ഭരണങ്ങാനം: ലഹരി ഉപയോഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരൊരുമിക്കുന്ന, ഹ്രസ്വചിത്രം – ‘ചിന്നുമോൾ’, പാലാ രൂപതാ വികാരി ജനറാൾ, റവ. ഫാ സെബാസ്റ്റ്യൻ വേത്താനത്ത് പൊതുസമൂഹത്തിന് സമർപ്പിച്ചു. ആനുകാലികപ്രസക്തമായൊരു വിഷയം ഏതു പ്രായക്കാർക്കുമിഷ്ടപ്പെടുന്ന രീതിയിൽ കുട്ടിപ്പാട്ട്, മികവാർന്ന അഭിനയമുഹൂർത്തങ്ങൾ,ഹൃദ്യമായ പശ്ചാത്തല സംഗീതം എന്നിവയോടെ ചേർത്തിണക്കിയ ടീം എസ്. എൽ.റ്റിയുടെ ഈ വേറിട്ട ഉദ്യമത്തെ അദ്ദേഹം ഏറെ പ്രശംസിച്ചു. ലഹരി ഒരു വ്യക്തിയുടെ ജീവിതത്തിലും Read More…
Year: 2025
പാലാ അൽഫോൻസ കോളേജിൽ ഏകദിന ശില്പശാല
പാലാ: അൽഫോൻസ കോളേജ് DBT-STAR COLLEGE- സ്കീമിന്റെ ആഭിമുഖ്യത്തിൽ, കെമിസ്ട്രി വിഭാഗവും, എംജി യൂണിവേഴ്സിറ്റി കെമിസ്ട്രി യുജി expert കമ്മിറ്റിയും ചേർന്ന് ‘Micro-Organic Analysis’ എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തുന്നു. എംജി യൂണിവേഴ്സിറ്റി യുടെ കീഴിൽ ഉള്ള വിവിധ കോളേജകളിൽ നിന്നും അധ്യാപകർ പങ്കെടുക്കുന്ന വർക്ക്ഷോപ്പ്, Dr. I.G. Shibi, (Former Director, Material Developing and Distribution Centre, Sreenarayanaguru Open University, Kollam,) നയിക്കും.
കെ.എ. മാഹിൻ മുസ്‍ലിം ലീഗ് ഈരാറ്റുപേട്ട നഗരസഭാ ജനറൽ സെക്രട്ടറി
ഈരാറ്റുപേട്ട: നഗരസഭാ മുസ‍്‍ലിം ലീഗ് ജനറൽ സെക്രട്ടറിയായി കെ.എ. മാഹിനെ തെരഞ്ഞെടുത്തു.പ്രസിഡൻറ് കെ.എ.മുഹമ്മദ് ഹാഷിമിൻ്റെ അധ്യക്ഷതയിൽ ലീഗ് ഹൗസിൽ കൂടിയ മുസ് ലിം ലീഗ് നഗരസഭാ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് മാഹിനെ തിരഞ്ഞെടുത്തത്. എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച മാഹിൻ നിലവിൽ മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്. സിവിൽ എഞ്ചനീയറിംഗ് ബിരുദധാരിയാണ്. നൈനാർ മസ്ജിദ് പരിപാലന കമ്മിറ്റിയംഗം, ഗൈഡൻസ് പബ്ലിക് സ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
മാർ സ്ലീവാ മെഡിസിറ്റിയിൽ അഡ്വാൻസ്ഡ് പെയിൻ ക്ലിനിക്ക് ആരംഭിച്ചു
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ അഡ്വാൻസ്ഡ് ഇന്റർവെൻഷണൽ പെയിൻ ആൻഡ് സ്പൈൻ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സ്‌ട്രൈക്കർ മൾട്ടിജെൻ-2 റേഡിയോഫ്രീക്വൻസി ജനറേറ്റർ സംവിധാനമാണ് സെന്ററിൽ സ്ഥാപിച്ചിരിക്കുന്നത്. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ സെന്ററിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിർവ്വഹിച്ചു. നാഡി, സന്ധി സംബന്ധമായ വേദനകൾക്ക് ഉൾപ്പെടെ ദീർഘകാലമായി തുടരുന്ന വേദനകൾക്കുള്ള ചികിത്സ സെന്ററിലൂടെ ലഭ്യമാകും. വിട്ടുമാറാത്ത വേദനയ്ക്ക് കാരണമായ നാഡികളിൽ താപമോ പൾസ് എനർജിയോ നൽകി ഏറ്റവും വേഗത്തിൽ വേദനയ്ക്ക് പരിഹാരം Read More…
പാലാ രൂപത 43-മത് ബൈബിൾ കൺവെൻഷൻ 2025 ഡിസംബർ 19-23 വരെ തീയതികളിൽ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ
പാലാ :43-മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ 2025 ഡിസംബർ 19 വെള്ളി മുതൽ 23 ചൊവ്വ വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽവച്ച് നടത്തപ്പെടും. നമ്മുടെ കർത്താവീശോമിശിഹായുടെ തിരുപ്പിറവിക്ക് ആത്മീയമായി ഒരുങ്ങുന്നതിനും സീറോമലബാർ സഭയുടെ സാമുദായിക ശക്തീകരണ വർഷത്തിന്റെ രൂപതാതല ആരംഭത്തിന്റെ ഭാഗമായും ഈ വർഷം നടത്തപ്പെടുന്ന ബൈബിൾ കൺവെൻഷൻ കൂടുതൽ ശ്രദ്ധേയമാകുകയാണ്. രൂപതയുടെ കുടുംബ സമ്മേളനമായ ഈ ബൈബിൾ കൺവെൻഷൻ എല്ലാ ഇടവകകളിൽ നിന്നും വിശ്വാസ സമൂഹം ഒരുമിച്ചുചേരുന്ന ഏറ്റവും വലിയ ആത്മീയ Read More…
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ: അനധികൃത മദ്യത്തിനെതിരേ പരിശോധന ശക്തമാക്കും
കോട്ടയം: അനധികൃത മദ്യനിർമാണവും വിതരണവും തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള ജനകീയ സമിതിയുടെ ജില്ലാതല യോഗം ജില്ലാകളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് എക്സൈസ്, പോലീസ് സംയുക്ത പരിശോധന നടത്തണമെന്ന് കളക്ടർ നിർദ്ദേശം നൽകി. പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാവണം പരിശോധനയെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ, താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുള്ളതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ആർ. അജയ് അറിയിച്ചു. വാഹനപരിശോധനയ്ക്കായി പ്രധാന റോഡുകളിൽ രണ്ടു സംഘങ്ങളെ സജ്്ജമാക്കിയിട്ടുണ്ട്. Read More…
കണിപറമ്പിൽ മാർട്ടിൻ ജോർജ് നിര്യാതനായി
വാരിയാനിക്കാട്: കണിപറമ്പിൽ കെ.വി.ജോർജിന്റെയും അച്ചാമ്മയുടെയും മകൻ തിടനാട് സർവീസ് സഹകരണബാങ്ക് ഭരണസമിതിയംഗം മാർട്ടിൻ ജോർജ് (51) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വാരിയാനിക്കാട് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: നെടുങ്കണ്ടം ചെത്തിമറ്റത്തിൽ ബോബിമോൾ സെബാസ്റ്റ്യൻ (അയർലൻഡ്). മകൻ: ജോർഡി മാർട്ടിൻ ജോർജ്.
അമൃത ടിവിയുടെ കോമഡി മാസ്റ്റേഴ്സ് പരിപാടിയിൽ താരങ്ങളായി രാമപുരം എസ് എച്ച് എൽ പി സ്കൂളിലെ കുട്ടികൾ
രാമപുരം: 68 ൽ പരം കൃഷി ഇനങ്ങൾ സ്കൂൾ മുറ്റത്ത് നട്ടുവളർത്തി ശ്രദ്ധ നേടിയ സ്കൂൾ ഒരു ന്യൂസ് ചാനലും സ്വന്തമായി നടത്തുന്നുണ്ട്. എസ് എച്ച് എൽ പി ന്യൂസ് എന്ന ചാനലിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇത് അറിഞ്ഞ് ആണ് അമൃത ടിവി യുടെ പ്രതിനിധികൾ കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയിലേക്ക് കുട്ടികളെ ക്ഷണിച്ചത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡിയോ ഫ്ലോർ ആയ അമൃത ടിവിയുടെ ഷൂട്ടിംഗ് ഫ്ലോറിൽ എത്തിയത് കുട്ടികൾക്ക് വലിയ കൗതുകമായി. Read More…
മീനച്ചിൽ സ്വദേശിനിയായ യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ച നിലയിൽ
പാലാ: മീനച്ചിൽ സ്വദേശിനിയായ യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ച നിലയിൽ. മീനച്ചിൽ മൂലെത്തുണ്ടി ഭാഗത്ത് താമസിക്കുന്ന തോണക്കര സക്കറിയ ജോസഫിന്റെ മകൾ നീനു (29) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. വീട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നാളെ രാവിലെ 10 മണിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടക്കും. സംസ്കാരം ബുധനാഴ്ച (17/ 12/ 2025) 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മീനച്ചിൽ സെൻറ് ആൻറണീസ് പള്ളിയിൽ. പഠനത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ Read More…
പാലാ മാരത്തൺ ജനുവരി 18ന്
പാലാ: പാലാ സെന്റ് തോമസ് കോളേജിന്റെയും എൻജിനീയർസ് ഫോറം പാലയുടെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ബിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് പാലാ മരത്തൺ ജനുവരി 18ന് പാലായിൽ വെച്ച് നടത്തപ്പെടും. പുരുഷ വനിത വിഭാഗങ്ങളിലായി 21 കിലോമീറ്റർ ഹാഫ് മരത്തൺ, 10 കിലോമീറ്റർ, മൂന്ന് കിലോമീറ്റർ ഫൺ റേസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തപ്പെടുക. ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം എന്നിവയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ Read More…











