അരുവിത്തുറ : സയൻസ്, സോഷ്യൽ സയൻസ്, ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് 2025 ആരംഭിച്ചു. കോൺഫറൻസിന്റെ ഉദ്ഘാടനം സിഡിറ്റ് മുൻ ഡയറക്ടറും ‘കേരള സർവകലാശാല ബയോ ഇൻഫോർമാറ്റിക്സ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. ഡോ. അച്യുത് ശങ്കർ എസ് നായർ നിർവഹിച്ചു. നിർമ്മിത ബുദ്ധിയുടെ മുന്നേറ്റത്തിൽ നൈതികതയും ധാർമ്മികതയും ചർച്ചയാവണമെന്ന് അദ്ധേഹം പറഞ്ഞു. കോളേജ് മാനേജർ റവ ഫാ Read More…
Month: January 2026
അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇവർക്ക് ഹാജരാകാനായി സൈബർ പൊലിസ് നോട്ടീസ് നൽകും. പരാതിക്കാരിക്കെതിരെ മോശം കമന്‍റുകള്‍ ചെയ്തവർക്കെതിരെയും കേസെടുക്കും. പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാൻ ഫെയ്സ് ബുക്കിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. Read More…
കിഫ്ബി മസാലബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്
കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്. ഫെമ ചട്ട ലംഘന ചൂണ്ടിക്കാട്ടിയാണ് ഇഡി നടപടി. മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടീസയച്ചു. കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. അഡ്ജഡിക്കേറ്റീവ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്. ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്. നോട്ടീസിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകണം. മറുപടി തൃപ്തികരമെങ്കിൽ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കും. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന വികസന Read More…
രാജ്യത്തെ ബാങ്കുകളിൽ പിഴ രഹിത സീറോ ബാലൻസ് അക്കൗണ്ടുകൾ വിദ്യാർത്ഥികൾക്കു അവകാശമാക്കണം: ബാങ്ക് ഉപഭോക്താക്കളുടെ സംഘടന
പാലാ: രാജ്യത്തെ എല്ലാ ബാങ്കുകളിലും പൊതുമാനദണ്ഡം നിശ്ചയിച്ചു സൗജന്യമെസേജ് സൗകര്യമുൾപ്പെടെ ലഭ്യമാക്കി പിഴ രഹിത സീറോ ബാലൻസ് അക്കൗണ്ടുകൾ വിദ്യാർത്ഥികൾക്കു അവകാശമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ബാങ്ക് കസ്റ്റമേഴ്സ് റൈറ്റ്സ് ആൻ്റ് പ്രൊട്ടക്ഷൻ നെറ്റ് വർക്ക് പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ, സംഘടിപ്പിച്ച ബാങ്ക് ഉപഭോക്താക്കളുടെ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കു അധികം സൗകര്യങ്ങൾ ആവശ്യമില്ലെന്നിരിക്കെ ആവറേജ് മിനിമം ബാലൻസിൻ്റെയടക്കം നിരവധി പേരുകളിൽ മിക്ക ബാങ്കുകളും പിഴകൾ ഈടാക്കികൊണ്ടിരിക്കുന്ന നടപടി അനീതിയാണ്. ബാങ്കിംഗ് സാർവ്വത്രികമാകുന്ന കാലഘട്ടത്തിൽ രാജ്യത്തെ വിദ്യാർത്ഥികൾക്കു പിഴരഹിത അക്കൗണ്ടുകൾ Read More…





