തെക്കുംഭാഗം നടക്കാവ് പബ്ലിക് മാർക്കറ്റിൽ തെരുവുനായ്ക്കളോടൊപ്പം രാത്രി കഴിച്ചുകൂട്ടിയിരുന്ന വിദ്യാധരൻ എന്ന വയോധികനെ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്ന് തെക്കുംഭാഗം പോലീസുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽമൈനാഗപ്പള്ളി പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന കർമ്മേൽ സ്നേഹനിലയം അഭയ കേന്ദ്രം മാനേജിങ് ഡയറക്ടർ ഫാദർ മനോജ് എം കോശി വൈദ്യൻ,സെക്രട്ടറി ഗീത വേണുഗോപാൽ, കോഡിനേറ്റർ മാരായ വേണുഗോപാൽ, ബിനു ജോസഫ് പാലാ എന്നിവർ ചേർന്ന് ഏറ്റെടുത്തു. ആരും പരിചരിക്കാൻ ഇല്ലാതെ കഴിഞ്ഞ 8 വർഷത്തോളമായി തേവലക്കര തെക്കുംഭാഗത്തിന്റെ പല Read More…
Month: December 2025
കോട്ടയം കൾച്ചറൽ ഫെസ്റ്റ് സമാപിച്ചു; സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു
കോട്ടയം: ആറു ദിവസമായി ദർശന സാംസ്കാരിക കേന്ദ്രത്തിൽ നടന്നു വന്നിരുന്ന കോട്ടയം കൾച്ചറൽ ഫെസ്റ്റിന് സമാപനമായി. വൈകിട്ട് 5 മണിക്ക് ആരംഭിച്ച സമാപന സമ്മേളനം ബഹുമാനപ്പെട്ട മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം എം കേ കേ പുരസ്കാരത്തിന് അർഹനായ കളിയരങ്ങ് സെക്രട്ടറി എംഡി സുരേഷ് ബാബുവിനെയും ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി നേടിയ അപർണ ബൈജുവിനെയും ചടങ്ങിൽ ആദരിച്ചു. ദർശന സാംസ്കാരികേന്ദ്രം ഡയറക്ടർ ഫാദർ Read More…
ശബരിമല തീർത്ഥാടനം – മുന്നൊരുക്ക യോഗം ഉദ്ഘാടനം ചെയ്തു
ഈ വർഷത്തെ മണ്ഡല – മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ദേവസ്വം ബോർഡിന്റെയും, തദ്ദേശസ്ഥാപനങ്ങളുടെയും , ബന്ധപ്പെട്ട എല്ലാ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും ഒരു അവലോകനയോഗം എരുമേലിയിൽ വിളിച്ചു ചേർത്തു. ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിനും, തീർത്ഥാടകരുടെ ക്ഷേമവും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സംബന്ധിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടത്തി. പോരായ്മകൾ പരിഹരിക്കുന്നതിന് വേണ്ട തീരുമാനങ്ങൾ എടുക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. മുൻകാലങ്ങളിലേതു പോലെ ഇക്കൊല്ലവും ഏറ്റവും ഭംഗിയായി തീർത്ഥാടന കാലം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ യോഗം നിശ്ചയിച്ചു.
പാലാ ഹൈവേ പോലീസിന്റെ വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്
പാലാ: കോട്ടയം പാലായിൽ ഹൈവേ പോലീസിന്റെ പട്രോളിംഗ് വാഹനം അപകടത്തിൽപ്പെട്ടു. ഇന്നു പുലർച്ചെ 4.30ന് പാലാ-തൊടുപുഴ റോഡിൽ മുണ്ടാങ്കൽ ഭാഗത്തായിരുന്നു സംഭവം. നിയന്ത്രണംവിട്ട വാഹനം കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ എസ്ഐ നൗഷാദ്, സിപിഒമാരായ സെബിൻ, എബിൻ എന്നിവർക്കു പരിക്കേ റ്റു. സെബിന്റെ കാലിന് ഒടിവും മുഖത്തു പരിക്കുകളുമുണ്ട്. മറ്റുള്ളവരുടെ പരിക്കുകൾ ഗുരു തരമല്ല. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈക്കത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് കോളേജ് വിദ്യാർഥി മരിച്ചു
വൈക്കം : മിനി ലോറിയുടെ ടയറിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്. വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്. പൂത്തോട്ട കോളേജിലെ ബി എസ് സി സൈബർ ഫോറൻസിക് വിദ്യാർഥിയാണ്. ഇന്ന് (ചൊവ്വാഴ്ച) രാവിലെ ഒമ്പതിന് വൈക്കം-പൂത്തോട്ട റോഡിലായിരുന്നു അപകടം നടന്നത്. ഇർഫാനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേൽ നടപടികൾ സ്വീകരിച്ചു വരുന്നതായി വൈക്കം Read More…
വയോജനങ്ങൾക്ക് ആശ്വാസമായി അയ്മനത്ത് പകൽവീട് ഒരുങ്ങി
അയ്മനം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ച പകൽ വീട് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ വയോജനങ്ങൾക്കായി തുറന്നുകൊടുത്തു. ക്ഷേമപെൻഷൻ വർദ്ധനവ് പോലെയുള്ളവ സംസ്ഥാന സർക്കാർ നടപ്പിലാക്കിയത് വയോജനങ്ങളെ ചേർത്തു പിടിക്കുന്ന നിലപാടിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. പകൽസമയങ്ങളിൽ വീടുകളിൽ ഒറ്റയ്ക്കാവുന്ന വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും സമയം ചെലവഴിക്കാനുമായി പഞ്ചായത്തിന്റെ നാലാം വാർഡിലെ പുലിക്കുട്ടിശ്ശേരിയിലാണ് പകൽവീട് നിർമിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ പ്ളാൻ ഫണ്ടിൽനിന്ന് 22 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്. 2023-ൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുലിക്കുട്ടിശ്ശേരിയിൽ വയോജന പാർക്ക് Read More…
സമന്വയ മൾട്ടി സെൻസറി പാർക്ക് എന്ന സ്വപ്നം കാണക്കാരിയിൽ യാഥാർത്ഥ്യമായി
കാണക്കാരി: സമന്വയ മൾട്ടി സെൻസറി പാർക്ക് എന്ന സ്വപ്നം കാണക്കാരിയിൽ യാഥാർത്ഥ്യമായി. കേരളത്തിൽ ആദ്യമായിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് മൾട്ടി സെൻസറി പാർക്ക് പ്രോജക്ട് നടപ്പാക്കുന്നത്. തിരുവനന്തപുരം ആസ്‌ഥാനമായുള്ള നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആൻഡ്ഹിയറിങ് സേവനം ആദ്യമായിട്ടാണ് അവരുടെ ആസ്‌ഥാനത്തിനു പുറത്ത്ഒരു സെന്ററിൽ സേവനം നൽ കുന്നതും ഇവിടെ മാത്രമാണ് എന്ന പ്രത്യേകതയുമുണ്ട്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 36 ലക്ഷം രൂപ വിനിയോഗിച്ച് ഭിന്നശേഷിയുള്ള വ്യക്തികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് രൂപീകരിച്ച പദ്ധതിയാണ് Read More…
കോട്ടയം മെഡിക്കൽ കോളേജിന് ശുചീകരണ ഉപകരണങ്ങൾ കൈമാറി
കേന്ദ്രസർക്കാരിൻ്റെ ‘സ്വച്ഛത ആക്ഷൻ പദ്ധതി’ പ്രകാരം കോട്ടയം റബ്ബർ ബോർഡ് മെഡിക്കൽ കോളജിന് ശുചീകരണ ഉപകരണങ്ങൾ നൽകി. 10 ലക്ഷം രൂപ വിലവരുന്ന സ്ക്രബ്ബർ ഡ്രയർ ഫ്‌ളോർ ക്ലീനിങ് മെഷീനും വാക്വം ക്ലീനറുമാണ് വിതരണം ചെയ്തത്. സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശൻ ശുചീകരണ ഉപകരണങ്ങൾ കൈമാറി. യോഗത്തിൽ മെഡിക്കൽ കോളജിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കുകയും ചെയ്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ Read More…
ഊരാശാല നൽക്കവലയിൽ അപകടം തുടർക്കഥ- അധികൃതരുടെ അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു
പാലാ: പുലിയന്നൂർ – കിഴതടിയൂർ പാരലൽ റോഡിൽ ഊരാശാല നൽക്കവല ഭാഗത്ത് അപകടം തുടർക്കഥയാകുന്നു. ഇന്ന് ഒരു ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനും ഓട്ടോ ഡ്രൈവർക്കും പരുക്കേറ്റിരുന്നു. അഞ്ച് മാസങ്ങൾക്കു മുൻപ് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർക്ക്ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഊരാശാല നൽക്കവലയിൽ ഹമ്പ് സ്ഥാപിക്കുകയോ വാഹനങ്ങളുടെ അമിത വേഗം കുറക്കുന്നതിനയുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടുംഅധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതിനു ശേഷം ചെറിയ അപകടങ്ങൾ തുടരെ സംഭവിക്കന്നതും പതിവാണ്.ഊരാശാല Read More…
മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ബിജെപി യി എൽ ചേർന്നു
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ടെസ്സി ബിജു പുത്തൻപുരക്കലും,കേരള കോൺഗ്രസ് മാണി വിഭാഗം നേതാവായ അഞ്ചു അജു ഐപ്പൻപ്ലക്കലും ബി ജെ പി യിൽ ചേർന്നു. ദേശീയ കൗൺസിൽ അംഗം ശ്രീ പി സി ജോർജ് ഷാൾ അണിയിച്ചു ബിജെപി യിലേക്ക് നേതാക്കളെ സ്വാഗതം ചെയ്തു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ, ബി ജെ പി മേഖല ജനറൽ സെക്റട്ടറി സജി കുരീക്കാട്ട്, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് Read More…











