Accident

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

പാലാ: ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ചേനപ്പാടി സ്വദേശി ഗോപി കൃഷ്ണയെ (26) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രണ്ട് മണിയോടെ കഞ്ഞിക്കുഴി ഭാഗത്ത് വച്ചായിരുന്നു അപകടം.

mundakkayam

ഏന്തയാർ പള്ളി ജംഗ്ഷനിൽ വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ വിനിയോഗിച്ച് ഏന്തയാർ സെന്റ് മേരിസ് പള്ളി ജംഗ്ഷനിൽ നിർമ്മിച്ച വെയിറ്റിംഗ് ഷെഡ്ഡിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഇവിടെ മുൻപ് നിലവിലുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് പ്രളയത്തിൽ തകർന്നു പോയതിനെ തുടർന്ന് പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. തീർത്ഥാടന കേന്ദ്രം കൂടിയായ ഏന്തയാർ വേളാങ്കണ്ണി മാതാ പള്ളിയിൽ എത്തുന്ന ഭക്തജനങ്ങൾ,സമീപ പ്രദേശങ്ങളായ പ്ലാപ്പള്ളി, ചാത്തൻ പ്ലാപ്പള്ളി, മാത്തുമല, Read More…

general

കെ ആർ നാരായണൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

കുറിച്ചിത്താനം: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഇരുപതാമത് ചരമവാർഷികത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ, കേരള പരവൻ മഹാജനസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പൂവത്തിങ്കലുള്ള കെ ആർ നാരായണൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, സെബി പറമുണ്ട, കെ ആർ നാരായണൻ്റെ പിതൃസഹോദരപുത്രി സീതാലക്ഷ്മി, ഭർത്താവ് വാസുക്കുട്ടൻ, ബന്ധു ഡോ കെ വത്സലകുമാരി, കേരള പരവൻ മഹാജനസഭ Read More…

general

കായിക താരങ്ങളെ ആദരിക്കും

സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഹൈജമ്പിൽ ഗോൾഡ് മെഡലും , നൂറ് മീറ്റർ, ഇരുനൂറ് മീറ്റർ റിലേയിലും വെള്ളി മെഡൽ നേടി കേരള ഒളിമ്പിക്സിൽ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ദേശീയ കായികമേളയിൽ പങ്കെടുക്കാൻ അർഹത നേടിയ മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർത്ഥിയായ ജുവൽ തോമസിനെയും ഒന്നാം വർഷ വിദ്യാർത്ഥിയായ ശ്രീഹരി സി ബിനുവിനെയും, കോട്ടയം റവന്യൂ ജില്ലാ കായിക മേള വിജയികളെയും ഹൈറേഞ്ചസ്പോർട്സ് അക്കാദമി കോച്ച് സന്തോഷ് ജോർജിനെയു Read More…

pala

എസ്എംവൈഎം പാലാ രൂപത നിയമാവലി പ്രകാശനം ചെയ്തു

പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപതയുടെ നിയമാവലി പാലാ രൂപത മുഖ്യ വികാരി ജനറാൾ റവ. ഫാ. ഡോ. ജോസഫ് തടത്തിൽ പ്രകാശനം ചെയ്തു. സഭാ കാര്യാലയം കാക്കനാട് മൗണ്ട് സെൻറ് തോമസിൽ നിന്ന് പ്രസിദ്ധീകരിച്ച സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ നിയമാവലിയുടെ പരിഷ്കരിച്ച പതിപ്പാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. രൂപതയിലെ യുവജന സംഘടന പ്രവർത്തനങ്ങളുടെ സമഗ്രമായ മാർഗ്ഗരേഖയാണ് നിയമാവലിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നിയമാവലി പ്രകാശനത്തിൽ എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, Read More…

uzhavoor

ഉഴവൂർ ഗ്രാമപഞ്ചായത്തിലെ 7-ാം വാർഡിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് മിഴി തുറന്നു

2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 7 പുൽപ്പാറ വാർഡിൽ പുൽപ്പാറ ജംഗ്ഷനിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു . വാർഡ് മെമ്പർ ശ്രീമതി. ഏലിയാമ്മ കുരുവിള ലൈറ്റ് തെളിച്ച് ഉദ്ഘാടനം ചെയ്തു. കെ എൽ കുരുവിള , രാജേഷ് കൂനംമാക്കീൽ , അജോ കാരയ്ക്കാതൊട്ടിയിൽ, തൊമ്മൻ പുൽപ്പാറയിൽ ,തൊമ്മച്ചൻ അവിനാപ്പുറത്ത്, തങ്കമ്മ കുളംങ്ങാട്ടുപാറയിൽ, വിമലാ ബാബു, ദീപ്തി പുൽപ്പാറയിൽ , ബിജു ലൂക്കോസ് കളപ്പുരയിൽ, ബിൻസി കളപ്പുരയിൽ ,ബിന്ദു കളപ്പുരയ്ക്കൽ, പുരുഷോത്തമൻ നായർ, ശ്യാമള പുരുഷോത്തമൻ, Read More…

erattupetta

ഈരാറ്റുപേട്ട സബ്ജില്ലാതല അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി കടുവാമുഴി പിഎംഎസ് എ പിടിഎം എൽ പി സ്കൂൾ

ഈരാറ്റുപേട്ട സബ്ജില്ലാതല അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി കടുവാമുഴി പിഎംഎസ് എ പിടിഎം എൽ പി സ്കൂൾ വിദ്യാർത്ഥികൾ പ്രശസ്ത സിനിമാതാരം മീനാക്ഷിയിൽ നിന്ന് ഓവറോൾ ട്രോഫി ഏറ്റുവാങ്ങി. നവംബർ 3,4,5 തീയതികളിലായി പൂഞ്ഞാർ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ നടന്ന ഈരാറ്റുപേട്ട സബ്ജില്ല അറബിക് കലോത്സവത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും – അധ്യാപകരെയും പിടിഎ കമ്മറ്റിയും, രക്ഷകർത്താക്കളും, പ്രദേശവാസികളും ചേർന്ന് അഭിനന്ദിച്ചു.

kaduthuruthy

മധുരവേലിയില്‍ കുടുംബാരോഗ്യ സബ്‌സെന്റര്‍ ആരംഭിച്ചു

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനുകീഴിൽ നിർമിച്ച മധുരവേലി സബ് സെന്റർ ആരോഗ്യ- വനിതാ- ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ​ പൊതു സമ്മേളനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ബി. സ്മിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ Read More…

obituary

ഐക്കരപ്പറമ്പിൽ എ.റ്റി. ജോസഫ് നിര്യാതനായി

പെരിങ്ങുളം: ഐക്കരപ്പറമ്പിൽ എ.റ്റി. ജോസഫ് (89) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ശനിയാഴ്ച) 11 ന് പെരിങ്ങുളം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ ലീലാമ്മ പെരിങ്ങുളം പുന്നത്താനത്ത് കുടുംബാംഗം. മക്കൾ: ഷാജു ജോസ് (ഡിവൈഎസ്പി ഇടുക്കി വിജിലൻസ്), ലിൻസി, ജോർജ്ജിയ, ജോസ്‌മോൻ. മരുമക്കൾ: ജയന്തി ഷാജു പൂങ്കുടിയിൽ കൊണ്ടാട് (അധ്യാപിക, ഹോളി സ്പിരിറ്റ് പബ്ലിക് സ്‌കൂൾ പയ്യാനിത്തോട്ടം), അനിൽ കല്ലൂപ്പാറ പാലാ, മാത്തുക്കുട്ടി (ബാബു) വഞ്ചിയിൽ മുണ്ടക്കയം, കൊച്ചുറാണി താന്നിപ്പൊതിയിൽ മംഗളഗിരി.

bharananganam

ഉള്ളനാട് ആശുപത്രിക്ക് ഇ.സി.ജി മെഷീനും ഓക്സിജൻ കോൺസി നേറ്ററും നൽകി

ഭരണങ്ങാനം: ഉള്ളനാട് ഗവ: ആശുപത്രിയിലേയ്ക്ക് ഓക്സിജൻ കോൺസൻറേറ്ററും , ഇ.സി. ജി മെഷിനും ളാലം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി ജോർജ് മെഡിക്കൽ ഓഫിസർ ഡോ. ബിജു ജോണിന് ഉപകരണങ്ങൾ കൈമാറി. വൈസ് പ്രസിഡൻ്റ് ആനന്ദ് ചെറുവള്ളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർമാരായാ അനില മാത്തുകൂട്ടി, ലിസമ്മ ബോസ്, സെബാസ്റ്റാൻ കട്ടക്കൽ,പി.കെ ബിജുസിറയക് ചന്ദ്രൻ കുന്നേൽ, തുടങ്ങിയവർ പ്രസംഗിച്ചു