പാലാ നഗരസഭയിൽ സസ്പെൻസ് തുടർന്ന് ബിനു പുളിക്കക്കണ്ടം. അവസാന മണിക്കൂറിലും ആർക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ പുളിക്കക്കണ്ടം നിലപാട് വ്യക്തമാക്കിയിട്ടില്ല. 26 അംഗ നഗരസഭയിൽ 2 പേരുടെ പിന്തുണ ലഭിച്ചാൽ എൽഡിഎഫിന് ഭരിക്കാനാകും. ബിനു പുളിക്കക്കണ്ടം, സഹോദരൻ ബിജു പുളിക്കക്കണ്ടം, മകൾ ദിയ ബിനു എന്നിവർ വലിയ ആവശ്യം ഉന്നയിക്കാൻ ഇടയുണ്ട് എന്നാണ് എൽഡിഎഫ് വിലയിരുത്തൽ. യുഡിഎഫ് വിമതയായി മത്സരിച്ച ആശാ രാഹുലിനെ എൽഡിഎഫ് പാളയത്തിൽ എത്തിച്ച് 13 സീറ്റ് ആയി നിലനിർത്താനും ശ്രമമുണ്ട്. ബിനു പുളിക്ക Read More…
Month: January 2026
ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് വട്ടുള്ള ചിലർ; ഉത്തരവാദിത്തം ബിജെപിക്ക് ഇല്ല; രാജീവ് ചന്ദ്രശേഖർ
വട്ടുള്ള ചിലരാണ് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അതിന്റ ഉത്തരവാദിത്തം ബിജെപിക്ക് ഇല്ല. എല്ലാം ബിജെപി യുടെ തലയിൽ കെട്ടി വക്കാൻ ശ്രമിക്കേണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത്തരം അതിക്രമങ്ങൾ ഉണ്ടായാൽ നിയമപരമായി നടപടിയാണ് വേണ്ടത്. താൻ ആണെങ്കിൽ അതാണ് ചെയ്യുകയെന്ന് രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോണോആക്റ്റിൽ എ ഗ്രേഡ് നേടി ജ്യുവൽ എലിസബത്ത് അലക്സ്
തീക്കോയി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോണോആക്റ്റിൽ എ ഗ്രേഡ് നേടിയ ജ്യുവൽ എലിസബത്ത് അലക്സ്. തീക്കോയ് സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആണ്. ചിത്രരചന, കാർട്ടൂൺ എന്നീ വിഭാഗങ്ങളിൽ ജില്ലാതലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. നാടക ആചാര്യനും, നടനുമായ ജി. കെ. പന്നാംകുഴി ആണ് മോണോആക്റ്റിൽ ജ്യുവലിന്റെ ഗുരു. പൂക്കാലം, സ്വർഗം എന്നീ സിനിമകളിലും ജ്യുവൽ അഭിനയിച്ചിട്ടുണ്ട്.
O+Ve ബ്ലഡ് ആവശ്യമുണ്ട്
മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സർജറിക്കുവേണ്ടി വേണ്ടി അഡ്മിറ്റായ പേഷ്യന്റിന് (അന്നക്കുട്ടി) അത്യാവശ്യമായി 4 യൂണിറ്റ് O +Ve ബ്ലഡ് ആവശ്യമുണ്ട്. കൊടുക്കാൻ കഴിയുന്നവർ ദയവായി 9605406350 ഈ നമ്പറിൽ ബന്ധപ്പെടുക.
മാർ സ്ലീവാ കെയർ പ്ലസ് മെഗാ സർജറി മെഡിക്കൽ ക്യാമ്പ് ജനുവരി 15 വരെ നീട്ടി വച്ചു
പാലാ : മാർ സ്ലീവാ മെഡിസിറ്റി ആറാം വാർഷികത്തോട് അനുബന്ധിച്ചു നടന്നു വരുന്ന മാർ സ്ലീവാ കെയർ പ്ലസ് മെഗാ സർജറി മെഡിക്കൽ ക്യാമ്പ് ജനുവരി 15 വരെ നീട്ടി വച്ചു. ക്രിസ്മസ് – പുതുവൽസര അവധിയോട് അനുബന്ധിച്ച് ജനങ്ങളുടെ സൗകര്യപ്രദമാണ് ക്യാമ്പിൻ്റെ തീയതി നീട്ടി വച്ചത്. ക്യാമ്പിൽ രജിസ്ട്രേഷൻ സൗജന്യമാണ്. ഡോക്ടർ കൺസൾട്ടേഷന് 50 % വും ഒ.പി. റേഡിയോളജി സേവനങ്ങൾക്ക് 20 % വും ശതമാനവും ഒ.പി. ലാബ് സേവനങ്ങൾക്ക് 15% വും ഇളവു Read More…
മാഞ്ഞൂരിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗബാധിത മേഖലകളിലെ പക്ഷികളെ നശിപ്പിക്കും
കോട്ടയം :ജില്ലയില്‍ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. മാഞ്ഞൂര്‍ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലും കോട്ടയം നഗരസഭയിലെ 37,38 വാര്‍ഡുകളിലുമാണ് രോഗബാധ. പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ദ്രുതകര്‍മസേനയ്ക്ക് രൂപം നല്‍കി. രോഗം ബാധിച്ച പക്ഷികളെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റു വളര്‍ത്തുപക്ഷികളെയും വള്ളിയാഴ്ച (ഡിസംബര്‍ 26) നശിപ്പിക്കും. ഇവയെ കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങളനുസരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കും. മാഞ്ഞൂരില്‍ കാടക്കോഴികളും കോട്ടയത്ത് Read More…
സപ്ത ദിന ക്യാമ്പ്
മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭീ മുഖ്യത്തിൽ മുരിക്കുംവയൽ ഗവ.:എൽ പി സ്കൂളിൽ വച്ച് ഡിസംമ്പർ 26 മുതൽ ജനുവരി 1 വരെ നീണ്ടു നിൽക്കുന്ന സപ്തദിന റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്നേഹാരാമം രഹിത ലഹരി സമം ശ്രേഷ്ഠംവന്ദ്യം വയോജനം വർജ്യസഭാ , ഋതുഭേദ ജീവനം ജെൻഡർ പാർലമെൻറ് എന്നിവയാണ് ഈ വർഷത്തെ ക്യാമ്പിന്റെ ആശയം.സ്കൂൾ പരിസരം വ്യത്തിയാക്കൽ, അടുക്കള പച്ചക്കറി തോട്ട നിർമ്മാണം, കിടപ്പ് രോഗികളെ സന്ദർശിക്കൽ ,മെഡിക്കൽ ക്യാമ്പുകൾ, Read More…
ദൈവത്തിലുള്ള സമ്പൂർണ്ണ സമർപ്പണമായിരിക്കണം നമ്മുടെ ജീവിത ലക്ഷ്യം: മാർ തിയഡോഷ്യസ് മെത്രപൊലീത്ത
പാലാ : ഈ ലോകത്തിന് അനുരൂപരാകാതെ ക്രിസ്തുവിലുള്ള നവജീവിതം ലക്ഷ്യമാക്കി, നമ്മുടെ ശരീരത്തെയും മനസ്സിനെയും ദൈവത്തിന് യാഗമായി സമർപ്പിച്ചുകൊണ്ട് ജീവിതം വിശുദ്ധിയുള്ള സമർപ്പണം ആയി മാറ്റണമെന്ന് മലങ്കര സുറിയാനി മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു. പാലാ രൂപത 43 മത് ബൈബിൾ കൺവെൻഷൻ സമാപന ദിന സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു തിരുമേനി. ദൈവകൃപയും ദൈവേഷ്ടവുമായിരിക്കണം നമ്മുടെ ജീവിത ലക്ഷ്യമായി നാം മുറുകെ പിടിക്കേണ്ടത്. വി. യൗസേപ്പിനെപ്പോലെ അനുസരണവും ദൈവാശ്രയബോധവും നമുക്ക് ആവശ്യമാണ്. Read More…
നിറപ്പകിട്ടോടെ ക്രിസ്തുമസ് ആഘോഷിച്ച് അരുവിത്തുറ സെന്റ്.മേരീസ്
അരുവിത്തുറ: ക്രിസ്തുമസ് ആഘോഷം വിവിധ പരിപാടികളോടെ കളർഫുൾ ആയി അരുവിത്തുറ സെന്റ്.മേരീസ് എൽ.പി സ്കൂളിൽ നടത്തപ്പെട്ടു. ചുവപ്പും വെള്ളയും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് കുട്ടികളും അധ്യാപകരും ആഘോഷം കൂടുതൽ കളർഫുൾ ആക്കി. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള നക്ഷത്രങ്ങൾ സ്കൂളിന് അലങ്കാരമായി. കുട്ടി ക്രിസ്മസ് പാപ്പാമാരുടെ പ്രകടനം കുട്ടികൾക്ക് കൗതുകമായി.കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു. ക്രിസ്തുമസ് പാപ്പ മത്സരം, കാർഡു നിർമ്മാണ മത്സരം, നക്ഷത്ര മത്സരം ഇവയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നല്കി. ഹെഡ്മിസ്ട്രസ് ശ്രീമതി Read More…
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടം
പാലാ: ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. പാലാ- തൊടുപുഴ റോഡിൽ 6.15 ഓടെ ഐങ്കൊമ്പിന് സമീപമായിരുന്നു അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റ കർണാടക സ്വദേശികളായ 7 വയസ്സുകാരി ഉൾപ്പെടെ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സുനിൽ കുമാർ ( 33 ) യല്ലീഷ (28 ) വെങ്കിടേഷ് ( 40 ) നാരായണ സ്വാമി ( 55 ) ഹർഷിത Read More…











