ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേളയിൽ ഗവ. മുസ്‌ലിം എൽപിഎസ് ഓവറോൾ കരസ്ഥമാക്കി. സോഷ്യൽ സയൻസ് ഫെയർ ഓവറോൾ ഫസ്റ്റ്, സയൻസ് ഫെയർ ഓവറോൾ ഫസ്റ്റ്, വർക്ക് എക്സ്പീരിയൻസ് ഫെയർ ഓവറോൾ സെക്കന്റ്, മാത്തമാറ്റിക്സ് ഫെയർ ഓവറോൾ സെക്കന്റ്, ഗവൺമെന്റ് സ്കൂൾ എൽ പി വിഭാഗം ഓവറോൾ ഫസ്റ്റ്, എന്നീ നേട്ടങ്ങൾ കരസ്ഥമാക്കിയാണ് ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ നേട്ടം കൈവരിച്ചത്. വിജയികളെ അനുമോദിക്കുന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് Read More…
Month: January 2026
തരിശു നിലത്ത് നെൽ കൃഷിക്ക് തുടക്കം കുറിച്ച് രാമപുരം കോളേജ് വിദ്യാർഥികൾ
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ തരിശൂനിലത്ത് നെൽകൃഷിക്ക് തുടക്കം കുറിച്ചു. നാട്ടിലുള്ള പാടങ്ങളിൽ പലതും തരിശായി കിടക്കുകയും മറ്റ് കൃഷികൾക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു പ്രദേശത്തിൻ്റെ തന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിർണായക പങ്കുവഹിക്കുന്ന നെൽവയലുകൾ പുനരുജ്ജീവിപ്പിക്കാനായിട്ടാണ് വിദ്യാർഥികൾ നെൽ കൃഷിക്കായി മുന്നിട്ടിറങ്ങിയത്. രാമപുരം ഗ്രാമപഞ്ചായത്തിലെ കൊണ്ടാട് വാർഡിലുള്ള ചൂരവേലിൽ പാടത്താണ് ഞാറ് നട്ടുകൊണ്ട് നെൽകൃഷി ആരംഭിച്ചത് . രാസവളങ്ങളോ രാസകീടനാശിനികളോ Read More…
മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഐ.പി. വിഭാഗവും എക്സ്റേ യൂണിറ്റും മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രത്തിലെ വിവിധ പദ്ധതികള്‍ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. 24 മണിക്കൂര്‍ ഐ.പി. വിഭാഗം, എക്സ്-റേ യൂണിറ്റ്, പാലിയേറ്റീവ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.ബ്ലോക്ക് പഞ്ചായത്തിന്റെ 2020-25 ഭരണസമിതിയുടെ കാലത്ത് ഈ ആശുപത്രിയില്‍ 3.55 കോടി രൂപയുടെ വികസന-സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. എക്സ്-റേ യൂണിറ്റിനായി 31.25 ലക്ഷം രൂപയും പാലിയേറ്റീവ് കെയര്‍ ഫര്‍ണിഷിംഗിനായി 35 ലക്ഷം രൂപയുമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ Read More…
കനത്ത മഴ തുടരും: 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ Read More…
കരിയർ എക്സിബിഷൻ നടത്തി
മുരിക്കുംവയൽ: ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മിനി ദിശ, കരിയർ എക്സിബിഷൻ നടത്തപ്പെട്ടു. പ്ലസ് വൺ & പ്ലസ് ടു സയൻസ്, ഹ്യുമാനിറ്റീസ് കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ്. എം.പി പി. ടി. എ. പ്രസിഡന്റ് രാജേഷ് മലയിൽ, ഡോ: അനഘാ എം ജി , കരിയർ ഗൈഡ് ഡോ സിഞ്ചു തുടങ്ങിയവർ തദവസരത്തിൽ സന്നിഹിതരായി. എക്സ്പോ രാവിലെ 10.00 മണി മുതൽ 3.00 മണി വരെ നടത്തപ്പെട്ടു. സ്കൂൾ Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2025 ;സമാപന സമ്മേളനവും ട്രോഫി വിതരണവും
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരളോത്സവം 2025 സമാപന സമ്മേളനം ബഹു. പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തങ്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസിന്റെഅ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുര്യൻ തോമസ് നെല്ലുവേലിൽ സ്വാഗതം ആശംസിച്ചു. 2025 ബ്ലോക്ക് പഞ്ചായത്ത് കേരളലോത്സവത്തിന്റെ. വിജയികളായവർക്ക് മൊമന്റോലയും ട്രോഫികളും സർട്ടിഫിക്കറ്റും ബഹുപൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തങ്കൽ വിതരണവും Read More…
മുണ്ടക്കയത്ത് വൻ ലഹരി വേട്ട കഞ്ചാവും എം.ഡി. എം.എയും പിടികൂടി
മുണ്ടക്കയം: കാഞ്ഞിരപ്പള്ളി എക്‌സൈസിന്റെ സർജിക്കൽ സ്ട്രൈക്ക്, മുണ്ടക്കയത്ത് വൻ ലഹരി വേട്ട: 1.1 കിലോ ഗ്രാം കഞ്ചാവും 1 ഗ്രാം എം ഡി എം എ യുമാണ് രണ്ട് കേസുകളിലായി പിടികൂടിയത് ആക്രി വ്യാപാരത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി സനൂജ് (42), സഹായിയായ കൂവപ്പള്ളി സ്വദേശി ശ്രീജിത്ത് (40)എന്നിവർ 1.100 കിലോ ഗ്രാം കഞ്ചാവുമായും 1ഗ്രാം മാരക ലഹരി മരുന്നായ എം ഡി എം എ യുമായി മുണ്ടക്കയം പൈങ്ങന Read More…
ഫസ്റ്റ് എയ്ഡ് അവേർനസ് ക്ലാസ്സ് നടത്തി
കാളകെട്ടി: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ കാളകെട്ടി ഏ എംഎച്ച് എസ്സ് ൻറ സഹകരണത്തോടെ സ്കൂളിലെ എൻ.എസ് എസ്സിൻറയും സ്കൗട്ട് & ഗൈഡും ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയുമായി ചേർന്ന് ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ളാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ബിനോയി എം.ജേക്കബിൻറ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ റവ.ഫാ.ആൻറണി മണിയങ്ങാട്ട് നിർവ്വഹിച്ചു. ലയൺസ് 318B ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. പി റ്റി എ പ്രസിഡന്റ് ടോമി സെബാസ്റ്യൻ Read More…
കെ ആർ നാരായണൻ ചരിത്രപുരുഷൻ: രാഷ്ട്രപതി
പാലാ: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ ചരിത്രപുരുഷനാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തിയ കെ ആർ നാരായണൻ ഫൗണ്ടേഷൻ ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. അംബാസിഡർ, വൈസ് ചാൻസിലർ, എം പി, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി, രാഷ്ട്രപതി തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിച്ച കെ ആർ നാരായണൻ മികച്ച ഭരണാധികാരിയായിരുന്നു. കെ ആർ നാരായണൻ പ്രചോദനമാണ്. കേരളത്തിൻ്റെ പുത്രനാണ് അദ്ദേഹമെന്നും ദ്രൗപതി മുർമു പറഞ്ഞു. രാജ്ഭവനിൽ നാളെ കെ ആർ നാരായണൻ്റെ പ്രതിമ താൻ Read More…
ഡൽഹിയിൽ ഏറെ നാളായി സാമൂഹ്യ സേവനരഗത്തും ആതുര സേവന രഗത്തും സജീവ സാന്നിദ്ധ്യമായ ടി ഒ തോമസ് കേരളീയം പുരസ്കാരത്തിന് അർഹനായി
കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡോക്ടർ എ പി ജെ അബ്‌ദുൾകലാം സ്റ്റഡിസെന്റർ സമസ്ത മേഖലകളിൽ മികവ് തെളിയിച്ചവർക്കായി ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിനാണ് ഡൽഹിയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ Dr ടി ഒ തോമസ് അർഹനായത്. വൈക്കത്തു തറവാടും മൂലകുടുംബവമുള്ള ശ്രീ തോമസ് കഴിഞ്ഞ 38 ലേറെ വർഷമായി ഡൽഹിയിലാണ്. ഗ്രേറ്റർ നോയിടായിൽ ഓൺസൈറ്റ് പ്രിന്റ്റിങ്ങും പാക്കേജിങ്ങ് മാനുഫാക്ചറിങ് കമ്പനിയും, എല്ലാവിധ ഇൻഡസ്ട്രിയൽ സ്റ്റീൽ ഐറ്റംസ് ട്രെഡിങ് ചെയ്യുന്ന ബിസിനസ്സും ഡൽഹിയിൽ നടത്തിവരുന്നു. കോവിഡ് കാലഘട്ടത്തിൽ അനവധി ജീവൻ Read More…











