ramapuram

കെ സി ഷണ്മുഖൻ മെമ്മോറിയൽ ക്വിസ് മത്സരം

രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി നടത്തുന്ന 20 ആ മത് കെ സി ഷണ്മുഖൻ മെമ്മോറിയൽ ജൂനിയർ ക്വിസ് മത്സരം നവംബർ 14 രാവിലെ 10 :00 ന് കോളേജിലെ സെമിനാർ ഹാളിൽ നടക്കും. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവഹിച്ച് വിജയികൾക്ക് കെ സി ഷണ്മുഖൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും നൽകും. പ്രിൻസിപ്പാൾ ഡോ. റെജി വർഗീസ് മേക്കാടൻ Read More…

kozhuvanal

സ്പോക്കൺ ഹിന്ദി ക്ലാസുകൾക്ക് തുടക്കമായി

കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ സ്പോക്കൺ ഹിന്ദി ക്ലാസുകൾ, ‘ സുരീലീ ഹിന്ദി , ക്ലാസുകൾക്ക് ഇന്ന് തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള ഹിന്ദി പ്രചാര സഭയുടെ സജീവ പ്രവർത്തകനും ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ സാൽവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളായശ്രീനന്ദന എസ് നായർ, ആവണി സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഹിന്ദി അധ്യാപകരായ ജസ്റ്റിൻ ജോസഫ്, സിന്ധു ജേക്കബ്ബ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. Read More…

ramapuram

ടീച്ചിംങ് എയ്ഡിലെ മികവിന് കലോത്സവ വേദിയിൽ ആദരവ്; അധ്യാപകർക്ക് ആദരവ് അർപ്പിച്ച് രാമപുരം ഉപജില്ല

രാമപുരം : പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്രം ടീച്ചിങ് എയ്ഡ് യുപി വിഭാഗം മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജോസഫ് കെ വി, ഹൈസ്കൂൾ വിഭാഗം ടീച്ചിങ് എയ്ഡ് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ മനു കെ ജോസ് എന്നീ അധ്യാപകർക്ക് രാമപുരം ഉപജില്ലാ കലോത്സവ ഉദ്ഘാടന വേദിയിൽവച്ച് ആദരവ് അർപ്പിച്ചു. രാമപുരം ഉപജില്ലയിൽപെട്ട വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകരാണ് ഇരുവരും. കഴിഞ്ഞ മൂന്നു വർഷങ്ങളിലും തുടർച്ചയായി സംസ്ഥാനതലത്തിൽ Read More…

poonjar

പൂഞ്ഞാർ തെക്കേക്കരയിൽ L D F സീറ്റുകൾ ധാരണയായി

പൂഞ്ഞാർ തെക്കേക്കരയിൽ L D F സീറ്റ് വിഭജനം പൂർത്തീകരിച്ചു. ആകെയുള്ള 15 സീറ്റിൽ സി പി എം 07, കേരള കോൺഗ്രസ് എം 05, സി പി ഐ 03, എന്ന ധാരണയിൽ സീറ്റ് വിഭജനം പൂർത്തീകരിച്ചതായി L D F കൺവീനർ ജാൻസ് വയലിക്കുന്നേൽ അറിയിച്ചു.

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ഓർത്തോപീഡിക്സ് മെഡിക്കൽ ക്യാമ്പ്

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ അസ്ഥിരോ​ഗ സംബന്ധമായ പ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്നവർക്കായി ഓർത്തോപീഡിക്സ് മെഡിക്കൽ ക്യാമ്പ് 30 വരെ നടത്തും. പങ്കെടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷനും സൗജന്യ കൺസൾട്ടേഷനും ലഭിക്കും. റേഡിയോളജി സേവനങ്ങൾക്കും, ലാബ് സേവനങ്ങൾക്കും 10 ശതമാനം കൺസഷനും ശസ്ത്രക്രിയകൾക്കു പ്രത്യേക പാക്കേജും ക്രമീകരിച്ചിട്ടുണ്ട്. ഇ.സി.എച്ച്.എസ്, ഇൻഷുറൻസ് സേവനങ്ങളും ലഭ്യമാണ്. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കാണ് ക്യാമ്പിന്റെ സേവനം ലഭിക്കുന്നത്. ഫോൺ നമ്പർ – 82816 99260

general

വെള്ളികുളം ഇടവകയിലെ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവനിലേക്ക് നടത്തിയ കാരുണ്യ യാത്ര നവ്യാനുഭവമായി

വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് ഇടവകയിലെ കുടുംബ കൂട്ടായ്മയുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ കാരുണ്യ ദിനാചരണത്തോടനുബന്ധിച്ച് രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവനിലേക്ക് നടത്തിയ കാരുണ്യ യാത്ര നവ്യാനുഭവമായി. ഇടവകയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 150 ഓളം ഇടവകാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രഥമ കാരുണ്യ യാത്ര നടത്തിയത്.”വിശക്കുന്നവനുമായി നിൻ്റെ അപ്പം പങ്കിടുക .നഗ്നനുമായി നിൻ്റെ വസ്ത്രവും . മിച്ചമുള്ളത് ദാനം ചെയ്യുക”( തോബിത്ത് 4: 16).എന്ന വചനം അന്വർത്ഥമാക്കുന്ന യാത്രയായിരുന്നു. കുഞ്ഞച്ചൻ മിഷനറിഭവനിലെ നൂറോളം അന്തേവാസികളെ സന്ദർശിക്കുകയും ഭക്ഷ്യവസ്തുക്കൾ സമ്മാനിക്കുകയും ചെയ്തു. Read More…

pala

ഏറ്റുമാനൂരിൽ വീണ്ടും കോൺഗ്രസിൽ നിന്നും മാണി ഗ്രൂപ്പിലേയ്ക്ക് നേതാക്കളും പ്രവർത്തകരും ചേക്കേറുന്നു

പാലാ: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസിൽ നിന്നും മാണി ഗ്രൂപ്പിലേയ്ക്ക് കുത്തൊഴുക്ക്. ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് (ഐ) സെക്രട്ടറി സിബി തടത്തിലും സഹപ്രവർത്തകരും മറ്റു പാർട്ടി ഭാരവാഹികളുംകേരള കോൺഗ്രസ് (എം) – ൽ ചേർന്നു. കോൺഗ്രസ്സ് വാർഡ് സെക്രട്ടറി സണ്ണി നായത്തു പറമ്പിൽ, കോൺഗ്രസ് അംഗങ്ങളായ തങ്കച്ചൻ കാക്കനാട്ടുകാലായിൽ, ബിജു കാക്കനാട്ടുകാലായിൽ, ടോമി ഇടയാടി പുത്തൻപുര എന്നിവരാണ്കേരള കോൺ (എം)ൽ അംഗത്വമെടുത്തത്. ജോസ്.കെ.മാണി എം.പി.പുതുതായി പാർട്ടിയിൽ ചേർന്നവർക്ക് അംഗത്വം നൽകി.മഹിളാ കോൺഗ്രസ് ഭാരവാഹിയും ഏറ്റുമാനൂർ നഗരസഭാ മുൻ Read More…

general

ജനറേറ്റർ അറ്റകുറ്റപ്പണി; മൂലമറ്റം വൈദ്യുതിനിലയം ഒരുമാസത്തേക്ക് അടച്ചു

അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മൂലമറ്റം ജലവൈദ്യുതി നിലയം അടച്ചു. ഇന്നുമുതൽ ഒരു മാസത്തേക്കാണ് അടച്ചത്. ജലവിതരണത്തിന് ബദൽ സംവിധാനങ്ങൾ ഒരുക്കി. ഇന്നലെ നടന്ന മന്ത്രിതല യോഗത്തിനാണ് അടക്കാൻ തീരുമാനമായത്. പുലർച്ചെ നാല് മണിയോടെയാണ് വൈദ്യുതി നിലയം അടച്ചത്. ജനറേറ്ററുകളിലെ അറ്റകുറ്റപ്പണി തുടങ്ങി. വൈദ്യുതി വിതരണത്തിന് പ്രതിസന്ധി ഉണ്ടാകില്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് കുറയാൻ തുടങ്ങുന്നതോടുകൂടി നാലു ജില്ലകളിലെ നൂറിലേറെ ജലവിതരണ പദ്ധതികൾ അവതാളത്തിൽ ആകുമോ എന്ന ആശങ്കയുണ്ടായിരുന്നു. നവംബർ 11 മുതൽ ഡിസംബർ 10 Read More…

general

കായിക താരങ്ങളെ ആദരിച്ചു

സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഹൈജമ്പിൽ ഗോൾഡ് മെഡലും , നൂറ് മീറ്റർ,, ഇരുനൂറ് മീറ്റർ റിലേയിലും വെള്ളി മെഡൽ നേടി കേരള ഒളിമ്പിക്സിൽ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ദേശീയ കായികമേളയിൽ പങ്കെടുക്കാൻ അർഹത നേടിയ മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർത്ഥിയായ ജുവൽ തോമസിനെയും ഒന്നാം വർഷ വിദ്യാർത്ഥിയായ ശ്രീഹരി സി ബിനുവിനെയും, കോട്ടയം റവന്യൂ ജില്ലാ കായിക മേള വിജയികളെയും ഹൈറേഞ്ച് സ്പോർട്സ് അക്കാദമി കോച്ച് സന്തോഷ് Read More…

pala

എം ജി നീന്തൽ: പാലാ സെന്റ് തോമസ്, അൽഫോൻസാ കോളേജുകൾ ജേതാക്കൾ

പാലാ സെന്റ് തോമസ് കോളേജിന്റെ ഇൻഡിഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിൽ വെച്ച് നടന്ന എം ജി സർവകലാശാല സിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് 124 പോയിന്റ് നേടി പുരുഷ വിഭാഗം ചാമ്പ്യന്മാരായി. കോതമംഗലം മാർ അത്ത്യസ് കോളേജ് രണ്ടാം സ്ഥാനവും സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പിലെ ഏറ്റവും വേഗമേറിയ പുരുഷതാരമായി പാലാ സെന്റ് തോമസ് കോളേജിലെ ജോസഫ് വി ജോസും, വനിതാ വിഭാഗത്തിൽ വേഗമേറിയ Read More…