ramapuram

രാമപുരം കോളേജിൽ കർഷകരെ ആദരിച്ചു

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ കേരളപ്പിറവി ദിനാചാരണത്തിന്റെ ഭാഗമായി മികച്ച കർഷകരെ ആദരിച്ചു. കാർഷിക മേഖലയിൽ മികവ് തെളിയിച്ച ജോസ് ജോർജ് കരിപ്പാക്കുടി, ജോബിൻ ജോസ് മാടവന, ടോം തോമസ് പുളിക്കീൽചാലിൽ എന്നിവരെ കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം മനോജ് സി ജോർജ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മാരായ രാജീവ് ജോസഫ്, Read More…

pala

വനിതകൾക്ക് താമസ സൗകര്യമായി- “വനിതാ മിത്ര ” ഹോസ്റ്റൽ തുറന്നു.80 പേർക്ക് താമസ സൗകര്യം ലഭ്യമാകും

പാലാ: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പാലാ കിഴതടിയൂരിൽ ആരംഭിച്ച വനിതാ മിത്ര ഹോസ്റ്റൽ തുറന്നു. മീനച്ചി ൽ താലൂക്ക് മേഖലയിൽ ജോലി ചെയ്യുന്ന വനിതകൾക്കും വിദ്യാർത്ഥിനികൾക്കും, സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ മികച്ച താമസസൗകര്യമാണ് ലഭ്യമാവുക. പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് വനിതാ മിത്ര കേന്ദ്രം 40 ലക്ഷം രൂപയോളം ചെലവിട്ട് ആദ്യഘട്ട പ്രവർത്തനം പൂർത്തീകരിച്ചിട്ടുള്ളത്. ജോസ് കെ മാണി എം.പി വനിതാ മിത്രാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ മുൻ Read More…

pala

റവന്യൂ ജില്ലാ ഗണിത ശാസ്ത്രമേള: ടീച്ചിങ് എയ്ഡിൽ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ

പാലാ: കുറവിലങ്ങാട് സെൻ്റ് മേരിസ് ഹൈസ്കൂളിൽ വച്ച് നടക്കുന്ന കോട്ടയം റവന്യൂ ജില്ല ശാസ്ത്രമേളയിൽ ഗണിതശാസ്ത്രം ടീച്ചിങ് എയ്ഡ് മത്സരത്തിൽ എ ഗ്രേഡോടെ സംസ്ഥാനതലത്തിലേക്ക് അർഹത നേടി വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകർ. യുപി വിഭാഗം ഗണിതശാസ്ത്രം ടീച്ചിങ് എയ്ഡ് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ജോസഫ് കെ വി കുളത്തിനാൽ, ഹൈസ്കൂൾ വിഭാഗം ടീച്ചിങ് എയ്ഡ് മത്സരത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ മനു കെ ജോസ് കൂനാനിക്കൽ Read More…

kozhuvanal

ഓക്സിജൻ കോൺസൻട്രേറ്ററുകളുടെ ഉദ്ഘാടനം

കൊഴുവനാൽ : കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായ ശ്രീമതി ജെസ്സി ജോർജ്ജ് പഴയംപ്ലാത്തും സഹമെമ്പറായ ശ്രീ ജോസി ജോസഫ് പൊയ്കയിലും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 330000 രൂപ ഉപയോഗിച്ച് വാങ്ങിയ 6 ഓക്സിജൻ കോൺസൻട്രേറ്ററുകളുടെ ഉദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ജോസി ജോസഫിന്‍റെ അദ്ധ്യക്ഷതയിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ജെസ്സി ജോർജ് നിർവ്വഹിച്ചു.

general

എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന്

വർഷങ്ങളായി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിൽ ഒറ്റ മുറിയിൽ പ്രവർത്തിച്ചിരുന്ന എരുമേലി തെക്ക് വില്ലേജ് ഓഫീസിന് സംസ്ഥാന റവന്യൂ വകുപ്പ് മുഖേന 50 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 31-)o തിയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് സംസ്ഥാന റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈൻ Read More…

obituary

കണിയാംകുന്നേൽ സോയി എബ്രഹാം നിര്യാതനായി

അരുവിത്തുറ :കണിയാംകുന്നേൽ സോയി എബ്രഹാം (52 ) നിര്യാതനായി.ഭൗതികശരീരം ഇന്ന് (31-10-2025 ) രാവിലെ 9 മണിക്ക് പിതൃസഹോദരൻ ബേബിയുടെ (സെബാസ്റ്റ്യൻ) വസതിയിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് മുട്ടകോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതി പ്രകാരം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 517 കുടുംബങ്ങൾക്ക് 5 മുട്ടക്കോഴി കുഞ്ഞുങ്ങൾ വീതം 2585 മുട്ടക്കോഴി കുഞ്ഞുങ്ങളെയാണ് പഞ്ചായത്ത് തലത്തിൽ വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാജി തോമസ്,ബിനോയി ജോസഫ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ,രതീഷ് പി.എസ്,അമ്മിണി തോമസ് നജീമ പരീക്കൊച്ച്,വെറ്റിനറി സർജൻ ഡോ. അക്സ റെനി തുടങ്ങിയവർ പങ്കെടുത്തു.

erattupetta

ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പുംഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടത്തി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ളീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെയും ഗൈഡ്സ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും പാലാ ടൗൺ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടത്തി. കേരളത്തിലെ മികച്ച രക്തദാതാവും സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തകനുമായ ഷിബു തെക്കേമറ്റത്തിനെ ആദരിക്കുകയും ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ എം ഇ റ്റി ചെയർമാൻ പ്രഫ. എം കെ ഫരീദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ Read More…

obituary

ഏറ്റുമാനൂർ പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റിനെ ഡൽഹിയിൽ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി

ഏറ്റുമാനൂർ പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് സോമശേഖരൻ നായർ കെ.യു വിനെ ( 60) കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ റോഡിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ സോമശേഖരനെ, റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഡൽഹിയിലുള്ള സുഹൃത്തിനെ കാണുവാൻ വേണ്ടിയാണ് ഇദ്ദേഹം ഡൽഹിയിൽ എത്തിയത്. മരണത്തിൽ ദുരൂഹത ഉള്ളതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. പുന്നത്തറ ഈസ്റ്റ് ഇടവൂർ പരേതനായ ഉണ്ണികൃഷ്ണ കൈമളുടെ മകനാണ് സോമശേഖരൻ. മുമ്പ് കെ.എസ്.യു, Read More…

general

കായിക താരങ്ങളെ ആദരിച്ചു

സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഹൈജമ്പിൽ ഗോൾഡ് മെഡലും , നൂറ് മീറ്റർ ,200 മീറ്റർ റിലേയിലും വെള്ളിമെഡൽ നേടി കേരള ഒളിമ്പിക്സിൽ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ദേശീയ കായികമേളയിൽ പങ്കെടുക്കാൻ അർഹത നേടിയ മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർത്ഥിയായ ജുവൽ തോമസിനെയും ഒന്നാം വർഷ വിദ്യാർത്ഥിയായ ശ്രീഹരി സി ബിനുവിനെയും സ്കൂളിൽ കൂടിയ യോഗത്തിൽ ആദരിച്ചു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് . ഹയർ Read More…