കാഞ്ഞിരപ്പളളി: യൂണിവേഴ്‌സൽ റെക്കോർഡ്സ് ഫോറത്തിന്റെ ദേശീയ പുരസ്‌കാരം കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. ലോക പ്രമേഹദിനത്തിന്റെ പ്രാധാന്യം വിളിച്ചോതിയും, പ്രമേഹത്തെക്കുറിച്ചു സാധാരണക്കാരെ മനസിലാക്കുകയെന്ന ലക്ഷ്യത്തോടെയും കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ഒരുക്കിയ പഞ്ചാരവണ്ടി 4.0 എന്ന പ്രൊജക്റ്റിനാണ് യു.ആർ.എഫ് അംഗീകാരം ലഭ്യമായത്. മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ മെഡിസിൻ, ഡയബെറ്റിക്ക് ക്ലിനിക്ക്, എൻഡോക്രൈനോളജി വിഭാഗങ്ങളുടെ വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് അടക്കമുള്ള പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിൽ ഒരുക്കിയ സൗജന്യ പ്രമേഹ പരിശോധനയ്ക്കുള്ള സൗകര്യം കോട്ടയം, Read More…
Month: December 2025
പാലാ സീറ്റ് തിരിച്ചുപിടിക്കും, എൽഡിഎഫിൽ കൂടുതൽ പരിഗണന: ജോസ് കെ. മാണി
കേരള കോൺഗ്രസ് (എം) യുഡിഎഫിനൊപ്പം പ്രവർത്തിച്ചിരുന്ന കാലത്തു ലഭിച്ചതിലും കൂടുതൽ സീറ്റും പരിഗണനയും ഇന്ന് എൽഡിഎഫിൽനിന്നു ലഭിക്കുന്നുണ്ടെന്നു പാർട്ടി ചെയർമാൻ ജോസ് കെ.മാണി എംപി. പ്രസ്ക്ലബ് ‘മുഖാമുഖം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫിനൊപ്പം ചേർന്നു പ്രവർത്തിച്ചതു മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും സാന്നിധ്യമറിയിക്കാൻ പാർട്ടിക്കു കഴിയുന്നുണ്ട്. യുഡിഎഫിൽ ആയിരുന്ന കാലത്ത് ഇത്രയും സ്വീകാര്യത ലഭിച്ചിരുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ ജില്ലയിൽ മാത്രം 470 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം 1200ൽ അധികം സീറ്റുകളിലാണു പാർട്ടി മത്സരിക്കുന്നത്. വരുന്ന നിയമസഭാ Read More…
നടിയെ ആക്രമിച്ച കേസ്, അന്തിമവിധി വരാനിരിക്കെ മൂന്നാം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു
നടിയെ ആക്രമിച്ച കേസിൽ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് കൈ ഞെരമ്പ് മുറിച്ചത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് വിട്ടു. കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയാനിരിക്കെയാണ് ജീവനൊടുക്കാൻ ശ്രമം. ഇയാള്‍ മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ Read More…
അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി
പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും സ്കൂൾ ക്വിസ് ക്ലബ്ബിന്റെയും സംയുതാഭിമുഖ്യത്തിൽ അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 ൽ പരം കുട്ടികൾ പങ്കെടുത്ത മത്സരം പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. വേറിട്ടതും നവീനവുമായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ ഒരു മോഡൽ സ്കൂളിലേക്കുള്ള വളർച്ചയുടെ Read More…
നാട് ലഹരിയുടെയും മാനസിക രോഗികളുടെയും ഹബ്ബായി: ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍
പാലാ: നാട് മാരക രാസലഹരികളുടെയും തന്മൂലം മാനസിക രോഗികളുടെയും ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കോട്ടയം റീജിയണല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍. പാലാ രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ആതുരശുശ്രൂഷാ പരിശീലന കേന്ദ്രങ്ങളില്‍ തുടക്കം കുറിച്ച ‘സേ നോട്ട് ടു ഡ്രഗ്‌സ്’ കാമ്പയിന്‍ പരിപാടിയുടെ രൂപതാതല ഉദ്ഘാടനം മൂലമറ്റം ബിഷപ് വയലില്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ നിര്‍വ്വഹിക്കുകയായിരുന്നു ഫാ. വെള്ളമരുതുങ്കല്‍. സ്ത്രീകളും പെണ്‍കുട്ടികളും പോലും ലഹരിമാഫിയയുടെ കെണിയില്‍ പെട്ടുപോകുകയാണെന്നും ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഗുരുതര Read More…
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം
ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. സി ബ്ലോക്കിൽ എസിയുടെ യന്ത്ര ഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. തീപിടിത്തം ഉണ്ടായപ്പോൾ തന്നെ തീയണക്കാനുള്ള ശ്രമങ്ങൾ നടത്തി. ഈ ഭാഗത്തുനിന്ന് രോഗികളെ ഉൾപ്പെടെ മാറ്റിയിരുന്നു. ഫയർഫോഴ്സ് സംവിധാനങ്ങളുൾപ്പെടെ ഇവിടേക്ക് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. തീ കൂടുതൽ സ്ഥലത്തേക്ക് പടർന്നിട്ടില്ലെന്നാണ് വിവരം. നിലവിൽ തീപിടുത്തമുണ്ടായ സ്ഥലത്ത് തന്നെയാണ് പുകച്ചുരുൾ കാണുന്നത്. നിലവിൽ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. രോഗികളില്ലാത്ത സ്ഥലത്താണ് തീപിടിച്ചതെന്നും Read More…
എസ്.ഐ.ആർ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കും: കളക്ടർ ചേതൻകുമാർ മീണ
കോട്ടയം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ ജില്ലയിൽ ഊർജ്ജിതമായി പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ തിരികെ വാങ്ങുന്നത് നവംബർ 29,30 തീയതികളിൽ(ശനി, ഞായർ) പൂർത്തീകരിക്കേണ്ടതുണ്ട്. ഫോമുകളുടെ ഡിജിറ്റൈസേഷൻ സമയബന്ധിതമായി ചെയ്യാൻ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും. വില്ലേജ്, താലൂക്ക് ഓഫീസുകളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് സംവിധാനം ഉൾപ്പെടെ പ്രത്യേക ക്യാമ്പുകൾ പ്രവർത്തിക്കും. ബി.എൽ.ഒമാർക്ക് സഹായത്തിനായി ജീവനക്കാരെയും നിയോഗിക്കും. ജില്ലയിലെ ഇരുപതോളം ബി.എൽ.ഒമാർ 15 ദിവസത്തിനുള്ളിൽ ഫോം Read More…
ജൂബിലി 2025: ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന ദേവാലയത്തിൽ ജൂബിലി പ്രവേശന കവാടം തുറക്കുന്നു
ഭരണങ്ങാനം: ഈശോയുടെ പിറവിയുടെ 2025-ാം വര്‍ഷ ജൂബിലിയുടെ ഭാഗമായ ജൂബിലി കവാടം – പ്രത്യാശയുടെ വാതില്‍ നാളെ വൈകുന്നേരം അഞ്ചിന് അല്‍ഫോന്‍സാ ഷ്റൈനില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുറക്കും. പ്രാര്‍ഥനാശുശ്രൂഷയില്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, ഫൊറോന വികാരി ഫാ. സക്കറിയാസ് ആട്ടപ്പാട്ട്, വൈദികര്‍, സമര്‍പ്പിതര്‍, അല്മായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജൂബിലി പ്രമാണിച്ച് ഡിസംബര്‍ ഒന്നുമുതല്‍ 2026 ജനുവരി ആറുവരെ എല്ലാ ദിവസവും അല്‍ഫോന്‍സാ ഷ്റൈന്‍ 24 Read More…
ശബരിമലയില്‍ മേല്‍ശാന്തിമാരുടെ മുറിയിലെ നെയ്യ് വില്‍പന തടഞ്ഞ് ഹൈക്കോടതി
ശബരിമല മേല്‍ശാന്തിയുടെ മുറിയിലെ നെയ്യ് വില്‍പ്പന തടഞ്ഞ് ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ കൂപ്പണ്‍ എടുത്ത് വേണം നെയ്യഭിഷേകം നടത്താനെന്നാണ് കോടതിയുടെ കര്‍ശന നിര്‍ദേശം. സഹശാന്തിമാര്‍ പണം വാങ്ങി നെയ്യ് വില്‍പ്പന നടത്തുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം.100 രൂപയ്ക്ക് സഹശാന്തിമാര്‍ നെയ്യ് വില്‍പ്പന നടത്തുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ കമ്മീഷണറാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ശബരിമലയില്‍ നിന്ന് നല്‍കുന്ന തേന്‍ എഫ്എസ്എസ്‌ഐ സര്‍ട്ടിഫിക്കറ്റ് ഉള്ളവയാകണമെന്നും ഇത് നിര്‍ബന്ധമാണെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്ന് ഇത്തരം പ്രസാദങ്ങള്‍ Read More…
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ബാലറ്റുകൾ കളക്ട്രേറ്റിലെത്തിച്ചു
കോട്ടയം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ ഉപയോഗിക്കുന്നബാലറ്റ് ഷീറ്റുകളും ടെന്‍ഡേഡ് ബാലറ്റുകളും പോളിംഗ് ഉദ്ദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റുകളും കളക്ട്രേറ്റിൽ എത്തിച്ചു. വാഴൂർ ഗവണ്‍മെന്‍റ് പ്രസിൽ അച്ചടിച്ച ബാലറ്റ് പേപ്പറുകൾ എ.ഡി.എം എസ്.ശ്രീജിത്തിൻ്റെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്. ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി തൂലിക കോൺഫറസ് ഹാളിൽ സജ്ജമാക്കിയ സ്ട്രോംഗ് റൂമിലേക്കു മാറ്റി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാതൃൂ, സ്പെഷൽ തഹസീൽദാർ ജി. പ്രശാന്ത് എന്നിവരും തെരഞ്ഞെടുപ്പു Read More…











