കോട്ടയം നഗരസഭയിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ മാതൃകാ ഹരിത കളക്ഷൻ സെൻറർ ശ്രദ്ധേയമായി. നഗരസഭാ ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിലാണ് തെങ്ങോല, തഴപ്പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് ഹരിത കളക്ഷൻ സെൻറർ തയ്യാറാക്കിയത്. ഓല മെടഞ്ഞുണ്ടാക്കിയ കുട്ടകളാണ് വേസ്റ്റ് ബിന്നുകളായി ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് വേളയിൽ പാലിക്കേണ്ട ഹരിതചട്ടങ്ങൾ സെൻററിനു മുന്നിൽ എഴുതി പ്രദർശിപ്പിച്ചു. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം സംസ്‌കരിക്കേണ്ടതെങ്ങനെയെന്നു സൂചിപ്പിക്കുന്ന ബോർഡും ബയോബിന്നുകൾ ഉപയോഗിച്ച് Read More…
Month: January 2026
തദ്ദേശ തെരഞ്ഞെടുപ്പിൽ പരസ്യപ്രചാരണവുമായി എസ്എംവൈഎം
പാലാ : തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സംഘടന പ്രവർത്തകർക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് പരസ്യപ്രചാരണവുമായി എസ്എംവൈഎം പാലാ രൂപത. കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, തീക്കോയി, കളത്തൂക്കടവ്, മീനച്ചിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തകർ രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം നടത്തപ്പെട്ട യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സെനറ്റ് സമ്മേളനത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുവജന പ്രസ്ഥാനത്തിലെ യുവജനങ്ങൾക്ക് പരിപൂർണമായ പിന്തുണ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിൻറെ ഭാഗമായാണ് യുവജനങ്ങൾ രംഗത്തിറങ്ങിയത്. പ്രചാരണത്തിൽ സ്ഥാനാർത്ഥികളോടൊപ്പം എസ്എംവൈഎം പാലാ രൂപത പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ, എസ്എംവൈഎം Read More…
തിടനാട് പള്ളി വികാരിക്കെതിരെ പി.സി ജോർജിന്റെ അധിക്ഷേപം അപലപനീയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
ഈരാറ്റുപേട്ട : പാലാ രൂപതയിൽ പെട്ട തിടനാട് പള്ളിയുടെ വികാരിയച്ചനെതിരെ പരസ്യ വേദിയിൽ വച്ച് വ്യക്തി അധിക്ഷേപം നടത്തിയ മുൻ എംഎൽഎ പിസി ജോർജിന്റെ നടപടി തികച്ചും അപലപനീയവും പ്രതിഷേധാർഹവും ആണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പ്രസ്താവിച്ചു. ആദരണീയ സ്ഥാനീയരായ വ്യക്തിത്വങ്ങളെ അധിക്ഷേപിക്കുന്ന പി.സി ജോർജിന്റെ നടപടി അവസാനിപ്പിക്കണം എന്നും എംഎൽഎ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ്പിനെ ഉൾപ്പെടെ നിരവധി വൈദികരെയും സന്യസ്ഥരെയും പി.സി ജോർജ് മുൻപും അധിക്ഷേപിച്ചിട്ടുണ്ട്. മുസ്ലിം, ഈഴവ, ദളിത് സമൂഹങ്ങളെയും Read More…
പേരിലെ കൗതുകം കൊണ്ട് ശ്രദ്ധേയമായ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് കടലാടിമറ്റം വാർഡിൽ നിഷ വീണ്ടും മത്സര രംഗത്ത്
പൂഞ്ഞാർ: 2020 ൽ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പേരിലേ കൗതുകം കൊണ്ട് ശ്രദ്ധേയമായ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് കടലാടിമറ്റത്ത് നിലവിലെ മെമ്പർ നിഷ സാനു വീണ്ടും മത്സര രംഗത്ത് എത്തുന്നത്. സി.പി.ഐ.എം ജനറൽ സീറ്റിൽ പാർട്ടി ചിഹ്‌നം ചുറ്റിക അരിവാൾ നക്ഷത്രത്തിൽ രണ്ട് പുരുഷൻമാർക്കെതിരെയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളുടെ പേരുകൾ നിഷ എന്ന് വന്നതും, ആര് ജയിച്ചാലും നിഷ എന്നതുകൊണ്ട് കൗതുകം നിറഞ്ഞതുമായ വാർത്തകളിൽ ഇടം പിടിക്കുകയും Read More…
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിൽ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പ്രതികൾ. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം Read More…
സൗജന്യ പി.എഫ്.റ്റി പരിശോധന ക്യാമ്പ് 11 ന്
പാലാ : പാലാ ഹെഡ് പോസ്റ്റ് ഓഫീസിനു എതിർവശം സെന്റ് തോമസ് കോൾപ്ലെക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവീസ് സെന്ററിൽ സൗജന്യ പി.എഫ്.റ്റി പരിശോധന ക്യാമ്പ് 2025 ഡിസംബർ 11 ന് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ നടത്തപ്പെടുന്നു. ക്യാമ്പിന്റെ സേവനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക്. കൂടുതൽ വിവരങ്ങൾക്ക് 7907742620.
ലോറിയിൽ കൊണ്ടുപോകുകയായിരുന്ന ഹിറ്റാച്ചി താഴെവീണു; അപകടത്തിൽ ഒരാൾക്ക് പരിക്ക്
പാലാ : ലോറിയില്‍ കൊണ്ടുപോയ ഹിറ്റാച്ചി താഴെവീണുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. പാലാ ബൈപ്പാസ് റോഡ് പാലാ-കോഴ റോഡുമായി സന്ധിക്കുന്ന ആര്‍വി ജംങ്ഷനില്‍ ഞായറാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. ഹിറ്റാച്ചി റോഡിൽ പതിച്ചതിനേത്തുടർന്ന് അരമണിക്കൂറോളം ഗതാഗത തടസ്സവുമുണ്ടായി. ഓട്ടോ ഡ്രൈവര്‍ വളളിച്ചിറ ആര്യപ്പാറയില്‍ ദീപു (45) വിനാണ് പരിക്കേറ്റത്. ഇയാൾ പാലാ ജനറലാശുപത്രിയില്‍ ചികിത്സയിലാണ്. അരുണാപുരം ഭാഗത്തുനിന്ന് ബൈപ്പാസിലൂടെ ഇറക്കമിറങ്ങി വരികയായിരുന്ന ഹിറ്റാച്ചി കയറ്റിയ ലോറി. ജംങ്ഷനില്‍ തിരക്കായിരുന്നതിനാല്‍ വാഹനങ്ങള്‍ മെല്ലെയാണ് നീങ്ങിയിരുന്നത്. ഹിറ്റാച്ചി കയറ്റിയ ലോറി പാലാ-കോഴ റോഡ് മറികടക്കുമ്പോള്‍ കാറിലും Read More…
കാഞ്ഞിരപ്പള്ളിയെ അടുത്ത വിദ്യാഭ്യാസ ഹബ് ആക്കും; കാര്‍ഷിക മേഖലയ്ക്ക് പ്രാഥമിക പരിഗണന നല്‍കുമെന്നും ജോളി മടുക്കക്കുഴി
കാഞ്ഞിരപ്പള്ളിയെ കേരളത്തിലെ തന്നെ ഏറ്റവും മികച്ച അടുത്ത വിദ്യാഭ്യാസ ഹബുകളില്‍ ഒന്നായി മാറ്റുന്നത് പ്രഥമ പരിഗണന നല്‍കുന്ന കാര്യങ്ങളില്‍ ഒന്നാണെന്ന് ജോളി മടുക്കക്കുഴി. ജോലി തേടി വിദേശങ്ങളിലേക്ക് പോകുന്ന യുവാക്കളുടെ ഒഴുക്ക് തടയുകയാണ് ലക്ഷ്യം. ഇതിനായി വിദ്യാഭ്യാസത്തിന് ഒപ്പം തന്നെ സംരഭകര്‍ ആകുന്നതിനുള്ള പ്രത്യേക പരിശീലനം കോളേജുകളില്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ജോളി മടുക്കക്കുഴി ചൂണ്ടിക്കാട്ടി. മൊബൈല്‍ റിപ്പയറിംഗ് പോലുള്ള ഹൃസ്വ കോഴ്‌സുകള്‍ ഇത്തരത്തില്‍ പരിഗണിക്കുന്നുണ്ട്. അതേ സമയം, കാര്‍ഷിക നാണ്യ വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കുന്നതിനായി കാര്‍ഷിക Read More…
കോട്ടയം ജില്ലയിൽ യു. ഡി. എഫ്. ന്റെ വിജയം ഉറപ്പെന്ന് ആന്റോ ആന്റണി എം. പി
തീക്കോയി: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ മുഴുവൻ പഞ്ചായത്തുകളിലും ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലും യു. ഡി. എഫ്. വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന് ആന്റോ ആന്റണി എം. പി. കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷൻ യു. ഡി. എഫ്. സ്ഥാനാർത്ഥി ബിന്ദു സെബാസ്റ്റ്യന്റെ പര്യടന പരിപാടി തീക്കോയി പഞ്ചായത്തിലെ വഴിക്കടവിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു. ഡി. എഫ്. തീക്കോയി മണ്ഡലം ചെയർമാൻ ജോയി പൊട്ടനാനി അധ്യക്ഷത വഹിച്ചു. കെ പി സി Read More…
മനോരോഗ സൗജന്യ മെഡിക്കൽ ക്യാമ്പ് വൈക്കം തലയാഴം ആരാധനാലയം ഹോസ്പിറ്റലിൽ വച്ച് നടക്കുന്നു
മനോരോഗ സൗജന്യ മെഡിക്കൽ ക്യാമ്പ് വൈക്കം തലയാഴം ആരാധനാലയം ഹോസ്പിറ്റലിൽ വച്ച് നടക്കുന്നു. പതിനാലാംതീയതി ഞായറാഴ്ച്ച രാവിലെ പത്തുമണിമുതൽ ഉച്ചക്ക് ഒരുമണിവരെയാണ് സൈക്യാർട്ടിസ്റ്റ് ഡോക്ടർ എൻ എൻ സുധാകരന്റെ മേൽനോട്ടത്തിൽ വൈക്കം തലയാഴം ആരാധനാലയം ഹോസ്പിറ്റലിൽ വച്ച് ക്യാമ്പ് നടത്തുന്നത്. Anxiety (ഉൽഘണ്ട, പേടി ),depression(വിഷാദം, സന്താപം, മ്ലാനത )panic attack( പെട്ടെന്നു ഉള്ള പേടി, ഭയം, പിച്ചും പേയും പറയുക, ബോധമില്ലാതെ സംസാരിക്കുക ).,(മദ്യത്തോടും, മയക്കുമരുന്നിനോടുമുള്ള ആസക്തികളും) വാർദ്ധക്യ കാലത്തുകാണുന്ന ക്രമക്കേടുകൾ, സംശയരോഗങ്ങൾ, ഇവയ്ക്ക് പരിഹാരം Read More…











