കോട്ടയം മെഡിക്കൽ കോളേജ് വളപ്പിൽ ആധുനിക രീതിയിലുള്ള വാതക ശ്മശാനത്തിന്റെ നിർമാണോദ്ഘാടനം സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കഴിയുന്നത്ര വേഗത്തിൽ ശ്മശാനത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എം.പി. ഫണ്ട്, എം.എൽ.എ. ഫണ്ട്, കിഫ്ബി ഫണ്ട് തുടങ്ങി വിവിധ തരത്തിലുള്ള ഫണ്ടുകൾ മെഡിക്കൽ കോളജിന്റെ വികസനത്തിനായി ഫലപ്രദമായി പ്രയോജനപ്പെടുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.മെഡിക്കൽ കോളജ് കാമ്പസിലെ 50 സെന്റ് സ്ഥലത്ത്് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി.എൻ. വാസവന്റെ ആസ്തി വികസന Read More…
Month: December 2025
ശബരിമലയിലെ എല്ലാ വസ്തുക്കളും പരിശോധിച്ച് ഒറിജിനലാണോയെന്ന് ഉറപ്പുവരുത്തണം: വി.ഡി. സതീശൻ
ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് ഗുരുതര കുറ്റകൃത്യം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാര്‍ക്കാണ് കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് ശബരിമലയിലെ എല്ലാ തട്ടിപ്പുകളും നടന്നത് എന്നതുകൊണ്ടാണ് അമ്പലക്കള്ളന്മാര്‍ക്ക് കുടപിടിക്കുന്നത്, പ്രതിപക്ഷനേതാവ് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തട്ടിപ്പ് അറിഞ്ഞിട്ടും കോടതി വിധി ലംഘിച്ചാണ് സ്വര്‍ണം Read More…
സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരി അന്തരിച്ചു; ഖബറടക്കം വെള്ളിയാഴ്ച
സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരി മാടപ്പീടിക സാറസില്‍ എ.എന്‍. ആമിന (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭര്‍ത്താവ്: എ.കെ.നിഷാദ് (മസ്‌ക്കത്ത്). ഭര്‍ത്താവ്: എ.കെ.നിഷാദ് (മസ്‌ക്കത്ത്). പിതാവ്: പരേതനായ കോമത്ത് ഉസ്മാന്‍. മാതാവ്: പരേതയായ എ.എന്‍. സെറീന. മക്കള്‍: ഫാത്തിമ നൗറിന്‍ (ചാര്‍ട്ടഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബിടെക് വിദ്യാര്‍ഥി, വെല്ലൂര്‍), സാറ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വയലളം ജുമാമസ്ജിദ് ഖബർസ്ഥാനില്‍.
ലയൺസ് ക്ലബ് രാമപുരം ടെമ്പിൾ ടൗൺ, S.H. Girls ഹൈസ്കൂളിലെ കുട്ടികൾക്കായി സെൽഫ് ഡിഫൻസ് ട്രെയിനിങ് നടത്തി
രാമപുരം: ലയൺസ് ക്ലബ് രാമപുരം ടെമ്പിൾ ടൗൺ, S.H. Girls ഹൈസ്കൂളിലെ കുട്ടികൾക്കായി കേരള പോലീസ് നർക്കോട്ടിക് സെൽ കോട്ടയത്തിന്റെ സഹകരണത്തോടെസെൽഫ് ഡിഫൻസ് ട്രെയിനിങ് നൽകി. ലയൺസ് ക്ലബ് പ്രസിഡണ്ട് കേണൽ കെ എൻ വി ആചാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ എച്ച് എം ശ്രീമതി ജാനറ്റ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു, ലയൺസ് ക്ലബ് 318B ചീഫ് പ്രോജക്ട് കോഡിനേറ്റർ Ln സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നിർവഹിച്ചു. കേരള പോലീസ് നർക്കോട്ടിക് സെൽ കോട്ടയം Read More…
മിന്നാമിന്നി കൂട്ടത്തെ ചേർത്ത് പിടിച്ച് കാമാക്ഷി ഗ്രാമ പഞ്ചായത്ത്
സംസ്ഥാനത്തെ മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമ പഞ്ചായത്തായ കാമാക്ഷി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേകം രൂപം കൊടുത്ത മിന്നാമിന്നികൂട്ടം ശ്രദ്ധേയമായി. ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസവും പങ്കാളിത്തവും വളർത്തുക, സാമുഹ്യ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക, കലാ കായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുക, സമ്പാദ്യശീലവും സ്വാശ്രയ ശീലവും വളർത്തിയെടുക്കുക, തനതായ സ്വയം തൊഴിൽ പരിശീലനങ്ങൾ ഉറപ്പാക്കുക, തുടങ്ങിയ വിപുലമായ ലക്ഷ്യങ്ങളോടെ പഞ്ചായത്ത് രൂപം കൊടുത്ത മിന്നാമിന്നികൂട്ടം പദ്ധതി ശ്രദ്ധേയമായി. BRC, പഞ്ചായത്തിലെ വിവിധ സ്കൂളുകൾ, അങ്കണവാടികൾ, Read More…
കാഞ്ഞിരപ്പളളിക്കാരുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു: ഡോ എൻ.ജയരാജ് എം.ൽ.എ
കാഞ്ഞിരപ്പള്ളി : ഇന്ത്യൻ ഭരണഘടനാ ശില്പി, സാമൂഹിക പരിഷ്കർത്താവ്, സാമ്പത്തിക ശാസ്ത്രജ്ഞൻ നിയമപണ്ഠിതൻ, ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി എന്നീ നിലകളിലെ ശ്രേഷ്ഠ വ്യക്തത്വം ഭാരത രത്നം ഡോ. ബി.ആർ.അംബേദ്കറുടെയും തിരുവതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉത്തരവാദിത്വ ഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന്റെ മുന്നണി പോരാളി ശ്രീമതി. അക്കാമ്മ ചെറിയാന്റെയും പൂർണ്ണകായ പ്രതിമ കാഞ്ഞിരപ്പള്ളിയിൽ അനാച്ഛാദനം ചെയ്യപ്പെട്ടതിലൂടെയും. ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാന സ്തംഭങ്ങളായ ഈ മഹത് വ്യക്തിത്വങ്ങൾക്ക് കാഞ്ഞിരപ്പള്ളിയുടെ മണ്ണിൽ ഒരു സ്മാരകം ഉയര്‍ത്തിയതിലൂടെ കാഞ്ഞിരപ്പളളിക്കാരുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചതായി Read More…
അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി കോട്ടയം കുറുമുള്ളൂർ സ്വദേശി റോബിൻ ഇലക്കാട്ട്; സിറ്റി മേയറായി ഹാട്രിക് വിജയം
കോട്ടയം :അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരിച്ച നിരവധി ഇന്ത്യൻ വംശജർക്കും മിന്നും വിജയം. മലയാളിയായ റോബിൻ ഇലക്കാട്ട് മൂന്നാം തവണയും ടെക്സസിലെ മിസ്സോറി സിറ്റിയുടെ സാരഥിയാകും. വൻ ജനപിന്തുണയോടെയാണ് റോബിൻ ജയിച്ചു കയറിയത്. വിർജീനിയയിലെ പുതിയ ലെഫ്റ്റനന്റ് ഗവർണറും ജനിച്ചത് ഇന്ത്യയിലാണ്. അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് മിസോറി സിറ്റി മേയറായി മൂന്നാം തവണയും വിജയിച്ച റോബിൻ ഇലക്കാട്ട്. കോട്ടയം കുറുമുള്ളൂർ സ്വദേശിയാണ് റോബിൽ ഇലക്കാട്ട്. 55 ശതമാനം വോട്ട് ആണ് റോബിൻ ഇലക്കാട്ടിന് ലഭിച്ചത്. എതിർ Read More…
ഇടക്കുന്നേൽ എൽസമ്മ എബ്രഹാം നിര്യാതനായി
കൊഴുവനാൽ: തോണക്കര ഇടക്കുന്നേൽ പരേതനായ ടി. എ എബ്രഹാമിന്റെ ഭാര്യ എൽസമ്മ എബ്രഹാം (68) (ഇളങ്ങുളം വെളുത്തേടത്തുകാട്ടിൽ കുടുംബാംഗം) നിര്യാതയായി. സംസ്കാരം നാളെ (06-11-2025 വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 4.30 ന് ഭവനത്തിൽ ആരംഭിച്ച് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഫൊറോന പള്ളിയിലെ സെമിത്തേരിയിൽ. മക്കൾ: ശിൽപ്പ (നേഴ്സ്, ദുബായ്), റ്റിന്റോ (ഐ.ടി, മേരീക്വീൻസ് ഹോസ്പിറ്റൽ, കാഞ്ഞിരപ്പളളി). മരുമക്കൾ: അരുൺ (ദുബായ്), അരീക്കൽ അങ്കമാലി.
വെട്ടിപ്പറമ്പ് – തുരുത്തേൽ പടി റോഡ് ഉൽഘാടനം ചെയ്തു
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും അനുവദിച്ച 5 ലക്ഷം രൂപക്ക്, കോൺക്രീറ്റിംഗ് നടത്തി, പണി പൂർത്തീകരിച്ച, പൂഞ്ഞാർ ടൗൺ വാർഡിലുള്ള, വെട്ടിപ്പറമ്പ് – തുരുത്തേൽ പടി റോഡിന്റെ ഉൽഘാടനം, പൂഞ്ഞാർ ടൗൺ വാർഡ് മെമ്പർ റോജി തോമസ്മുതിരേന്തിക്കൽ നിർവഹിച്ചു.
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് ജില്ലയിൽ തുടക്കം
കോട്ടയം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന്(എസ്.ഐ.ആർ) കോട്ടയം ജില്ലയിൽ തുടക്കം. വോട്ടർപട്ടിക പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 1564 ബൂത്തുകളിലും ബി.എൽ.ഒമാർ വോട്ടർമാരുടെ വീടുകളിലെത്തി എന്യൂമറേഷൻ ഫോം വിതരണം ചെയ്തു തുടങ്ങി. ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടറായ 108 വയസ് പിന്നിട്ട മീനടം മാളിയേക്കൽ ശോശാമ്മ കുര്യന് വീട്ടിലെത്തി ഫോം വിതരണം ചെയ്ത് ജില്ലാ കളക്ടർ ചേതൻകുമാർ മീണ നടപടികൾക്ക് തുടക്കം കുറിച്ചു. ശോശാമ്മയുടെ മകൾ 90 വയസ് പിന്നിട്ട എം.കെ. ഏലിയാമ്മയ്ക്കും കളക്ടർ ഫോം കൈമാറി. Read More…











