സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവും, മാരക രാസലഹരികളുടെ വ്യാപനവും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ കുറ്റം പറയാനാവില്ലെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. മദ്യപാനത്തിന്റെയും മാരക രാസലഹരികളുടെയും ദുരന്തം പേറുന്നവരും സഹനത്തിന്റെ പ്രതീകങ്ങളുമായ അമ്മ, സഹോദരിമാരും ലഹരിക്കെതിരെ സംഘടിത ശക്തിയായിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതക്കുറവാണ് മയക്കുമരുന്നുകളുടെ വ്യാപനത്തിന് കാരണമെന്ന് പ്രചരിപ്പിച്ചവര്‍ക്ക് മുക്കിലും, മൂലയിലും മദ്യശാലകള്‍ പെരുകിയിട്ടും മയക്കുമരുന്നുകളുടെ അതിഭീകര വ്യാപനത്തെക്കുറിച്ച് പ്രതികരിക്കാനില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മദ്യശാലകളുടെ മേലുണ്ടായിരുന്ന നിയന്ത്രണാധികാരം പഞ്ചായത്തിരാജ്-നഗരപാലിക ആക്ട് 232, 447 പിന്‍വലിച്ച് Read More…
Month: January 2026
ജൂബിലി തിരുനാളിനോടനുബന്ധിച്ച് പാലായിൽ 8-ാം തീയതി ഗതാഗത നിയന്ത്രണം
പാലാ :അമലോത്ഭവ ജൂബിലി തിരുനാളിനോടനുബന്ധിച്ച് 08.12.25 തീയതി പാലാ ടൌണിൽ ഏർപ്പെടുത്തുന്ന ഗതാഗത ക്രമീകരണം:സമയം 6 PM to 11 PM; കോട്ടയം ഭാഗത്തുനിന്നും തൊടുപുഴ, രാമപുരം, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പുലിയന്നൂർ ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡ് വഴി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ വഴി പോകേണ്ടതാണ്. കോട്ടയം ഭാഗത്തുനിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കടപ്പാട്ടൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പന്ത്രണ്ടാം മൈൽ വഴി പോകേണ്ടതാണ്. വൈക്കം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ആർ വി Read More…
പ്രായപൂർത്തി ആകാത്ത ആൺകുട്ടിയോട് പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 62 വർഷം കഠിനതടവും, 210000/- ലക്ഷം രൂപ പിഴയും
ഈരാറ്റുപേട്ട: പ്രായപൂർത്തി ആകാത്ത ആൺകുട്ടിയോട് പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി ഈരാറ്റുപേട്ട, നടക്കൽ കീരിയാംതോട്ടം ഭാഗത്ത് അമ്പഴത്തിനാൽ 37 സിറാജ്. K. M (37) എന്നയാളെ 62 വർഷം കഠിന തടവിനും, 2,10,000/- രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 1,75,000 /- രൂപ ഇര യ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ. നിയമത്തിലെയും Read More…
മാനവരാശിയുടെ സമൂലമാറ്റത്തിന് ക്വാണ്ടം ബലതന്ത്രം കാരണമാകും : പ്രൊഫ വി.പി. എൻ നമ്പൂരി
അരുവിത്തുറ :മാനവ രാശിയുടെ സമൂല മാറ്റത്തിന് കോണ്ടം ബലതന്ത്രം കാരണമാകും.മനുഷ്യ മസ്തിഷ്കത്തിൽ നടക്കുന്ന ചിന്ത എന്ന പ്രതിഭാസം പോലും കോണ്ടം ബലതന്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കാനാകുമെന്നും ഡോ വി പി എൻ നമ്പൂരി പറഞ്ഞു. ഒരു ഡസനിലേറെ നോബൽ പ്രൈസുകൾ അവാർഡ് ചെയ്യപ്പെടുകയും, ക്വാണ്ടം കംപ്യൂട്ടിങ്ങും ക്വാണ്ടം പ്രോസസറുകളും ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിത വിദ്യകൾക്ക് അടിത്തറ പാകുകയും ചെയ്ത ക്വാണ്ടം ബലതന്ത്ര സിദ്ധാന്തത്തിൻ്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗം സംഘടിപ്പിച്ച Read More…
മാർ സ്ലീവാ മെഡിസിറ്റി പാലായിൽ മാർ സ്ലീവാ കെയർ പ്ലസ് പദ്ധതി ആരംഭിച്ചു
പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആറാം വാർഷികത്തോടനുബന്ധിച്ച്, മാർ സ്ലീവാ കെയർ പ്ലസ് പദ്ധതി ആരംഭിച്ചു. അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുവാനും, ആരോഗ്യപ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പുവരുത്താനും ലക്ഷ്യമിടുന്ന പദ്ധതിയുടെ സേവനം 2025 ഡിസംബർ 24 വരെ ലഭ്യമാണ്. പദ്ധതിയുടെ ഭാഗമാകുന്ന രോഗികൾക്ക് ഹോസ്പിറ്റൽ രജിസ്‌ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്. ഡോക്ടർ കൺസൾട്ടേഷനിന് അൻപത് ശതമാനവും, ഒ.പി. റേഡിയോളജി സേവനങ്ങൾക്ക് ഇരുപത് ശതമാനവും, ഒ.പി. ലാബ് സേവനങ്ങൾക്ക് പതിനഞ്ച് ശതമാനവും ഇളവ് ലഭ്യമാണ്. Read More…
രാഹുലിന് ആശ്വാസം: അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി; കേസ് 15ന് പരിഗണിക്കും
ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ മൊബൈൽ ഫോൺ ഓണാക്കി രാഹുൽ മാങ്കൂട്ടത്തിൽ. എന്നാൽ രാഹുൽ മാങ്കൂട്ടം ഒളിവിൽ തുടർന്നേക്കും. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുന്നത് വരെ കേരളത്തിലേക്ക് മടങ്ങി എത്തില്ല. എത്തിയാൽ രണ്ടാമത്തെ കേസിൽ അറസ്റ്റിന് സാധ്യത എന്നും വിലയിരുത്തൽ. രണ്ടാം കേസിലും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അപേക്ഷ നൽകി. Read More…
വില്‍പന നടത്തിയ തുരുമ്പിച്ച കാര്‍ മാറ്റിനല്‍കാന്‍ ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍
കോട്ടയം : പുതിയ കാര്‍ വാങ്ങിയ ഉപഭോക്താവിന് നല്‍കിയ തുരുമ്പിച്ച വാഹനം മാറ്റി നല്‍കണമെന്ന് ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കമ്പനിക്കെതിരേ എരുമേലി സ്വദേശിനിയായ ഷഹര്‍ബാന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. 2022 ജൂണ്‍ ഏഴിനാണ് ഷഹര്‍ബാന്‍ മാരുതി സുസുക്കി അരീനയുടെ പൊന്‍കുന്നം ഷോറൂമില്‍ നിന്ന് രണ്ടുവര്‍ഷ വാറണ്ടിയും എക്സറ്റന്‍ഡഡ് വാറണ്ടിയും സഹിതം വാഹനം വാങ്ങിയത്. എന്നാല്‍ കാറിന്റെ നിറം മാറിയതായും പല ഭാഗങ്ങളിലും തുരുമ്പ് വന്നതായും കാണപ്പെട്ടു. തുടര്‍ന്ന് Read More…
ആതുര ശുശ്രൂഷകര്‍ ലഹരിക്കെതിരെ കര്‍മ്മനിരതരാകണം : റവ. ഡോ. ജോസഫ് കുഴിഞ്ഞാലില്‍
അതുരശുശ്രൂഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ലഹരിക്കെതിരെ കര്‍മ്മനിരതരാകണമെന്ന് മാര്‍ സ്ലീവാ കോളേജ് ഓഫ് നഴ്‌സിംഗ് ഡയറക്ടര്‍ റവ. ഡോ. ജോസഫ് കുഴിഞ്ഞാലില്‍. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ കോളേജ് ഓഫ് നഴ്‌സിംഗ് എന്‍.എസ്.എസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ”സേ നോ റ്റു ഡ്രഗ്‌സ്, യെസ് റ്റു ലൈഫ്” ലഹരിവിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു റവ. ഡോ. കുഴിഞ്ഞാലില്‍. മാരക ലഹരി അതിതീവ്രതയോടെ മനുഷ്യ സമൂഹത്തിന് ഭീഷണിയുയര്‍ത്തി സംഹാരതാണ്ഡവമാടുകയാണ്. ഇതിന്റെ പ്രതിഫലനങ്ങള്‍ കത്തിക്കുത്തേറ്റും, വാഹനാപകടങ്ങളായും, Read More…
പൂഞ്ഞാർ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പൂഞ്ഞാർ: പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ എച്ച് ഡി എഫ് സി ബാങ്കിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സ്കൂൾ മാനേജർ അശോക് വർമ്മ രാജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ക്യാമ്പും സമ്മേളനവും ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് Read More…
കുട്ടികൾക്കായി പ്രമേഹ അവബോധ ക്ലാസ്സ്
ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ, വൈക്കം ടൗൺ റോട്ടറി ക്ലബ്ബ്, വൈസ് മെൻസ് ക്ലബ്ബ് വൈക്കം ടെമ്പിൾ സിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ചെമ്പ് വിജയോദയം യു.പി. സ്കൂളിൽ കുട്ടികൾക്കായി പ്രമേഹ അവബോധ പരിപാടി നടത്തി. നവംബർ 14 ശിശുദിനത്തോടൊപ്പം ലോക പ്രമേഹ ദിനവും ആചരിക്കപ്പെടുന്നതിനാൽ അന്നു മുതൽ എൽ.പി., യു.പി. കുട്ടികൾക്കായി ജീവിത ശൈലീരോഗങ്ങളെക്കുറിച്ചും കുട്ടികളിൽ കാണപ്പെടുന്ന പ്രമേഹരോഗങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനായി ഒട്ടേറെ പരിപാടികൾ നടത്തി വരുന്നതിൻ്റെ ഭാഗമായാണ് ഡിസംബർ 5 വെള്ളിയാഴ്ച ചെമ്പ് വിജയോദയം Read More…











