obituary

വരയാത്ത് കരോട്ട് മാത്യു സെബാസ്റ്റ്യൻ അന്തരിച്ചു

പാതാമ്പുഴ: വരയാത്ത് കരോട്ട് മാത്യു സെബാസ്റ്റ്യൻ (71) അന്തരിച്ചു. സംസ്കാരം നാളെ (ബുധൻ) 2 ന് കുഴുമ്പള്ളിക്കവലയിലുള്ള വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം മലയിഞ്ചിപ്പാറ മാർ സ്ലീവാ പള്ളിയിലെ കുടുംബ കല്ലറയിൽ. ഭാര്യ: ഇടുക്കി ബാലഗ്രാം പുറപ്പന്താനത്ത് മോളി. മക്കൾ: സെബിൻ മാത്യു, എബിൻ ജോസ് മാത്യു.

ramapuram

രാമപുരം കോളേജിൽ വിമൻ സെൽ ഉദ്‌ഘാടനം ചെയ്തു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിമൻ സെൽ ഉദ്‌ഘാടനം ചെയ്തു എയർ ഇന്ത്യ ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ വിമൻ സെൽ ഉദ്‌ഘാടനം നിർവ്വഹിച്ചു.1994-ൽ ഇന്ത്യൻ വ്യോമസേനയിലേക്ക് പൈലറ്റായി കമ്മീഷൻ ചെയ്യപ്പെട്ട ആദ്യത്തെ വനിതാ ബാച്ചിൽ അംഗമായിരുന്നു ബിന്ദു യുദ്ധവിമാനങ്ങൾ പറത്തുന്നതിന് മുൻപ് വ്യോമസേനയിൽ യാത്രാ വിമാനങ്ങൾ പറത്തി ചരിത്രം സൃഷ്ടിച്ച ആദ്യ വനിതാ സംഘത്തിലെ അംഗമാണ് ക്യാപ്റ്റൻ ബിന്ദു. കോളേജ് മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, Read More…

general

ക്രിസ്തുമസിനെ വരവേൽക്കാൻ നക്ഷത്രം ഒരുക്കി വെള്ളികുളം ഇടവക

വെള്ളികുളം: ഈശോയുടെ തിരുപ്പിറവിയെ അനുസ്മരിച്ചുകൊണ്ട് ക്രിസ്തുമസിന് ഒരുക്കമായി വെള്ളികുളം ഇടവകയിലെ എസ്.എം. വൈ.എം.ൻ്റെ നേതൃത്വത്തിൽ പള്ളിയുടെ മുൻവശത്ത് നക്ഷത്രം ഒരുക്കി പ്രദർശിപ്പിച്ചു. ക്രിസ്തുമസിനോടനുബന്ധിച്ച് ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ വമ്പിച്ച ക്രിസ്തുമസ് ആഘോഷം ഗ്ലോറിയ – 2025 പ്രോഗ്രാം നടത്തപ്പെടുന്നതാണ്.വിവിധ പ്രായ വിഭാഗങ്ങളിലായി കത്തെഴുത്ത് മത്സരം , ക്രിസ്തുമസ് കാർഡ് ഡിസൈനിങ് മത്സരം എന്നിവ നടത്തപ്പെടുന്നു. കൂടാതെ നക്ഷത്ര മത്സരം , പാപ്പാ മത്സരം , ആട്ടിടയന്മാർ പ്രഛന്ന വേഷം മത്സരം , കരോൾ ഗാന Read More…

general

സർക്കാർ വികസനരംഗത്ത് വിസ്മയം സൃഷ്ടിച്ചു: സെബാസ്ററ്യൻ കുളത്തുങ്കൽ എം.എൽ.എ.

എലിക്കുളം: എൽ.ഡി.എഫ് സർക്കാർ വികസന രംഗത്ത് സമാനതകൾ ഇല്ലാത്ത വിസ്മയ പദ്ധതികളാണ് നടപ്പാക്കിയതെന്ന് സെബാസ്ററ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു.കോട്ടയത്ത് എൽ.ഡി.എഫിൻ്റെ വൻ കുതിപ്പാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ നിന്നും മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി പെണ്ണമ്മ ജോസഫിൻ്റെ ഡിവിഷൻ പ്രചാരണ പര്യടന പരിപാടി എലിക്കുളം തോണിപ്പാറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മല്ലികശേരി, കാരക്കുളം, മഞ്ചക്കുഴി, കുരുവികൂട്, പൈക ആശുപത്രി പടി എന്നിവിടങ്ങളിൽ പര്യടനം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ജിമ്മിച്ചൻ ഈറ്റത്തോട്ട്, ടോമി കപ്പലുമാക്കൽ, Read More…

pala

ലോക എയ്ഡ്സ് ദിനം ആചരിച്ചു

പാലാ: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ റാലിയും പാലായില്‍ നടത്തി. സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പാലാ ഡിവൈ.എസ്.പി കെ. സദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എം.കെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ലെവീന ഡൊമിനിക് പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം Read More…

poonjar

ഏകദിന ശില്പശാല നടത്തി

തീക്കോയി: കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാർ ഇലക്ട്രോണിക്സ് വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തീക്കോയി ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി റോബോട്ടിക്സിൽ റോബോ വൈബ് എന്ന പേരിൽ ഏകദിന ശില്പശാല നടത്തി. സ്കൂൾ സൂപ്രണ്ട് ശ്രീ.വിപിൻ ജി കൃഷ്ണ ശില്പശാല ഉദ്ഘാടനം നടത്തി.ശില്പശാലയോട് അനുബന്ധിച്ച് ഫ്യൂച്ചർ ടെക്നോളജി എന്ന വിഷയത്തിൽ ക്ലാസ്സ്‌, ക്വിസ് മത്സരം എന്നിവ നടത്തുകയും തുടർന്ന് ഐ. എച്ച്. ആർ. ഡി നടത്തുന്ന ജനറേറ്റീവ് AI കോൺക്ലവിനെ പറ്റി വിശദീകരിക്കുകയും ചെയ്തു. ക്വിസ് മത്സര Read More…

obituary

പുതുവയൽ കൊല്ലകുഴിയിൽ പി.കെ സുകുമാരൻ നിര്യാതനായി

മുണ്ടക്കം: പറത്താനം പുതുവയൽ കൊല്ലകുഴിയിൽ പി.കെ സുകുമാരൻ (കുഞ്ഞറുക്കൻ – 72) നിര്യാതനായി. മൃതസംസ്കാരം നാളെ 2 / 12 /2025 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ :ഓമന സുകുമാരൻ മക്കൾ: രാജേഷ് ജയേഷ്,സീമ മരുമക്കൾ,പ്രമോദ്, രഞ്ചു.

pala

മാർത്തോമ്മാശ്ലീഹ വചനം പാകി മുളപ്പിച്ചെടുത്ത നല്ല വയലാണ് നസ്രാണികൾ: മാർ കല്ലറങ്ങാട്ട്

പാലാ : മാർത്തോമ്മാശ്ലീഹ പാകി മുളപ്പിച്ച നസ്രാണി പാരമ്പര്യത്തിന്റെ കരുത്തും വിശ്വാസത്തിന്റെ വീര്യവും ഓർമ്മിപ്പിച്ചുകൊണ്ടാണ് നമ്മുടെ രൂപതയുടെ മഹാകുടുംബയോഗമായ ബൈബിൾ കൺവെൻഷന് തുടക്കമാകുന്നത് എന്ന് മാർ കല്ലറങ്ങാട്ട് ഉദ്ബോധിപ്പിച്ചു. ഡിസംബര്‍ 19 ന് ആരംഭിക്കുന്ന പാലാ രൂപത 43മത് ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. മംഗളവാർത്താക്കാലത്തിന്റെ പുണ്യവും തിരുപ്പിറവിയുടെ കാത്തിരിപ്പും നിറഞ്ഞുനിൽക്കുന്ന ഈ അവസരത്തിൽ, വചനം മാംസമാകുന്ന അത്ഭുതം സ്വന്തം ജീവിതത്തിൽ പകർത്താൻ വിശ്വാസികൾ തയാറാകണമെന്നും ‘നീ Read More…

pala

ഉപഭോക്താവറിയാതെ മിനിമം ബാലൻസിൻ്റെ പേരിൽ പണം തട്ടിയെന്ന പരാതിയിൽ സ്വകാര്യ ബാങ്കിനെതിരെ അന്വേഷണം നടത്താൻ കേന്ദ്രധനമന്ത്രി നിർദ്ദേശം നൽകി

പാലാ: ഉപഭോക്താവിൻ്റെ അനുമതി കൂടാതെ ബാങ്ക് സ്വമേധയാ ആവറേജ് മിനിമം ബാലൻസ് ഉയർത്തിയശേഷം പരിധി പാലിക്കുന്നില്ലെന്നു കാട്ടി പിഴ എന്ന പേരിൽ പണം കവർന്നെന്ന പരാതിയെക്കുറിച്ച് അന്വേഷണം നടത്താൻ കേന്ദ്രധനകാര്യമന്ത്രി നിർദ്ദേശം നൽകി. ഉപഭോക്താവായ പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പരാതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആക്സിസ് ബാങ്കിനെതിരെയാണ് അന്വേഷണത്തിന് കേന്ദ്ര ധനകാര്യമന്ത്രി നിർദ്ദേശം നൽകിയത്. ഇതു സംബന്ധിച്ച് പരാതിക്കാരന് കേന്ദ്രധനമന്ത്രാലയത്തിൻ്റെ അറിയിപ്പ് ലഭിച്ചു. ഉപഭോക്താവായ തൻ്റെ സമ്മതവും അറിവും ഇല്ലാതെ Read More…

ramapuram

രാമപുരം കോളേജ് വിമൻ സെൽ ഉദ്‌ഘാടനം ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ നിർവ്വഹിക്കും

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിമൻ സെൽ ഉദ്‌ഘാടനം 2 .12 .2025 2 പി എം ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. മലയാളികൾക്ക് അഭിമാനമായ ആദ്യ വനിതാ പൈലറ്റ് ബാച്ചിൽ അംഗമായിരുന്ന ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ വിമൻ സെൽ ഉദ്‌ഘാടനം നിർവ്വഹിക്കും. 1994-ൽ ഇന്ത്യൻ വ്യോമസേനയിലേക്ക് പൈലറ്റായി കമ്മീഷൻ ചെയ്യപ്പെട്ട ആദ്യത്തെ വനിതാ ബാച്ചിൽ അംഗമായിരുന്നു ബിന്ദു സെബാസ്റ്റ്യൻ. വ്യോമസേനയിൽ ട്രാൻസ്‌പോർട്ട് വിമാനങ്ങളാണ് ഇവർ പറത്തിയിരുന്നത്. ‘Avro’ എന്ന വിമാനം തനിയെ പറത്തിയ ആദ്യകാല വനിതകളിൽ Read More…