pala

മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ഡിജിറ്റൽ പെറ്റ് സി.ടി പ്രവർത്തനം ആരംഭിച്ചു

പാലാ: മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ അത്യാധുനിക ഡിജിറ്റൽ പെറ്റ് സി.ടി പ്രവർത്തനം ആരംഭിച്ചു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സ്വിച്ച് ഓൺകർമ്മം നിർവ്വഹിച്ചു. 7 മിനിറ്റിനുള്ളിൽ രോ​ഗനിർണയം നടത്താൻ സാധിക്കുന്ന ഏറ്റവും നൂതന സാ​ങ്കേതിക വിദ്യയോടെയുള്ള യന്ത്രമാണ് ന്യൂക്ലിയർ മെഡിസിൻ വിഭാ​ഗത്തിന്റെ കീഴിൽ പ്രവർ‌ത്തനം തുടങ്ങിയത്. 80 സ്ലൈസ് ഉള്ള പെറ്റ് സിടി യന്ത്രം ആയതിനാൽ ഏറ്റവും മികച്ച ​ഗുണനിലവാരമുള്ള ഇമേജുകൾ കിട്ടുമെന്നത് പത്യേതകതയാണ്. സി.ഇ.ഒ റവ.ഡോ.അ​ഗസ്റ്റിൻ കൂട്ടിയാനിയിൽ, പ്രൊജക്ടസ്, Read More…

ramapuram

രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം: ടീച്ചേഴ്സ് വിഭാഗം കൈയടക്കിയ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ അധ്യാപകർക്ക് പൂച്ചെണ്ടുകളോടെ അഭിനന്ദനങ്ങളുമായി കുട്ടികൾ

വാകക്കാട്: രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ അധ്യാപക വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന സ്കൂളിന് ഏർപ്പെടുത്തിയിരിക്കുന്ന സെൻ്റ് അൽഫോൻസ എവറോളിംഗ് ട്രോഫി കരസ്ഥമാക്കിയ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ അധ്യാപകർക്ക് പൂച്ചെണ്ടുകളോടെ അഭിനന്ദനങ്ങളുമായി കുട്ടികളെത്തി. ശാസ്ത്രമേളയിലെ വിവിധയിനങ്ങളിൽ തങ്ങൾക്ക് പരിശീലനം നൽകുകയും അതോടൊപ്പം ശാസ്ത്രമേളയിലെ അധ്യാപക വിഭാഗങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്ത അധ്യാപകർ തങ്ങൾക്ക് വലിയ പ്രചോദനവും മാതൃകയുമാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. വി. അൽഫോൻസാമ്മയുടെ വാകക്കാട് സ്കൂളിലെ അധ്യാപനത്തിന്റെ ഓർമ്മയ്ക്കായാണ് രാമപുരം ഉപജില്ലയിൽ സെൻറ് Read More…

general

മഞ്ഞാമറ്റം സെന്റ് ജോസഫ്സ് ഹൈസ്കൂളിന് കൊഴുവനാൽ ഉപജില്ല കലോത്സവത്തിൽ മിന്നുന്ന വിജയം

കാഞ്ഞിരമറ്റം: ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വെച്ചു നടന്ന കൊഴുവനാൽ ഉപജില്ല കലോത്സവത്തിൽ സെന്റ് ജോസഫ് സ് ഹൈസ്കൂൾ മറ്റക്കര 251 പോയിന്റുകളുമായി ഉന്നത വിജയം കൈവരിച്ചു. മറ്റു സ്കൂളുകളെ 51 പോയിന്റിന് ബഹുദൂരം പിന്നിലാക്കിയാണ് ചരിത്ര വിജയം സ്വന്തമാക്കിയത്. യു പി വിഭാഗത്തിൽ പങ്കെടുത്ത എല്ലാ മത്സരങ്ങൾക്കും എ ഗ്രേഡ് സ്വന്തമാക്കി . 59 എ ഗ്രേഡും ഇതിൽ 24 എ ഗ്രേഡോടുകൂടിയ ഒന്നാം സ്ഥാനവും ഉൾപ്പെടുന്നു. മണലുങ്കൽ സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ വെച്ചുനടന്ന ശാസ്ത്രോത്സവത്തിലും പ്രവർത്തി Read More…

pala

പാലാ രാമപുരത്ത് എൽ.ഡി.എഫ് സീറ്റ് ധാരണ; തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ’ (എം)

പാലാ: ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മത്സരിക്കുന്ന രാമപുരം ഗ്രാമ പഞ്ചായത്ത് സീറ്റുകളിൽ ധാരണയായി. ആകെയുള്ള 19 സീറ്റിൽ 13 എണ്ണത്തിൽ കേരള കോൺഗ്രസ്(എം), 4 സീറ്റിൽ സി.പി.എം, രണ്ട് സീറ്റിൽ സി.പി.ഐയും മത്സരിക്കുന്നതിനാണ് ധാരണയായത്. പാലാ മേഖലയിൽ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ മുന്നണി സീറ്റ് ധാരണ പ്രഖ്യാപിച്ചിരിക്കുന്നത്. പൂഞ്ഞാർ മണ്ഡലത്തിൻ്റെ ഭാഗമായ തിടനാട് പഞ്ചായത്തിൽ നാല് സ്ഥാനാർത്ഥികളെ കേ.കോൺ (എം) പ്രഖ്യാപിച്ച് പ്രചാരണ പോസ്റ്ററുകളും പ്രസിദ്ധീകരിച്ച് പ്രചാരണമാരംഭിച്ചു കഴിഞ്ഞു. ഈരാറ്റുപേട്ട നഗരസഭയിലെ കേരള കോൺഗ്രസ് (എം) Read More…

general

ശബരിമല തീർഥാടനം; ഏറ്റുമാനൂരിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും : മന്ത്രി വി.എൻ. വാസവൻ

ശബരിമല തീർഥാടന കാലം ആരംഭിക്കുന്നതിനു മുൻപ് ഏറ്റുമാനൂർ ഇടത്താവളത്തിൽ ഭക്തർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ദേവസ്വം -സഹകരണം -തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂരിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ത്ഥാടനം സുഗമമാക്കുന്നതിനായി എല്ലാ വകുപ്പുകളും യോജിച്ച് പ്രവർത്തിക്കണണം. കോട്ടയം മെഡിക്കൽ കോളജിന്‍റെ ഏറ്റൂമാനൂര്‍ എക്സ്റ്റൻഷൻ കൗണ്ടറിൽ സീസൺ ആരംഭിക്കുന്നതിനു മുന്‍പ് ഒരു ഡോക്ടറെക്കൂടി നിയമിക്കണം. കൗണ്ടര്‍ വൈകിട്ടും തുറന്ന് പ്രവര്‍ത്തിക്കണം. തിരക്കനുസരിച്ച് ഏറ്റുമാനൂരിൽനിന്ന് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി Read More…

Accident

കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരാള്‍ മരിച്ചു; 18 പേർക്ക് പരുക്ക്

കോട്ടയം കുറുവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിയായ സിന്ധു (45) ആണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ചീങ്കല്ലയിൽ പള്ളിക്ക് സമീപത്താണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 2 മണിയോട് കൂടിയാണ് അപകടം ഉണ്ടായത്. കണ്ണൂർ ഇരിട്ടി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ചീങ്കല്ലയിൽ പള്ളിക്ക് സമീപമുള്ള വളവ് കടക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 49 പേർ ബസിലുണ്ടായിരുന്നു. ഇതിൽ Read More…

general

കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി : ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം : സന്തോഷ് കുഴിവേലിൽ

കടുത്തുരുത്തി: കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് ആൻഡ് പ്രൊസസിംങ്ങ് സൊസൈറ്റി 1397 ലെ മുൻ ഭരണ സമതി അംഗ ങ്ങളും ഏതാനും ജീവനക്കാരും കൂടി നടത്തിയ അഴിമതി സംബന്ധിച്ച് കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ ) റുടെ അന്യോഷണ റിപ്പോർട്ടിൽ ഉടൻ നടപടി സ്വീകരിച്ച് സംഘത്തിൽ റബർ പാൽ കൊടുത്ത കർഷകരുടെയും , നിക്ഷേപകരുടേയും കോടി കണക്കിന് രൂപാ എത്രയും വേഗം കൊടുത്ത് തീർക്കണമെന്ന് സംഘത്തിൽ റബർ പാൽ കൊടുത്തിട്ട് പണം ലഭിക്കാത്ത കർഷകരുടേയും നിക്ഷേപകരുടേയും, Read More…

crime

കോട്ടയത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം, പിതാവുൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ

കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം. കുഞ്ഞിന്‍റെ അച്ഛനെയും, ഇടനിലക്കാരനെയും, വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് അച്ഛന് വിൽക്കാൻ ശ്രമിച്ചത്. 50,000 രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കാനായിരുന്നു ശ്രമം. ഇയാൾ അസം സ്വദേശിയാണ്. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാൻ എത്തിയത്. കുഞ്ഞിന്‍റെ അമ്മയ്ക്ക് കുഞ്ഞിനെ വില്‍ക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. തുടർന്ന് കൂടെ ജോലിചെയ്യുന്നവരോട് യുവതി വിവരം അറിയിക്കുകയായിരുന്നു. അങ്ങനെയാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്.

kottayam

അധ്യാപന നിയമന വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.സി.വൈ.എൽ കോട്ടയം അതിരൂപത

അധ്യാപന നിയമന വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.സി.വൈ.എൽ കോട്ടയം അതിരൂപത. ഭിന്നശേഷി സംവരണ വിഷയത്തോടനുബന്ധിച്ച് ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ കീഴിലുള്ള സ്കൂളുകളിലെ അധ്യാപന നിയമന സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണം എന്ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ചേർന്ന സെനറ്റ് മീറ്റിംഗ് ഒന്നടങ്കം ആഹ്വാനം ചെയ്തിരുന്നു. കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളിലും ഭിന്നശേഷി സംവരണത്തിനായി കോടതി വിധി പ്രകാരം എല്ലാ ഒഴിവുകളും മാറ്റി വച്ചുകൊണ്ടുള്ള സത്യവാങ്‌മൂലം നല്കിയിട്ടുള്ളതാണ്. Read More…

crime

ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ അയൽവാസിക്ക് 20 വർഷം കഠിനതടവും,1 ലക്ഷം രൂപ പിഴയും

ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി വലവൂർ കരയിൽ നെല്ലിയാനിക്കാട് ഭാഗത്ത് തെക്കേ പറന്താനത്ത് സജി TG (60)എന്നയാളെ 20 വർഷം കഠിന തടവിനും, 1,00,000/- രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 75,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 24/8/21മുതൽ 26/8/21വരെയുള്ള ദിവസങ്ങളിലായിരുന്നു. കേസിന് ആസ്പദമായ സംഭവംനടന്നത് പാലാ Read More…