡ് വിഭാഗത്തില്‍ കെമിസ്ട്രി, മലയാളം വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ കോ’യം ഡിഡി ഓഫിസില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 05 ന് മുന്‍പായി കോളേജ് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം .
സ്റ്റൗർപോർട്ട് ക്രിക്കറ്റ് ക്ലബ്ബ് സെന്റ് തോമസ് കോളേജ് പാലായിൽ
പാലാ: ബ്രിട്ടനിലെ പ്രശസ്തമായ സ്റ്റൗർപോർട്ട് ഓൺ സെവർൺ ക്രിക്കറ്റ് ക്ലബ്ബ് (Stourport Cricket Club, UK) അവരുടെ വാർഷിക ഇന്ത്യാ ടൂറിൻ്റെ ഭാഗമായി പാലാ സെൻ്റ് തോമസ് കോളേജിലെത്തുകയും കോളേജിലെ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെട്ട ടീമുമായി സൗഹൃദമത്സരം നടത്തുകയും ചെയ്തു. സെൻ്റ് തോമസ് കോളേജിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെട്ട ടീം 23 റൺസിന് വിജയം സ്വന്തമാക്കി. സ്റ്റൗർപോർട്ട് ക്രിക്കറ്റ് ക്ലബ്, കായിക പ്രോത്സാഹനം, യുവതാരങ്ങളുമായുള്ള സംവാദങ്ങൾ, സൗഹൃദ മത്സരങ്ങൾ, സാംസ്കാരിക ഇടപെടലുകൾ എന്നിവ ലക്ഷ്യമാക്കി സംഘടിപ്പിച്ചിരിക്കുന്നതാണ് ഈ Read More…
പ്രകൃതി പഠന ക്യാമ്പുമായി എസ്എംവൈഎം പാലാ രൂപത
പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ പ്രകൃതി പഠന ക്യാമ്പ് ‘കാസ്പിയൻ 2.0’ നടത്തപ്പെട്ടു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള യൂത്ത് ആനിമേറ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് ഇളംകാട് ഉറുമ്പിക്കര ട്രക്കിംഗ് സ്പോട്ടിലേയ്ക്ക് ആണ് നടത്തപ്പെട്ടത്. പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകി പ്രകൃതിയെ അടുത്തറിയാൻ അവസരമൊരുക്കിയ പ്രകൃതി പഠന ക്യാമ്പിന് രൂപത ജോയിൻറ് ഡയറക്ടർ സി. നവീന സിഎംസി പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ Read More…
കാഞ്ഞിരപ്പള്ളിയുടെ വികസന സ്വപ്നങ്ങള്‍ പങ്കുവെച്ച് സ്റ്റുഡന്റ്‌സ് സഭ
കാഞ്ഞിരപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിന്റെ നിലവിലെ സ്ഥിതിയേക്കുറിച്ചും വികസന സ്വപ്‌നങ്ങളേക്കുറിച്ചും ഗവണ്‍മെന്റ് ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎല്‍എയുമായ ഡോ. എന്‍. ജയരാജുമായി സംവദിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. പാര്‍ലമെന്ററികാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ കങ്ങഴ ഗ്രിഗോറിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടത്തിയ സ്റ്റുഡന്റ്‌സ് സഭയിലാണ് അന്‍പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തത്. ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കൃത്യമായ ടൗണ്‍ പ്ലാനിംഗ് വേണമെന്നായിരുന്നു കറുകച്ചാല്‍ എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശ്രീദത്ത് എസ്. ശര്‍മയുടെ ആവശ്യം. കറുകച്ചാല്‍ കവലയിലെ ഗതാഗതക്കുരുക്ക് Read More…










