kottayam

സമൂഹമാധ്യമങ്ങളിലൂടെയുള്ള വസ്ത്രവിൽപന; ഉൽപന്നം നൽകാത്ത ഉടമയ്ക്കു പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ

കോട്ടയം :സമൂഹമാധ്യമത്തിലൂടെയുള്ള പരസ്യം കണ്ട് വസ്ത്രം വാങ്ങാൻ മുൻകൂർ പണമടച്ചിട്ടും കിട്ടിയില്ല എന്ന പരാതിയിൽ സ്ഥാപന ഉടമയ്ക്കു പിഴയിട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. നീഡിൽ ക്രാഫ്റ്റ് ഡിസൈൻ സ്‌റ്റോർ എന്ന ഇൻസ്റ്റഗ്രാം പേജ് വഴി വസ്ത്രവിൽപന നടത്തുന്ന ഏറനാട് ഷമീല കൃപാ ഡ്രസ് ഉടമ ഷമീല ബാനു വസ്ത്രവിലയായ 11300 രൂപ ഒൻപത് ശതമാനം പലിശ ചേർത്തും നഷ്ടപരിഹാരമായി 25000 രൂപയും നൽകണമെന്നാണ് കോടതി വിധി. അമേരിക്കയിൽ ദന്ത ഡോക്റായ കോട്ടയം പാത്താമുട്ടം സ്വദേശിനി Read More…

pala

എസ്എംവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു

പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപതയുടെ യൂത്ത് ആനിമേറ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാം – വൈഎറ്റിപി നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു. ഒരു വർഷം നീണ്ടുനിന്ന നേതൃത്വ പരിശീലന ക്യാമ്പ് എട്ട് സെക്ഷനുകളിലായാണ് നടത്തപ്പെട്ടത്. നിരവധി യുവജന , സമുദായ, സാമൂഹിക വിഷയങ്ങളിലായി ഇരുപതോളം ക്ലാസുകളും, ഇതര പ്രവർത്തനങ്ങളും ഉൾച്ചേർന്ന ക്യാമ്പിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതോളം യുവജനങ്ങൾ പരിശീലനം നേടി. കൊഴുവനാൽ ഫൊറോനയിലെ അൽഫോൻസാഗിരി യൂണിറ്റിൽ നടന്ന സമാപന സെക്ഷൻ അൽഫോൻസാഗിരി Read More…

teekoy

ഹൃദയങ്ങൾ കീഴടക്കി ബിന്ദു സെബാസ്റ്റ്യൻ ;പര്യടന പരിപാടി 5 നും 6 നും

തീക്കോയി: കോട്ടയം ജില്ലാ പഞ്ചായത്ത്‌ തലനാട് ഡിവിഷനിലെ യു. ഡി. എഫ്. സ്ഥാനാർത്ഥി ബിന്ദു സെബാസ്റ്റ്യന്റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികൾ സജീവമായി നടക്കുകയാണ്. മൂന്നിലവ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റായും ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായും മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായുമൊക്കെ പൊതു പ്രവർത്തന രംഗത്തെ നിറ സാന്നിധ്യമായ ബിന്ദു സെബാസ്റ്റ്യൻ നാട്ടുക്കാർക്കിടയിൽ സുപരിചിതയാണ്. പ്രചരണം പൂർത്തിയാവുന്നതിനു മുൻപ് ഓരോ വോട്ടറെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ് ബിന്ദു. ബിന്ദു സെബാസ്റ്റ്യന്റെ മണ്ഡലപര്യടനം ഡിസംബർ Read More…

general

തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ദി കിച്ചന്‍ ചര്‍ച്ച സംഘടിപ്പിച്ചു

കേരളത്തിലെ മുന്‍നിര ബിസിനസ് – ലീഡര്‍ഷിപ്പ് – കള്‍ച്ചറല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ലൈഫ് ആര്‍ട്ടിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ – തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണ് ‘ദി കിച്ചണ്‍’ എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ ഹോട്ടലിലായിരുന്നു പരിപാടി. ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഇത് സംഘടിപ്പിച്ചത്.കെപിസിസി ജനറല്‍ സെക്രട്ടറിയും യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയുമായ അഡ്വ. കെ.എസ്. ശബരീനാഥന്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അഡ്വ.എസ്.പി. ദീപക്, ബിജെപി സംസ്ഥാന Read More…

general

കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷൻ സ്ഥാനാർത്ഥി ശ്രീമതി. അമ്മിണി തോമസിന്റെ തെരഞ്ഞെടുപ്പ് പര്യടനം വെള്ളിയാഴ്ച

കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷൻ സ്ഥാനാർത്ഥി ശ്രീമതി. അമ്മിണി തോമസിന്റെ തെരഞ്ഞെടുപ്പ് പര്യടനം 5.12.2025 വെള്ളിയാഴ്ച 7:30ന് ചിറ്റടിയിൽ ആരംഭിക്കുന്നു. പര്യടന ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സിപിഐ(എം) ഏരിയ കമ്മിറ്റി സെക്രട്ടറി സെക്രട്ടറി സ. ഷമിം അഹമ്മദ് നിർവഹിക്കും. പര്യടന ജാഥ വൈകുന്നേരം അഞ്ചരയ്ക്ക് തീക്കോയി ടൗണിൽ സമാപിക്കും. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ശ്രീമതി. സ. ഇ. എസ് ബിജിമോൾ (EX MLA). കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ശ്രീമതി അമ്മിണി Read More…

kottayam

15 -ാമത് ദർശന അഖിലകേരള പ്രഫഷണൽ നാടക മത്സരം 2025

കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15 -ാമത് ദർശന അഖിലകേരള പ്രഫഷണൽ നാടകമത്സരത്തിൽ ഏറ്റവും മികച്ച നാടകമായി ‘തിരുവനന്തപുരം അജന്ത തിയേറ്റർ ഗ്രൂപ്പിന്റെ’ ”വംശം” തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം തിരുവനന്തപുരം സൗപർണികയുടെ ”താഴ്‌വാരം” കരസ്ഥമാക്കി.ജനപ്രിയ നാടകത്തിനുള്ള മറ്റത്തിൽ പറമ്പിൽ ഫ്യൂവൽസ് അവാർഡ് തിരുവനന്തപുരം നവോദയയുടെ ”സുകുമാരി ” നേടി. ഒന്നാം സ്ഥാനത്തിന് അർഹമായ നാടകത്തിനു 25000 രൂപയും മുകളേൽ ഫൗണ്ടേഷൻ എവർ റോളിങ് ട്രോഫിയും രണ്ടാം സ്ഥാനം നേടിയ നാടകത്തിനു (വിളപ്പിൽ മധു അവാർഡ്) Read More…

obituary

വാളിപ്ലാക്കൽ മറിയാമ്മ കുര്യൻ നിര്യാതയായി

ഭരണങ്ങാനം: മേരിഗിരി, വാളിപ്ലാക്കൽ മറിയാമ്മ കുര്യൻ (88)USA, നിര്യാതയായി.സംസ്കാരം ഇന്ന് (03/12/25)10:00 am ന്, അമേരിക്കയിലുള്ള സെ.തോമസ് സീറോമലബാർ, കത്തോലിക്ക പള്ളിയിൽ. സഹോദരങ്ങൾ: അച്ചാമ്മ, ഏലിയാമ്മ എറണാകുളം, കുര്യൻ ഇടപ്പാടി, മാത്യു ഭരണങ്ങാനം, ജോസഫ് ഇടമറുക്, സെബാസ്റ്റ്യൻ തുടങ്ങനാട്, സ്കറിയ ഭരണങ്ങാനം, പരേതരായ റോസമ്മ, ത്രേസ്യമ്മ, തൊമ്മച്ചൻ. ഫാദർ ആന്റണി(ബിബിൻ) വാളിപ്ലാക്കൽ, OFM, CAP സഹോദര പുത്രനാണ്.

pala

പാലാ രൂപത ബൈബിൾ കൺവെൻഷൻ: ജെറിക്കോ പ്രാർത്ഥനയ്ക്ക് തുടക്കമായി

പാലാ: പാലാ രൂപതയുടെ 43-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥനയ്ക്ക് പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ഭക്തിനിർഭരമായ തുടക്കം. ഡിസംബർ 01 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന ഈ ആത്മീയ യജ്ഞത്തിന് രൂപതയിലെ വിവിധ ഫൊറോനകളിലെ ഇടവക പ്രാർത്ഥന ഗ്രൂപ്പുകളാണ് നേതൃത്വം നൽകുന്നത്. ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഡോ.ജോസഫ് അരിമറ്റത്തിൽ, ഫാ.ആൽബിൻ പുതുപ്പറമ്പിൽ, മാത്തുക്കുട്ടി താന്നിക്കൽ, ബിനു വാഴെപറമ്പിൽ, ജോസ് ഇടയോടിൽ എന്നിവർ നേതൃത്വം കൊടുത്ത ശുശ്രൂഷയിൽ രൂപതയിലെ കരിസ്മാറ്റിക് ശുശ്രൂഷകർ, വിവിധ സന്യാസസഭകളിലെ സിസ്റ്റർസ്, Read More…

general

എൽ.ഡി.എഫ് സ്ഥാനാർത്ഥി നാളെ ഭരണങ്ങാനം, കടനാട് പഞ്ചായത്തുകളിൽ പര്യടനം നടത്തും

ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി പെണ്ണമ്മ ജോസഫ് നാളെ ബുധൻ ഭരണങ്ങാനം, കടനാട് പഞ്ചായത്തുകളിൽ പ്രചാരണ പര്യടനം നടത്തും. രാവിലെ 8 മണിക്ക് കയ്യൂരിൽ ആരംഭിച്ച് ഉച്ചയ്ക്ക് പ്രവിത്താനത്ത് സമാപിക്കും.ഉച്ചകഴിഞ്ഞ് കടനാട് പഞ്ചായത്തിലെ കുറുമണ്ണിൽ ആരംഭിച്ച് വൈകിട്ട് കൊല്ലപ്പിള്ളിയിൽ സമാപിക്കും. എൽ.ഡി.എഫ് ബ്ലോക്ക് ഡിവിഷൻ, പഞ്ചായത്ത് വാർഡു സ്ഥാനാർത്ഥികളും പങ്കെടുക്കും.

general

മീനച്ചിൽ എൽ.ഡി.എഫ് നിലനിർത്തും : അഡ്വ.ജോസ് ടോം

പൈക: കേരള കോൺഗ്രസ് (എം) ഉൾപ്പെട്ട എൽ.ഡി.എഫ് മുന്നണി മീനച്ചിൽ പഞ്ചായത്ത് ഭരണം നിലനിർത്തുക തന്നെ ചെയ്യുമെന്ന് കേരള കോൺഗ്രസ്സ് (എം) ജനറൽ സെക്രട്ടറി അഡ്വ.ജോസ് ടോം പറഞ്ഞു. പാർലമെൻ്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ യു.ഡി.എഫ് പരീക്ഷണം നാടിന് വലിയ നഷ്ടമാണ് വരുത്തി വച്ചിരിക്കുന്നതെന്ന് ജനം തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ നിന്നും മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി പെണ്ണമ്മ ജോസഫിൻ്റെയും മീനച്ചിൽ പഞ്ചായത്തിലേയ്ക്കും ളാലം ബ്ലോക്ക് പഞ്ചായത്തിലേയ്ക്കും മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടേയും മീനച്ചിൽ പഞ്ചായത്ത് Read More…