general

ചോദ്യംചെയ്യലിന് ഹാജരാകണം, പി വി അൻവറിന് ഇ ഡി നോട്ടീസ്

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ എംഎൽഎ പി വി അൻവറിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ബുധനാഴ്ച ചോദ്യംചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. 2016 മുതൽ 2021 വരെ കാലയളവിൽ സ്വത്തിൽ 50 കോടി വർധനയുണ്ടായെന്നാണ് ഇഡി കണ്ടെത്തൽ. വിജിലൻസ് എടുത്ത കേസിന്റെ തുടർച്ചയായാണ് ഇഡിയും കേസെടുത്തത്. ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ തട്ടിപ്പിലാണ് ഇ ഡി അന്വേഷണം. ഒരേ വസ്തു വെച്ച് ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വ്യത്യസ്ത വായ്പകൾ വാങ്ങിയെന്നാണ് കണ്ടെത്തൽ. നേരത്തെ അൻവറിന്റെ Read More…

pala

പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് ക്യാമ്പിന് ലയൺസ് 318B-യുടെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്ലാസ്സ് നടത്തി

പാല: പാലാ അൽഫോൻസാ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 27 മുതൽ ജനുവരി 2 വരെ അരുണാപുരം ഗവർമെന്റ് എൽപി സ്കൂളിൽ ആരംഭിച്ചു. ലയൺസ് 318B-യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ക്യാമ്പിൽ കുട്ടികൾക്കായി നേതൃത്വ പരിശീലന ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം പാല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ കുമാരി ദിയ ബിനു നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടവും അൽഫോൻസാ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ സിസ്റ്റർ ജെമിയും Read More…

Accident

ടാറ്റാനഗർ-എറണാകുളം എക്‌സ്പ്രസിലെ രണ്ട് കോച്ചുകൾക്ക് തീപ്പിടിച്ചു; ഒരുമരണം; അപകടം ആന്ധ്രയിൽ

ആന്ധ്രാപ്രദേശിൽ ട്രെയിനിൽ തീപിടുത്തം. ഒരാൾ മരിച്ചു. കേരളത്തിലേക്കുള്ള ട്രെയിനിലാണ് തീപിടുത്തം ഉണ്ടായത്. ടാറ്റ നഗർ – എറണാകുളം എക്സ്പ്രസിന്റെ രണ്ട് കോച്ചുകളിൽ ആണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ അനകപ്പള്ളിയിലെ എലമാഞ്ചിലിക്ക് സമീപമാണ് അപകടം സംഭവിച്ചത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിൻ നിർത്തി യാത്രക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. B1, M1 കൊച്ചുകൾക്കാണ് തീപ്പിടിച്ചത്. എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് ട്രെയിനിൽ‌ തീപിടിത്തം ഉണ്ടായത്. തീപിടിത്തം ഉണ്ടായ രണ്ട് കോച്ചുകളും പൂർണമായി കത്തി Read More…

thidanad

തിടനാട് പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം: മിനി ബിനോ പ്രസിഡന്റ്; സജി പ്ലാത്തോട്ടം വൈസ് പ്രസിഡന്റ്

​തിടനാട്: തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ മിനി ബിനോ മുളങ്ങശ്ശേരിയും (ചേരാനി) വൈസ് പ്രസിഡന്റായി കേരള കോൺഗ്രസിലെ സജി ജോസഫ് പ്ലാത്തോട്ടവും (പാക്കയം) തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് നടപടികൾക്ക് പിന്നാലെ നടന്ന ഔദ്യോഗിക യോഗത്തിൽ ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ​16 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് ആറും ബി.ജെ.പിക്കും എൽ.ഡി.എഫിനും അഞ്ച് വീതവും അംഗങ്ങളാണ് ഉള്ളത്. ​പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മിനി ബിനോ കഴിഞ്ഞ ഭരണസമിതിയിൽ അംഗവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോ മുളങ്ങശ്ശേരിയുടെ ഭാര്യയുമാണ്. വൈസ് Read More…

general

കാനഡയിൽ തൊടുപുഴ സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലിൽ പീറ്ററിന്റെയും ബിന്ദുവിന്റെയും മകൻ വർക്കി (23) ആണ് മരിച്ചത്. ന്യൂ ബ്രൺസ്‌വിക്കിലെ മോങ്ടണിൽ വെച്ചാണ് മരണം. ക്രിസ്മസ് ആഘോഷങ്ങൾക്കായി സുഹൃത്തുക്കളോടൊപ്പം മോങ്ടണിൽ എത്തിയതായിരുന്നു വർക്കി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന. കാനഡയിൽ ജോലി ചെയ്തുവരികയായിരുന്നു വർക്കി. തൊടുപുഴ ഒളമറ്റം നെറ്റടിയിൽ കുടുംബാംഗമാണ് മാതാവ് ബിന്ദു. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.

Accident

വിവിധ അപകടങ്ങളിൽ 6 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ പടിഞ്ഞാറ്റിൻ കര സ്വദേശികളായ കുടുംബാംഗങ്ങൾ രസ്ന രാജേഷ് ( 42 ) അഭിജിത്ത് ( 5 ) അർച്ചന ( 13 ) എന്നിവർക്ക് പരുക്കേറ്റു. 3. 45 ഓടെ പ്രവിത്താനത്ത് വച്ചായിരുന്നു അപകടം. ബൈക്കുകൾ കൂട്ടിയിടിച്ചു ആനിക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ നായർക്ക് ( 70) പരുക്കേറ്റു . ഇന്നലെ രാത്രി Read More…

general

സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് മുരിക്കുംവയൽ ഗവൺമെന്റ് എൽ പി സ്കൂളിൽ ആരംഭിച്ചു. പിടിഎ പ്രസിഡന്റ് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം മറിയാമ്മ ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം രജനി ഷാജി മുഖ്യ സന്ദേശം നൽകി. എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ പി ബി വി എച്ച് എസ് Read More…

pala

ബസ് ഇടിച്ചു ഗുരുതരമായി പരിക്കേറ്റ 60 കാരിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ പുനർജന്മം

പാലാ: ഏറ്റുമാനൂരിൽ നടന്ന അപകടത്തിൽ ബസ് ഇടിച്ചു ഗുരുതരമായി പരുക്കേറ്റ 60 കാരിയായ വെട്ടിമുകൾ സ്വദേശിനി അനവധി ശസ്ത്രക്രിയകൾക്കും ആഴ്ചകൾ നീണ്ട തീവ്രപരിചരണത്തിനുമൊടുവിൽ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഒക്ടോബർ 4 നു നടന്ന അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെയും, മുഖത്തിനും വാരിയെല്ലിനും ഇടതു തോളിനും ഇടതു കൈക്കും നിരവധി പൊട്ടലുകളോടെയും, മറ്റ് അനവധി പരിക്കുകളോടെയുമാണ് രോഗിയെ മാർ സ്ലീവാ മെഡിസിറ്റി പാലായിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. പരിശോധനയിൽ നെഞ്ചിനുള്ളിൽ രക്തം കെട്ടികിടക്കുന്നതായും, വായു നിറഞ്ഞിരിക്കുന്നതായും, നെഞ്ചിലെ സോഫ്റ്റ് ടിഷ്യുവിലും Read More…

thalappalam

ജോമി ബെന്നി തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌

തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ് കോൺഗ്രസ്സിലെ ജോമി ബെന്നി കൊച്ചെട്ടൊന്നിൽ തെരെഞ്ഞെടുക്കപ്പെട്ടു. കളത്തൂക്കടവ് വാർഡിന്റെ ജനപ്രതിനിധിയാണ് ജോമി ബെന്നി. തെരെഞ്ഞെടുപ്പിന് ശേഷം നടന്ന യോഗത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുത്തു. 14 അംഗ ഭരണസമിതിയിൽ യുഡിഫ് – 7, ബി ജെ പി – 4, എൽഡിഫ് – 3 എന്നിങ്ങനെയാണ് കക്ഷി നില. കളത്തൂക്കടവ് വാർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധിയെ തുടർച്ചയായ് രണ്ടാം തവണ തെരെഞ്ഞെടുക്കപ്പെടുന്നത്. തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് കമ്മറ്റി അംഗം, Read More…

teekoy

തീക്കോയിൽ അനുമോദനചടങ്ങ് ബഹിഷ്കരിച്ചു എന്നത് വാസ്തവവിരുദ്ധം, യു. ഡി. എഫ്

തീക്കോയി: തീക്കോയിഗ്രാമപഞ്ചാ യത്തിലെ പ്രസിഡന്റ്‌ ന്റെ അനുമോദനചടങ്ങ്യു. ഡി. എഫ്. ബഹിഷ്കരിച്ചു എന്ന തരത്തിലുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് യു. ഡി. എഫ്. തീക്കോയി മണ്ഡലം കമ്മിറ്റി. അനുമോദനചടങ്ങിൽ നിന്ന് എൽ. ഡി. എഫിലെ പ്രമുഖകക്ഷി വിട്ടു നിന്നതിനെ പറ്റി എന്താണ് ഇടതുപക്ഷത്തിനു പറയാൻ ഉള്ളത് എന്ന് വ്യക്തമാക്കണം. ജാതി മത ചിന്തകൾക്ക് അതീതമായി എല്ലാവരെയും ഒരു പോലെ കാണുന്ന പാരമ്പര്യമാണ് യു. ഡി. എഫ് നുള്ളത്. ഐക്യജനാധിപത്യ മുന്നണിക്ക് തന്നെയാണ് തീക്കോയിൽ വോട്ടു വിഹിതം കൂടുതൽ. ബ്ലോക്ക്‌ Read More…