obituary

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലായിരുന്നു താമസം. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. മൂത്തമകൻ പ്യാരിലാൽ 2000 ൽ മരണപ്പെട്ടിരുന്നു. അമ്മയുമായി അതീവ ഹൃദയബന്ധം പുലർത്തിയിരുന്ന മോഹൻലാൽ, തിരക്കുകൾക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാര നേട്ടം അമ്മയ്‌ക്കൊപ്പം പങ്കുവെക്കാൻ സാധിച്ചത് Read More…

Accident

വിവിധ അപകടങ്ങളിൽ 6 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഇൗരാറ്റുപേട്ട സ്വദേശികളായ അഭിഷേക് ദാനിയൽ ഫിലിപ്പ് ( 28), അഡലെൻ (16) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മണർകാട് ഭാ​ഗത്ത് വച്ചായിരുന്നു അപകടം. കൊടുങ്ങൂർ ഭാ​ഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് വാഴൂർ സ്വദേശി വി.ആർ.പ്രകാശിന് ( 60) പരുക്കേറ്റു. പാലാ – കൊടുങ്ങൂർ റൂട്ടിൽ കയ്യൂരി ഭാ​ഗത്ത് കാർ നിയന്ത്രണം Read More…

teekoy

തീക്കോയി സർവീസ് സഹകരണ ബാങ്കിൽ വാർഷിക പൊതുയോഗം നാളെ

തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം നാളെ നടക്കും. നാളെ 31-12-2025 ബുധൻ ഉച്ച കഴിഞ്ഞ് 3 പി എം ന് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ്‌ റ്റി. ഡി. ജോർജ് തയ്യിൽ അധ്യക്ഷത വഹിക്കും.

kottayam

ആരോഗ്യം ആനന്ദം- വൈബ് 4 വെല്‍നെസ്സ് കാമ്പയിന്‍: ജില്ലാതല പ്രചാരണം തുടങ്ങി

കോട്ടയം :പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യമെന്ന സന്ദേശവുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ആരോഗ്യം ആനന്ദം – വൈബ് 4 വെല്‍നെസ്സ് കാമ്പയിനു മുന്നോടിയായുള്ള കോട്ടയം ജില്ലാതല പ്രചാരണ പരിപാടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം തിരുനക്കര മൈതാനത്ത് നടന്ന പരിപാടിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എന്‍. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് Read More…

obituary

കടുത്തുരുത്തി മുൻ എം.എൽ.എ പി.എം.മാത്യൂ അന്തരിച്ചു

കടുത്തുരുത്തി മുൻ എം.എൽ.എ പി.എം. മാത്യൂ അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് പാലയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കുമെന്നാണ് വിവരം. കേരള കോൺഗ്രസ് എമ്മിലൂടെയാണ് രാഷ്ട്രീയം ആരംഭിച്ചത്. യൂത്ത് ഫ്രണ്ട്, കെ.എസ്.സി തുടങ്ങിയ സംഘടനകളുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. ഒരുകാലത്ത് കെഎം മാണിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം പിന്നീട് ജേക്കബ് ഗ്രൂപ്പിലേക്ക് മാറി. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം മുൻ ചെയർമാനായിരുന്നു. അവസാനകാലത്ത് ജോസഫ് വിഭാഗം സഹയാത്രികനായി.

crime

വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി ഈരാറ്റുപേട്ട സ്വദേശി പോലീസ് പിടിയിൽ

പാലാ : 3.5 ഗ്രാം എംഡിഎംഎയുമായി ഒരാളെ പാലാ എക്സൈസ്‌ സർക്കിൾ ഇൻസ്പെക്ടർ രാഗേഷ്‌ ബി.ചിറയത്തിന്റെ നേതൃത്വത്തിൽ പിടികൂടി. ഈരാറ്റുപേട്ട നടയ്ക്കൽ നടുപ്പറമ്പിൽ തയ്യീബ്‌ (31)ആണ് പിടിയിലായത്. ഈരാറ്റുപേട്ട നടയ്ക്കൽ നടുപ്പറമ്പിൽ തയ്യീബ്‌ (31) ആണ് പിടിയിലായത്. ഈരാറ്റുപേട്ട തീക്കോയി ഭാഗത്തു നടത്തിയ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന എംഡിഎംഎ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസി.എക്സൈസ് ഇൻസ്പെക്ടർ ഷിനോ, പ്രിവന്റീവ്‌ ഓഫിസർ ഉണ്ണിമോൻ മൈക്കിൾ, ഡ്രൈവർ മുരളീധരൻ എന്നിവർ പരിശോധനാസംഘത്തിലുണ്ടായിരുന്നു.

pala

മുത്തോലിയിൽ രണ്ടിലയ്ക്ക് മുന്നിൽ സുല്ലിട്ട് യു.ഡി.എഫും, ബി.ജെ.പിയും; തരിപോലുമില്ല മുത്താലിയിൽ കോൺഗ്രസ്

പാലാ: ജില്ലയിൽ യു.ഡി.എഫ് വിജയം ആഘോഷിക്കുമ്പോൾ നേതൃത്വം നൽകുന്ന കോൺഗ്രസിന് ഒരംഗം പോലുമില്ലാതെ മുത്തോലി മാറി. 5 വർഷത്തെ ബി.ജെ.പി ഭരണത്തിന് കനത്ത പ്രഹരം ഏല്പിച്ചുകൊണ്ട് കേരള കോൺ. (എം) നേതൃത്വത്തിലുള്ള എൽ.ഡി.എഫ് പഞ്ചായത്ത് തൂത്തുവാരിയിരിക്കുകയാണ്. 14-ൽ 11 ഉം നേടിയാണ് എൽ.ഡി.എഫ് മുത്തോലിയിൽ മിന്നിയത്.ഇവിടെ കേരള കോൺഗ്രസ് (എം) ന് 8 അംഗങ്ങളെ വിജയിപ്പിച്ച് ഒറ്റയ്ക്ക് ഭൂരിപക്ഷം കരസ്ഥമാക്കി. ബി.ജെ.പിക്ക് രണ്ട് അംഗങ്ങളെ കിട്ടിയപ്പോൾ പിന്നിലായിപ്പോലും ഒരു ചെറു തരി കോൺഗ്രസ് അംഗം ഉണ്ടായതുമില്ല. പേരിനു Read More…

teekoy

കട്ടുപ്പാറ ഹോളി ഇന്നസെന്റ് സി.എസ്. ഐ പള്ളിയിൽ പ്രതിഷ്ഠാദിന തിരുന്നാളും ജനപ്രതിനിധികൾക്ക് സ്വീകരണവും

തീക്കോയി: സി. എസ്. ഐ. ഈസ്റ്റ്‌ കേരള മഹാ ഇടവകയുടെ കീഴിലുള്ള കട്ടുപ്പാറ ഹോളി ഇന്നസെന്റ് സി. എസ്. ഐ. പള്ളിയിൽ 136-മത് പള്ളി പ്രതിഷ്ഠപെരുന്നാൾ നടന്നു.ഇതോടനുബന്ധിച്ചു ത്രിതല പഞ്ചായത്തിൽ നിന്നും വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ മോഹനൻ കുട്ടപ്പൻ സ്റ്റാൻലി മാണി, ഗ്രാമ പഞ്ചായത്ത്‌ അംഗം ജിബിൻ സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു. റവ. രാജേഷ് കുഞ്ഞുമോൻ, റവ. ജേക്കബ് പി Read More…

pala

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 5 പേർക്ക് പരുക്ക്

പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ അറുനൂറ്റിമം​ഗംലം സ്വദേശി ജെൻസി അലക്സ് ( 42), ഈരാറ്റുപേട്ട സ്വദേശികളായ ജെയിംസ് ജോസഫ് ( 65), ത്രേസ്യാമ്മ ജെയിംസ് ( 63) , ജെൻസ് ഷൈജു (29) ഇവാൻ ഷൈജു ( 4 മാസം) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 3 മണിയോടെ മരങ്ങാട്ടുപള്ളി ആണ്ടൂർ റൂട്ടിലായിരുന്നു അപകടം.

general

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമായിരുന്നു ഇയാൾ. വിജയകുമാർ എസ്ഐടി ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്നാണ് വിജയകുമാർ പറഞ്ഞിരുന്നത്. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തീർത്തും നിരപരാധിയാണ്. സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നുമാണ് വിജയകുമാർ പറഞ്ഞത്. കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ വിജയകുമാർ പിൻവലിക്കുകയും ചെയ്തു. കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ശങ്കർദാസിലേക്കും Read More…