രാമപുരം: ഇന്ന് സമൂഹത്തിലെ മാരക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി എന്ന കൊടും വിഷത്തിനെ നേരിടാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് രാമപുരം SHLP സ്കൂളിലെ കുരുന്നുകൾ. കഴിഞ്ഞവർഷം ജാഗ്രത എന്ന പേരിൽ ലഹരിക്കെതിരെ ഷോർട്ട് ഫിലിം ചെയ്ത് ശ്രദ്ധ നേടിയ സ്കൂൾ ആണ് SHLP.നിരവധി പുരസ്കാരങ്ങൾ നേടിയ ജാഗ്രത ക്ക് ശേഷം കരുതൽ എന്ന പേരിൽ വ്യത്യസ്തമായ മ്യൂസിക്കൽ ആൽബവുമായി ആണ് ഇത്തവണ കുട്ടിപ്പട്ടാളത്തിന്റെ പോരാട്ടം. വർദ്ധിച്ചുവരുന്ന മയക്കുമരുന്നുകളിൽ യുവതലമുറ വീണുപോകുന്ന ഈ കാലത്ത് എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ ശ്രമകരമായ Read More…
Month: January 2026
ചന്ദ്രൻകുന്നേൽ മാത്യു തോമസ് (പാപ്പച്ചൻ) നിര്യാതനായി
അരുവിത്തുറ: കൊണ്ടൂർ ചന്ദ്രൻകുന്നേൽ മാത്യു തോമസ് (പാപ്പച്ചൻ-94) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: തിടനാട് അങ്ങാടിക്കൽ (വാരിക്കാട്ട്) പരേതയായ ഏലിക്കുട്ടി. മക്കൾ: വത്സമ്മ, ടോമി, ബിനോയി, പരേതയായ മേരിക്കുട്ടി. മരുമക്കൾ: ജോസഫ് ഇലവുങ്കൽ രാമപുരം, തോമസ് മഠത്തിൽ ഉള്ളനാട്, ജെസി ഐക്കര മണിയംകുളം, ജാസ്മിൻ മുണ്ടമാക്കിയിൽ വലവൂർ.
നെടുങ്ങനാൽ സെലിൻ ടോമി നിര്യാതയായി
വേലത്തുശ്ശേരി: മാവടി നെടുങ്ങനാൽ ടോമി ജോസഫ് ന്റെ ഭാര്യ സെലിൻ ടോമി(54) നിര്യാതയായി. സംസ്കാരം നാളെ (13-12-2025)ശനി ഉച്ചകഴിഞ്ഞ് 2 പി എം. ന് വേലത്തുശ്ശേരിയിൽ ഉള്ള നെടുങ്ങനാൽ നൈജുവിന്റെ ഭവനത്തിൽ ആരംഭിച്ചു വേലത്തുശ്ശേരി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ ജെബിൻ ടോം, ജിത്തു ടോം. പരേത മുട്ടം തെക്കുംമറ്റത്തിൽ കുടുംമ്പാഗമാണ്.
പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍, ഉന്നത ഉദ്യേഗസ്ഥതല അവലോകനയോഗം ചേര്‍ന്നു
പാലാ: 43 മത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താനായി പാലാ ആര്‍ഡിഒ ജോസുകുട്ടി കെ എം ന്റെ അധ്യക്ഷതയില്‍ ഉന്നതഉദ്യോഗസ്ഥതല അവലോകന യോഗം ചേര്‍ന്നു. ആർഡിഒ ചേംബറിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട എം.എൽ.എ മാണി.സി.കാപ്പൻ, പോലീസ്, ഫയര്‍ഫോഴ്‌സ്, ട്രാഫിക്, കെ.എസ്.ഇ.ബി, ഹെൽത്ത് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത്, ഡിവൈഎസ്പി കെ.സദൻ, പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജോസഫ് അരിമറ്റത്ത്, പി.എസ്.ഡബ്ല്യു എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, Read More…
മദ്യലഹരിയിൽ വാക്കുതർക്കം, സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; പ്രതി കസ്റ്റഡിയിൽ
പാലാ : വീട് നിർമാണത്തിനെത്തിയ സുഹൃത്തുക്കൾ തമ്മിൽ മദ്യ ലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസ്(29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ ഇന്നലെ (വ്യാഴാഴ്ച) രാത്രി 9.30 ഓടെയാണ് സംഭവം. ബിനീഷിനും കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. തെക്കേക്കരയിൽ നിർമാണം പൂർത്തിയാക്കിയ വീടിൻ്റെ ലെയ്ത്ത് വർക്കുമായി എത്തിയതായിരുന്നു ഉപകാരാറുകാരനായ ബിബിനും ബിനീഷും. വീടിൻ്റെ Read More…
ഏകദിന ശില്പശാല നടത്തി
ഐ എച്ച് ആർ ഡി എ ഐ കോൺക്ലെവ് എജ്യു @ എ ഐ 3.0 യുടെ ഭാഗമായി കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാർ ഇലക്ട്രോണിക്സ് വിഭാഗം, മുട്ടം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി റോബോട്ടിക്സിൽ “റോബോ വൈബ് “എന്ന പേരിൽ ഏകദിന ശില്പശാല നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ഹണി ജോസ് ശില്പശാല ഉദ്ഘാടനം നടത്തി.ശില്പശാലയോട് അനുബന്ധിച്ച് ഫ്യൂച്ചർ ടെക്നോളജി എന്ന വിഷയത്തിൽ ക്ലാസ്സ്, ക്വിസ് മത്സരം എന്നിവ നടത്തി. വിജയികൾക്ക് കോളേജ് ഇലക്ട്രോണിക്സ് Read More…
ചുമട്ടുതൊഴിലാളിയുടെ സത്യസന്ധത: ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ ലഭിച്ചു
മുണ്ടക്കയം ടൗണിൽ വെച്ച് പാലൂർക്കാവ് സ്വദേശിനിയായ റിയയുടെ 1,50,000 രൂപ വില വരുന്ന ഡയമണ്ട് വള നഷ്ടപ്പെട്ടിരുന്നു. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥന് ഈ വള ലഭിക്കുകയും അദ്ദേഹം ഉടൻ തന്നെ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. റിയയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിരിക്കെ, ബിബിൻ വളയുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന്, SI വിപിന്റെ സാന്നിധ്യത്തിൽ വള ഉടമയായ റിയയ്ക്ക് കൈമാറി. 1,50,000 രൂപ മൂല്യമുള്ള വള പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ മനസുകാട്ടിയ ബിബിൻ Read More…
ഒറ്റ സ്‌കാനിങ്ങിലൂടെ രോഗനിര്‍ണയം; മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ അത്യാധുനിക സ്‌പെക്റ്റ് സ്‌കാന്‍
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലെ മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ സ്ഥാപിച്ച അത്യാധുനിക സിമന്‍സ് സിംബിയ ഇവോ എക്സല്‍ ഗാമ ക്യാമറ സ്‌പെക്റ്റിന്റെ സേവനങ്ങള്‍ ആരംഭിച്ചു. ഓങ്കോ സയന്‍സസ് വിഭാഗത്തില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ ഗാമ ക്യാമറ സ്‌പെക്റ്റിന്റെ വെഞ്ചരിപ്പും ഉദ്‌ഘാടനവും നിര്‍വഹിച്ചു. സ്‌പെക്റ്റ് നൽകുന്ന ത്രീഡി ഇമേജുകൾ വഴി അവയവങ്ങളുടെ പ്രവർത്തനങ്ങളെ വിലയിരുത്തി രോഗനിർണയത്തിന്റെ കൃത്യത മെച്ചപ്പെടുത്തുന്നതാണ് ഗാമ ക്യാമറ Read More…
വാർഷിക പൊതുയോഗവും അവാർഡ് വിതരണവും
ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ 38 – മത് വാർഷിക പൊതുയോഗവും 2025 മാർച്ചിൽ നടന്ന ഹയർസെക്കൻഡറി എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം അരുവിത്തുറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡൻറ് ശ്രീ രാജേഷ് ആർ അധ്യക്ഷത ചടങ്ങിൽ സെക്രട്ടറി ഇൻ ചാർജ് ശ്രീമതി മിനി ജോർജ്ജ് പ്രവർത്തന റിപ്പോർട്ടും കണക്കുകളും ഡ്രാഫ്റ്റ് ബഡ്ജറ്റും സപ്ലിമെൻററി ബഡ്ജറ്റും ഓഡിറ്റ് റിപ്പോർട്ടും Read More…
ഏറ്റുമാനൂരിൽ അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച് ഭർത്താവ്, കഴുത്തിൽ മുറിവേൽപിച്ചതിന് ശേഷം ഓടിരക്ഷപ്പെട്ടു
ഏറ്റുമാനൂരിൽ അധ്യാപികയെ സ്കൂളിൽ കയറി ആക്രമിച്ചു. അധ്യാപികയായ ഡോണിയയെ ആണ് ഭർത്താവ് കൊച്ചുമോൻ ആണ് ആക്രമിച്ചത്. ഏറ്റുമാനൂർ പൂവത്തുമുട്ടിൽ ആണ് സംഭവം. ഡോണിയയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ചു. അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നം ആണ് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് ശേഷം കൊച്ചു മോൻ ഓടി രക്ഷപെട്ടു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. അധ്യാപികയായ ഡോണിയയും ഭര്‍ത്താവ് കൊച്ചുമോനും കഴിഞ്ഞ കുറച്ച് നാളുകളായി പ്രശ്നങ്ങളുണ്ട്. ഇരുവരും രണ്ട് Read More…











