kuravilangad

കുറവിലങ്ങാട് പഞ്ചായത്ത് തലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ സംഗമവും തിരഞ്ഞെടുപ്പ് കൺവെൻഷനും

കുറവിലങ്ങാട് : ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് മോൻ മുണ്ടക്കലിൻ്റെ പത്രിക തള്ളാൻ എതിർ സ്ഥാനാർത്ഥിയും ഇടതുപക്ഷവും നടത്തിയ നീക്കം രാഷ്ട്രീയപാപ്പരത്തത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു. കുറവിലങ്ങാട് പഞ്ചായത്ത് തലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ സംഗമവും തിരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു വി ഡി സതീശൻ. മൂന്നു പതിറ്റാണ്ട് മാതൃകാപരമായ പ്രവർത്തനം ജനപ്രതിനിധിയായി നടത്തിയ വ്യക്തിക്കെതിരെയുള്ള നീക്കം കേരള രാഷ്ട്രീയത്തിനു തന്നെ അപമാനമാണെന്നും പരാജയം ഭീതി പൂണ്ടാണ് ഈ Read More…

thidanad

പിണ്ണാക്കനാട് – പാറത്തോട് റോഡിൽ യാത്രക്ലേശം: നിർമ്മാണ സാമഗ്രികൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ്‌ തിടനാട്

​തിടനാട്: പിണ്ണാക്കനാട് – പാറത്തോട് റൂട്ടിൽ ഓണാനി ഭാഗത്ത് റോഡ് നിർമ്മാണ സാമഗ്രികൾ ഗതാഗത തടസ്സവും അപകടഭീഷണിയും ഉയർത്തുന്നതായി പരാതി. അശാസ്ത്രീയമായി കൂട്ടിയിട്ടിരിക്കുന്ന മെറ്റലും ടാർ വീപ്പകളും ഉടൻ നീക്കം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ​നിർമ്മാണ സാമഗ്രികൾ റോഡിൽ കൂട്ടിയിട്ടിരിക്കുന്നത് മൂലം വാഹനങ്ങൾക്ക് വശം ചേർന്നു പോകേണ്ടി വരുന്നത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. സാധനങ്ങൾ ഇറക്കിയതല്ലാതെ നാളിതുവരെ പണികൾ ഒന്നും ആരംഭിച്ചിട്ടില്ലെന്നും, ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ ഇവ മാറ്റിയിടാൻ പോലും അധികൃതർ Read More…

pala

ഉപഭോക്താവറിയാതെ മിനിമം ബാലൻസ് പരിധി ഉയർത്തി പണം കവർന്ന സ്വകാര്യ ബാങ്കിനെതിരെ കേന്ദ്ര ധനകാര്യമന്ത്രാലയത്തിനും പോലീസിനും പരാതി

പാലാ: ഉപഭോക്താവിൻ്റെ അനുമതി കൂടാതെ ബാങ്ക് സ്വമേധയാ ആവറേജ് മിനിമം ബാലൻസ് ഉയർത്തിയശേഷം പരിധി പാലിക്കുന്നില്ലെന്നു കാട്ടി പിഴ എന്ന പേരിൽ പണം കവർന്നതിനെതിരെ കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമൻ, റിസർവ്വ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര, സംസ്ഥാന പോലീസ് മേധാവി എന്നിവർക്കു ഉപഭോക്താവായ പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പരാതി നൽകി. സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കിനെതിരെയാണ് പരാതി നൽകിയത്. ബാങ്കിൻ്റെ നടപടിയിൽ പ്രതിഷേധിച്ച്‌ ബാങ്ക് പടിയ്ക്കൽ എബി ജെ ജോസ് Read More…

kozhuvanal

ലോകസമാധാനത്തിനായി ‘ഒരുമയിൽ ഒന്നായി’ എന്ന സന്ദേശവുമായി കൊഴുവനാൽ ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കൊഴുവനാൽ: കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ‘ലോകസമാധാനത്തിനായി ഒരുമയിൽ ഒന്നായി ‘ എന്ന സന്ദേശം നൽകുന്നതിനായി ചിത്രരചന മത്സരം നടത്തി. കൊഴുവനാൽ ലയൺസ് ക്ലബ്‌ പ്രസിഡന്റ് അഡ്വ. രാജു അബ്രാഹം മണിയങ്ങാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം മത്സരം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഷിബു തെക്കേമറ്റം മുഖ്യപ്രഭാഷണവും ഹെഡ്മാസ്റ്റർ സോണി തോമസ് വിഷയാവതരണവും നടത്തി. ക്ലബ്ബ് സെക്രട്ടറി ഗോപു ജഗന്നിവാസ്, Read More…

ramapuram

രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും ‘ഇന്നോവ 2K25’

രാമപുരം മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി & ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റുകളുടെ ആഭിമുഖ്യത്തിൽ ഐ ക്യൂ എ സി യുടെ സഹകരണത്തോടെ ദേശീയ സെമിനാറും പ്രൊജക്റ്റ് പ്രദർശനവും ‘ഇന്നോവ 2K25’ നവംബർ 28 ന് കോളേജിൽ നടത്തപ്പെടുന്നു. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മത്സര പരിപാടിയിൽ +2 വിദ്യാർഥികൾക്ക് അവരുടെ ശാസ്ത്ര സാങ്കേതിക ബിസിനെസ്സ് മേഖലയിലെ നൂതന ആശയങ്ങൾ അവതരിപ്പിക്കാം. വിജയികൾക്ക് യഥാക്രമം ഒന്നാം സമ്മാനം 10001 രൂപയും രണ്ടാം സമ്മാനം 5001 രൂപയും മൂന്നാം സമ്മാനം 2501 രൂപയും ലഭിക്കും. Read More…

kottayam

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു

കോട്ടയം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പ്രിസൈഡിംഗ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം ആരംഭിച്ചു. 20 കേന്ദ്രങ്ങളിലായി നവംബർ 28 വരെയാണ് പരിശീലനം. ജില്ലാതല പരിശീലകരുടെ നേതൃത്വത്തിൽ ബ്ലോക്ക്, നഗരസഭാ പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്.

kottayam

ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കാൻ സാമൂഹിക പങ്കാളിത്തം അനിവാര്യം: ജില്ലാ കളക്ടർ

കോട്ടയം : എന്റെ കേരളം ആന്റിബയോട്ടിക് സാക്ഷര കേരളം ക്യാമ്പയിനിന്റെ ഭാഗമായി സി.ഡി.എസ് അധ്യക്ഷൻമാർക്കുവേണ്ടി നടത്തിയ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് അവബോധവും ആന്റിബയോട്ടിക് സാക്ഷരതാ പരിശീലനവും ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. എൻ.എച്ച്.എം ഹാളിൽ ചേർന്ന യോഗം ജില്ലാ ആരോഗ്യവകുപ്പും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായാണ് സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എം. ഗീതാദേവി ‘ഏകാരോഗ്യം’ എന്ന Read More…

pala

എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.

പാലാ: ഇ.കെ.നയനാർ സർക്കാരിൻ്റെ കാലത്ത് ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി തുടങ്ങി വച്ച സാമൂഹികക്ഷേമ സമാശ്വാസ പദ്ധതി ഇന്ന് വൻതോതിൽ വർദ്ധിപ്പിച്ചും കൂടുതൽ പേരിലേയ് എത്തിച്ചും രാജ്യത്തിന് മാതൃകയാക്കുകയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി പറഞ്ഞു. വീട്ടമ്മമാർക്ക് കൂടി അനുവദിച്ച പുതിയ സ്ത്രീ സുരക്ഷാ പദ്ധതി രാജ്യത്ത് തന്നെ സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതിയായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ, ബ്ലോക്ക്, സ്ഥാനാർത്ഥികളെ യോഗത്തിൽ പരിചയപ്പെടുത്തി.യോഗത്തിൽ ജിൻസ് ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു.

pala

കേരളത്തിലെ സഹകരണ ജീവനക്കാർ നാളെ പണിമുടക്കും

പാലാ: സഹകരണ മേഖലയോടും സംഘം ജീവനക്കാരോടുമുള്ള സർക്കാർ അവഗണനയ്ക്കെതിരെ നവംബർ 26 ബുധനാഴ്ച സഹകരണസംഘം ജീവനക്കാർ സംസ്ഥാന വ്യാപകമായി സംഘങ്ങൾ അടച്ചിട്ടു കൊണ്ട് പണിമുടക്കും. സഹകരണ വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ചും നടത്തുന്നു. സഹകരണ ജീവനക്കാരുടെ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓർഡിനേഷൻ കമ്മിറ്റി സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സഹകരണമേഖലയോടുള്ള സർക്കാർ നയങ്ങൾക്കെതിരെ കേരളത്തിൽ മുഴുവൻ സഹകരണ ജീവനക്കാരും സംയുക്ത മായി നടത്തുന്ന പണിമുടക്കിൽ മീനച്ചിൽ താലൂക്കിലെ എല്ലാ സഹകരണ Read More…

general

എസ് .എം . വൈ. എം. വെള്ളികുളം യൂണിറ്റിന്റെ പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി

വെള്ളികുളം: എസ്. എം. വൈ. എം. വെള്ളികുളം യൂണിറ്റിന്റെ 2025- 2026 പ്രവർത്തന വർഷം ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വെള്ളികുളം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡൻ്റ് അലൻ ജേക്കബ് കണിയാംകണ്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ. സ്കറിയ വേകത്താനം എസ്. എം വൈ എം.ൻ്റെ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു. റിയാ തെരേസ് മാന്നാത്ത് മുഖ്യപ്രഭാഷണം നടത്തി. സ്റ്റെഫിൻ ജേക്കബ് നെല്ലിയേക്കുന്നേൽ യൂണിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. താഴെപ്പറയുന്നവരെ പുതിയ പ്രവർത്തന വർഷത്തെ Read More…