aruvithura

സൗജന്യ പി.എഫ്.ടി മെഡിക്കൽ ക്യാമ്പ് നവംബർ 5 ന് അരുവിത്തുറയിൽ

അരുവിത്തുറ: മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെൻ്ററിൽ വച്ച് നവംബർ 5 ബുധനാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ ശ്വാസകോശ സംബന്ധമായ രോഗ നിർണയത്തിനുള്ള സൗജന്യ പി.എഫ്.ടി പരിശോധന ക്യാമ്പ് നടത്തും. ശ്വാസം മുട്ടൽ, വിട്ടു മാറാത്ത ചുമ തുടങ്ങിയ വിവിധ ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്ക് പരിശോധന ഉപകരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. മാർ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധ ഡോക്ടർ പരിശോധനയ്ക്കു നേതൃത്വം നൽകും.രജിസ്ടേഷന് ബന്ധപ്പെടുക ഫോൺ: Read More…

general

വൈക്കം സ്വദേശിനി സൂര്യഗായത്രി കേരളീയം പുരസ്കാരം ഏറ്റുവാങ്ങി

ഡോക്ടർ എ പി ജെ അബ്‌ദുൾകലാം സ്റ്റഡിസെന്റർ കേരളപിറവി ആഘോഷങ്ങളുടെ ഭാഗമായി സമസ്ത മേഖലകളിൽ മികവ് തെളിയച്ചവർക്കായി ഏർപ്പെടുത്തിയ കേരളീയം പുരസ്കാരം ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ട്കായൽ നീന്തികയറി വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് എലൈറ്റ് ബുക്ക് ഓഫ് റെക്കോഡ്സ് എന്നീ മൂന്ന് റെക്കോർഡുകൾ കരസ്തമാക്കിയ പത്തുവയസുകാരി സൂര്യഗായത്രി ആന്റോ ആന്റണി MP യിൽ നിന്നും ഏറ്റുവാങ്ങി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് നടന്ന വർണ്ണാഭമായ ചങ്ങ് തൊഴിൽ, വിദ്യാഭ്യാസ Read More…

Accident

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കെഴുവംകുളം സ്വദേശികളായ ജോഷി ജോർജ് (46 ) ഡിജോ തോമസ് ( 46 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8.30 യോടെ കണ്ണാടിപറമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം.

general

വെള്ളികുളം പള്ളിയിൽ ജപമാല മാസാചരണം സമാപനം ഭക്തിസാന്ദ്രമായി

വെള്ളികുളം: വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ ജപമാലമാസാചരണ സമാപനം ഭക്തിസാന്ദ്രമായി മാറി.ഇടവകയിലെ പതിനേഴു വാർഡുകളിലെ എല്ലാ വീടുകളിലും മാതാവിന്റെ ജപമാല പ്രാർത്ഥന നടന്നുവരികയായിരുന്നു ഇതിൻ്റെ സമാപനത്തോടനുബന്ധിച്ച് എല്ലാ വാർഡുകളിൽ നിന്നും മാതാവിൻ്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ജപമാല റാലി വെള്ളികുളം പള്ളിയിലേക്ക് നടത്തപ്പെട്ടു. ഇടവകയിലെ മുഴുവൻ കുടുംബാംഗങ്ങളും അണിനിരന്ന ജപമാല റാലി ഏറെ ശ്രദ്ധ ആകർഷിച്ചു. മാതാവിൻ്റെവൈവിധ്യമാർന്ന പ്ലോട്ടുകൾ വിശുദ്ധരുടെ ടാബ്ലോകൾ,വർണ്ണ കുടകൾ ,അലങ്കാരങ്ങൾതുടങ്ങിയവ ജപമാലറാലിയെ ആകർഷകമാക്കി. ജപമാല പ്രാർത്ഥനാമണികൾ അലയടിച്ചു ഉയരുന്ന ഭക്തിസാന്ദ്രമായ നിമിഷത്തിൽ നവംബർ 1 -ാം Read More…

pravithanam

സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ലഹരി വിമുക്ത കുടുംബം പ്രഖ്യാപനം, ജീവിത നൈപുണി വികസന പദ്ധതിയായ ‘ലൈഫ് ‘ രണ്ടാം ഘട്ടം, എം.പി. ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണം എന്നിവയുടെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നിർവഹിച്ചു. സ്കൂളിന്റെ അഭിമാന പദ്ധതിയായി ഈ അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ ക്ലബ്ബും കാത്തലിക് ടീച്ചേഴ്സ് ഗിൽഡും നേതൃത്വം ഏറ്റെടുത്ത് നടപ്പിലാക്കിയ ‘ലഹരി Read More…

pala

കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ് കുര്യൻ രാമപുരം എസ്. എച്ച്. എൽ. പി സ്കൂളിലെ കൃഷിയിടം സന്ദർശിച്ചു

പാലാ കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ, സ്കൂൾ മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌. ശ്രീമതി. ലിസമ്മ മത്തച്ചൻ ,PSW Director റവ. ഫാ. തോമസ് കിഴക്കേൽ,മദർ സുപീരിയർ സി.അനിജാ CMC, ഹെഡ്മിസ്ട്രസ്സ് സി. ലിസാ മാത്യൂസ്, പി ടി എ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ, ഡോണാ ജോളി ജേക്കബ് MPTA പ്രസിഡൻ്റ്, ഹരിഷ് R കൃഷ്ണ,PTA എക്സിക്യുട്ടീവ് അംഗങ്ങൾ, കുട്ടികൾ ,മാതാപിതാക്കൾ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. കൃഷി Read More…

obituary

വലിയപറമ്പിൽ ജാനമ്മ നാരായണൻ നിര്യാതയായി

തിടനാട്: തണ്ണിനാൽ വാതിൽ, പരേതനായ വലിയപറമ്പിൽ നാരായണന്റെ ഭാര്യ ജാനമ്മ നാരായണൻ 95 വയസ് നിര്യാതയായി. സംസ്കാരം നാളെ (2 / 11/25) രാവിലെ 11ന് വീട്ടുവളപ്പിൽ. പരേത ചെങ്ങന്നൂർ പുത്തൻ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിജയൻ, വിലാസിനി, വിശ്വനാഥൻ, വിജയമ്മ, ബാലകൃഷ്ണൻ, ശോഭ, ഷീല, പരേതനായ ഷാജി. മരുമക്കൾ : നളിനി, രാജപ്പൻ, പരേതനായ ഗോപി, മോഹനൻ വി വി, സാലമ്മ, മോഹനൻ.

pala

കേരളപ്പിറവി ദിനത്തിൽ ലഹരിക്കെതിരെ പാലാ സെൻറ്മേരീസിലെ കുട്ടികളും ലയൺസ് ഡിസ്ട്രിക് 318B യും ഒന്നായി

പാലാ: 69 മത് കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് പാല സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികളും ലയൺസ് ഡിസ്ട്രിക് 318B യും വിമുക്തി ക്ലബ്ബിൻ്റയും ആഭിമുഖ്യത്തിൽ ലഹരി വിമുക്ത പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ ശ്രീ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്കിയ സമ്മേളനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ശ്രീമതി വിജയലക്ഷ്മി കുട്ടികൾ നിർമ്മിച്ച ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റുകാർഡുകൾ പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ച് കേരളപ്പിറവിയുടെ ചരിത്രം, ലഹരിക്കെതിരെ എങ്ങനെ പോരാടണം,തുടങ്ങിയ Read More…

general

ദ്വിദിനസഹവാസ ക്യാമ്പ്

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെയും സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെയും ഭാഗമായി അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടിയുള്ള ദ്വിദിന സഹ വാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ബോധവൽക്കരണ ക്ലാസുകൾ, വ്യക്തിത്വ പരിശീലനം, ശുചിത്വ ബോധവൽക്കരണം ഫിൽഡ് ട്രിപ്പ്,അടുക്കളത്തോട്ടം നിർമ്മാണം, യോഗാ , ഫാബ്രിക്ക് പെയിൻ്റിങ്, വെജിറ്റബിൾ പ്രിൻ്റിങ് എന്നിവയാണ് രണ്ടു ദിവസത്തെ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ പി റ്റി എ പ്രസിഡണ്ട് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു. Read More…

kaduthuruthy

കടുത്തുരുത്തിയിൽ വികസന സദസ് നടത്തി

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വികസന സദസ് റിസോഴ്സ് പേഴ്സൺ അജൈബ് ചന്ദ്രനും പഞ്ചായത്തുതല നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എസ്. ജ്യോതിലക്ഷ്മിയും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ,ഗ്രാമപഞ്ചായത്ത് വൈസ് Read More…