erattupetta

കടുവാമൂഴിയിൽ തകർത്ത കുളിക്കടവ് പുനർ നിർമ്മിക്കാൻ ഹൈക്കോടതിയിൽ ഹർജി

ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ കടുവാമൂഴിയിൽ മസ്ജിദ് നൂറിന് സമീപം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം മുടക്കി 2019 ൽ നിർമ്മിച്ച കുളിക്കടവും ക്ലോക്ക് റൂം ആറ് മാസം മുമ്പ് പ്ലാമൂട്ടിൽ അബ്ദുൽ ലത്തീഫ് എന്നയാൾ നശിപ്പിക്കുകയും ആ സ്ഥലം കയ്യേറുകയും ചെയ്തു.ഇതിനെതിരേ പല പ്രാവശ്യം ഈരാറ്റുപേട്ട നഗരസഭയിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതു കൊണ്ട് പൊതുപ്രവർത്തകനായ പുളിക്കിച്ചാലിൽ ജലീൽ നൽകിയ ഹരജി കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ആറാം എതിർകക്ഷിയായ പി.എച്ച്.അബ്ദുൽ ലത്തീഫിന് നോട്ടീസ് Read More…

pala

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പുനർജന്മം

പാലാ: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 27-കാരനായ തമിഴ്നാട് സ്വദേശിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കൊടുവിൽ പുനർജന്മം. 2025 ഓഗസ്റ്റ് 28-ന് നടന്ന ബൈക്ക് അപകടത്തിനു ശേഷം ഗുരുതരാവസ്ഥയിലാണ് യുവാവിനെ മാർ സ്ലീവായിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ ചികിത്സക്കും സ്കാനിങ്ങിനുമൊടുവിൽ, ആദ്യ പരിശോധനയിൽ തന്നെ, പാൻക്രിയാസിന്റെ മദ്ധ്യഭാഗം ചതവുപറ്റിയതായും, ഇടതു വൃക്കക്ക് ഗുരുതര പരുക്കും, നിരവധി ആന്തരിക പരിക്കുകളും അമിത രക്തസ്രാവം ഉള്ളതായും സർജിക്കൽ ഗ്യാസ്‌ട്രോസർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. Read More…

general

വെള്ളികുളം ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് ഞായറാഴ്ച സ്വീകരണം നൽകും

വെള്ളികുളം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മത്സരത്തിൽ വിജയിച്ച ജനപ്രതിനിധികൾക്ക് വെള്ളികുളം ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ 21 ഞായറാഴ്ച വെള്ളികുളത്ത് വെച്ച് സ്വീകരണം നൽകും. തീക്കോയി പഞ്ചായത്ത് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട സണ്ണി കണിയാംകണ്ടത്തിൽ, ജിബിൻ സെബാസ്റ്റ്യൻ ചിറ്റേത്ത് , സോളി സണ്ണി മണ്ണാറത്ത്,സ്വപ്ന വർഗീസ് തോട്ടത്തിൽ, തലനാട് ഗ്രാമപഞ്ചായത്ത് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട കൊച്ചുറാണി മാത്യു തേനംമാക്കൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ട മോഹനൻ കാവുംപുറത്ത്, ജില്ലാ പഞ്ചായത്ത് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ബിന്ദു സെബാസ്റ്റ്യൻ നെടുംകല്ലുങ്കൽ തുടങ്ങിയ ജനപ്രതിനിധികൾക്ക് സ്വീകരണം Read More…

pala

നമ്മുടെ രൂപാന്തരീകരണത്തിന് ഒരു മലകയറ്റം അനിവാര്യം: മാർ. ജോസഫ് കല്ലറങ്ങാട്ട്

പാലാ: ജീവിതത്തിൽ രൂപാന്തരീകരണം സാധ്യമാകണമെങ്കിൽ ഈശോയോടൊത്ത് മലകയറാൻ തയ്യാറാകണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ.ജോസഫ് കല്ലറങ്ങാട്ട് ദൈവജനത്തെ ഓർമ്മിപ്പിച്ചു. മലയുടെ താഴ് വരയിൽ നിന്നവർക്കല്ല, അവനോട് കൂടെ മല കയറിയവർക്കാണ് രൂപാന്തരീകരണം സാധ്യമായതെന്ന് വിശുദ്ധ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി പിതാവ് പറഞ്ഞു. 43-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷൻ ഉദ്ഘാടനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കവെയാണ് പിതാവ് ഈ ചിന്തകൾ പങ്കുവെച്ചത്. ദൈവവചനം കേൾക്കുമ്പോൾ ഹൃദയത്തിൽ സന്തോഷമുണ്ടാകണം.നിരന്തരം വചനം വായിച്ചും, വചനം കേട്ടും വചനത്തിൽ ജീവിച്ചും നമ്മുടെ ജീവിതത്തിൽ അനുതാപത്തിൻ്റെ വിളക്ക് Read More…

Main News

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍. സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരില്‍ മുന്നിലാണ് ശ്രീനിവാസൻ. 1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ Read More…

crime

കാറിലെത്തിയ സംഘം സ്വ​​ർ​​ണ​​മാ​​ല ക​​വ​​ർ​​ന്നു; പ്ര​​തി​​ക​​ളെ 48 മ​​ണി​​ക്കൂ​​റി​​ന​കം പി​​ടി​​കൂ​​ടി ഏറ്റുമാനൂർ പോലീസ്

ഏ​​റ്റു​​മാ​​നൂ​​ർ: പു​​ല​​ർ​​ച്ചെ പ​​ള്ളി​​യി​​ൽ പോ​​യ വ​​യോ​​ധി​​ക​​യെ ആ​​ക്ര​​മി​​ച്ച് സ്വ​​ർ​​ണ​​മാ​​ല ക​​വ​​ർ​​ന്നു. പ്ര​​തി​​ക​​ളെ 48 മ​​ണി​​ക്കൂ​​റി​​ന​​കം ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. ചെ​​റു​​വാ​​ണ്ടൂ​​ര്‍ പ​​ള്ളി​​യി​​ലേ​​ക്കു ന​​ട​​ന്നു പോ​​കു​​മ്പോ​​ൾ പ​​ട്ടി​​ത്താ​​നം-​മ​​ണ​​ർ​​കാ​​ട് ബൈ​​പാ​​സ് റോ​​ഡി​​ൽ ചൊ​​വ്വാ​​ഴ്ച പു​​ല​​ർ​​ച്ചെ 5.40ന് ​​ചെ​​റു​​വാ​​ണ്ടൂ​​ര്‍ എ​​ട്ടു​​പ​​റ​​യി​​ല്‍ ഗ്രേ​​സി ജോ​​സ​​ഫി(69)​​ന്‍റെ നാ​​ലു പ​​വ​​ൻ തൂ​ക്കം വ​​രു​​ന്ന സ്വ​​ര്‍​ണ​​മാ​​ല കാ​​റി​​ലെ​​ത്തി​​യ സം​​ഘം പൊ​​ട്ടി​​ച്ചെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​വ​​ര്‍​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന ബ​​ന്ധു ലി​​സി​​യു​​ടെ സ്വ​​ര്‍​ണാ​​ഭ​​ര​​ണ​​ങ്ങ​​ള്‍ ക​​വ​​രാ​​നു​​ള്ള മോ​​ഷ്ടാ​​ക്ക​​ളു​​ടെ ശ്ര​​മം വി​​ഫ​​ല​​മാ​​യി. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​​രു​​മ​​ല ക​​ട​​പ്ര കു​​ള​​ത്തു​​മ​​ല​​യി​​ൽ കെ.​​വി. ര​​വീ​​ന്ദ്ര​​ൻ (44), ക​​ഴ​​ക്കൂ​​ട്ടം പാ​​ങ്ങ​​പ്പാ​​റ ശ്രീ​​കാ​​ര്യം Read More…

pala

കാലഘട്ടത്തിന്റെ അടയാളങ്ങൾ മനസ്സിലാക്കണം; വചനം എല്ലാവർക്കും വേണ്ടിയുള്ളത്: മാർ ആലഞ്ചേരി

പാലാ : കാലഘട്ടത്തിന്റെ അടയാളങ്ങൾ ഓരോ വിശ്വാസിയും മനസ്സിലാക്കണമെന്നും ഈ ഉൾക്കാഴ്ചയായിരിക്കണം കൺവെൻഷൻ വഴി വിശ്വാസികൾ നേടേണ്ടതെന്നും സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. 43 മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ ഉദ്ഘാടന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു പിതാവ്. ദൈവത്തിന്റെ വചനം പണ്ഡിതന്മാർക്ക് മാത്രമല്ല, എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് ഓർമ്മിപ്പിച്ച മാർ ആലഞ്ചേരി, “കർത്താവ് അവിടുത്തെ ആത്മാവിലൂടെ നമ്മുടെ ഈ പന്തലിൽ കൂടാരം അടിച്ചിരിക്കുന്നുവെന്നും വചനം നമ്മുടെ ഇടയിലും Read More…

pala

43 മത് ബൈബിൾ കൺവൻഷന് പാലാ സെൻ്റ്.തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിഞ്ഞു

പാലാ :സീറോ മലബാർ സഭ സമുദായിക ശാക്തീകരണ വർഷമായി ആചരിക്കുന്ന വേളയിൽ സമാഗതമായ 43 മത് ബൈബിൾ കൺവൻഷന് പാലാ സെൻ്റ്.തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിഞ്ഞു. വൈകുന്നേരം 3.30ന് ജപമലയോടെ ആരംഭിച്ചു. തുടർന്ന് നടന്ന കണ്‍വെന്‍ഷനിലെ ബൈബിള്‍ പ്രതിഷ്ഠയ്ക്ക് ഫാ.എബ്രഹാം കുപ്പപുഴക്കൽ നേതൃത്വം നല്‍കി. വൈകീട്ട് 4 മണിക്ക് പാലാ രൂപത പ്രോട്ടോസിഞ്ചല്ലൂസ് മോൺ.ജോസഫ് തടത്തിലിൻ്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോസ് കാക്കല്ലില്‍, ളാലം പഴയപള്ളി വികാരി ഫാ. Read More…

general

നാളത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു; അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും

രണ്ടാം പാദ വാർഷിക പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റി. മാറ്റിവച്ച പരീക്ഷ ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഹയർ സെക്കന്‍ററി പരീക്ഷാ വിഭാഗം അറിയിച്ചതാണിത്. ചില സാങ്കേതിക കാരണങ്ങളാൽ പരീക്ഷ മാറ്റിവയ്ക്കുന്നു എന്നാണ് അറിയിപ്പ്. രണ്ടാം പാദ വാർഷിക പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റി. മാറ്റിവച്ച പരീക്ഷ ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 5 ന് Read More…

pala

പാലാ ജനറൽ ആശുപത്രിയെ മികച്ച നിലവാരത്തിലും സൗകര്യത്തിലും എത്തിച്ചു; രണ്ട് സെക്കൻ്റിൽ എക്സറേ ലഭിക്കും: 1.79 കോടി മുടക്കി ഡിജിറ്റൽ എക്സറേ കമ്മീഷൻ ചെയ്തു: തോമസ് പീറ്റർ

പാലാ: ആരോഗ്യ സുരക്ഷയ്ക്കായുള്ള സാധാരണക്കാരൻ്റെ ആശ്രയ കേന്ദ്രമായ പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയെ ഏറ്റവും മികച്ചതും രോഗീ സൗഹൃദവുമായ ആരാഗ്യ പരിരക്ഷാകേന്ദ്രമാക്കി മാറ്റുവാൻ നഗരസഭയുടെ ഇടപെടലുകളിലൂടെ കഴിഞ്ഞുവെന്ന് നഗരസഭാ ചെയർമാൻ തോമസ് പീറ്റർ പറഞ്ഞു. മികച്ച ആരോഗ്യ സേവനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് നേടുവാനും കൂട്ടായ പ്രവർത്തനത്തിലൂടെ കഴിഞ്ഞു. ക്യാൻസർ, ഡയാലിസിസ് ചികിത്സകളിൽ മെച്ചപ്പെട്ട സേവനമാണ് ലഭ്യമാക്കുന്നത്. കൃത്രിമ അവയവ നിർമ്മാണ യൂണിറ്റ് നിരവധി പേർക്ക് സഹായകരമായി. ജോസ്- കെ.മാണി എം.പിയുടെ ഇടപെടലിൽ ലഭ്യമാകുന്ന സി.ടി.സ്കാൻ Read More…