thidanad

സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും സൗജന്യ കണ്ണട വിതരണവും സംഘടിപ്പിച്ചു

തിടനാട്: ചെമ്മലമറ്റം ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ തിടനാട് ഗവൺമെന്റ് വി. എച്ച്. എസ്.എസ്. സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെയും അമിത ഐ കെയർ തിരുവല്ലയുടെയും സഹകരണത്തോടെ മെഗാ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും, സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ കണ്ണട വിതരണവും നടത്തി. പിടിഎ പ്രസിഡണ്ട് ശ്രീമതി സജിനി സതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ഷോൺ ജോർജ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ:സ്‌കറിയ ജോസഫ് പൊട്ടനാനി മുഖ്യാതിഥിയായി Read More…

kaduthuruthy

പൂവക്കോട് പാലം വീതി കൂട്ടി പുനർ നിർമ്മിക്കണം: സന്തോഷ് കുഴിവേലിൽ

കടുത്തുരുത്തി: വർഷങ്ങളോളം പഴക്കമുള്ള , കടുത്തുരുത്തി – ഞീഴൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പൂവക്കോട് പാലം വീതി കൂട്ടി പുനർ നിർമ്മിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും . കടുത്തുരുത്തി നിയോജകമണ്ടലം കമ്മറ്റി പ്രസിഡന്റുംമായ സന്തോഷ് കുഴിവേലിൽഅധികാരികളോട് ആവശ്യപെട്ടു. ഒരു വാഹനം പാലത്തിൽ വരുമ്പോൾ കാൽനടയാത്രക്കാർക്ക് പോലുംസൈഡിലൂടെ നടക്കുവാൻ പറ്റാത്ത അവസ്ഥയാണ്. പാലത്തിന്റെ ഇരുവശവുംവീതി കുട്ടി ടാർ ചെയ്തിട്ടും പാലം പഴയ അവസ്ഥയിൽ തന്നെയാണ്. പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയമുണ്ടെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് ചൂണ്ടിക്കാട്ടി. Read More…

kottayam

ഓര്‍മ്മ ഇന്റര്‍നാഷണല്‍ അന്താരാഷ്ട്രാ പ്രസംഗമത്സരം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെ 9 ന് പാലായിൽ

കോട്ടയം: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്രാ പ്രസംഗമത്സരം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലേ 8, 9 തീയതികളില്‍ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പി പ്രസാദ് ഗ്രാന്‍ഡ് ഫിനാലേ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഇന്റലിജിൻസ് മേധാവി എ ഡി ജി പി പി വിജയൻ മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ മാണി എം പി, മാണി സി Read More…

general

ലഹരി വിരുദ്ധ ബോധവൽക്കരണവും വ്യക്തത്വ വികസനത്തെപ്പറ്റി മോട്ടിവേഷൻ ക്ളാസും നടത്തപ്പെട്ടു

ലയൺസ് ക്ലബ് സീതത്തോട് ഹോളി വാലിയുടെ നേതൃത്വത്തിൽ സീതത്തോട് കെ രാമപണിയ്ക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കായുള്ള ലഹരി വിരുദ്ധ ബോധവൽക്കരണവും വ്യക്തത്വ വികസനത്തെപ്പറ്റിയും മോട്ടിവേഷൻ ക്ളാസും നടത്തപ്പെട്ടു. ക്ലബ് പ്രസിഡന്റ് ക്യാപ്റ്റൻ തോമസ് സി റ്റി (റിട്ട.) അദ്ധ്യക്ഷതയിൽ പ്രിൻസിപ്പാൾ ശ്രീ. ശ്രീരാജു് സി ആർ ഉദ്ഘാടനം ചെയ്തു. മൂഴിയാർ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. ഉദയകുമാർ എസ് ക്ളാസ് നയിച്ചു. ലയൺ വിശ്വനാഥൻ എൻ ഏവരെയും സ്വാഗതം ചെയ്തു. MJF Ln Read More…

general

വെള്ളികുളം ഇടവകയ്ക്ക് വീണ്ടും റാങ്ക് തിളക്കം

വെള്ളികുളം : വെള്ളികുളം ഇടവകയ്ക്ക് വീണ്ടും റാങ്കിൻ്റെ പൊൻതിളക്കം.എംജി യൂണിവേഴ്സിറ്റിയുടെ എം.എ. മലയാളം പരീക്ഷയിൽ ആൽബിൻ സാജൻ തോട്ടപ്പള്ളിൽ 6 -ാംറാങ്ക് കരസ്ഥമാക്കികൊണ്ടാണ് മലയോരം മേഖലയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ചത്. ഈ വർഷം എം.ജി യൂണിവേഴ്സിറ്റിയുടെ ബി.എ. ഇക്കണോമിക്സിൽഎയ്ഞ്ചൽ സി. മരിയ ചൂണ്ടിയാനിപ്പുറത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയതാണ് ഇടവകയിലെ ആദ്യത്തെ റാങ്ക് തിളക്കം.പാലാ സെൻ്റ് തോമസ് കോളേജിലാണ് എം. എ മലയാളം പഠനം പൂർത്തീകരിച്ചത്. എല്ലാദിവസവും 30 കിലോമീറ്റർ ദൂരം യാത്ര ചെയ്താണ് പാലാ സെൻ്റ് തോമസ് Read More…

aruvithura

യുവത്വത്തിൻ്റെ ഉൾതുടിപ്പുകളുമായി അരുവിത്തുറ കോളേജിൽ നവാഗത ദിനാഘോഷം

അരുവിത്തുറ : യുവത്വത്തിൻ്റെ ഉൾതുടിപ്പുകളുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ നാവാഗത ദിനാഘോഷം അരങ്ങേറി. അഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.ക്യു ഏ .സി കോർഡിനേർ ഡോ സുമേഷ് ജോർജ് പ്രോഗ്രാം കോഡിനേറ്റർ ഡോ.നിനുമോൾ സെബാസ്റ്റ്യൻ, ഡോ തോമസ് പുളിയ്ക്കൻ തുടങ്ങിയവർ സംസാരിച്ചു. നവാഗത വിദ്യാർത്ഥികളുടെ സർഗ്ഗ വാസനങ്ങൾ പീലിവിടർത്തിയ കാലാമാമാങ്കത്തെ അവേശപൂർവ്വമാണ് കലാലയം ഏറ്റെടുത്തത്.

general

ദന്ത ശുചിത്വ ദിനാചരണം

ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖയും വൈക്കം ടെമ്പിൾ സിറ്റി വൈസ് മെൻ ക്ലബ്ബും ചേർന്ന് ആഗസ്റ്റ് 1-ാം തീയതി ദന്ത ശുചിത്വ ദിനാചരണത്തിൻ്റെ ഭാഗമായി നാഡീസംബന്ധമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ഡോ. അനൂപ് കുമാർ, ഡോ. നിത്യ ജെറിൻ എന്നിവരുടെ നേതൃത്വത്തിൽ ലളിതവും പ്രയോജനപ്രദവുമായ അവബോധ വീഡിയോ അവതരണവും കുട്ടികൾക്കായി പ്രത്യേകമായി തയ്യാറാക്കിയ ഓറൽ ഹൈജീൻ കിറ്റുകളുടെ വിതരണവും നടത്തി. പ്രസിഡൻ്റ് ഡോ.അനൂപ് കുമാർ സച്ച് ഗ്രൂപ്പിനോടുള്ള നന്ദി അറിയിച്ചു കൊണ്ട് ആഗസ്റ്റ് 19 ന് Read More…

erattupetta

കാരയ്ക്കാട് സ്കൂൾ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെയും നവീകരിച്ച സ്‌കൂളിന്റെയും ഉദ്ഘാടനം നാളെ

ഈരാറ്റുപേട്ട: അമ്പത് വര്‍ഷം പൂര്‍ത്തിയാവുന്ന കാരയ്ക്കാട് എം.എം.എം. യു.എം. യു.പി. സ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെയും നവീകരിച്ച സ്‌കൂൾ കെട്ടി ടത്തിൻ്റെ ഉദ്ഘാടനം നാളെ (വ്യാഴം) വൈകുന്നേരം 4 മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടക്കും. മുന്‍മന്ത്രി ഡോ.എം.കെ മുനീര്‍ എം.എല്‍എ നവീകരിച്ച സ്‌കൂളിന്റെയും പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെയും മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ ഖാദര്‍ പുതുതായി നിര്‍മിച്ച ടര്‍ഫിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ-സാമൂഹിക-മത നേതാക്കള്‍ പങ്കെടുക്കും. Read More…

ramapuram

ലയൺസ് ക്ലബ്‌ രാമപുരം ടെമ്പിൾ ടൗൺ, സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ കുട്ടികൾക്കായി പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

രാമപുരം: യൂത്ത് എംപവർമെൻറ് പ്രോഗ്രാമിന്റെ ഭാഗമായി രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മാർസ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ കുട്ടികൾക്കായി പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ കേണൽ കെ എൻ വി ആചാരിയുടെ അധ്യക്ഷതയിൽ ഫാദർ Joanny Kuruvachira നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡിറ്റോ സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സാബു തോമസ് തുടങ്ങിയവർ ആശംസകൾ Read More…

general

മിഷൻലീഗ് വെള്ളികുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിയാനി പുണ്യവാൻ്റെ തിരുനാൾ ആചരിച്ചു

വെള്ളികുളം: മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ ജോൺ മരിയ വിയാനി പുണ്യവാളൻ്റെ തിരുനാൾ ആചരിച്ചു. തിരുനാളിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ അലീനാ ടോണി തോട്ടപ്പള്ളിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. അൽഫോൻസാ കൊച്ചുപുരക്കൽ ആമുഖപ്രഭാഷണം നടത്തി വികാരി ഫാ.സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി. മെറീന കടപ്ലാക്കൽ,അനിലാ മോൾ തോമസ് വില്ലന്താനത്ത്, മിലൻ സെബാസ്റ്റ്യൻ മൈലക്കൽ എന്നിവർ പ്രസംഗിച്ചു. ഇടവക വൈദികരെയും സന്ന്യസ്തരെയും ആദരിക്കുന്നതിന്റെ ഭാഗമായി സമ്മേളനത്തിൽ ഇടവക വികാരി ഫാ.സ്കറിയ വേകത്താനം, സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ, Read More…